This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്ററോപ്‌ന്യൂസ്റ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്ററോപ്‌ന്യൂസ്റ്റ

Enteropneusta

എക്കോണ്‍ വിരയുടെ ശരീര ഘടന

ശ്വസനാവയവങ്ങള്‍ കുടൽനാളത്തിനുള്ളിലായി കാണപ്പെടുന്നതും വിരകളുടെ ആകൃതിയുള്ളതുമായ ചെറുജീവികള്‍ ഉള്‍പ്പെടുന്ന ഒരു ജന്തുവർഗം. കശേരുകികളുമായുള്ള ചില സാദൃശ്യങ്ങള്‍ കാരണം ഇവയെ ഹെമികോർഡേറ്റ ഉപഫൈലത്തിൽ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ വിശദമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ എന്ററോപ്‌ന്യൂസ്റ്റ വിഭാഗത്തിൽപ്പെട്ട വിരകള്‍ അകശേരുകി(invertebrate)കളായി തരംതാഴ്‌ത്തപ്പെട്ടിരിക്കുന്നു. 1870-ൽ ജിജന്‍ബാർ എന്ന ശാസ്‌ത്രജ്ഞന്‍ ആണ്‌ എന്ററോണ്‍ (=intestine), ന്യൂമോണ്‍ (=lung) എന്നീ ഗ്രീക്ക്‌പദങ്ങളിണക്കി ആദ്യമായി ഈ ചെറുവിരകള്‍ക്ക്‌ "എന്ററോപ്‌ ന്യൂസ്റ്റ' എന്ന പേര്‌ നൽകിയത്‌. 5 മുതൽ 50 സെ.മീ. വരെ വിവിധ വലുപ്പമുള്ള വിരകള്‍ ഇക്കൂട്ടത്തിലുണ്ട്‌. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സമുദ്രങ്ങളിലും, ചെളിയിലും മണ്ണിലും ഇവ ജീവിക്കുന്നു. വേലിയേറ്റനിരമുതൽ ആഴക്കടൽവരെയും ഇവയെ കണ്ടെത്താം. ചിലത്‌ വളരെ സങ്കീർണങ്ങളായ കുഴികളിൽ ജീവിക്കുമ്പോള്‍ മറ്റു ചിലത്‌ ചെളിയും മണ്ണും ജീവിയുടെ ശ്ലേഷ്‌മവുമായി കുഴച്ചുചേർത്തുണ്ടാക്കുന്ന നാളികളിൽ കഴിയുന്നു. ആഴിയുടെ അടിത്തട്ടിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നവയുമുണ്ട്‌. പ്രാട്ടൊഗ്‌ളോസസ്‌, സാക്കൊഗ്ലോസസ്‌, ഹാരിമേനിയ, ഗ്ലോസോബലാനസ്‌, ബലാനോഗ്ലോസസ്‌, റ്റെക്കഡീറ, സ്‌കിസോകാർഡിയം, ഗ്ലാന്‍ഡിസെപ്‌സ്‌ എന്നിവയാണ്‌ പ്രധാന ജീനസുകള്‍.

ഇവയുടെ ശരീരത്തിന്റെ ആദ്യഭാഗങ്ങളായ പ്രാബോസിസ്സിനും കോളറിനും ഓക്‌മരത്തിന്റെ കായോടുള്ള സാദൃശ്യംമൂലം ഈ വിരകളെ എക്കോണ്‍ വിരകള്‍(Acorn worms)എന്നും വിളിക്കാറുണ്ട്‌. അകശേരുകികളിൽ പചനനാളത്തിനു മുകളിലായി (dorsal) പ്രധാന രക്തവാഹികളും അടിയിലായി(ventral) നാഡീതന്ത്രിയും കാണപ്പെടുന്നു. എന്നാൽ കശേരുകിയിലെത്തുമ്പോള്‍ അവയുടെ സ്ഥാനം നേരെ തിരിച്ചാണ്‌.

എക്കോണ്‍ പുഴുക്കളിൽ കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രധാനഭാഗങ്ങള്‍ കശേരുകികളിലെപ്പോലെ, ലാർവയുടെ ബാഹ്യചർമ(ectoderm)ത്തിൽനിന്നുതന്നെയാണ്‌ ജന്മമെടുക്കുന്നത്‌. എന്നാൽ കശേരുകിയിൽ അടുത്തപടിയായി കാണപ്പെടുന്നതുപോലെ ഇത്‌ ബാഹ്യചർമത്തിൽനിന്നു വ്യതിരിക്തമാകുന്നില്ല.

എക്കോണ്‍ പുഴുക്കളുടെ ശരീരകുഹര(സീലോം)വും ലാർവയുടെ "ആർക്കെന്റോണ്‍' എന്ന ആന്തരഗുഹയിൽ നിന്നാരംഭിക്കുന്ന "സഞ്ചി'കളായാണ്‌ ജന്മമെടുക്കുന്നത്‌. കശേരുകികളിൽ ഇത്‌ മെസോഡേം (mesoderm) പാളികള്‍ വിഭജിച്ചുണ്ടാക്കുന്നു. എക്കോണ്‍ വിരകളിൽ സീലോം മൂന്നു ഖണ്ഡങ്ങളായി രൂപംകൊള്ളുന്നു. പ്രാബോസിസ്സിൽ കാണപ്പെടുന്ന ഒറ്റയൊരു സീലോം (ഇത്‌ രണ്ട്‌ നാളികള്‍വഴി ബാഹ്യലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു) "കോളറി'ന്റെ ഭാഗത്തുള്ള രണ്ടു സീലോമുകള്‍ "ട്രങ്കി'ലുള്ള രണ്ടു സീലോമുകള്‍ (ഇതിനുള്ളിലാണ്‌ പ്രജനനാവയവങ്ങള്‍ സ്ഥിതിചെയ്യുന്നത്‌) എക്കോണ്‍ പുഴുക്കളിലെ സീലോമും നാഡീവ്യൂഹവും കശേരുകികളിൽ കാണപ്പെടുന്നവയുമായി താരതമ്യം ചെയ്യുമ്പോള്‍ അവികസിതാവസ്ഥയിലാണെന്നു പറയാം.

ഇവയിൽ ശരിയായ ഒരു നോട്ടക്കോഡ്‌ (notochord) കാണാനില്ല. എന്നാൽ പചനനാളിയിൽനിന്ന്‌ രൂപമെടുക്കുന്ന ഒരു ഉദ്വർധം (outgrowth) കോളറിനു താങ്ങായി വർത്തിക്കുന്നുണ്ട്‌. ഇതിനെ നോട്ടക്കോഡ്‌ വികാസത്തിന്റെ പ്രഥമഘട്ടമായി മുമ്പ്‌ കണക്കാക്കിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍