This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്നിയൂസ്‌, ക്വന്തൂസ്‌ (ആ.ഇ. 239-169)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്നിയൂസ്‌, ക്വന്തൂസ്‌ (ആ.ഇ. 239-169) == == Ennius, Quintus == റോമന്‍ ഇതിഹാസകവിയ...)
(Ennius, Quintus)
വരി 4: വരി 4:
== Ennius, Quintus ==
== Ennius, Quintus ==
-
+
[[ചിത്രം:Vol5p152_ennius.jpg|thumb|ക്വന്തൂസ്‌ എന്നിയൂസ്‌]]
റോമന്‍ ഇതിഹാസകവിയും നാടകകൃത്തും. പൗരാണികറോമിലെ പ്രതിഭാസമ്പന്നനായിരുന്നു. ഇതിഹാസ കവിയും ദുരന്തനാടകകൃത്തുമായ എന്നിയൂസിനെ റോമന്‍ (ലത്തീന്‍) കവിതയുടെ ജനയിതാവായി കണക്കാക്കുന്നു. കലാബ്രിയയിലെ റൂദിയേയിൽ ജനിച്ച ഇദ്ദേഹത്തിന്‌ ഗ്രീക്‌, ഓസ്‌കന്‍, ലത്തീന്‍ എന്നീ ഭാഷകള്‍ വശമായിരുന്നു. സാർഡീനിയയിൽ റോമന്‍സൈന്യത്തിൽ ശതാധിപനായി (Centurion) സേവനമനുഷ്‌ഠിക്കവേ സീനിയർ കാത്തോയാണ്‌ (Elder Cato) ഇദ്ദേഹത്തെ റോമിലേക്കു കൂട്ടിക്കൊണ്ടുവന്നത്‌. റോമിലെത്തിയതിനുശേഷം സാഹിത്യരചനയിൽ ഏർപ്പെട്ടും പഠിപ്പിച്ചും ലളിതമായ ഒരു ജീവിതമാണ്‌ ഇദ്ദേഹം നയിച്ചുവന്നത്‌. ദാരിദ്യ്രക്ലേശം ജീവിതാവസാനം വരെ അനുഭവിക്കേണ്ടിവന്നെങ്കിലും ഇദ്ദേഹം സദാ കർമോദ്യുക്തനായി നിലകൊണ്ടു. റോമന്‍ ചരിത്രസംക്ഷേപമായ അന്നാലെസും ഏതാനും ദുരന്ത നാടകങ്ങളുമാണ്‌ എന്നിയൂസിന്റെ പ്രധാനകൃതികള്‍. ഇവ കൂടാതെ അപ്രശസ്‌തമായ ഏതാനും ശുഭാന്ത നാടകങ്ങളും ചില പരിഹാസകവനങ്ങളും പ്രകൃതിസിദ്ധാന്തം ഉള്‍ക്കൊള്ളുന്ന പ്രബോധനകവിതകളും സൊത്താദെസിന്റെ ചില കൃതികളുടെ വിവർത്തനങ്ങളുമാണു മറ്റു രചനകള്‍.

05:27, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്നിയൂസ്‌, ക്വന്തൂസ്‌ (ആ.ഇ. 239-169)

Ennius, Quintus

ക്വന്തൂസ്‌ എന്നിയൂസ്‌

റോമന്‍ ഇതിഹാസകവിയും നാടകകൃത്തും. പൗരാണികറോമിലെ പ്രതിഭാസമ്പന്നനായിരുന്നു. ഇതിഹാസ കവിയും ദുരന്തനാടകകൃത്തുമായ എന്നിയൂസിനെ റോമന്‍ (ലത്തീന്‍) കവിതയുടെ ജനയിതാവായി കണക്കാക്കുന്നു. കലാബ്രിയയിലെ റൂദിയേയിൽ ജനിച്ച ഇദ്ദേഹത്തിന്‌ ഗ്രീക്‌, ഓസ്‌കന്‍, ലത്തീന്‍ എന്നീ ഭാഷകള്‍ വശമായിരുന്നു. സാർഡീനിയയിൽ റോമന്‍സൈന്യത്തിൽ ശതാധിപനായി (Centurion) സേവനമനുഷ്‌ഠിക്കവേ സീനിയർ കാത്തോയാണ്‌ (Elder Cato) ഇദ്ദേഹത്തെ റോമിലേക്കു കൂട്ടിക്കൊണ്ടുവന്നത്‌. റോമിലെത്തിയതിനുശേഷം സാഹിത്യരചനയിൽ ഏർപ്പെട്ടും പഠിപ്പിച്ചും ലളിതമായ ഒരു ജീവിതമാണ്‌ ഇദ്ദേഹം നയിച്ചുവന്നത്‌. ദാരിദ്യ്രക്ലേശം ജീവിതാവസാനം വരെ അനുഭവിക്കേണ്ടിവന്നെങ്കിലും ഇദ്ദേഹം സദാ കർമോദ്യുക്തനായി നിലകൊണ്ടു. റോമന്‍ ചരിത്രസംക്ഷേപമായ അന്നാലെസും ഏതാനും ദുരന്ത നാടകങ്ങളുമാണ്‌ എന്നിയൂസിന്റെ പ്രധാനകൃതികള്‍. ഇവ കൂടാതെ അപ്രശസ്‌തമായ ഏതാനും ശുഭാന്ത നാടകങ്ങളും ചില പരിഹാസകവനങ്ങളും പ്രകൃതിസിദ്ധാന്തം ഉള്‍ക്കൊള്ളുന്ന പ്രബോധനകവിതകളും സൊത്താദെസിന്റെ ചില കൃതികളുടെ വിവർത്തനങ്ങളുമാണു മറ്റു രചനകള്‍.

തന്റെ കൃതികളിൽ പരമ്പരാഗതമായ റോമന്‍ വിശ്വാസങ്ങളെ വിമർശിച്ചിരുന്ന എന്നിയൂസിന്റെ വീക്ഷണം ഗ്രീക്കുയുക്തിവാദത്തിന്റെയും പുരോഗമനപരമായ ചിന്താഗതിയുടെയും സമന്വയമായിരുന്നു. അന്നാലെസിലെ ഒരു കഥാപാത്രത്തിന്‌ എന്നിയൂസിന്റെ സ്വഭാവസവിശേഷതകളാണു നല്‌കിയിരിക്കുന്നതെങ്കിൽ ഇദ്ദേഹം മാന്യനും പ്രസന്നചിത്തനും പണ്ഡിതനുമായിരുന്ന ഒരു വ്യക്തിയായിരുന്നുവെന്ന്‌ അനുമാനിക്കാം. ഇദ്ദേഹം രചിച്ചിട്ടുള്ള നാടകങ്ങളുടെ ഇരുപതിലധികം ശീർഷകങ്ങളും പല കൃതികളിൽനിന്നായി നാന്നൂറിലധികം വരികളും മാത്രമേ ഇന്നു ലഭ്യമായുള്ളൂ. ഓജസ്സുറ്റ കാവ്യാത്മക സംഭാഷണത്തിലും കരുണഭയാനകരസങ്ങള്‍ ഭാവോജ്ജ്വലമായി അവതരിപ്പിക്കുന്നതിലും ഇദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്‌ധ്യം പ്രകടമാക്കുന്നവയാണ്‌ ഈ വരികള്‍. പതിനെട്ടു പുസ്‌തകങ്ങളിലായുള്ള അന്നാലെസ്‌ ഷഡ്‌പദികളിലാണ്‌ എഴുതിയിട്ടുള്ളത്‌. അവസാനകാലത്ത്‌ രചിച്ച ഈ ചരിത്രഗ്രന്ഥത്തിൽ റോമിന്റെ സാങ്കല്‌പിക ഉദ്‌ഭവം മുതൽ നിരവധി രാജാക്കന്മാരുടെ ഭരണകാലങ്ങളിൽക്കൂടി എന്നിയൂസിന്റെ കാലംവരെയുള്ള റോമാചരിത്രം വിവരിച്ചിരിക്കുന്നു. ഗാംഭീര്യമുള്ള ശൈലിയും ശബ്‌ദഭംഗിയും, ഭാവനാസമ്പന്നമായ ഭാഷയുംകൊണ്ട്‌ അനുഗൃഹീതമായ ഈ കൃതിയിൽ വിഖ്യാതരായ റോമന്‍ നേതാക്കന്മാരുടെ രേഖാചിത്രങ്ങളുടെ ഒരു പരമ്പരതന്നെയുണ്ട്‌. അവിടവിടെയായി ശുഷ്‌കവും വിരസവുമായ ഭാഗങ്ങളും ഇല്ലാതില്ല. റോമന്‍ ജനതയുടെ ദേശീയേതിഹാസമായി മാറിയ ഈ ഗ്രന്ഥത്തിലെ അറുനൂറോളം വരികളേ ഇന്നവശേഷിക്കുന്നുള്ളൂ. പുരാതന സത്തേർണിയന്‍ ഛന്ദസ്സിനു പകരം ലത്തീനിലേക്കു നടാടെ മാത്രാധിഷ്‌ഠിതഛന്ദസ്സായ ഷട്‌പദികൊണ്ടുവന്നതും, വിലാപഗീതി ഛന്ദസ്സിലുള്ള ഈരടികള്‍ കവിതാരചനയിലുപയോഗിച്ചു തുടങ്ങിയതും ഇദ്ദേഹമാണ്‌. ലത്തീന്‍ സാഹിത്യത്തിനു നല്‌കിയ ഈ വിലപ്പെട്ട സംഭാവനകളും ഇദ്ദേഹത്തിന്റെ കൃതികള്‍ക്കുണ്ടായിരുന്ന മാനുഷികമൂല്യവുമാണ്‌ എന്നിയൂസിന്റെ പ്രശസ്‌തിക്കു പ്രധാനമായും നിദാനമായിത്തീർന്നത്‌.

(സി.ജി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍