This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എനിമകാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:16, 12 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എനിമകാ

Enimaca

തെക്കേ അമേരിക്കയിലെ ഒരു ജനവർഗം. മകാമറ്റകോന്‍ ഭാഷാഗോത്രത്തിൽപ്പെട്ട ഇവർ ഗ്രാന്‍ചാക്കോയിൽ നീഗ്രാ നദിക്കും അപ്പർ കണ്‍ഫൂസോ നദിക്കും ഇടയ്‌ക്കുള്ള പ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌. കാട്ടിലെ കായ്‌കനികള്‍ ശേഖരിച്ചും വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും അപൂർവമായി കൃഷി ചെയ്‌തും ഇവർ ഉപജീവനം നടത്തുന്നു. 18-ാം ശതകത്തിൽത്തന്നെ ഇക്കൂട്ടർ യോദ്ധാക്കള്‍ എന്ന നിലയിൽ പ്രശസ്‌തി നേടിയിരുന്നു. മ്‌ബായ, ഗുവനാ എന്നീ ജനവർഗങ്ങളുമായി നിരന്തരം പോരാടിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വെള്ളക്കാർ ഈ പ്രദേശങ്ങളിൽ അധിവാസമുറപ്പിച്ചതിനെത്തുടർന്ന്‌ എനിമകാ സംസ്‌കാരം നാമാവശേഷമായി.

തേനീച്ചക്കൂടിന്റെ ആകൃതിയിൽ പുല്ലും ഓലയും കൊണ്ടു മേഞ്ഞ കുടിലുകളിലാണ്‌ ഇവർ വസിക്കുന്നത്‌. സ്‌ത്രീകള്‍ മാന്‍തോലുകൊണ്ടുണ്ടാക്കിയ പാവാടയും പുരുഷന്മാർ ചായം പിടിപ്പിച്ച കമ്പിളിത്തുണികളും ധരിക്കുന്നു. ജ്യാമിതീയരൂപങ്ങളിൽ നെയ്‌തെടുത്ത കമ്പളി ബെൽറ്റുകൊണ്ടാണ്‌ വസ്‌ത്രങ്ങള്‍ ശരീരത്തിൽ ഉറപ്പിക്കുന്നത്‌.

ചെറുസമൂഹങ്ങളായാണ്‌ ഇവർ താമസിക്കുന്നത്‌. ചില പ്രത്യേക അവസരങ്ങളിൽ ഈ ചെറുകൂട്ടങ്ങള്‍ ഒന്നുചേരാറുണ്ട്‌. മത്സ്യബന്ധനത്തിനു സൗകര്യമുള്ള ഇടങ്ങളിലും അൽഗറോബാ ധാരാളമായി കൊയ്‌തെടുക്കാവുന്ന സ്ഥലങ്ങളിലുമാണ്‌ ഇവർ ഇങ്ങനെ ഒന്നിക്കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%95%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍