This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്ടങ്ങാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:04, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എട്ടങ്ങാടി

ധനുമാസത്തിലെ തിരുവാതിരയ്‌ക്കു തലേന്നാള്‍ കേരളത്തിലെ ചില ഭാഗങ്ങളിൽ സ്‌ത്രീകള്‍ പാർവതീപരമേശ്വര പൂജയ്‌ക്കു തയ്യാറാക്കുന്ന പ്രത്യേക നൈവേദ്യം. ആർദ്രാവ്രതത്തിന്റെ ഒരു ഭാഗമായാണ്‌ ഈ പൂജയും നൈവേദ്യവും. അങ്ങാടിയിൽ നിന്നു വാങ്ങിക്കുന്ന എട്ട്‌ സാധനങ്ങള്‍ കൊണ്ടുണ്ടാക്കുന്നതുകൊണ്ടാകാം ഇതിന്‌ ഈ പേരു ലഭിച്ചത്‌. തിരുവാതിരയ്‌ക്ക്‌ തലേന്നാള്‍ വൈകുന്നേരം സുമംഗലികളായ സ്‌ത്രീകള്‍ കുളിച്ചൊരുങ്ങിവന്ന്‌ മുറ്റത്തുകൂട്ടിയ തീയിൽ, കാച്ചിൽ, ചേമ്പ്‌, ചേന, കൂർക്ക, ചെറുകിഴങ്ങ്‌, കാട്ടുചേമ്പ്‌ തുടങ്ങിയ കിഴങ്ങുവർഗങ്ങളും വാഴയ്‌ക്കയും പയറും ചുട്ടെടുത്ത്‌ നാളികേരം ചേർത്തു ശിവനും പാർവതിക്കും നിവേദിക്കുന്നു; പിന്നീട്‌ ആചാരോപചാരങ്ങളോടുകൂടി അവ ഭക്ഷിക്കുന്നു. എട്ടങ്ങാടി ചുടുക, എട്ടങ്ങാടി പുഴുങ്ങുക എന്നും ചിലയിടങ്ങളിൽ പറഞ്ഞുവരുന്നു. തിരുവാതിരക്കളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂചൂടൽ എന്നിവയും തിരുവാതിര സംബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമാണ്‌. ഇത്‌ തികച്ചും സ്‌ത്രീകളുടെ ആഘോഷമാണെന്നു പറയാം. നോ. തിരുവാതിര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍