This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സിം ബാങ്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Exim Bank)
(Exim Bank)
 
വരി 5: വരി 5:
== Exim Bank ==
== Exim Bank ==
[[ചിത്രം:Vol5p17_an-import-export-bank-us.jpg|thumb|അമേരിക്കയിലെ ഒരു എക്‌സിംബാങ്ക്‌ കെട്ടിടം]]

-
കയറ്റുമതി ഇറക്കുമതി വ്യാപാരം പുഷ്‌ടിപ്പെടുത്തുന്നതിനായി അമേരിക്കന്‍ ഐക്യനാടുകളിൽ സ്ഥാപിച്ച എക്‌സ്‌പോർട്ട്‌ ഇംപോർട്ട്‌ ബാങ്ക്‌ ഒഫ്‌ വാഷിങ്‌ടണ്‍ ആണ്‌ എക്‌സിം ബാങ്ക്‌ എന്ന "ചുരുക്കപ്പേരിൽ' ലോകവ്യാപകമായി അറിയപ്പെടുന്നത്‌. 1934 ഫെബ്രുവരി 12 നാണ്‌ വാഷിങ്‌ടണ്‍ ഡി.സി. ആസ്ഥാനമായി എക്‌സിം ബാങ്ക്‌ ഒഫ്‌ വാഷിങ്‌ടണ്‍ പ്രവർത്തനം തുടങ്ങിയത്‌. അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ലോകവിപണി കണ്ടെത്തുന്നതിനും ഒപ്പം, ആവശ്യമായ ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വേണ്ട ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാണ്‌ എക്‌സിംബാങ്ക്‌ സ്ഥാപിതമായത്‌.
+
കയറ്റുമതി ഇറക്കുമതി വ്യാപാരം പുഷ്‌ടിപ്പെടുത്തുന്നതിനായി അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥാപിച്ച എക്‌സ്‌പോര്‍ട്ട്‌ ഇംപോര്‍ട്ട്‌ ബാങ്ക്‌ ഒഫ്‌ വാഷിങ്‌ടണ്‍ ആണ്‌ എക്‌സിം ബാങ്ക്‌ എന്ന "ചുരുക്കപ്പേരില്‍' ലോകവ്യാപകമായി അറിയപ്പെടുന്നത്‌. 1934 ഫെബ്രുവരി 12 നാണ്‌ വാഷിങ്‌ടണ്‍ ഡി.സി. ആസ്ഥാനമായി എക്‌സിം ബാങ്ക്‌ ഒഫ്‌ വാഷിങ്‌ടണ്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ലോകവിപണി കണ്ടെത്തുന്നതിനും ഒപ്പം, ആവശ്യമായ ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വേണ്ട ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാണ്‌ എക്‌സിംബാങ്ക്‌ സ്ഥാപിതമായത്‌.
-
വിദേശ സർക്കാരുകള്‍ക്കും വ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍ക്കും മൂലധന-റവന്യൂ ചെലവുകള്‍ക്കാവശ്യമായ വായ്‌പ ദീർഘകാലാടിസ്ഥാനത്തിൽ എക്‌സിം ബാങ്ക്‌ അനുവദിക്കാറുണ്ട്‌.വായ്‌പത്തുക ഉപയോഗിച്ച്‌ അമേരിക്കന്‍ ഉത്‌പന്നങ്ങളും മറ്റ്‌ സാമഗ്രികളും വാങ്ങണമെന്ന നിബന്ധനയുണ്ട്‌. അമേരിക്കന്‍ എക്‌സിം ബാങ്കിന്റെ പ്രവർത്തനം ഇതുവഴി വികസ്വരരാഷ്‌ട്രങ്ങളുടെ സാമ്പത്തിക വികസനത്തിന്‌ പ്രയോജനകരമായിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ്‌ ഇത്‌ കൂടുതൽ പ്രയോജനപ്പെടുത്തിയിട്ടുള്ളത്‌.
+
വിദേശ സര്‍ക്കാരുകള്‍ക്കും വ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍ക്കും മൂലധന-റവന്യൂ ചെലവുകള്‍ക്കാവശ്യമായ വായ്‌പ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എക്‌സിം ബാങ്ക്‌ അനുവദിക്കാറുണ്ട്‌.വായ്‌പത്തുക ഉപയോഗിച്ച്‌ അമേരിക്കന്‍ ഉത്‌പന്നങ്ങളും മറ്റ്‌ സാമഗ്രികളും വാങ്ങണമെന്ന നിബന്ധനയുണ്ട്‌. അമേരിക്കന്‍ എക്‌സിം ബാങ്കിന്റെ പ്രവര്‍ത്തനം ഇതുവഴി വികസ്വരരാഷ്‌ട്രങ്ങളുടെ സാമ്പത്തിക വികസനത്തിന്‌ പ്രയോജനകരമായിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ്‌ ഇത്‌ കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്‌.
-
1981 ലെ എക്‌സ്‌പോർട്ട്‌-ഇംപോർട്ട്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ ആക്‌റ്റ്‌നുസരിച്ച്‌ 1982-ഇന്ത്യയിലും എക്‌സിം ബാങ്ക്‌ സ്ഥാപിതമായി. കയറ്റുമതി ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന്‌ പുറമേ, വിദേശവ്യാപാരം വിപുലപ്പെടുത്തുക, മൂലധന നിക്ഷേപം രാജ്യത്തിന്റെ പൊതു സാമ്പത്തിക വികസനവുമായി സംയോജിപ്പിക്കുക എന്ന ഉദേശ്യലക്ഷ്യങ്ങളും എക്‌സിം ബാങ്ക്‌ സ്ഥാപിച്ചതിന്റെ പിന്നിൽ ഉണ്ട്‌. അന്താരാഷ്‌ട്രവ്യാപാരം വിപുലീകരിക്കുന്നതിലും നിക്ഷേപം വർധിപ്പിക്കുന്നതിലും എക്‌സിം ബാങ്കിന്‌ മുഖ്യമായ പങ്കുണ്ട്‌.
+
1981 ലെ എക്‌സ്‌പോര്‍ട്ട്‌-ഇംപോര്‍ട്ട്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ ആക്‌റ്റ്‌നുസരിച്ച്‌ 1982-ല്‍ ഇന്ത്യയിലും എക്‌സിം ബാങ്ക്‌ സ്ഥാപിതമായി. കയറ്റുമതി ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന്‌ പുറമേ, വിദേശവ്യാപാരം വിപുലപ്പെടുത്തുക, മൂലധന നിക്ഷേപം രാജ്യത്തിന്റെ പൊതു സാമ്പത്തിക വികസനവുമായി സംയോജിപ്പിക്കുക എന്ന ഉദേശ്യലക്ഷ്യങ്ങളും എക്‌സിം ബാങ്ക്‌ സ്ഥാപിച്ചതിന്റെ പിന്നില്‍ ഉണ്ട്‌. അന്താരാഷ്‌ട്രവ്യാപാരം വിപുലീകരിക്കുന്നതിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിലും എക്‌സിം ബാങ്കിന്‌ മുഖ്യമായ പങ്കുണ്ട്‌.
-
ഇന്ത്യയിലെ വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്ക്‌ വിശിഷ്യാ ചെറുകിട-മധ്യനിര സ്ഥാപനങ്ങള്‍ക്ക്‌, വൈവിധ്യമാർന്ന സഹായമാണ്‌ എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഉത്‌പാദനം, വിപണനം, സമുദ്രഗതാഗത സൗകര്യം, കയറ്റുമതി ചെയ്യുന്നതിനു മുമ്പും പിമ്പും ഉള്ള സേവനങ്ങള്‍, വിദേശനിക്ഷേപം, സാങ്കേതിക സഹായം, ഉത്‌പന്ന വികസനം തുടങ്ങി എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യ നടത്തുന്ന സേവനങ്ങളുടെ പട്ടിക ഏറെ നീളുന്നു. കേന്ദ്രസർക്കാർ, റിസർവ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ, എക്‌സ്‌പോർട്ട്‌ ക്രഡിറ്റ്‌ ഗാരന്റി കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാബാങ്കുകള്‍, വ്യാപാര സമൂഹം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന ഡയറക്‌ടർ ബോർഡാണ്‌ എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഭരണനിർവഹണം നടത്തുന്നത്‌. ഇതു കൊണ്ടു തന്നെ കയറ്റുമതി-ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും വിദേശവ്യവസായ-വാണിജ്യ സ്ഥാപനങ്ങളുമായി സൗഹൃദ വ്യാപാരബന്ധം സ്ഥാപിച്ചെടുക്കുവാനും എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
+
ഇന്ത്യയിലെ വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്ക്‌ വിശിഷ്യാ ചെറുകിട-മധ്യനിര സ്ഥാപനങ്ങള്‍ക്ക്‌, വൈവിധ്യമാര്‍ന്ന സഹായമാണ്‌ എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഉത്‌പാദനം, വിപണനം, സമുദ്രഗതാഗത സൗകര്യം, കയറ്റുമതി ചെയ്യുന്നതിനു മുമ്പും പിമ്പും ഉള്ള സേവനങ്ങള്‍, വിദേശനിക്ഷേപം, സാങ്കേതിക സഹായം, ഉത്‌പന്ന വികസനം തുടങ്ങി എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യ നടത്തുന്ന സേവനങ്ങളുടെ പട്ടിക ഏറെ നീളുന്നു. കേന്ദ്രസര്‍ക്കാര്‍, റിസര്‍വ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ, എക്‌സ്‌പോര്‍ട്ട്‌ ക്രഡിറ്റ്‌ ഗാരന്റി കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാബാങ്കുകള്‍, വ്യാപാര സമൂഹം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന ഡയറക്‌ടര്‍ ബോര്‍ഡാണ്‌ എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഭരണനിര്‍വഹണം നടത്തുന്നത്‌. ഇതു കൊണ്ടു തന്നെ കയറ്റുമതി-ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും വിദേശവ്യവസായ-വാണിജ്യ സ്ഥാപനങ്ങളുമായി സൗഹൃദ വ്യാപാരബന്ധം സ്ഥാപിച്ചെടുക്കുവാനും എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
-
(ഡോ. എം. ശാർങ്‌ഗധരന്‍)
+
(ഡോ. എം. ശാര്‍ങ്‌ഗധരന്‍)

Current revision as of 09:56, 13 ഓഗസ്റ്റ്‌ 2014

എക്‌സിം ബാങ്ക്‌

Exim Bank

അമേരിക്കയിലെ ഒരു എക്‌സിംബാങ്ക്‌ കെട്ടിടം

കയറ്റുമതി ഇറക്കുമതി വ്യാപാരം പുഷ്‌ടിപ്പെടുത്തുന്നതിനായി അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥാപിച്ച എക്‌സ്‌പോര്‍ട്ട്‌ ഇംപോര്‍ട്ട്‌ ബാങ്ക്‌ ഒഫ്‌ വാഷിങ്‌ടണ്‍ ആണ്‌ എക്‌സിം ബാങ്ക്‌ എന്ന "ചുരുക്കപ്പേരില്‍' ലോകവ്യാപകമായി അറിയപ്പെടുന്നത്‌. 1934 ഫെബ്രുവരി 12 നാണ്‌ വാഷിങ്‌ടണ്‍ ഡി.സി. ആസ്ഥാനമായി എക്‌സിം ബാങ്ക്‌ ഒഫ്‌ വാഷിങ്‌ടണ്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ലോകവിപണി കണ്ടെത്തുന്നതിനും ഒപ്പം, ആവശ്യമായ ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വേണ്ട ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാണ്‌ എക്‌സിംബാങ്ക്‌ സ്ഥാപിതമായത്‌.

വിദേശ സര്‍ക്കാരുകള്‍ക്കും വ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍ക്കും മൂലധന-റവന്യൂ ചെലവുകള്‍ക്കാവശ്യമായ വായ്‌പ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എക്‌സിം ബാങ്ക്‌ അനുവദിക്കാറുണ്ട്‌.വായ്‌പത്തുക ഉപയോഗിച്ച്‌ അമേരിക്കന്‍ ഉത്‌പന്നങ്ങളും മറ്റ്‌ സാമഗ്രികളും വാങ്ങണമെന്ന നിബന്ധനയുണ്ട്‌. അമേരിക്കന്‍ എക്‌സിം ബാങ്കിന്റെ പ്രവര്‍ത്തനം ഇതുവഴി വികസ്വരരാഷ്‌ട്രങ്ങളുടെ സാമ്പത്തിക വികസനത്തിന്‌ പ്രയോജനകരമായിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ്‌ ഇത്‌ കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്‌.

1981 ലെ എക്‌സ്‌പോര്‍ട്ട്‌-ഇംപോര്‍ട്ട്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ ആക്‌റ്റ്‌നുസരിച്ച്‌ 1982-ല്‍ ഇന്ത്യയിലും എക്‌സിം ബാങ്ക്‌ സ്ഥാപിതമായി. കയറ്റുമതി ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന്‌ പുറമേ, വിദേശവ്യാപാരം വിപുലപ്പെടുത്തുക, മൂലധന നിക്ഷേപം രാജ്യത്തിന്റെ പൊതു സാമ്പത്തിക വികസനവുമായി സംയോജിപ്പിക്കുക എന്ന ഉദേശ്യലക്ഷ്യങ്ങളും എക്‌സിം ബാങ്ക്‌ സ്ഥാപിച്ചതിന്റെ പിന്നില്‍ ഉണ്ട്‌. അന്താരാഷ്‌ട്രവ്യാപാരം വിപുലീകരിക്കുന്നതിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിലും എക്‌സിം ബാങ്കിന്‌ മുഖ്യമായ പങ്കുണ്ട്‌.

ഇന്ത്യയിലെ വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്ക്‌ വിശിഷ്യാ ചെറുകിട-മധ്യനിര സ്ഥാപനങ്ങള്‍ക്ക്‌, വൈവിധ്യമാര്‍ന്ന സഹായമാണ്‌ എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഉത്‌പാദനം, വിപണനം, സമുദ്രഗതാഗത സൗകര്യം, കയറ്റുമതി ചെയ്യുന്നതിനു മുമ്പും പിമ്പും ഉള്ള സേവനങ്ങള്‍, വിദേശനിക്ഷേപം, സാങ്കേതിക സഹായം, ഉത്‌പന്ന വികസനം തുടങ്ങി എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യ നടത്തുന്ന സേവനങ്ങളുടെ പട്ടിക ഏറെ നീളുന്നു. കേന്ദ്രസര്‍ക്കാര്‍, റിസര്‍വ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ, എക്‌സ്‌പോര്‍ട്ട്‌ ക്രഡിറ്റ്‌ ഗാരന്റി കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാബാങ്കുകള്‍, വ്യാപാര സമൂഹം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന ഡയറക്‌ടര്‍ ബോര്‍ഡാണ്‌ എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഭരണനിര്‍വഹണം നടത്തുന്നത്‌. ഇതു കൊണ്ടു തന്നെ കയറ്റുമതി-ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും വിദേശവ്യവസായ-വാണിജ്യ സ്ഥാപനങ്ങളുമായി സൗഹൃദ വ്യാപാരബന്ധം സ്ഥാപിച്ചെടുക്കുവാനും എക്‌സിം ബാങ്ക്‌ ഒഫ്‌ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

(ഡോ. എം. ശാര്‍ങ്‌ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍