This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Elm)
(Elm)
 
വരി 5: വരി 5:
== Elm ==
== Elm ==
-
അല്‍ മേസീ കുടുംബത്തിലെ അള്‍മസ്‌ ജീനസ്സില്‍ പ്പെട്ട ചില അലങ്കാരവൃക്ഷങ്ങള്‍ക്കു പൊതുവെയുള്ള പേര്‌. ഇതിന്‌ ഭംഗിയുള്ള ഇടതൂർന്ന ഇലകള്‍ സമൃദ്ധമായുള്ളതുകാരണം ഇതിനെ തണല്‍  വൃക്ഷമായും പാതവക്കുകള്‍ മോടിപിടിപ്പിക്കുന്നതിനുവേണ്ടിയും നട്ടുവളർത്തിയിരുന്നു. ഇലകൊഴിയുന്ന സ്വഭാവമുള്ളതിനാല്‍  അപൂർവമായി മാത്രമേ വർഷം മുഴുവന്‍ ഇതിനു പച്ചനിറമുണ്ടായിരിക്കുകയുള്ളൂ; ഇലകള്‍ ദന്തുരമായിരിക്കും. ചെറുമുള്ളുകളുള്ള ശിശിരമുകുളങ്ങള്‍ വളരെപ്പെട്ടെന്ന്‌ ശ്രദ്ധയില്‍ പ്പെടുന്നവയാണ്‌. ഇലകള്‍ക്കു-ചെറുതണ്ടുകളുണ്ട്‌.
+
അല്‍ മേസീ കുടുംബത്തിലെ അള്‍മസ്‌ ജീനസ്സില്‍ പ്പെട്ട ചില അലങ്കാരവൃക്ഷങ്ങള്‍ക്കു പൊതുവെയുള്ള പേര്‌. ഇതിന്‌ ഭംഗിയുള്ള ഇടതൂര്‍ന്ന ഇലകള്‍ സമൃദ്ധമായുള്ളതുകാരണം ഇതിനെ തണല്‍  വൃക്ഷമായും പാതവക്കുകള്‍ മോടിപിടിപ്പിക്കുന്നതിനുവേണ്ടിയും നട്ടുവളര്‍ത്തിയിരുന്നു. ഇലകൊഴിയുന്ന സ്വഭാവമുള്ളതിനാല്‍  അപൂര്‍വമായി മാത്രമേ വര്‍ഷം മുഴുവന്‍ ഇതിനു പച്ചനിറമുണ്ടായിരിക്കുകയുള്ളൂ; ഇലകള്‍ ദന്തുരമായിരിക്കും. ചെറുമുള്ളുകളുള്ള ശിശിരമുകുളങ്ങള്‍ വളരെപ്പെട്ടെന്ന്‌ ശ്രദ്ധയില്‍ പ്പെടുന്നവയാണ്‌. ഇലകള്‍ക്കു-ചെറുതണ്ടുകളുണ്ട്‌.
-
ഇലകളോടൊപ്പമുള്ള ഉപപർണങ്ങള്‍ പഴുക്കുന്നതിനുമുമ്പുതന്നെ പൊഴിഞ്ഞുപോകുന്നു. കുലകളായി കാണപ്പെടുന്ന പൂക്കള്‍ അപൂർവമായി ബഹുലിങ്‌ഗികള്‍ (polygamous)ആയിരിക്കും. ദളങ്ങളുണ്ടായിരിക്കയില്ല. മണിയുടെ ആകൃതിയിലുള്ള ബാഹ്യദളപുഞ്‌ജത്തില്‍  (calyx)നാലുമുതല്‍  ഒമ്പത്‌ വരെ ദളങ്ങളും അത്രതന്നെ കേസരങ്ങളും കാണപ്പെടുന്നു. ഇതിന്റെ തടി കട്ടിയുള്ളതാണെങ്കിലും ഈടു നില്‌ക്കാത്തതാകയാല്‍  പണിത്തരങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെടുന്നില്ല. പണ്ടു കാലത്ത്‌ ഇതിന്റെ ഉള്‍ഭാഗത്തെ തൊലി കയറുണ്ടാക്കുന്നതിനുപയോഗിച്ചുവന്നിരുന്നു. ചില സ്‌പീഷീസുകളുടെ ചെറു കമ്പുകളിലും പട്ടയിലും നിന്നു ഭക്ഷണവും മരുന്നുകളും ഉണ്ടാക്കിയിരുന്നു.
+
ഇലകളോടൊപ്പമുള്ള ഉപപര്‍ണങ്ങള്‍ പഴുക്കുന്നതിനുമുമ്പുതന്നെ പൊഴിഞ്ഞുപോകുന്നു. കുലകളായി കാണപ്പെടുന്ന പൂക്കള്‍ അപൂര്‍വമായി ബഹുലിങ്‌ഗികള്‍ (polygamous)ആയിരിക്കും. ദളങ്ങളുണ്ടായിരിക്കയില്ല. മണിയുടെ ആകൃതിയിലുള്ള ബാഹ്യദളപുഞ്‌ജത്തില്‍  (calyx)നാലുമുതല്‍  ഒമ്പത്‌ വരെ ദളങ്ങളും അത്രതന്നെ കേസരങ്ങളും കാണപ്പെടുന്നു. ഇതിന്റെ തടി കട്ടിയുള്ളതാണെങ്കിലും ഈടു നില്‌ക്കാത്തതാകയാല്‍  പണിത്തരങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെടുന്നില്ല. പണ്ടു കാലത്ത്‌ ഇതിന്റെ ഉള്‍ഭാഗത്തെ തൊലി കയറുണ്ടാക്കുന്നതിനുപയോഗിച്ചുവന്നിരുന്നു. ചില സ്‌പീഷീസുകളുടെ ചെറു കമ്പുകളിലും പട്ടയിലും നിന്നു ഭക്ഷണവും മരുന്നുകളും ഉണ്ടാക്കിയിരുന്നു.
[[ചിത്രം:Vol5p218_elm_tree.jpg|thumb|എം വൃക്ഷം - ഉള്‍ച്ചിത്രം: ഇലയും പൂവും]]

10 മുതല്‍  40 മീ. വരെ പൊക്കമുള്ള വൃക്ഷങ്ങളാണിവ. ഇലകള്‍ക്ക്‌ നീലകലർന്ന പച്ചനിറമാണ്‌. തൊലിക്കു ചാരനിറമാണ്‌. നെടുകെ വരകളും കാണാം. ഇലയുടെ ഒരു പകുതിക്കു മറ്റേ പകുതിയെക്കാള്‍ നീളം കൂടുതലാണ്‌. മാർച്ച്‌ ഏപ്രില്‍  മാസങ്ങളാണ്‌ പൂക്കാലം. മേയ്‌മാസത്തില്‍  വിത്തുകള്‍ പാകമാകുന്നു. ഓരോ വിത്തിനു ചുറ്റിലും അണ്ഡാകൃതിയോ വൃത്താകൃതിയോ ഉള്ള നേർത്ത ഒരു ചിറകു കാണാം. ഉത്തര അമേരിക്കയുടെ പടിഞ്ഞാറു ഭാഗമൊഴിച്ച്‌ ഉത്തര സമശീതോഷ്‌ണ മേഖലയിലെല്ലാം എം സുലഭമാണ്‌. ഇരട്ടപ്പരിപ്പു വർഗത്തില്‍ പ്പെട്ട മറ്റു വൃക്ഷങ്ങളോടൊപ്പമല്ലാതെ ഒറ്റയ്‌ക്ക്‌ ഇവ കാണപ്പെടാറില്ല. സാധാരണ നദീതടങ്ങളിലും മറ്റുമാണ്‌ വളരുന്നത്‌. സാമാന്യം ഉണങ്ങിയ മണ്ണിലും ഇവ നന്നായി വളരാറുണ്ട്‌. അമേരിക്കന്‍ എം,  ചൈനീസ്‌ എം, സ്‌ളിപ്പറി എം എന്നിങ്ങനെ ഇതില്‍  മൂന്ന്‌ ഇനങ്ങള്‍ ഉണ്ട്‌. അള്‍മസ്‌ അമേരിക്കാന(Ulmus americana) എന്നു ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ എം ആണ്‌ എം വൃക്ഷങ്ങളില്‍  വച്ചേറ്റവും വലുതും ഭംഗിയുള്ളതും. 40 മീ. വരെ ഉയരവും 1 മുതല്‍  2 മീ. വരെ വണ്ണവും വയ്‌ക്കുന്ന ഇത്‌ തറയില്‍ നിന്ന്‌ ഉദ്ദേശം 7 മീ. ഉയരത്തില്‍  ശാഖോപശാഖകളായി പിരിയുന്നു. ഇലകള്‍ക്ക്‌ 7-15 സെ.മീ. നീളമുണ്ടുണ്ടായിരിക്കും. ഉത്തര അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍  സമൃദ്ധമായുണ്ടായിരുന്ന ഈ വൃക്ഷം ഇപ്പോള്‍ രോഗബാധമൂലം ഏതാണ്ടു നശിച്ച നിലയിലാണു കാണപ്പെടുന്നത്‌.
+
10 മുതല്‍  40 മീ. വരെ പൊക്കമുള്ള വൃക്ഷങ്ങളാണിവ. ഇലകള്‍ക്ക്‌ നീലകലര്‍ന്ന പച്ചനിറമാണ്‌. തൊലിക്കു ചാരനിറമാണ്‌. നെടുകെ വരകളും കാണാം. ഇലയുടെ ഒരു പകുതിക്കു മറ്റേ പകുതിയെക്കാള്‍ നീളം കൂടുതലാണ്‌. മാര്‍ച്ച്‌ ഏപ്രില്‍  മാസങ്ങളാണ്‌ പൂക്കാലം. മേയ്‌മാസത്തില്‍  വിത്തുകള്‍ പാകമാകുന്നു. ഓരോ വിത്തിനു ചുറ്റിലും അണ്ഡാകൃതിയോ വൃത്താകൃതിയോ ഉള്ള നേര്‍ത്ത ഒരു ചിറകു കാണാം. ഉത്തര അമേരിക്കയുടെ പടിഞ്ഞാറു ഭാഗമൊഴിച്ച്‌ ഉത്തര സമശീതോഷ്‌ണ മേഖലയിലെല്ലാം എം സുലഭമാണ്‌. ഇരട്ടപ്പരിപ്പു വര്‍ഗത്തില്‍ പ്പെട്ട മറ്റു വൃക്ഷങ്ങളോടൊപ്പമല്ലാതെ ഒറ്റയ്‌ക്ക്‌ ഇവ കാണപ്പെടാറില്ല. സാധാരണ നദീതടങ്ങളിലും മറ്റുമാണ്‌ വളരുന്നത്‌. സാമാന്യം ഉണങ്ങിയ മണ്ണിലും ഇവ നന്നായി വളരാറുണ്ട്‌. അമേരിക്കന്‍ എം,  ചൈനീസ്‌ എം, സ്‌ളിപ്പറി എം എന്നിങ്ങനെ ഇതില്‍  മൂന്ന്‌ ഇനങ്ങള്‍ ഉണ്ട്‌. അള്‍മസ്‌ അമേരിക്കാന(Ulmus americana) എന്നു ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ എം ആണ്‌ എം വൃക്ഷങ്ങളില്‍  വച്ചേറ്റവും വലുതും ഭംഗിയുള്ളതും. 40 മീ. വരെ ഉയരവും 1 മുതല്‍  2 മീ. വരെ വണ്ണവും വയ്‌ക്കുന്ന ഇത്‌ തറയില്‍ നിന്ന്‌ ഉദ്ദേശം 7 മീ. ഉയരത്തില്‍  ശാഖോപശാഖകളായി പിരിയുന്നു. ഇലകള്‍ക്ക്‌ 7-15 സെ.മീ. നീളമുണ്ടുണ്ടായിരിക്കും. ഉത്തര അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍  സമൃദ്ധമായുണ്ടായിരുന്ന ഈ വൃക്ഷം ഇപ്പോള്‍ രോഗബാധമൂലം ഏതാണ്ടു നശിച്ച നിലയിലാണു കാണപ്പെടുന്നത്‌.
-
ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍  കാണപ്പെടുന്ന ഒരു ചെറിയ അലങ്കാരവൃക്ഷമാണ്‌ ചൈനീസ്‌ എം. അമേരിക്കന്‍ എമ്മിനെക്കാള്‍ ചൂട്‌ കൂടുതലുള്ള കാലാവസ്ഥയാണ്‌ ഇതിനാവശ്യം. ശാ.നാ. അള്‍മസ്‌ പാർവിഫോളിയ (Ulmus Parvifolia). സൈബീരിയന്‍ എം എന്നറിയപ്പെടുന്ന മറ്റൊരിനത്തെയും (Ulmus pumila) ചൈനീസ്‌ എം എന്നു വിളിക്കാറുണ്ട്‌. ഈ ഇനം അമേരിക്കന്‍ ഐക്യനാടുകളുടെ പല ഭാഗങ്ങളിലും ധാരാളമായി നട്ടുവളർത്തപ്പെടുന്നു. സ്ലിപ്പറി എം എന്ന ഇനത്തിന്‌ അകംതൊലിയുടെ പശിമമൂലമാണ്‌ ഈ പേരു ലഭിച്ചത്‌. ഇതിന്റെ പശിമയുള്ള കറയില്‍  നിന്നു ചുമയ്‌ക്കുള്ള സിറപ്പും മറ്റു മരുന്നുകളും ഉണ്ടാക്കുന്നുണ്ട്‌. ഇത്‌ 13-25 മീ. ഉയരത്തില്‍  വളരുന്നു. തടിയുടെ വ്യാസം 30 സെ.മീ. മുതല്‍  1 മീ. വരെ ആണ്‌. തറനിരപ്പിന്‌ അടുത്തുവച്ചുതന്നെ തായ്‌ത്തടി മൂന്നോ നാലോ ശാഖകളായി പിരിയുന്നു. പുറംതൊലി മറ്റ്‌ എം. വൃക്ഷങ്ങളുടേതിനെക്കാള്‍ തവിട്ടുനിറം കൂടിയതായിരിക്കും. ഇലകളുടെ ഉപരിഭാഗം പരുപരുപ്പുള്ളതാണ്‌; അടിഭാഗം ലോമാവൃതവും. ഇലയ്‌ക്കു 12-20 സെ.മീ. നീളമുണ്ടായിരിക്കും. വിത്തിനു ചുറ്റുമുള്ള "ചിറകില്‍ ' മധ്യഭാഗത്തോടടുത്തു ചെറിയ തവിട്ടുനിറത്തിലുള്ള രോമങ്ങള്‍ കാണപ്പെടുന്നു. ഐക്യനാടുകളുടെ കിഴക്കന്‍ മേഖലകളില്‍  കാണപ്പെടുന്ന ഇതിന്റെ ശാ.നാ. അള്‍മസ്‌ റൂബ്ര (Ulmus rubra) എന്നാണ്‌.
+
ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍  കാണപ്പെടുന്ന ഒരു ചെറിയ അലങ്കാരവൃക്ഷമാണ്‌ ചൈനീസ്‌ എം. അമേരിക്കന്‍ എമ്മിനെക്കാള്‍ ചൂട്‌ കൂടുതലുള്ള കാലാവസ്ഥയാണ്‌ ഇതിനാവശ്യം. ശാ.നാ. അള്‍മസ്‌ പാര്‍വിഫോളിയ (Ulmus Parvifolia). സൈബീരിയന്‍ എം എന്നറിയപ്പെടുന്ന മറ്റൊരിനത്തെയും (Ulmus pumila) ചൈനീസ്‌ എം എന്നു വിളിക്കാറുണ്ട്‌. ഈ ഇനം അമേരിക്കന്‍ ഐക്യനാടുകളുടെ പല ഭാഗങ്ങളിലും ധാരാളമായി നട്ടുവളര്‍ത്തപ്പെടുന്നു. സ്ലിപ്പറി എം എന്ന ഇനത്തിന്‌ അകംതൊലിയുടെ പശിമമൂലമാണ്‌ ഈ പേരു ലഭിച്ചത്‌. ഇതിന്റെ പശിമയുള്ള കറയില്‍  നിന്നു ചുമയ്‌ക്കുള്ള സിറപ്പും മറ്റു മരുന്നുകളും ഉണ്ടാക്കുന്നുണ്ട്‌. ഇത്‌ 13-25 മീ. ഉയരത്തില്‍  വളരുന്നു. തടിയുടെ വ്യാസം 30 സെ.മീ. മുതല്‍  1 മീ. വരെ ആണ്‌. തറനിരപ്പിന്‌ അടുത്തുവച്ചുതന്നെ തായ്‌ത്തടി മൂന്നോ നാലോ ശാഖകളായി പിരിയുന്നു. പുറംതൊലി മറ്റ്‌ എം. വൃക്ഷങ്ങളുടേതിനെക്കാള്‍ തവിട്ടുനിറം കൂടിയതായിരിക്കും. ഇലകളുടെ ഉപരിഭാഗം പരുപരുപ്പുള്ളതാണ്‌; അടിഭാഗം ലോമാവൃതവും. ഇലയ്‌ക്കു 12-20 സെ.മീ. നീളമുണ്ടായിരിക്കും. വിത്തിനു ചുറ്റുമുള്ള "ചിറകില്‍ ' മധ്യഭാഗത്തോടടുത്തു ചെറിയ തവിട്ടുനിറത്തിലുള്ള രോമങ്ങള്‍ കാണപ്പെടുന്നു. ഐക്യനാടുകളുടെ കിഴക്കന്‍ മേഖലകളില്‍  കാണപ്പെടുന്ന ഇതിന്റെ ശാ.നാ. അള്‍മസ്‌ റൂബ്ര (Ulmus rubra) എന്നാണ്‌.

Current revision as of 08:46, 13 ഓഗസ്റ്റ്‌ 2014

എം

Elm

അല്‍ മേസീ കുടുംബത്തിലെ അള്‍മസ്‌ ജീനസ്സില്‍ പ്പെട്ട ചില അലങ്കാരവൃക്ഷങ്ങള്‍ക്കു പൊതുവെയുള്ള പേര്‌. ഇതിന്‌ ഭംഗിയുള്ള ഇടതൂര്‍ന്ന ഇലകള്‍ സമൃദ്ധമായുള്ളതുകാരണം ഇതിനെ തണല്‍ വൃക്ഷമായും പാതവക്കുകള്‍ മോടിപിടിപ്പിക്കുന്നതിനുവേണ്ടിയും നട്ടുവളര്‍ത്തിയിരുന്നു. ഇലകൊഴിയുന്ന സ്വഭാവമുള്ളതിനാല്‍ അപൂര്‍വമായി മാത്രമേ വര്‍ഷം മുഴുവന്‍ ഇതിനു പച്ചനിറമുണ്ടായിരിക്കുകയുള്ളൂ; ഇലകള്‍ ദന്തുരമായിരിക്കും. ചെറുമുള്ളുകളുള്ള ശിശിരമുകുളങ്ങള്‍ വളരെപ്പെട്ടെന്ന്‌ ശ്രദ്ധയില്‍ പ്പെടുന്നവയാണ്‌. ഇലകള്‍ക്കു-ചെറുതണ്ടുകളുണ്ട്‌.

ഇലകളോടൊപ്പമുള്ള ഉപപര്‍ണങ്ങള്‍ പഴുക്കുന്നതിനുമുമ്പുതന്നെ പൊഴിഞ്ഞുപോകുന്നു. കുലകളായി കാണപ്പെടുന്ന പൂക്കള്‍ അപൂര്‍വമായി ബഹുലിങ്‌ഗികള്‍ (polygamous)ആയിരിക്കും. ദളങ്ങളുണ്ടായിരിക്കയില്ല. മണിയുടെ ആകൃതിയിലുള്ള ബാഹ്യദളപുഞ്‌ജത്തില്‍ (calyx)നാലുമുതല്‍ ഒമ്പത്‌ വരെ ദളങ്ങളും അത്രതന്നെ കേസരങ്ങളും കാണപ്പെടുന്നു. ഇതിന്റെ തടി കട്ടിയുള്ളതാണെങ്കിലും ഈടു നില്‌ക്കാത്തതാകയാല്‍ പണിത്തരങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെടുന്നില്ല. പണ്ടു കാലത്ത്‌ ഇതിന്റെ ഉള്‍ഭാഗത്തെ തൊലി കയറുണ്ടാക്കുന്നതിനുപയോഗിച്ചുവന്നിരുന്നു. ചില സ്‌പീഷീസുകളുടെ ചെറു കമ്പുകളിലും പട്ടയിലും നിന്നു ഭക്ഷണവും മരുന്നുകളും ഉണ്ടാക്കിയിരുന്നു.

എം വൃക്ഷം - ഉള്‍ച്ചിത്രം: ഇലയും പൂവും

10 മുതല്‍ 40 മീ. വരെ പൊക്കമുള്ള വൃക്ഷങ്ങളാണിവ. ഇലകള്‍ക്ക്‌ നീലകലര്‍ന്ന പച്ചനിറമാണ്‌. തൊലിക്കു ചാരനിറമാണ്‌. നെടുകെ വരകളും കാണാം. ഇലയുടെ ഒരു പകുതിക്കു മറ്റേ പകുതിയെക്കാള്‍ നീളം കൂടുതലാണ്‌. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളാണ്‌ പൂക്കാലം. മേയ്‌മാസത്തില്‍ വിത്തുകള്‍ പാകമാകുന്നു. ഓരോ വിത്തിനു ചുറ്റിലും അണ്ഡാകൃതിയോ വൃത്താകൃതിയോ ഉള്ള നേര്‍ത്ത ഒരു ചിറകു കാണാം. ഉത്തര അമേരിക്കയുടെ പടിഞ്ഞാറു ഭാഗമൊഴിച്ച്‌ ഉത്തര സമശീതോഷ്‌ണ മേഖലയിലെല്ലാം എം സുലഭമാണ്‌. ഇരട്ടപ്പരിപ്പു വര്‍ഗത്തില്‍ പ്പെട്ട മറ്റു വൃക്ഷങ്ങളോടൊപ്പമല്ലാതെ ഒറ്റയ്‌ക്ക്‌ ഇവ കാണപ്പെടാറില്ല. സാധാരണ നദീതടങ്ങളിലും മറ്റുമാണ്‌ വളരുന്നത്‌. സാമാന്യം ഉണങ്ങിയ മണ്ണിലും ഇവ നന്നായി വളരാറുണ്ട്‌. അമേരിക്കന്‍ എം, ചൈനീസ്‌ എം, സ്‌ളിപ്പറി എം എന്നിങ്ങനെ ഇതില്‍ മൂന്ന്‌ ഇനങ്ങള്‍ ഉണ്ട്‌. അള്‍മസ്‌ അമേരിക്കാന(Ulmus americana) എന്നു ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ എം ആണ്‌ എം വൃക്ഷങ്ങളില്‍ വച്ചേറ്റവും വലുതും ഭംഗിയുള്ളതും. 40 മീ. വരെ ഉയരവും 1 മുതല്‍ 2 മീ. വരെ വണ്ണവും വയ്‌ക്കുന്ന ഇത്‌ തറയില്‍ നിന്ന്‌ ഉദ്ദേശം 7 മീ. ഉയരത്തില്‍ ശാഖോപശാഖകളായി പിരിയുന്നു. ഇലകള്‍ക്ക്‌ 7-15 സെ.മീ. നീളമുണ്ടുണ്ടായിരിക്കും. ഉത്തര അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ സമൃദ്ധമായുണ്ടായിരുന്ന ഈ വൃക്ഷം ഇപ്പോള്‍ രോഗബാധമൂലം ഏതാണ്ടു നശിച്ച നിലയിലാണു കാണപ്പെടുന്നത്‌.

ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഒരു ചെറിയ അലങ്കാരവൃക്ഷമാണ്‌ ചൈനീസ്‌ എം. അമേരിക്കന്‍ എമ്മിനെക്കാള്‍ ചൂട്‌ കൂടുതലുള്ള കാലാവസ്ഥയാണ്‌ ഇതിനാവശ്യം. ശാ.നാ. അള്‍മസ്‌ പാര്‍വിഫോളിയ (Ulmus Parvifolia). സൈബീരിയന്‍ എം എന്നറിയപ്പെടുന്ന മറ്റൊരിനത്തെയും (Ulmus pumila) ചൈനീസ്‌ എം എന്നു വിളിക്കാറുണ്ട്‌. ഈ ഇനം അമേരിക്കന്‍ ഐക്യനാടുകളുടെ പല ഭാഗങ്ങളിലും ധാരാളമായി നട്ടുവളര്‍ത്തപ്പെടുന്നു. സ്ലിപ്പറി എം എന്ന ഇനത്തിന്‌ അകംതൊലിയുടെ പശിമമൂലമാണ്‌ ഈ പേരു ലഭിച്ചത്‌. ഇതിന്റെ പശിമയുള്ള കറയില്‍ നിന്നു ചുമയ്‌ക്കുള്ള സിറപ്പും മറ്റു മരുന്നുകളും ഉണ്ടാക്കുന്നുണ്ട്‌. ഇത്‌ 13-25 മീ. ഉയരത്തില്‍ വളരുന്നു. തടിയുടെ വ്യാസം 30 സെ.മീ. മുതല്‍ 1 മീ. വരെ ആണ്‌. തറനിരപ്പിന്‌ അടുത്തുവച്ചുതന്നെ തായ്‌ത്തടി മൂന്നോ നാലോ ശാഖകളായി പിരിയുന്നു. പുറംതൊലി മറ്റ്‌ എം. വൃക്ഷങ്ങളുടേതിനെക്കാള്‍ തവിട്ടുനിറം കൂടിയതായിരിക്കും. ഇലകളുടെ ഉപരിഭാഗം പരുപരുപ്പുള്ളതാണ്‌; അടിഭാഗം ലോമാവൃതവും. ഇലയ്‌ക്കു 12-20 സെ.മീ. നീളമുണ്ടായിരിക്കും. വിത്തിനു ചുറ്റുമുള്ള "ചിറകില്‍ ' മധ്യഭാഗത്തോടടുത്തു ചെറിയ തവിട്ടുനിറത്തിലുള്ള രോമങ്ങള്‍ കാണപ്പെടുന്നു. ഐക്യനാടുകളുടെ കിഴക്കന്‍ മേഖലകളില്‍ കാണപ്പെടുന്ന ഇതിന്റെ ശാ.നാ. അള്‍മസ്‌ റൂബ്ര (Ulmus rubra) എന്നാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍