This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംഗിള്‍, റോബർട്ട്‌. എഫ്‌ (1924- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Engle, Robert. F.)
(എംഗിള്‍, റോബർട്ട്‌. എഫ്‌ (1924- ))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എംഗിള്‍, റോബർട്ട്‌. എഫ്‌ (1924- ) ==
+
== എംഗിള്‍, റോബര്‍ട്ട്‌. എഫ്‌ (1924- ) ==
-
 
+
== Engle, Robert. F. ==
== Engle, Robert. F. ==
-
[[ചിത്രം:Vol5p17_Robert-F-Engle-13607503-1-402.jpg|thumb|]]
+
[[ചിത്രം:Vol5p17_Robert-F-Engle-13607503-1-402.jpg|thumb|എംഗിള്‍ എഫ്‌. റോബര്‍ട്ട്‌]]
-
അമേരിക്കന്‍ ധനതത്ത്വശാസ്‌ത്രജ്ഞന്‍. 2003-ലെ ധനതത്ത്വശാസ്‌ത്രത്തിനുള്ള നോബൽസമ്മാനം നേടിയ വ്യക്തിയാണ്‌ ഇദ്ദേഹം. 1942 ന. 10-ന്‌ ന്യൂയോർക്കിലെ സൈറാകൂസിലാണ്‌ എംഗിളിന്റെ ജനനം. റോബർട്ട്‌ ഫ്ര എംഗിള്‍ പിതാവും, മേരിസ്റ്റാർ മാതാവുമായിരുന്നു. മനഃശാസ്‌ത്രജ്ഞയായ മരിയാന്‍ എഗെർ സഹധർമ്മിണിയുമാണ്‌. ഒരു പുത്രനും ഒരു പുത്രിയുമാണ്‌ ഈ ദമ്പതികള്‍ക്കുള്ളത്‌.
+
അമേരിക്കന്‍ ധനതത്ത്വശാസ്‌ത്രജ്ഞന്‍. 2003-ലെ ധനതത്ത്വശാസ്‌ത്രത്തിനുള്ള നോബല്‍സമ്മാനം നേടിയ വ്യക്തിയാണ്‌ ഇദ്ദേഹം. 1942 ന. 10-ന്‌ ന്യൂയോര്‍ക്കിലെ സൈറാകൂസിലാണ്‌ എംഗിളിന്റെ ജനനം. റോബര്‍ട്ട്‌ ഫ്ര എംഗിള്‍ പിതാവും, മേരിസ്റ്റാര്‍ മാതാവുമായിരുന്നു. മനഃശാസ്‌ത്രജ്ഞയായ മരിയാന്‍ എഗെര്‍ സഹധര്‍മ്മിണിയുമാണ്‌. ഒരു പുത്രനും ഒരു പുത്രിയുമാണ്‌ ഈ ദമ്പതികള്‍ക്കുള്ളത്‌.
-
വില്യംസ്‌ കോളജിലായിരുന്നു എംഗിള്‍ വിദ്യാഭ്യാസം നിർവഹിച്ചത്‌. ഊർജതന്ത്രത്തിൽ ബിരുദം നേടിയശേഷം കോർണെൽ സർവകലാശാലയിൽനിന്നും അതേ വിഷയത്തിൽ മാസ്റ്റർ ബിരുദവും ധനതത്ത്വശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും സമ്പാദിക്കുകയുണ്ടായി. അർഥശാസ്‌ത്രവസ്‌തുതകളും അവയുടെ പരസ്‌പര ബന്ധങ്ങളും ഗണിതശാസ്‌ത്രപരമായി അപഗ്രഥിക്കുന്ന വിജ്ഞാനശാഖയായ "ഇക്കണോമെട്രിക്‌സ്‌' ആയിരുന്നു ഇദ്ദേഹത്തിനു പ്രിയപ്പെട്ട വിഷയം. 1969 മുതൽ 77 വരെ എംഗിള്‍, മാസച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിൽ ധനതത്ത്വശാസ്‌ത്ര വിഭാഗത്തിൽ പ്രാഫസറായി സേവനമനുഷ്‌ഠിച്ചിരുന്നു. 1975-സാന്റിയാഗോയിലെ, യൂണിവേഴ്‌സിറ്റി ഒഫ്‌ കാലിഫോർണിയയിൽ ചേരുകയും 2003-വിരമിക്കുന്നതുവരെ തത്‌സ്ഥാനത്തു തുടരുകയും ചെയ്‌തു.
+
വില്യംസ്‌ കോളജിലായിരുന്നു എംഗിള്‍ വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയശേഷം കോര്‍ണെല്‍ സര്‍വകലാശാലയില്‍നിന്നും അതേ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും ധനതത്ത്വശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റും സമ്പാദിക്കുകയുണ്ടായി. അര്‍ഥശാസ്‌ത്രവസ്‌തുതകളും അവയുടെ പരസ്‌പര ബന്ധങ്ങളും ഗണിതശാസ്‌ത്രപരമായി അപഗ്രഥിക്കുന്ന വിജ്ഞാനശാഖയായ "ഇക്കണോമെട്രിക്‌സ്‌' ആയിരുന്നു ഇദ്ദേഹത്തിനു പ്രിയപ്പെട്ട വിഷയം. 1969 മുതല്‍ 77 വരെ എംഗിള്‍, മാസച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയില്‍ ധനതത്ത്വശാസ്‌ത്ര വിഭാഗത്തില്‍ പ്രാഫസറായി സേവനമനുഷ്‌ഠിച്ചിരുന്നു. 1975-ല്‍ സാന്റിയാഗോയിലെ, യൂണിവേഴ്‌സിറ്റി ഒഫ്‌ കാലിഫോര്‍ണിയയില്‍ ചേരുകയും 2003-ല്‍ വിരമിക്കുന്നതുവരെ തത്‌സ്ഥാനത്തു തുടരുകയും ചെയ്‌തു.
-
കമ്പോള നിലവാരവും പലിശനിരക്കുകളും തമ്മിലുള്ള പ്രവചനാതീതമായ ഗതിവിഗതികളെ പഠനവിധേയമാക്കുന്നതിനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്‌തതാണ്‌ സാമ്പത്തിക ശാസ്‌ത്രമേഖലയിൽ പുതിയൊരു പന്ഥാവു തുറന്ന മഹത്‌ സംഭാവനയായി വിലയിരുത്തപ്പെടുന്നത്‌. അസ്ഥിരമായ ഗതിമാറ്റത്തിന്റെ സൂചന നൽകലും കൃത്യമായ സ്വഭാവവിശേഷഗണനയും നിർവഹണപ്രക്രിയയ്‌ക്കു സഹായകമാകുമെന്നതിനാൽ പ്രാധാന്യമർഹിക്കുന്നതാണെന്ന്‌ ഇദ്ദേഹം കണ്ടെത്തുകയായിരുന്നു. ഉദാഹരണമായി, ഒരു വസ്‌തുവിന്റെ വില നിശ്ചയിക്കുന്നതിലും സാമ്പത്തിക വ്യുത്‌പന്നം നിർണയിക്കുന്നതിലും അപകട സാധ്യതകളുടെ വിലയിരുത്തൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. മുന്‍കാല ഗവേഷകർ ഇടയ്‌ക്കിടെയുള്ള അസ്ഥിരതയിൽ ശ്രദ്ധ പതിപ്പിക്കുകയോ ഉപായങ്ങളിലൂടെ ഏകദേശ സാദൃശ്യം കല്‌പിക്കുകയോ ആയിരുന്നു പതിവ്‌. എന്നാൽ, അസ്ഥിരതയ്‌ക്കു പുതിയൊരു സ്ഥിതിവിവര മാനദണ്ഡ മാതൃക കണ്ടെത്തുകയെന്ന ദൗത്യമാണ്‌ എംഗിള്‍ ഏറ്റെടുത്തത്‌. ഇത്തരത്തിലുള്ള സ്ഥിതിവിവര മാതൃകകള്‍ ആധുനിക മാധ്യസ്ഥ്യ തത്ത്വത്തിന്റെയും പ്രായോഗികതയുടെയും അവശ്യഘടകങ്ങളായി പരിണമിക്കുകയുണ്ടായി. അടുത്തകാലത്ത്‌ സൊസൈറ്റി ഫോർ ഇക്കണോമെട്രിക്‌സ്‌ എന്ന സംഘടനയുടെ സഹനേതൃത്വപദവി എംഗിളിൽ നിക്ഷിപ്‌തമാക്കുകയും തുടർ പ്രവർത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇക്കണോമെട്രിക്‌സ്‌ സൊസൈറ്റിഫെലോ (1981), എന്‍.ബി.ഇ. ആർ റിസർച്ച്‌ അസോസ്സിയേറ്റ്‌ (1987), ഇക്കണോമെട്രിക്‌ സൊസൈറ്റി കൗണ്‍സിൽ ഭാരവാഹി (1994), അമേരിക്കന്‍ അക്കാദമി ഒഫ്‌ ആർട്‌സ്‌ ആന്‍ഡ്‌ സയന്‍സിന്റെ ഫെലോ പദവി (1995) തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളിൽ എംഗിള്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോള്‍, ഇദ്ദേഹം യു.സി.എസ്‌.ഡിയിലെ ഗവേഷണ പ്രാഫസർ എമിററ്റസ്‌ സ്ഥാനം വഹിക്കുന്നു.
+
കമ്പോള നിലവാരവും പലിശനിരക്കുകളും തമ്മിലുള്ള പ്രവചനാതീതമായ ഗതിവിഗതികളെ പഠനവിധേയമാക്കുന്നതിനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്‌തതാണ്‌ സാമ്പത്തിക ശാസ്‌ത്രമേഖലയില്‍ പുതിയൊരു പന്ഥാവു തുറന്ന മഹത്‌ സംഭാവനയായി വിലയിരുത്തപ്പെടുന്നത്‌. അസ്ഥിരമായ ഗതിമാറ്റത്തിന്റെ സൂചന നല്‍കലും കൃത്യമായ സ്വഭാവവിശേഷഗണനയും നിര്‍വഹണപ്രക്രിയയ്‌ക്കു സഹായകമാകുമെന്നതിനാല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‌ ഇദ്ദേഹം കണ്ടെത്തുകയായിരുന്നു. ഉദാഹരണമായി, ഒരു വസ്‌തുവിന്റെ വില നിശ്ചയിക്കുന്നതിലും സാമ്പത്തിക വ്യുത്‌പന്നം നിര്‍ണയിക്കുന്നതിലും അപകട സാധ്യതകളുടെ വിലയിരുത്തല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. മുന്‍കാല ഗവേഷകര്‍ ഇടയ്‌ക്കിടെയുള്ള അസ്ഥിരതയില്‍ ശ്രദ്ധ പതിപ്പിക്കുകയോ ഉപായങ്ങളിലൂടെ ഏകദേശ സാദൃശ്യം കല്‌പിക്കുകയോ ആയിരുന്നു പതിവ്‌. എന്നാല്‍, അസ്ഥിരതയ്‌ക്കു പുതിയൊരു സ്ഥിതിവിവര മാനദണ്ഡ മാതൃക കണ്ടെത്തുകയെന്ന ദൗത്യമാണ്‌ എംഗിള്‍ ഏറ്റെടുത്തത്‌. ഇത്തരത്തിലുള്ള സ്ഥിതിവിവര മാതൃകകള്‍ ആധുനിക മാധ്യസ്ഥ്യ തത്ത്വത്തിന്റെയും പ്രായോഗികതയുടെയും അവശ്യഘടകങ്ങളായി പരിണമിക്കുകയുണ്ടായി. അടുത്തകാലത്ത്‌ സൊസൈറ്റി ഫോര്‍ ഇക്കണോമെട്രിക്‌സ്‌ എന്ന സംഘടനയുടെ സഹനേതൃത്വപദവി എംഗിളില്‍ നിക്ഷിപ്‌തമാക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇക്കണോമെട്രിക്‌സ്‌ സൊസൈറ്റിഫെലോ (1981), എന്‍.ബി.ഇ. ആര്‍ റിസര്‍ച്ച്‌ അസോസ്സിയേറ്റ്‌ (1987), ഇക്കണോമെട്രിക്‌ സൊസൈറ്റി കൗണ്‍സില്‍ ഭാരവാഹി (1994), അമേരിക്കന്‍ അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സിന്റെ ഫെലോ പദവി (1995) തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളില്‍ എംഗിള്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോള്‍, ഇദ്ദേഹം യു.സി.എസ്‌.ഡിയിലെ ഗവേഷണ പ്രാഫസര്‍ എമിററ്റസ്‌ സ്ഥാനം വഹിക്കുന്നു.

Current revision as of 08:49, 13 ഓഗസ്റ്റ്‌ 2014

എംഗിള്‍, റോബര്‍ട്ട്‌. എഫ്‌ (1924- )

Engle, Robert. F.

എംഗിള്‍ എഫ്‌. റോബര്‍ട്ട്‌

അമേരിക്കന്‍ ധനതത്ത്വശാസ്‌ത്രജ്ഞന്‍. 2003-ലെ ധനതത്ത്വശാസ്‌ത്രത്തിനുള്ള നോബല്‍സമ്മാനം നേടിയ വ്യക്തിയാണ്‌ ഇദ്ദേഹം. 1942 ന. 10-ന്‌ ന്യൂയോര്‍ക്കിലെ സൈറാകൂസിലാണ്‌ എംഗിളിന്റെ ജനനം. റോബര്‍ട്ട്‌ ഫ്ര എംഗിള്‍ പിതാവും, മേരിസ്റ്റാര്‍ മാതാവുമായിരുന്നു. മനഃശാസ്‌ത്രജ്ഞയായ മരിയാന്‍ എഗെര്‍ സഹധര്‍മ്മിണിയുമാണ്‌. ഒരു പുത്രനും ഒരു പുത്രിയുമാണ്‌ ഈ ദമ്പതികള്‍ക്കുള്ളത്‌.

വില്യംസ്‌ കോളജിലായിരുന്നു എംഗിള്‍ വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയശേഷം കോര്‍ണെല്‍ സര്‍വകലാശാലയില്‍നിന്നും അതേ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും ധനതത്ത്വശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റും സമ്പാദിക്കുകയുണ്ടായി. അര്‍ഥശാസ്‌ത്രവസ്‌തുതകളും അവയുടെ പരസ്‌പര ബന്ധങ്ങളും ഗണിതശാസ്‌ത്രപരമായി അപഗ്രഥിക്കുന്ന വിജ്ഞാനശാഖയായ "ഇക്കണോമെട്രിക്‌സ്‌' ആയിരുന്നു ഇദ്ദേഹത്തിനു പ്രിയപ്പെട്ട വിഷയം. 1969 മുതല്‍ 77 വരെ എംഗിള്‍, മാസച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയില്‍ ധനതത്ത്വശാസ്‌ത്ര വിഭാഗത്തില്‍ പ്രാഫസറായി സേവനമനുഷ്‌ഠിച്ചിരുന്നു. 1975-ല്‍ സാന്റിയാഗോയിലെ, യൂണിവേഴ്‌സിറ്റി ഒഫ്‌ കാലിഫോര്‍ണിയയില്‍ ചേരുകയും 2003-ല്‍ വിരമിക്കുന്നതുവരെ തത്‌സ്ഥാനത്തു തുടരുകയും ചെയ്‌തു.

കമ്പോള നിലവാരവും പലിശനിരക്കുകളും തമ്മിലുള്ള പ്രവചനാതീതമായ ഗതിവിഗതികളെ പഠനവിധേയമാക്കുന്നതിനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്‌തതാണ്‌ സാമ്പത്തിക ശാസ്‌ത്രമേഖലയില്‍ പുതിയൊരു പന്ഥാവു തുറന്ന മഹത്‌ സംഭാവനയായി വിലയിരുത്തപ്പെടുന്നത്‌. അസ്ഥിരമായ ഗതിമാറ്റത്തിന്റെ സൂചന നല്‍കലും കൃത്യമായ സ്വഭാവവിശേഷഗണനയും നിര്‍വഹണപ്രക്രിയയ്‌ക്കു സഹായകമാകുമെന്നതിനാല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‌ ഇദ്ദേഹം കണ്ടെത്തുകയായിരുന്നു. ഉദാഹരണമായി, ഒരു വസ്‌തുവിന്റെ വില നിശ്ചയിക്കുന്നതിലും സാമ്പത്തിക വ്യുത്‌പന്നം നിര്‍ണയിക്കുന്നതിലും അപകട സാധ്യതകളുടെ വിലയിരുത്തല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. മുന്‍കാല ഗവേഷകര്‍ ഇടയ്‌ക്കിടെയുള്ള അസ്ഥിരതയില്‍ ശ്രദ്ധ പതിപ്പിക്കുകയോ ഉപായങ്ങളിലൂടെ ഏകദേശ സാദൃശ്യം കല്‌പിക്കുകയോ ആയിരുന്നു പതിവ്‌. എന്നാല്‍, അസ്ഥിരതയ്‌ക്കു പുതിയൊരു സ്ഥിതിവിവര മാനദണ്ഡ മാതൃക കണ്ടെത്തുകയെന്ന ദൗത്യമാണ്‌ എംഗിള്‍ ഏറ്റെടുത്തത്‌. ഇത്തരത്തിലുള്ള സ്ഥിതിവിവര മാതൃകകള്‍ ആധുനിക മാധ്യസ്ഥ്യ തത്ത്വത്തിന്റെയും പ്രായോഗികതയുടെയും അവശ്യഘടകങ്ങളായി പരിണമിക്കുകയുണ്ടായി. അടുത്തകാലത്ത്‌ സൊസൈറ്റി ഫോര്‍ ഇക്കണോമെട്രിക്‌സ്‌ എന്ന സംഘടനയുടെ സഹനേതൃത്വപദവി എംഗിളില്‍ നിക്ഷിപ്‌തമാക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇക്കണോമെട്രിക്‌സ്‌ സൊസൈറ്റിഫെലോ (1981), എന്‍.ബി.ഇ. ആര്‍ റിസര്‍ച്ച്‌ അസോസ്സിയേറ്റ്‌ (1987), ഇക്കണോമെട്രിക്‌ സൊസൈറ്റി കൗണ്‍സില്‍ ഭാരവാഹി (1994), അമേരിക്കന്‍ അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സിന്റെ ഫെലോ പദവി (1995) തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളില്‍ എംഗിള്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോള്‍, ഇദ്ദേഹം യു.സി.എസ്‌.ഡിയിലെ ഗവേഷണ പ്രാഫസര്‍ എമിററ്റസ്‌ സ്ഥാനം വഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍