This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋതുപർണ ഘോഷ്‌ (1963 - 2013)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഋതുപർണ ഘോഷ്‌ (1963 - 2013) == ബംഗാളി സിനിമാ സംവിധായകന്‍. 1963 ആഗ. 31-ന്‌ കൊൽ...)
(ഋതുപർണ ഘോഷ്‌ (1963 - 2013))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഋതുപർണ ഘോഷ്‌ (1963 - 2013) ==
== ഋതുപർണ ഘോഷ്‌ (1963 - 2013) ==
-
 
+
[[ചിത്രം:Vol4p798_Rithuparna Khosh.jpg|thumb|ഋതുപർണ ഘോഷ്‌]]
ബംഗാളി സിനിമാ സംവിധായകന്‍. 1963 ആഗ. 31-ന്‌ കൊൽക്കത്തയിൽ ജനിച്ചു. ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ അച്ഛന്‍ സുനിൽഘോഷിൽനിന്നാണ്‌ സിനിമയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌. 1992-ൽ  "ഹിരേർ അങ്‌തി'യാണ്‌ ഋതുപർണഘോഷ്‌ സംവിധാനം ചെയ്‌ത ആദ്യ ചിത്രമെങ്കിലും 1994-ൽ പുറത്തിറങ്ങിയ "ഉനിഷേ ഏപ്രിൽ' ആണ്‌ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്‌. മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്‌ ഈ ചിത്രത്തിന്‌ ലഭിച്ചു. "ദഹന്‍', "ബരിവാലി', "അസുഖ്‌', "ചോഖർബാലി', "റെയിന്‍കോട്ട്‌', "അന്തർമഹൽ', "ദ ലാസ്റ്റ്‌ ലിയർ', "നൗകാദുബി', "മെമ്മറീസ്‌ ഇന്‍ മാർച്ച്‌', "സണ്‍ഗ്ലാസ്‌', "ചിത്രാംഗദ', "സത്യാനേ്വഷി' എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഇതര ചലച്ചിത്രങ്ങള്‍.

സംവിധാനത്തിനു പുറമേ തിരക്കഥ, ഗാനരചന, അഭിനയം എന്നീ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. "ചിത്രാംഗദ'യിൽ ഉഭയലൈംഗികവ്യക്തിത്വമുള്ള നായക കഥാപാത്രമായ കൊറിയോഗ്രാഫറുടെ വേഷം ഇദ്ദേഹമാണ്‌ അവതരിപ്പിച്ചത്‌. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറാന്‍ ശ്രമിക്കുന്ന രുദ്രചാറ്റർജിയുടെ ജീവിതമാണ്‌ ഘോഷ്‌ ഇതിൽ ആവിഷ്‌ക്കരിച്ചത്‌.

Current revision as of 09:14, 23 ജൂണ്‍ 2014

ഋതുപർണ ഘോഷ്‌ (1963 - 2013)

ഋതുപർണ ഘോഷ്‌

ബംഗാളി സിനിമാ സംവിധായകന്‍. 1963 ആഗ. 31-ന്‌ കൊൽക്കത്തയിൽ ജനിച്ചു. ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ അച്ഛന്‍ സുനിൽഘോഷിൽനിന്നാണ്‌ സിനിമയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌. 1992-ൽ "ഹിരേർ അങ്‌തി'യാണ്‌ ഋതുപർണഘോഷ്‌ സംവിധാനം ചെയ്‌ത ആദ്യ ചിത്രമെങ്കിലും 1994-ൽ പുറത്തിറങ്ങിയ "ഉനിഷേ ഏപ്രിൽ' ആണ്‌ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്‌. മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്‌ ഈ ചിത്രത്തിന്‌ ലഭിച്ചു. "ദഹന്‍', "ബരിവാലി', "അസുഖ്‌', "ചോഖർബാലി', "റെയിന്‍കോട്ട്‌', "അന്തർമഹൽ', "ദ ലാസ്റ്റ്‌ ലിയർ', "നൗകാദുബി', "മെമ്മറീസ്‌ ഇന്‍ മാർച്ച്‌', "സണ്‍ഗ്ലാസ്‌', "ചിത്രാംഗദ', "സത്യാനേ്വഷി' എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഇതര ചലച്ചിത്രങ്ങള്‍. സംവിധാനത്തിനു പുറമേ തിരക്കഥ, ഗാനരചന, അഭിനയം എന്നീ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. "ചിത്രാംഗദ'യിൽ ഉഭയലൈംഗികവ്യക്തിത്വമുള്ള നായക കഥാപാത്രമായ കൊറിയോഗ്രാഫറുടെ വേഷം ഇദ്ദേഹമാണ്‌ അവതരിപ്പിച്ചത്‌. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറാന്‍ ശ്രമിക്കുന്ന രുദ്രചാറ്റർജിയുടെ ജീവിതമാണ്‌ ഘോഷ്‌ ഇതിൽ ആവിഷ്‌ക്കരിച്ചത്‌.

കൗശിക്‌ ഗാംഗുലിയുടെ "ജസ്റ്റ്‌ അനദർ ലൗസ്റ്റോറി', സഞ്‌ജയ്‌ നാഗിന്റെ "മെമ്മറീസ്‌ ഒഫ്‌ മാർച്ച്‌' എന്നിവയിൽ സ്വവർഗാനുരാഗികളായ കഥാപാത്രങ്ങള്‍ക്കാണ്‌ ഘോഷ്‌ ജീവന്‍ നല്‌കിയത്‌. ഭിന്നലൈംഗികതയെ ശക്തമായി അവതരിപ്പിച്ച സംവിധായകനാണ്‌ ഇദ്ദേഹം. "ഉനിഷേ ഏപ്രിൽ', "അസുഖ്‌', ചോഖർബാലി', "റെയിന്‍കോട്ട്‌', "ദ്‌ ലാസ്റ്റ്‌ ലിയർ', "ഷൊബ്‌ ചരിതോ കാല്‌പനിക്‌', "അബൊഹൊമന്‍' എന്നീ ചലച്ചിത്രങ്ങള്‍ക്ക്‌ ദേശീയ അവാർഡുകള്‍ ലഭിച്ചിട്ടുണ്ട്‌. സ്‌ത്രീകളുടെ മാനസിക വിചാരങ്ങളും, ട്രാന്‍സ്‌ജെന്‍ഡർ വ്യക്തിത്വവും സിനിമകളിലൂടെ പങ്കുവച്ച നവതരംഗസിനിമയുടെ പ്രതിനിധികളിൽ പ്രമുഖനാണ്‌ ഘോഷ്‌. സമകാലിക കൊൽക്കത്തയിലെ മധ്യവർഗസമൂഹത്തെ പിടിച്ചുകുലുക്കുന്ന വിഷയങ്ങളായിരുന്നു ഘോഷിന്റെ ചലച്ചിത്രങ്ങളുടെ പ്രമേയം. ബംഗാളി ചലച്ചിത്ര ലോകത്ത്‌ നവീന ആഖ്യാനത്തിലൂടെ ശ്രദ്ധേയനായിത്തീർന്ന ഘോഷ്‌ തന്റെ ലൈംഗികമായ അസ്‌തിത്വം സ്‌ത്രണാഭിമുഖ്യമുള്ളതാണെന്ന്‌ വെളിപ്പെടുത്തിയിരുന്നു. ടാഗൂറിന്റെ കൃതികളെ ആസ്‌പദമാക്കി ചോഖർബാലി (2003), നൗകാദുബി (2010), ചിത്രാംഗദ (2012) എന്നീ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. നിരവധി അന്തർദേശീയ പുരസ്‌കാരങ്ങള്‍ക്കു പുറമേ 12 തവണ ദേശീയ ബഹുമതിയും ലഭിച്ചിട്ടുണ്ട്‌. മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രാത്സവത്തിലെ ഫിപ്രസി പുരസ്‌കാരം (1999), നെറ്റ്‌പാക്‌ അവാർഡ്‌ (2000) എന്നിവ ഇതിൽ ഉള്‍പ്പെടുന്നു. ഹൃദയാഘാതത്തെത്തുടർന്ന്‌ 2013 മേയ്‌ 30-ന്‌ കൊൽക്കത്തയിൽ ഋതുപർണഘോഷ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍