This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഷക്കോവ്‌, സീമോന്‍ (1626 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഷക്കോവ്‌, സീമോന്‍ (1626 - 86)

Ushakov, simon

സീമോന്‍ ഉഷക്കോവിന്റെ ഒരു രചന

വിഗ്രഹചിത്രണത്തിൽ പ്രശസ്‌തിയാർജിച്ച റഷ്യന്‍ കലാകാരന്‍. 1626-ൽ മോസ്‌കോയിൽ ജനിച്ചു.

പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പുതിയ ചിത്രണശൈലി ഉപയോഗിച്ച്‌ പഴയരീതിയിലുള്ള വിഗ്രഹചിത്രണത്തെ പുനരുദ്ധരിക്കുന്നതിനു ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌തുവെന്നത്‌ ഉഷക്കോവിന്റെ പ്രതേ്യകതയാണ്‌. 22-ാമത്തെ വയസ്സിൽ സാർ ചക്രവർത്തിയുടെ കൊട്ടാരംചിത്രകാരനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 16 കൊല്ലത്തോളം ഈ ജോലിയിൽ തുടർന്നു. ഈ കാലഘട്ടത്തിൽ അനേകം ഫ്രസ്‌കോകള്‍, വിഗ്രഹങ്ങള്‍, ഭൂപടങ്ങള്‍ എന്നിവ രചിക്കുകയും സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍കൊണ്ടു നിർമിക്കേണ്ട പലവിധ ഉപകരണങ്ങള്‍ക്ക്‌ രൂപരേഖ തയ്യാറാക്കുകയും ചെയ്‌തു. ചെമ്പുതകിടുകളിൽ എന്‍ഗ്രവുചെയ്യുന്നതുസംബന്ധിച്ച പാശ്ചാത്യസമ്പ്രദായങ്ങള്‍ റഷ്യയിൽ ആവിഷ്‌കരിച്ച ആദ്യകാല റഷ്യന്‍ കലാകാരന്‍മാരിൽ ഒരാളെന്ന ബഹുമതിയും ഉഷക്കോവ്‌ നേടി. ഇദ്ദേഹത്തിന്റെ ആദ്യകാല ചിത്രരചനാസമ്പ്രദായങ്ങള്‍ പില്‌ക്കാല സ്റ്റ്രാഗനോവ്‌ ചിത്രകാരന്‍മാർക്ക്‌ മാർഗദർശനം നല്‌കി. ഉഷക്കോവ്‌ രചിച്ച ഭൂദൃശ്യചിത്രങ്ങളിൽ കാണുന്ന നവോത്ഥാന വാസ്‌തുശില്‌പഘടകങ്ങളിൽ പാശ്ചാത്യസ്വാധീനത പ്രകടമാണ്‌. വ്‌ളാഡിമിർ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഡോർഗിഷന്‍ ഒഫ്‌ ദ്‌ വെർജിന്‍ (1663), മോസ്‌കോയിലെ ഉഷക്കോവ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള അനന്‍സിയേഷന്‍ വിത്ത്‌ ട്വൽവ്‌ സീന്‍സ്‌ ഫ്രം ദി അകാതിസ്റ്റ്‌ ഹിം (1654) എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്‌. 1686-ൽ ഉഷക്കോവ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍