This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉലൂപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉലൂപി

മഹാഭാരതത്തിലെ ഒരു കഥാപാത്രം. ഐരാവതവംശത്തിൽപ്പെട്ട കൗരവ്യന്‍ എന്ന നാഗരാജാവിന്റെ പുത്രിയും മധ്യമ പാണ്ഡവനായ അർജുനന്റെ ഒരു പത്‌നിയുമാണ്‌ ഉലൂപി. അർജുനന്‍ നടത്തിയ ഒരുകൊല്ലം നീണ്ടുനിന്ന തീർഥയാത്രാവേളയിലാണ്‌ ഉലൂപി ഗംഗയിൽ സ്‌നാനം ചെയ്‌തുകൊണ്ടിരുന്ന അദ്ദേഹത്തെ കണ്ടു മോഹിച്ച്‌ പരിണയിച്ചത്‌. അർജുനന്‌ ഉലൂപിയിലുണ്ടായ പുത്രനാണ്‌ ഇരാവാന്‍. ജലജീവികളെല്ലാം അർജുനന്‌ അധീനമായിരിക്കുമെന്നും ജലത്തിൽവച്ച്‌ അർജുനന്‍ ആരാലും അജയ്യനായിരിക്കുമെന്നുമുള്ള വരം നല്‌കിയശേഷം ഉലൂപിയും അർജുനനുമായി വേർപിരിഞ്ഞു എന്നാണ്‌ കഥ. കുരുക്ഷേത്രയുദ്ധത്തിത്തിനുശേഷം ദ്വിഗ്വിജയത്തിനു പോയ അർജുനനെ അദ്ദേഹത്തിന്റെ മറ്റൊരു പുത്രനായ ബഭ്രുവാഹനന്‍ വധിച്ചപ്പോള്‍ ഉലൂപി അവിടെയെത്തി മൃതസഞ്‌ജീവനിമണികൊണ്ട്‌ അദ്ദേഹത്തെ ജീവിപ്പിച്ചതായി മഹാഭാരതം അശ്വമേധപർവത്തിൽ പറയുന്നു. ഇതിനുശേഷം അവള്‍ ഹസ്‌തിനപുരത്തിൽ ചെല്ലുകയും പാണ്ഡവന്മാർ മഹാപ്രസ്ഥാനം ആരംഭിച്ചതിനുശേഷം ഗംഗയിൽച്ചാടി അപ്രത്യക്ഷയാവുകയും ചെയ്‌തു എന്ന്‌ മഹാപ്രസ്ഥാനപർവത്തിൽ വിവരിക്കുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B2%E0%B5%82%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍