This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉലുവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഉലുവ)
(ഉലുവ)
 
വരി 5: വരി 5:
സ്‌ത്രീകള്‍ക്കു മുലപ്പാൽ വർധിക്കുവാന്‍ ഉലുവക്കഞ്ഞി ഉത്തമമെന്നു കരുതപ്പെടുന്നു. പശു, എരുമ എന്നിവയ്‌ക്ക്‌ ധാരാളം പാൽ ഉണ്ടാകാനും ഉലുവക്കഞ്ഞി കൊടുക്കാറുണ്ട്‌. പലവ്യഞ്‌ജനങ്ങളിൽ ഒന്നായ ഇതിന്‌ രൂക്ഷഗന്ധവും മങ്ങിയ മഞ്ഞനിറവുമാണുള്ളത്‌. ഗന്ധബീജ, ജ്യോതിർഗന്ധഫല, ചന്ദ്രിക, പീതബീജ, മേഥിക, ദീപതി, മല്ലിക, ശിഖി എന്നു തുടങ്ങി നിരവധി പര്യായപദങ്ങള്‍ ഇതിനെക്കുറിക്കുന്നതായുണ്ട്‌ ഉച്ചുനീലി സന്ദേശം പൂർവഭാഗത്തിൽ

-
  ""തീമ്പൂ കഞ്ചാവുലുവ വിടയം മാഞ്ചിമഞ്ചട്ടികൊട്ടം
+
  <nowiki>"തീമ്പൂ കഞ്ചാവുലുവ വിടയം മാഞ്ചിമഞ്ചട്ടികൊട്ടം
-
ചാതിക്കായും പലവുമവിടെക്കാണലാം തേ മരുന്നു""
+
ചാതിക്കായും പലവുമവിടെക്കാണലാം തേ മരുന്നു"
 +
</nowiki>
എന്ന്‌ സന്ദേശഹരന്‌ അങ്ങാടിയിൽ കാണാന്‍ കഴിയുന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഉലുവ പരാമൃഷ്‌ടമായിട്ടുണ്ട്‌.

Current revision as of 04:35, 23 ജൂണ്‍ 2014

ഉലുവ

ഉലുവച്ചെടി. ഉള്‍ച്ചിത്രം: ഉലുവ

പയറുവർഗത്തിൽപ്പെട്ട ഒരു വാർഷിക ഓഷധി. പാപ്പിലിയോണേസീ സസ്യകുലത്തിൽപ്പെട്ട ഇതിന്റെ ശാ.നാ. ട്രഗോണെല്ല ഫീനം ഗ്രീക്കം (Trigonella foenum graecum) എന്നാണ്‌. ഇതിന്റെ വിത്ത്‌ ഒരു കറിമസാലയായും ആയുർവേദമരുന്നായും ഉപയോഗിക്കപ്പെടുന്നു. ഉലുവച്ചെടിയുടെ തളിരിലകളും കറികള്‍ക്കു സ്വാദു കൂട്ടാനായി ഉപയോഗിക്കാറുണ്ട്‌. കന്നുകാലിത്തീറ്റയ്‌ക്കായും ഉലുവച്ചെടി കൃഷിചെയ്‌തുവരുന്നുണ്ട്‌. ഇന്ത്യയിൽ പഞ്ചാബിലാണ്‌ ഉലുവക്കൃഷി ഏറ്റവും വിപുലമായി കണ്ടുവരുന്നത്‌. ഈ ചെടി ധാരാളം ശാഖോപശാഖകളോടെ 30-45 സെ.മീ. ഉയരത്തിൽ വളരുന്നു. കാട്ടുകടുകിന്റെതുപോലെ ത്രിശൂലാകൃതിയിലാണ്‌ ഇതിന്റെ ഇല. 7-10 സെ.മീ. നീളം വരുന്ന നേർത്ത തോടുകള്‍ക്കുള്ളിലാണ്‌ ചെറിയ ചതുരക്കട്ടകള്‍പോലുള്ള ഇതിന്റെ വിത്ത്‌ കാണപ്പെടുന്നത്‌. ഒരുതരം ചായം നിർമിക്കാനും ഇതിന്റെ വിത്തുപയോഗിക്കാറുണ്ട്‌.

സ്‌ത്രീകള്‍ക്കു മുലപ്പാൽ വർധിക്കുവാന്‍ ഉലുവക്കഞ്ഞി ഉത്തമമെന്നു കരുതപ്പെടുന്നു. പശു, എരുമ എന്നിവയ്‌ക്ക്‌ ധാരാളം പാൽ ഉണ്ടാകാനും ഉലുവക്കഞ്ഞി കൊടുക്കാറുണ്ട്‌. പലവ്യഞ്‌ജനങ്ങളിൽ ഒന്നായ ഇതിന്‌ രൂക്ഷഗന്ധവും മങ്ങിയ മഞ്ഞനിറവുമാണുള്ളത്‌. ഗന്ധബീജ, ജ്യോതിർഗന്ധഫല, ചന്ദ്രിക, പീതബീജ, മേഥിക, ദീപതി, മല്ലിക, ശിഖി എന്നു തുടങ്ങി നിരവധി പര്യായപദങ്ങള്‍ ഇതിനെക്കുറിക്കുന്നതായുണ്ട്‌ ഉച്ചുനീലി സന്ദേശം പൂർവഭാഗത്തിൽ

"തീമ്പൂ കഞ്ചാവുലുവ വിടയം മാഞ്ചിമഞ്ചട്ടികൊട്ടം
	 ചാതിക്കായും പലവുമവിടെക്കാണലാം തേ മരുന്നു"
 
എന്ന്‌ സന്ദേശഹരന്‌ അങ്ങാടിയിൽ കാണാന്‍ കഴിയുന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഉലുവ പരാമൃഷ്‌ടമായിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B2%E0%B5%81%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍