This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉരുക്കു സംരചനകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഉരുക്കു സംരചനകള്‍)
(ഉരുക്കു സംരചനകള്‍)
 
വരി 3: വരി 3:
ഉരുക്കുകൊണ്ടും ഉരുക്കുസങ്കരങ്ങള്‍കൊണ്ടും നിർമിച്ച കെട്ടിടങ്ങള്‍, പാലങ്ങള്‍ മുതലായ സംരചനകള്‍. ഉരുക്കുത്‌പാദനത്തിലും സാങ്കേതികവിദ്യയിലും ഉണ്ടായ പുരോഗതിയുടെ ഫലമായാണ്‌ കെട്ടിടങ്ങളും പാലങ്ങളും ഉരുക്കുകൊണ്ട്‌ നിർമിക്കാന്‍ തുടങ്ങിയത്‌. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ബസിമർരീതിയിലും ഓപ്പണ്‍ഹാർത്ത്‌ രീതിയിലും ഉത്‌പാദനം തുടങ്ങിയതോടെ താരതമ്യേന കുറഞ്ഞവിലയ്‌ക്ക്‌ ധാരാളം ഉരുക്കു ലഭ്യമാകുവാന്‍ തുടങ്ങി. അതിനുമുമ്പുതന്നെ വാർപ്പിരുമ്പ്‌, പച്ചിരുമ്പ്‌ എന്നിവ ഒരു പരിധിവരെ കെട്ടിടങ്ങള്‍, പാലങ്ങള്‍ മുതലായവ ഉണ്ടാക്കുന്നതിന്‌ ഉപയോഗിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ പ്ലാസ്‌തികനിലവരെ ചൂടാക്കിയ ഇരുമ്പ്‌ റോളറുകള്‍ക്കിടയിലൂടെ കടത്തി ആവശ്യാനുസരണം രൂപപ്പെടുത്തിയെടുക്കുന്ന സാങ്കേതിക തന്ത്രം നിലവിലുണ്ടായിരുന്നു. വലുപ്പംകുറഞ്ഞ സംരചനാഭാഗങ്ങളാണ്‌ ഇപ്രകാരം നിർമിച്ചിരിക്കുന്നത്‌. അതിനാൽ അവയുടെ സംരചനാപരമായ ഉപയോഗവും വളരെ പരിമിതമായിരുന്നു. 1850-കളിലാണ്‌ പച്ചിരുമ്പിന്റെ റോളിതബീമുകള്‍ ന്യൂയോർക്കുനഗരത്തിലെ കൂപ്പർ യൂണിയനിൽ ഉപയോഗിച്ചുതുടങ്ങിയത്‌. റെയിൽപ്പാളം തലതിരിച്ചു വച്ചാലുള്ള ആകൃതിയാണ്‌ അവയ്‌ക്കുണ്ടായിരുന്നത്‌. 1880-കളുടെ  ആദ്യഘട്ടത്തിൽ സംരചനാ-ഉരുക്ക്‌ വ്യാവസായികമായി ലഭ്യമാകുവാന്‍ തുടങ്ങി. അതോടെ ക(ഐ) ബീമുകള്‍, ചാനലുകള്‍, ആംഗിളുകള്‍ തുടങ്ങിയ അടിസ്ഥാന സംരചനാരൂപങ്ങള്‍, നിർമാതാക്കളുടെ ആവശ്യങ്ങള്‍ക്ക്‌ ഉതകുന്ന വിധത്തിൽ നിർമിച്ചുവന്നു. വിവിധ വീതികളിലും കനത്തിലുമുള്ള തകിടുകള്‍ കൂടി ഉപയോഗത്തിനു ലഭിച്ചു തുടങ്ങിയതോടെ ആവശ്യമായ ഏതു വലുപ്പത്തിലും ഉറപ്പിലും ഉരുക്കുകൊണ്ടുള്ള സംരചനാഭാഗങ്ങള്‍ ഉണ്ടാക്കാമെന്നുവന്നു. നിർമാണസ്ഥലത്തുവച്ചുതന്നെ റിവറ്റുകളുപയോഗിച്ച്‌ ചെറിയ ഘടകങ്ങള്‍ കൂട്ടിയിണക്കി വലിയ സംരചനകള്‍ എളുപ്പത്തിൽ നിർമിക്കാമെന്ന സൗകര്യവുമുണ്ടായി.

-
[[ചിത്രം:Vol4p658_Home Insurance building- chikkago.jpg|thumb|]]
+
[[ചിത്രം:Vol4p658_Home Insurance building- chikkago.jpg|thumb|ഹോം ഇന്‍ഷ്വറന്‍സ്‌ കെട്ടിടം, ഷിക്കാഗോ]]
കെട്ടിടനിർമാണം. 1889-ൽ പാരിസിൽ ഈഫൽ ഗോപുരം നിർമിക്കപ്പെട്ടു. ലാറ്റിസ്‌ ഗർഡർ ആയാണ്‌ ഇതു ഡിസൈന്‍ ചെയ്യപ്പെട്ടത്‌. കുത്തനെയും വികർണമായുമുള്ള ബ്രസിങ്ങുകളാണ്‌ ഇതിലെങ്ങും ഉപയോഗിച്ചിരിക്കുന്നത്‌. തുറന്ന ഉരുക്കുചട്ടക്കൂടുള്ള ഒരു നിർമിതിയായതിനാൽ ഇതിനെതിരെയുള്ള വായുമർദം അത്രയും ഉയരമുള്ളതും പൂർണകവചിതവുമായ ഒരു കെട്ടിടത്തിൽ ഉണ്ടാകുമായിരുന്നതിനെക്കാള്‍ കുറവായിരുന്നു. 40 വർഷത്തിലധികം കാലം മനുഷ്യനിർമിതമായ ഏറ്റവും ഉയരംകൂടിയ സംരചനയായി ഇതു നിലനിന്നു (നോ. ഈഫൽ ഗോപുരം). 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കെട്ടിടങ്ങള്‍ നിർമിക്കുന്നതിനുള്ള മറ്റു ബ്രസിങ്‌ രീതികള്‍ നിലവിൽവന്നു.

വരി 9: വരി 9:
ന്യൂയോർക്ക്‌ സിറ്റിയിൽ 1931-ൽ പണിതീർത്ത്‌ എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിന്‌ 102 നിലകളാണുള്ളത്‌. ഈഫൽ ഗോപുരത്തെക്കാള്‍ 81 മീ. ഉയരക്കൂടുതൽ ഇതിനുണ്ട്‌. 442 മീ. ഉയരമുള്ള വില്ലിസ്‌ ടവർ 1973-ൽ ഷിക്കാഗോയിൽ പണിതീർന്നു. എയോണ്‍ സെന്റർ, ജോണ്‍ ഹാന്‍കോക്ക്‌ സെന്റർ, ക്രിസ്‌ലേർ ബിൽഡിങ്‌, ന്യൂയോർക്ക്‌ ടൈംസ്‌ ടവർ എന്നിവയാണ്‌ മറ്റ്‌ പ്രധാനപ്പെട്ട ഉരുക്ക്‌സംരചനകള്‍. നോ. അംബരചുംബികള്‍

[[ചിത്രം:Vol4p658_public auditorium-st.peter's berg.jpg|thumb|]]
+
[[ചിത്രം:Vol4p658_public auditorium-st.peter's berg.jpg|thumb|പിറ്റ്‌സ്‌ബർഗ്‌ പബ്ലിക്‌ ആഡിറ്റോറിയം]]
-
[[ചിത്രം:Vol4p658_vehicle-assembly-building- kennady.jpg|thumb|]]
+
[[ചിത്രം:Vol4p658_vehicle-assembly-building- kennady.jpg|thumb|വെഹിക്കിള്‍ അസംബ്ലി ബിൽഡിങ്‌, കെന്നഡി]]
ഉരുക്കുകൊണ്ട്‌ അർധകുംഭക(dome)ങ്ങളും ധാരാളമായി ഉണ്ടാക്കിയിരുന്നു. 1894-ൽ ഫ്രാന്‍സിലെ ലിയോണ്‍സിൽ നിർമിക്കപ്പെട്ട പ്രദർശനമന്ദിരത്തിന്റെ മധ്യഭാഗത്തുള്ള അർധകുംഭകഗോപുരത്തിന്റെ വ്യാസം 109 മീ. ആയിരുന്നു. ഇതിന്‌ ഭൂനിരപ്പിൽനിന്ന്‌ 55 മീറ്ററോളം ഉയരമുണ്ടായിരുന്നു. ഗോപുരത്തിനുചുറ്റും 40 മീ. വീതിയുള്ള ഒരു തളവും പണികഴിക്കപ്പെട്ടു. ഗോപുരത്തിനു മുകളിൽനിന്നും ചരിച്ചിറക്കിയ രീതിയിലുള്ള മേൽക്കൂരയായിരുന്നു ഈ തളത്തിനുണ്ടായിരുന്നത്‌. ലണ്ടനിലെ ബ്രിട്ടണ്‍ ഫെസ്റ്റിവലിനുവേണ്ടി 1951-ൽ നിർമിക്കപ്പെട്ട "ഡോം ഒഫ്‌ ഡിസ്‌കവറി' എന്ന അർധകുംഭകഗോപുരത്തിൽ 104 മീ. വ്യാസമുള്ള ഉരുക്കുവലിവു വലയങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഭൂനിരപ്പിൽനിന്നു 15 മീ. ഉയരത്തിൽ തൂണുകളിന്മേലാണ്‌ ഈ അർധകുംഭകം പണികഴിച്ചത്‌. 111 മീ. വ്യാസത്തിൽ വൃത്താകാരത്തിലുള്ള ഉരുക്കുതൂണുകള്‍ പണിത്‌ അവയെ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു. ഈ രണ്ടു ഗോപുരങ്ങളും പില്‌ക്കാലത്ത്‌ പൊളിച്ചുമാറ്റപ്പെട്ടു. അസ്റ്റ്രാഡോം (1965) എന്ന പേരിൽ അറിയപ്പെടുന്നതും ഹാരിസ്‌ കൗണ്ടി(ടെക്‌സാസ്‌) സ്റ്റേഡിയത്തിനു മുകളിൽ പണിതിട്ടുള്ളതുമായ അർധകുംഭകഗോപുരം പ്രത്യേകം ശ്രദ്ധേയമാണ്‌.  മൊത്തം 3.6 ഹെക്‌ടറിലധികം സ്ഥലം ഈ അർധകുംഭകത്തിനു കീഴിലുണ്ട്‌. കളിസ്ഥലവും ഇരിപ്പിടവുമുള്‍പ്പെടെ മുഴുവന്‍ സ്റ്റേഡിയവും ഇതിനുള്ളിലാണ്‌. 121 മീ. വ്യാസമുള്ള അർധകുംഭകാകൃതിയിലുള്ള മറ്റൊരു സംരചനയാണ്‌ പിറ്റ്‌സ്‌ബർഗ്‌ പബ്ലിക്‌ ആഡിറ്റോറിയത്തിനു മുകളിൽ പണികഴിച്ചിരിക്കുന്നത്‌ (1961). ഇതിന്‌ വൈദ്യുതയന്ത്രസഹായത്താൽ അഴിച്ചുമാറ്റാവുന്ന ആറ്‌ ഘടകങ്ങളും രണ്ട്‌ സ്ഥിരഘടകങ്ങളുമാണുള്ളത്‌. പ്ലാനിൽ ഇവ കുഴൽപോലെയിരിക്കും. ചലിക്കുന്ന ഭാഗങ്ങള്‍ ഏറ്റവും മുകളിൽ പിവറ്റ്‌ ചെയ്‌തിരിക്കുന്നു. സ്ഥിരമായിരിക്കുന്ന ഭാഗത്തിന്റെ മേല്‌പുരയിൽനിന്നു കാന്റിലിവറായി തള്ളിനിൽക്കുന്ന ചട്ടത്തിലാണ്‌ ചലിക്കുന്ന ഭാഗങ്ങള്‍ തൂക്കിയിരിക്കുന്നത്‌. ഇവയുടെ കീഴരികുകള്‍ വൃത്തപരിധിയിലൂടെ ഉരുളാന്‍ കഴിവുള്ള ചക്രങ്ങളിന്മേൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ഭാഗങ്ങള്‍ ഒന്നിനുള്ളിൽ ഒന്നായാണ്‌ നിർമിക്കപ്പെട്ടിരിക്കുന്നത്‌. സംരചനാചട്ടക്കൂടിനെ സ്റ്റെയിന്‍ലസ്‌ സ്റ്റീൽ ഉറകൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. ആധാരത്തൂണുകള്‍ ഇല്ലാതെ വിസ്‌തൃതമായ ഇടം(space) ഉള്‍ക്കൊള്ളുന്ന ധാരാളം വലിയ കെട്ടിടങ്ങള്‍ നിർമിച്ചിട്ടുള്ളത്‌ വ്യോമഗതാഗതവ്യവസായം  (aviation industry) ആണ്‌. ഇവയിൽ ശ്രദ്ധേയമായവ ബ്രിസ്റ്റളിലെ എയർക്രാഫ്‌റ്റ്‌ അസംബ്ലി ബിൽഡിങ്ങും (സാന്‍ അന്റോണിയോ, ടെക്‌സാസ്‌), കെല്ലി എയർഫോഴ്‌സ്‌ ബേസിലെ മെയ്‌ന്റനന്‍സ്‌ ഹാങ്ങറുമാകുന്നു. ആദ്യത്തേത്‌ 1948-ൽ പണിപൂർത്തിയായി. 12 ടണ്‍ വരെ ഭാരമുയർത്താന്‍ കഴിവുള്ള ഓവർഹെഡ്‌ ക്രയിനുകള്‍ ഇതിനുള്ളിൽ പ്രവർത്തിപ്പിക്കാന്‍ കഴിയുംവിധത്തിലാണ്‌ ഇത്‌ സംവിധാനം ചെയ്‌തിട്ടുള്ളത്‌. ബോക്‌സ്‌തരം ചട്ടക്കൂടുകളാണ്‌ മേല്‌പുരയ്‌ക്കും ക്രയിനുകള്‍ക്കും താങ്ങായി പ്രവർത്തിക്കുന്നത്‌. 10 ഹെക്‌ടറോളം വിസ്‌തീർണമുള്ളതാണ്‌ കെല്ലിഫീൽഡിലെ "മെയ്‌ന്റനന്‍സ്‌ ഹാങ്ങർ'. ഇതിൽ പകുതിയിലധികം സ്ഥലം 91 ഃ 606 മീ. വലുപ്പമുള്ള ഒരു തളമായാണ്‌ നിർമിച്ചിരിക്കുന്നത്‌.

ഫ്‌ളോറിഡയിലെ കേപ്‌ കെന്നഡിയിൽ ബഹിരാകാശറോക്കറ്റുകള്‍ കൂട്ടിയിണക്കുന്നതിനുവേണ്ടി നിർമിച്ച "വെഹിക്കിള്‍ അസംബ്ലി ബിൽഡിങ്‌' 160 മീ. ഉയരമുള്ള ഒറ്റനില സംരചനയാണ്‌.  

ഉരുക്കുപാലങ്ങള്‍. പൂർണമായും ഉരുക്കുകൊണ്ടു നിർമിച്ച ആദ്യത്തെ പാലം 1879-ൽ ഗ്ലാസ്‌ഗോയിൽ മിസൗറിനദിക്കു കുറുകെയാണ്‌ പണികഴിക്കപ്പെട്ടത്‌. തുടർന്ന്‌ ആയിരക്കണക്കിനു പാലങ്ങള്‍ ഉരുക്കുകൊണ്ട്‌ നിർമിക്കപ്പെടുവാന്‍ തുടങ്ങി. ഇടയ്‌ക്കു തൂണുകളില്ലാതെ വിസ്‌തൃതമായ സ്‌പാനുകളിൽ പാലങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി വിവിധങ്ങളായ സംരചനാകൃതികളാണ്‌ ഇവയിൽ സ്വീകരിക്കപ്പെട്ടത്‌. തൂക്കു കേബിളുകള്‍, കാന്റിലിവറുകള്‍, ആർച്ചുകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌.  

[[ചിത്രം:Vol4p658_sydney bridge harhour.jpg|thumb|]]
+
[[ചിത്രം:Vol4p658_sydney bridge harhour.jpg|thumb|സിഡ്‌നി ഹാർബർ പാലം]]
സ്‌കോട്ട്‌ലന്‍ഡിലെ ഫിർത്‌ഫോർത്‌ പാലത്തിന്റെ രണ്ടു സ്‌പാനുകള്‍ 519 മീ. വീതമുള്ളവയാണ്‌. ഓരോ സ്‌പാനിലും 105 മീ. നീളമുള്ള കേന്ദ്രട്രസ്സും അവയെ താങ്ങുവാന്‍ 204 മീ. നീളമുള്ള കാന്റിലിവറുകളുമുണ്ട്‌. 1964-ൽ ഫിർത്‌ഫോർത്‌ പാലത്തിനു സമാനമായി ഒരു തൂക്കുപാലം ഉണ്ടാക്കി. ഇതിന്റെ കേന്ദ്രസ്‌പാന്‍ 1001 മീ. ആണ്‌. ന്യൂയോർക്ക്‌സിറ്റിയിലെ കിൽവാന്‍കള്‍ എന്ന പാലത്തിന്റെ ഉരുക്കുകമാനം അസാധാരണ വലുപ്പമുള്ളതാണ്‌. ഇതിലെ കൽക്കെട്ടുതൂണുകള്‍ക്കിടയിലെ ആർച്ചിന്റെ സ്‌പാന്‍ 501 മീ. ആണ്‌.  

ബെൽഗ്രഡിൽ 1957-ൽ പണി പൂർത്തിയാക്കിയ ഒരു പാലത്തിൽ വളരെയേറെ നീളം കൂടിയ പ്ലേറ്റ്‌ ഗർഡറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. മൂന്ന്‌ തുടർസ്‌പാനുകളുള്ള ഈ പാലത്തിലെ 259 മീ. നീളമുള്ള മധ്യഭാഗത്തെ ഭാരം തുലനംചെയ്യുന്ന തരത്തിലാണ്‌ 75 മീ. വീതം നീളമുള്ള അഗ്രസ്‌പാനുകള്‍ പണികഴിച്ചിരിക്കുന്നത്‌. ദൃഢീകൃത ഉരുക്കുഫലകങ്ങളിന്മേൽ താരതമ്യേന കുറഞ്ഞ കനത്തിൽ ടാർപാകിയാണ്‌ പാലത്തിന്മേലുള്ള റോഡുപ്രതലം തയ്യാറാക്കിയത്‌. സാധാരണ കോണ്‍ക്രീറ്റ്‌ സ്ലാബുകളെക്കാള്‍ ഭാരം കുറഞ്ഞിരിക്കുന്നതിനുവേണ്ടിയാണ്‌ ഇപ്രകാരം ചെയ്‌തത്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം പുനർനിർമാണം ചെയ്‌ത പാലങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ജർമനിയിലാണ്‌ ഈ രീതി ആദ്യമായി ആവിഷ്‌കരിച്ചത്‌. ഗർഡർരീതിയിലുള്ള പാലങ്ങളുടെ ശ്രദ്ധേയമായ മറ്റു മാതൃകകള്‍ 205 മീ. മധ്യസ്‌പാനുള്ള ഡുസ്സൽഡോർഫ്‌ നിയസ്‌ തുടർപ്പാലവും, 313 മീ. മധ്യസ്‌പാനുള്ള കൊളോണ്‍ മന്‍ഹെയിം തൂക്കുപാലവും, 364 മീ. മധ്യസ്‌പാനുള്ള പോർട്ട്‌മാന്‍ ആർച്ച്‌പാലവും ആണ്‌. ലോകത്തെ മറ്റു പ്രധാനപ്പെട്ട ഉരുക്ക്‌ ആർച്ച്‌ പാലങ്ങള്‍, ചാവോറ്റിയമാന്‍പാലം; ലുപു പാലം, ബയോണ്‍ പാലം, ന്യൂ റിവർ പാലം, സിഡ്‌നി ഹാർബർ പാലം, വൂഷാന്‍ യാങ്‌സി പാലം എന്നിവയാണ്‌.

[[ചിത്രം:Vol4p658_wushan YangtzeRiverBridge.jpg|thumb|]]
+
[[ചിത്രം:Vol4p658_wushan YangtzeRiverBridge.jpg|thumb|വൂഷാന്‍ യാങ്‌സി പാലം]]
സാങ്കേതികപുരോഗതി. ഭാരംകുറഞ്ഞ സംരചനാഘടകങ്ങളുടെ ആവിർഭാവം വെൽഡിങ്‌ ഉപയോഗത്തിൽ വന്നതോടെയാണ്‌ ഉണ്ടായത്‌. ഉദാഹരണമായി തട്ടുതുലാമുകള്‍ക്കും പർലിനുകള്‍ക്കും വേണ്ടിയുള്ള ഭാരമേറിയ റോളിതഘടകങ്ങള്‍ക്കു പകരം ഓപ്പണ്‍ വെബ്‌ (ലാറ്റിസുള്ളത്‌) ഉരുക്കു ജോയ്‌സ്റ്റുകള്‍ വെൽഡുചെയ്‌തുണ്ടാക്കിയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംമുതൽക്കുതന്നെ യൂറോപ്പിൽ എല്ലാ സംരചനകളും ഉരുക്കുകുഴലുകള്‍, സീംലസ്‌ ട്യൂബിങ്ങുകള്‍, വെൽഡുചെയ്‌തിണക്കിയ ട്രസ്സുകള്‍, ജോയ്‌സ്റ്റുകള്‍, തൂണുകള്‍ എന്നിവകൊണ്ടാണു നിർമിച്ചുവരുന്നത്‌. പരന്ന തകിടുകള്‍ക്ക്‌ ആവശ്യമായ രൂപംകൊടുത്ത്‌ വെൽഡുചെയ്‌തിണക്കി ഘനമേറിയ സംരചനാംഗങ്ങള്‍ നിർമിക്കുന്ന രീതിയും നിലവിൽവന്നു. വെൽഡിങ്‌മൂലം വൃത്തിയുള്ള കൂട്ടിച്ചേർക്കലുകള്‍ ഉണ്ടാക്കുവാന്‍ സാധ്യമാണ്‌. ഉരുക്കുഘടകങ്ങള്‍ പുറമേ പൊതിയാതെ തുറന്നിട്ട്‌ വാസ്‌തുവിദ്യാപരമായ സംവിധാനം നടത്തുന്ന രീതിയും പ്രചാരത്തിലുണ്ട്‌. റിവറ്റുകള്‍ക്കു പകരം ഉയർന്ന ഉറപ്പുള്ള ബോള്‍ട്ടുകളാണ്‌ കൂട്ടിയിണക്കൽ ആവശ്യങ്ങള്‍ക്ക്‌ യു.എസ്സിൽ വ്യാപകമായി ഉപയോഗത്തിലിരിക്കുന്നത്‌.

വന്‍തോതിലുള്ള ഉത്‌പാദനത്തിനു പറ്റിയ ടെക്‌നിക്കുകള്‍ ഉപയോഗിച്ച്‌ ഉരുക്കു ഫ്‌ളോറിങ്ങുകള്‍, ചുമർ പാനലുകള്‍, മേൽപ്പുരകള്‍ എന്നിവ നിർമിക്കപ്പെടുന്നു. ആധുനിക കെട്ടിടനിർമാണരംഗത്ത്‌ ഇവയ്‌ക്ക്‌ നിർണായകസ്ഥാനമുണ്ട്‌.

Current revision as of 10:43, 21 ജൂണ്‍ 2014

ഉരുക്കു സംരചനകള്‍

ഉരുക്കുകൊണ്ടും ഉരുക്കുസങ്കരങ്ങള്‍കൊണ്ടും നിർമിച്ച കെട്ടിടങ്ങള്‍, പാലങ്ങള്‍ മുതലായ സംരചനകള്‍. ഉരുക്കുത്‌പാദനത്തിലും സാങ്കേതികവിദ്യയിലും ഉണ്ടായ പുരോഗതിയുടെ ഫലമായാണ്‌ കെട്ടിടങ്ങളും പാലങ്ങളും ഉരുക്കുകൊണ്ട്‌ നിർമിക്കാന്‍ തുടങ്ങിയത്‌. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ബസിമർരീതിയിലും ഓപ്പണ്‍ഹാർത്ത്‌ രീതിയിലും ഉത്‌പാദനം തുടങ്ങിയതോടെ താരതമ്യേന കുറഞ്ഞവിലയ്‌ക്ക്‌ ധാരാളം ഉരുക്കു ലഭ്യമാകുവാന്‍ തുടങ്ങി. അതിനുമുമ്പുതന്നെ വാർപ്പിരുമ്പ്‌, പച്ചിരുമ്പ്‌ എന്നിവ ഒരു പരിധിവരെ കെട്ടിടങ്ങള്‍, പാലങ്ങള്‍ മുതലായവ ഉണ്ടാക്കുന്നതിന്‌ ഉപയോഗിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ പ്ലാസ്‌തികനിലവരെ ചൂടാക്കിയ ഇരുമ്പ്‌ റോളറുകള്‍ക്കിടയിലൂടെ കടത്തി ആവശ്യാനുസരണം രൂപപ്പെടുത്തിയെടുക്കുന്ന സാങ്കേതിക തന്ത്രം നിലവിലുണ്ടായിരുന്നു. വലുപ്പംകുറഞ്ഞ സംരചനാഭാഗങ്ങളാണ്‌ ഇപ്രകാരം നിർമിച്ചിരിക്കുന്നത്‌. അതിനാൽ അവയുടെ സംരചനാപരമായ ഉപയോഗവും വളരെ പരിമിതമായിരുന്നു. 1850-കളിലാണ്‌ പച്ചിരുമ്പിന്റെ റോളിതബീമുകള്‍ ന്യൂയോർക്കുനഗരത്തിലെ കൂപ്പർ യൂണിയനിൽ ഉപയോഗിച്ചുതുടങ്ങിയത്‌. റെയിൽപ്പാളം തലതിരിച്ചു വച്ചാലുള്ള ആകൃതിയാണ്‌ അവയ്‌ക്കുണ്ടായിരുന്നത്‌. 1880-കളുടെ ആദ്യഘട്ടത്തിൽ സംരചനാ-ഉരുക്ക്‌ വ്യാവസായികമായി ലഭ്യമാകുവാന്‍ തുടങ്ങി. അതോടെ ക(ഐ) ബീമുകള്‍, ചാനലുകള്‍, ആംഗിളുകള്‍ തുടങ്ങിയ അടിസ്ഥാന സംരചനാരൂപങ്ങള്‍, നിർമാതാക്കളുടെ ആവശ്യങ്ങള്‍ക്ക്‌ ഉതകുന്ന വിധത്തിൽ നിർമിച്ചുവന്നു. വിവിധ വീതികളിലും കനത്തിലുമുള്ള തകിടുകള്‍ കൂടി ഉപയോഗത്തിനു ലഭിച്ചു തുടങ്ങിയതോടെ ആവശ്യമായ ഏതു വലുപ്പത്തിലും ഉറപ്പിലും ഉരുക്കുകൊണ്ടുള്ള സംരചനാഭാഗങ്ങള്‍ ഉണ്ടാക്കാമെന്നുവന്നു. നിർമാണസ്ഥലത്തുവച്ചുതന്നെ റിവറ്റുകളുപയോഗിച്ച്‌ ചെറിയ ഘടകങ്ങള്‍ കൂട്ടിയിണക്കി വലിയ സംരചനകള്‍ എളുപ്പത്തിൽ നിർമിക്കാമെന്ന സൗകര്യവുമുണ്ടായി.

ഹോം ഇന്‍ഷ്വറന്‍സ്‌ കെട്ടിടം, ഷിക്കാഗോ

കെട്ടിടനിർമാണം. 1889-ൽ പാരിസിൽ ഈഫൽ ഗോപുരം നിർമിക്കപ്പെട്ടു. ലാറ്റിസ്‌ ഗർഡർ ആയാണ്‌ ഇതു ഡിസൈന്‍ ചെയ്യപ്പെട്ടത്‌. കുത്തനെയും വികർണമായുമുള്ള ബ്രസിങ്ങുകളാണ്‌ ഇതിലെങ്ങും ഉപയോഗിച്ചിരിക്കുന്നത്‌. തുറന്ന ഉരുക്കുചട്ടക്കൂടുള്ള ഒരു നിർമിതിയായതിനാൽ ഇതിനെതിരെയുള്ള വായുമർദം അത്രയും ഉയരമുള്ളതും പൂർണകവചിതവുമായ ഒരു കെട്ടിടത്തിൽ ഉണ്ടാകുമായിരുന്നതിനെക്കാള്‍ കുറവായിരുന്നു. 40 വർഷത്തിലധികം കാലം മനുഷ്യനിർമിതമായ ഏറ്റവും ഉയരംകൂടിയ സംരചനയായി ഇതു നിലനിന്നു (നോ. ഈഫൽ ഗോപുരം). 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കെട്ടിടങ്ങള്‍ നിർമിക്കുന്നതിനുള്ള മറ്റു ബ്രസിങ്‌ രീതികള്‍ നിലവിൽവന്നു.

കെട്ടിടങ്ങളുടെ ചട്ടക്കൂടുകള്‍ ഉരുക്കിൽ ഉണ്ടാക്കിയതിനുശേഷം കനംകുറഞ്ഞ ചുമരുകള്‍കൊണ്ട്‌ ഓരോ നിലയും ആവശ്യമായ രീതിയിൽ മറച്ചെടുക്കുന്ന രീതി ആവിഷ്‌കൃതമായതോടെ കനത്ത ചുമർകെട്ടി ഉയർത്തുന്നരീതി ആവശ്യമില്ലാതായി. അംബരചുംബികള്‍ എന്നറിയപ്പെടുന്ന ഉയരംകൂടിയ കെട്ടിടങ്ങളിലേറെയും ഇത്തരത്തിൽ നിർമിച്ചിട്ടുള്ളവയാണ്‌. 1885-ൽ കെട്ടിയുയർത്തുകയും 1931-ൽ പൊളിച്ചു മാറ്റുകയും ചെയ്‌ത ഷിക്കാഗോയിലെ ഹോം ഇന്‍ഷ്വറന്‍സ്‌ കെട്ടിടമാണ്‌ ആധുനിക അംബരചുംബികളുടെ മുന്‍ഗാമിയായി അറിയപ്പെടുന്നത്‌. പൂർണമായുള്ള ഒരു സംരചനാചട്ടക്കൂടുണ്ടാക്കി അതിൽ ഇഷ്‌ടികച്ചുമരുകള്‍ കെട്ടി നിർമിച്ച ആദ്യത്തെ ബഹുനിലക്കെട്ടിടം ഇതാണ്‌. ഈ കെട്ടിടത്തിന്റെ തൂണുകളെല്ലാംതന്നെ വാർപ്പിരുമ്പിൽ നിർമിച്ചവയായിരുന്നു. ആദ്യത്തെ അഞ്ചു നിലകളിലെ തറകള്‍ പച്ചിരുമ്പു തുലാമുകള്‍ക്കു മുകളിലാണ്‌ പണിചെയ്‌തിരുന്നത്‌. തുടർന്നുള്ള അഞ്ചു നിലകളുടെ ചട്ടങ്ങള്‍ക്ക്‌ ഉരുക്കുപയോഗിച്ചു. 1889-ൽ ഉരുക്കുകൊണ്ടു നിർമിക്കപ്പെട്ട രണ്ടു നിലകള്‍കൂടി ഈ കെട്ടിടത്തിൽ കൂട്ടിച്ചേർത്തു. 20-ാം നൂറ്റാണ്ടിന്റെ മധ്യമായതോടെ ഹോം ഇന്‍ഷ്വറന്‍സ്‌ കെട്ടിടത്തെക്കാള്‍ ഉയരംകൂടിയ നൂറുകണക്കിനു കെട്ടിടങ്ങള്‍ ഉരുക്കുകൊണ്ടു നിർമിക്കപ്പെട്ടു.

ന്യൂയോർക്ക്‌ സിറ്റിയിൽ 1931-ൽ പണിതീർത്ത്‌ എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിന്‌ 102 നിലകളാണുള്ളത്‌. ഈഫൽ ഗോപുരത്തെക്കാള്‍ 81 മീ. ഉയരക്കൂടുതൽ ഇതിനുണ്ട്‌. 442 മീ. ഉയരമുള്ള വില്ലിസ്‌ ടവർ 1973-ൽ ഷിക്കാഗോയിൽ പണിതീർന്നു. എയോണ്‍ സെന്റർ, ജോണ്‍ ഹാന്‍കോക്ക്‌ സെന്റർ, ക്രിസ്‌ലേർ ബിൽഡിങ്‌, ന്യൂയോർക്ക്‌ ടൈംസ്‌ ടവർ എന്നിവയാണ്‌ മറ്റ്‌ പ്രധാനപ്പെട്ട ഉരുക്ക്‌സംരചനകള്‍. നോ. അംബരചുംബികള്‍

പിറ്റ്‌സ്‌ബർഗ്‌ പബ്ലിക്‌ ആഡിറ്റോറിയം
വെഹിക്കിള്‍ അസംബ്ലി ബിൽഡിങ്‌, കെന്നഡി

ഉരുക്കുകൊണ്ട്‌ അർധകുംഭക(dome)ങ്ങളും ധാരാളമായി ഉണ്ടാക്കിയിരുന്നു. 1894-ൽ ഫ്രാന്‍സിലെ ലിയോണ്‍സിൽ നിർമിക്കപ്പെട്ട പ്രദർശനമന്ദിരത്തിന്റെ മധ്യഭാഗത്തുള്ള അർധകുംഭകഗോപുരത്തിന്റെ വ്യാസം 109 മീ. ആയിരുന്നു. ഇതിന്‌ ഭൂനിരപ്പിൽനിന്ന്‌ 55 മീറ്ററോളം ഉയരമുണ്ടായിരുന്നു. ഗോപുരത്തിനുചുറ്റും 40 മീ. വീതിയുള്ള ഒരു തളവും പണികഴിക്കപ്പെട്ടു. ഗോപുരത്തിനു മുകളിൽനിന്നും ചരിച്ചിറക്കിയ രീതിയിലുള്ള മേൽക്കൂരയായിരുന്നു ഈ തളത്തിനുണ്ടായിരുന്നത്‌. ലണ്ടനിലെ ബ്രിട്ടണ്‍ ഫെസ്റ്റിവലിനുവേണ്ടി 1951-ൽ നിർമിക്കപ്പെട്ട "ഡോം ഒഫ്‌ ഡിസ്‌കവറി' എന്ന അർധകുംഭകഗോപുരത്തിൽ 104 മീ. വ്യാസമുള്ള ഉരുക്കുവലിവു വലയങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഭൂനിരപ്പിൽനിന്നു 15 മീ. ഉയരത്തിൽ തൂണുകളിന്മേലാണ്‌ ഈ അർധകുംഭകം പണികഴിച്ചത്‌. 111 മീ. വ്യാസത്തിൽ വൃത്താകാരത്തിലുള്ള ഉരുക്കുതൂണുകള്‍ പണിത്‌ അവയെ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു. ഈ രണ്ടു ഗോപുരങ്ങളും പില്‌ക്കാലത്ത്‌ പൊളിച്ചുമാറ്റപ്പെട്ടു. അസ്റ്റ്രാഡോം (1965) എന്ന പേരിൽ അറിയപ്പെടുന്നതും ഹാരിസ്‌ കൗണ്ടി(ടെക്‌സാസ്‌) സ്റ്റേഡിയത്തിനു മുകളിൽ പണിതിട്ടുള്ളതുമായ അർധകുംഭകഗോപുരം പ്രത്യേകം ശ്രദ്ധേയമാണ്‌. മൊത്തം 3.6 ഹെക്‌ടറിലധികം സ്ഥലം ഈ അർധകുംഭകത്തിനു കീഴിലുണ്ട്‌. കളിസ്ഥലവും ഇരിപ്പിടവുമുള്‍പ്പെടെ മുഴുവന്‍ സ്റ്റേഡിയവും ഇതിനുള്ളിലാണ്‌. 121 മീ. വ്യാസമുള്ള അർധകുംഭകാകൃതിയിലുള്ള മറ്റൊരു സംരചനയാണ്‌ പിറ്റ്‌സ്‌ബർഗ്‌ പബ്ലിക്‌ ആഡിറ്റോറിയത്തിനു മുകളിൽ പണികഴിച്ചിരിക്കുന്നത്‌ (1961). ഇതിന്‌ വൈദ്യുതയന്ത്രസഹായത്താൽ അഴിച്ചുമാറ്റാവുന്ന ആറ്‌ ഘടകങ്ങളും രണ്ട്‌ സ്ഥിരഘടകങ്ങളുമാണുള്ളത്‌. പ്ലാനിൽ ഇവ കുഴൽപോലെയിരിക്കും. ചലിക്കുന്ന ഭാഗങ്ങള്‍ ഏറ്റവും മുകളിൽ പിവറ്റ്‌ ചെയ്‌തിരിക്കുന്നു. സ്ഥിരമായിരിക്കുന്ന ഭാഗത്തിന്റെ മേല്‌പുരയിൽനിന്നു കാന്റിലിവറായി തള്ളിനിൽക്കുന്ന ചട്ടത്തിലാണ്‌ ചലിക്കുന്ന ഭാഗങ്ങള്‍ തൂക്കിയിരിക്കുന്നത്‌. ഇവയുടെ കീഴരികുകള്‍ വൃത്തപരിധിയിലൂടെ ഉരുളാന്‍ കഴിവുള്ള ചക്രങ്ങളിന്മേൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ഭാഗങ്ങള്‍ ഒന്നിനുള്ളിൽ ഒന്നായാണ്‌ നിർമിക്കപ്പെട്ടിരിക്കുന്നത്‌. സംരചനാചട്ടക്കൂടിനെ സ്റ്റെയിന്‍ലസ്‌ സ്റ്റീൽ ഉറകൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. ആധാരത്തൂണുകള്‍ ഇല്ലാതെ വിസ്‌തൃതമായ ഇടം(space) ഉള്‍ക്കൊള്ളുന്ന ധാരാളം വലിയ കെട്ടിടങ്ങള്‍ നിർമിച്ചിട്ടുള്ളത്‌ വ്യോമഗതാഗതവ്യവസായം (aviation industry) ആണ്‌. ഇവയിൽ ശ്രദ്ധേയമായവ ബ്രിസ്റ്റളിലെ എയർക്രാഫ്‌റ്റ്‌ അസംബ്ലി ബിൽഡിങ്ങും (സാന്‍ അന്റോണിയോ, ടെക്‌സാസ്‌), കെല്ലി എയർഫോഴ്‌സ്‌ ബേസിലെ മെയ്‌ന്റനന്‍സ്‌ ഹാങ്ങറുമാകുന്നു. ആദ്യത്തേത്‌ 1948-ൽ പണിപൂർത്തിയായി. 12 ടണ്‍ വരെ ഭാരമുയർത്താന്‍ കഴിവുള്ള ഓവർഹെഡ്‌ ക്രയിനുകള്‍ ഇതിനുള്ളിൽ പ്രവർത്തിപ്പിക്കാന്‍ കഴിയുംവിധത്തിലാണ്‌ ഇത്‌ സംവിധാനം ചെയ്‌തിട്ടുള്ളത്‌. ബോക്‌സ്‌തരം ചട്ടക്കൂടുകളാണ്‌ മേല്‌പുരയ്‌ക്കും ക്രയിനുകള്‍ക്കും താങ്ങായി പ്രവർത്തിക്കുന്നത്‌. 10 ഹെക്‌ടറോളം വിസ്‌തീർണമുള്ളതാണ്‌ കെല്ലിഫീൽഡിലെ "മെയ്‌ന്റനന്‍സ്‌ ഹാങ്ങർ'. ഇതിൽ പകുതിയിലധികം സ്ഥലം 91 ഃ 606 മീ. വലുപ്പമുള്ള ഒരു തളമായാണ്‌ നിർമിച്ചിരിക്കുന്നത്‌. ഫ്‌ളോറിഡയിലെ കേപ്‌ കെന്നഡിയിൽ ബഹിരാകാശറോക്കറ്റുകള്‍ കൂട്ടിയിണക്കുന്നതിനുവേണ്ടി നിർമിച്ച "വെഹിക്കിള്‍ അസംബ്ലി ബിൽഡിങ്‌' 160 മീ. ഉയരമുള്ള ഒറ്റനില സംരചനയാണ്‌.

ഉരുക്കുപാലങ്ങള്‍. പൂർണമായും ഉരുക്കുകൊണ്ടു നിർമിച്ച ആദ്യത്തെ പാലം 1879-ൽ ഗ്ലാസ്‌ഗോയിൽ മിസൗറിനദിക്കു കുറുകെയാണ്‌ പണികഴിക്കപ്പെട്ടത്‌. തുടർന്ന്‌ ആയിരക്കണക്കിനു പാലങ്ങള്‍ ഉരുക്കുകൊണ്ട്‌ നിർമിക്കപ്പെടുവാന്‍ തുടങ്ങി. ഇടയ്‌ക്കു തൂണുകളില്ലാതെ വിസ്‌തൃതമായ സ്‌പാനുകളിൽ പാലങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി വിവിധങ്ങളായ സംരചനാകൃതികളാണ്‌ ഇവയിൽ സ്വീകരിക്കപ്പെട്ടത്‌. തൂക്കു കേബിളുകള്‍, കാന്റിലിവറുകള്‍, ആർച്ചുകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌.

സിഡ്‌നി ഹാർബർ പാലം

സ്‌കോട്ട്‌ലന്‍ഡിലെ ഫിർത്‌ഫോർത്‌ പാലത്തിന്റെ രണ്ടു സ്‌പാനുകള്‍ 519 മീ. വീതമുള്ളവയാണ്‌. ഓരോ സ്‌പാനിലും 105 മീ. നീളമുള്ള കേന്ദ്രട്രസ്സും അവയെ താങ്ങുവാന്‍ 204 മീ. നീളമുള്ള കാന്റിലിവറുകളുമുണ്ട്‌. 1964-ൽ ഫിർത്‌ഫോർത്‌ പാലത്തിനു സമാനമായി ഒരു തൂക്കുപാലം ഉണ്ടാക്കി. ഇതിന്റെ കേന്ദ്രസ്‌പാന്‍ 1001 മീ. ആണ്‌. ന്യൂയോർക്ക്‌സിറ്റിയിലെ കിൽവാന്‍കള്‍ എന്ന പാലത്തിന്റെ ഉരുക്കുകമാനം അസാധാരണ വലുപ്പമുള്ളതാണ്‌. ഇതിലെ കൽക്കെട്ടുതൂണുകള്‍ക്കിടയിലെ ആർച്ചിന്റെ സ്‌പാന്‍ 501 മീ. ആണ്‌.

ബെൽഗ്രഡിൽ 1957-ൽ പണി പൂർത്തിയാക്കിയ ഒരു പാലത്തിൽ വളരെയേറെ നീളം കൂടിയ പ്ലേറ്റ്‌ ഗർഡറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. മൂന്ന്‌ തുടർസ്‌പാനുകളുള്ള ഈ പാലത്തിലെ 259 മീ. നീളമുള്ള മധ്യഭാഗത്തെ ഭാരം തുലനംചെയ്യുന്ന തരത്തിലാണ്‌ 75 മീ. വീതം നീളമുള്ള അഗ്രസ്‌പാനുകള്‍ പണികഴിച്ചിരിക്കുന്നത്‌. ദൃഢീകൃത ഉരുക്കുഫലകങ്ങളിന്മേൽ താരതമ്യേന കുറഞ്ഞ കനത്തിൽ ടാർപാകിയാണ്‌ പാലത്തിന്മേലുള്ള റോഡുപ്രതലം തയ്യാറാക്കിയത്‌. സാധാരണ കോണ്‍ക്രീറ്റ്‌ സ്ലാബുകളെക്കാള്‍ ഭാരം കുറഞ്ഞിരിക്കുന്നതിനുവേണ്ടിയാണ്‌ ഇപ്രകാരം ചെയ്‌തത്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം പുനർനിർമാണം ചെയ്‌ത പാലങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ജർമനിയിലാണ്‌ ഈ രീതി ആദ്യമായി ആവിഷ്‌കരിച്ചത്‌. ഗർഡർരീതിയിലുള്ള പാലങ്ങളുടെ ശ്രദ്ധേയമായ മറ്റു മാതൃകകള്‍ 205 മീ. മധ്യസ്‌പാനുള്ള ഡുസ്സൽഡോർഫ്‌ നിയസ്‌ തുടർപ്പാലവും, 313 മീ. മധ്യസ്‌പാനുള്ള കൊളോണ്‍ മന്‍ഹെയിം തൂക്കുപാലവും, 364 മീ. മധ്യസ്‌പാനുള്ള പോർട്ട്‌മാന്‍ ആർച്ച്‌പാലവും ആണ്‌. ലോകത്തെ മറ്റു പ്രധാനപ്പെട്ട ഉരുക്ക്‌ ആർച്ച്‌ പാലങ്ങള്‍, ചാവോറ്റിയമാന്‍പാലം; ലുപു പാലം, ബയോണ്‍ പാലം, ന്യൂ റിവർ പാലം, സിഡ്‌നി ഹാർബർ പാലം, വൂഷാന്‍ യാങ്‌സി പാലം എന്നിവയാണ്‌.

വൂഷാന്‍ യാങ്‌സി പാലം

സാങ്കേതികപുരോഗതി. ഭാരംകുറഞ്ഞ സംരചനാഘടകങ്ങളുടെ ആവിർഭാവം വെൽഡിങ്‌ ഉപയോഗത്തിൽ വന്നതോടെയാണ്‌ ഉണ്ടായത്‌. ഉദാഹരണമായി തട്ടുതുലാമുകള്‍ക്കും പർലിനുകള്‍ക്കും വേണ്ടിയുള്ള ഭാരമേറിയ റോളിതഘടകങ്ങള്‍ക്കു പകരം ഓപ്പണ്‍ വെബ്‌ (ലാറ്റിസുള്ളത്‌) ഉരുക്കു ജോയ്‌സ്റ്റുകള്‍ വെൽഡുചെയ്‌തുണ്ടാക്കിയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംമുതൽക്കുതന്നെ യൂറോപ്പിൽ എല്ലാ സംരചനകളും ഉരുക്കുകുഴലുകള്‍, സീംലസ്‌ ട്യൂബിങ്ങുകള്‍, വെൽഡുചെയ്‌തിണക്കിയ ട്രസ്സുകള്‍, ജോയ്‌സ്റ്റുകള്‍, തൂണുകള്‍ എന്നിവകൊണ്ടാണു നിർമിച്ചുവരുന്നത്‌. പരന്ന തകിടുകള്‍ക്ക്‌ ആവശ്യമായ രൂപംകൊടുത്ത്‌ വെൽഡുചെയ്‌തിണക്കി ഘനമേറിയ സംരചനാംഗങ്ങള്‍ നിർമിക്കുന്ന രീതിയും നിലവിൽവന്നു. വെൽഡിങ്‌മൂലം വൃത്തിയുള്ള കൂട്ടിച്ചേർക്കലുകള്‍ ഉണ്ടാക്കുവാന്‍ സാധ്യമാണ്‌. ഉരുക്കുഘടകങ്ങള്‍ പുറമേ പൊതിയാതെ തുറന്നിട്ട്‌ വാസ്‌തുവിദ്യാപരമായ സംവിധാനം നടത്തുന്ന രീതിയും പ്രചാരത്തിലുണ്ട്‌. റിവറ്റുകള്‍ക്കു പകരം ഉയർന്ന ഉറപ്പുള്ള ബോള്‍ട്ടുകളാണ്‌ കൂട്ടിയിണക്കൽ ആവശ്യങ്ങള്‍ക്ക്‌ യു.എസ്സിൽ വ്യാപകമായി ഉപയോഗത്തിലിരിക്കുന്നത്‌. വന്‍തോതിലുള്ള ഉത്‌പാദനത്തിനു പറ്റിയ ടെക്‌നിക്കുകള്‍ ഉപയോഗിച്ച്‌ ഉരുക്കു ഫ്‌ളോറിങ്ങുകള്‍, ചുമർ പാനലുകള്‍, മേൽപ്പുരകള്‍ എന്നിവ നിർമിക്കപ്പെടുന്നു. ആധുനിക കെട്ടിടനിർമാണരംഗത്ത്‌ ഇവയ്‌ക്ക്‌ നിർണായകസ്ഥാനമുണ്ട്‌.

ഗണ്യമായ സ്ഥിരഭാരം(dead load)അനുഭവപ്പെടാതിരിക്കാന്‍ വിസ്‌തൃതമായ ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഭാരംകുറഞ്ഞ തകിടുകള്‍ പ്രചാരത്തിലുണ്ട്‌. ഉറപ്പും ദൃഢതയും കിട്ടുന്നതിനുവേണ്ടി ആഴത്തിൽ തരംഗരൂപത്തിലുള്ള തകിടിന്റെ വശങ്ങളിൽ പരന്ന ഷീറ്റുപയോഗിച്ച്‌ താങ്ങുകൊടുക്കുന്ന രീതിയും നിലവിലുണ്ട്‌. ഇത്തരത്തിലുള്ള തകിടുകള്‍കൊണ്ട്‌ നിലം പണിചെയ്യുമ്പോള്‍ തരംഗരൂപത്തകിടിനുള്ളിലുള്ള അറകളിലൂടെ ഇലക്‌ട്രിക്കൽ വയറിങ്‌ നടത്താമെന്ന സൗകര്യവുമുണ്ട്‌. വ്യാവസായിക കെട്ടിടങ്ങളുടെ ബാഹ്യചുമരുകള്‍ ഉണ്ടാക്കുന്നതിന്‌ സാന്‍ഡ്‌വിച്ച്‌ രീതിയിലുണ്ടാക്കിയ ഉരുക്കുപാളികളാണ്‌ ഉപയോഗിക്കുന്നത്‌. പരന്ന തകിടിനോടൊപ്പം രോധനപദാർഥങ്ങള്‍കൂടി ഉപയോഗിച്ചാണ്‌ സാന്‍ഡ്‌വിച്ച്‌ തകിടുകളുണ്ടാക്കുന്നത്‌.

ആധുനിക ഓഫീസ്‌ കെട്ടിടങ്ങളിൽ പലതിനും മുഖപ്പുകള്‍ ഉണ്ടാക്കുന്നത്‌ പൂർണമായും കച്ചാടിയും സ്റ്റെയിന്‍ലസ്‌ ഉരുക്കുംകൊണ്ടാണ്‌. കെട്ടിടത്തിന്റെ ഉരുക്കുകൊണ്ടുള്ള ചട്ടക്കൂടിൽ സ്റ്റെയിന്‍ലസ്‌ സ്റ്റീൽ പാനലുകള്‍ ബോള്‍ട്ടുചെയ്‌ത്‌ ഉറപ്പിക്കുകയാണ്‌ പതിവ്‌. ഉദ്ദേശം 10 സെ.മീ. കനം വരത്തക്കവച്ചം താപരോധകവസ്‌തുക്കള്‍കൂടി തകിടിനോടൊപ്പം ചേർത്ത്‌ പ്രസ്‌ ചെയ്‌താണ്‌ പാനലുകള്‍ ഉണ്ടാക്കുന്നത്‌. ഇത്തരം തകിട്‌ ഭാരംകുറഞ്ഞതും കൂടുതൽ കാലം നിലനിൽക്കുന്നതും പഴയതരം കർട്ടന്‍ മതിൽത്തകിടുകളെക്കാള്‍ വളരെ താപരോധനശേഷിയുള്ളതുമാണ്‌. ലോകത്തിലെ മൊത്തം ഉരുക്കുത്‌പാദനത്തിന്റെ ഏകദേശം ആറിലൊന്ന്‌ നിർമാണപ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു; ഇതിന്റെ മൂന്നിൽ രണ്ടുഭാഗം സംരചനാവശ്യങ്ങള്‍ക്കായുള്ള ഉരുക്കുത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും. നോ. ആധുനിക വാസ്‌തുവിദ്യ; ആർക്കിടെക്‌ചർ; ആർക്കിടെക്‌ചറൽ എന്‍ജിനീയറിങ്‌; പാലങ്ങള്‍

(ആറ്റിങ്ങൽ രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍