This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഫീസി ഗ്യാലറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉഫീസി ഗ്യാലറി == == Uffizi gallery == ഫ്‌ളോറന്‍സിലെ കലാമ്യൂസിയം. ഇറ്റാലി...)
(Uffizi gallery)
 
വരി 4: വരി 4:
== Uffizi gallery ==
== Uffizi gallery ==
-
 
+
[[ചിത്രം:Vol4p658_Uffizi.jpg|thumb|ഉഫീസി ഗ്യാലറി]]
ഫ്‌ളോറന്‍സിലെ കലാമ്യൂസിയം. ഇറ്റാലിയന്‍ നവോത്ഥാനകാലത്തെ പ്രതിനിധാനം ചെയ്യുന്ന അതിമനോഹരങ്ങളായ കലാശേഖരങ്ങള്‍ ഇവിടെ പ്രദർശിപ്പിച്ചുവരുന്നു. ഇതിനും പുറമേ ലോകപ്രശസ്‌തങ്ങളായ ഫ്‌ളെമിഷ്‌, ഡച്ച്‌, ജർമന്‍, ഫ്രഞ്ച്‌ ചിത്രങ്ങളുടെയും ശില്‌പങ്ങളുടെയും ഒരു വിപുലസഞ്ചയം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ഫ്‌ളോറന്‍സ്‌ ഭരണാധികാരിയായിരുന്ന കോസിമോ ദ മെഡിസിയുടെ കാലത്ത്‌, "പിറ്റി കൊട്ടാര'ത്തിനു സമീപം നീതിന്യായവകുപ്പിന്റെ ആവശ്യത്തിനുവേണ്ടി എ.ഡി. 1560-ൽ നിർമാണം ആരംഭിച്ച ഉഫീസികൊട്ടാരത്തിലാണ്‌ ഈ മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്‌.

കോസിമോ ഉഫീസികൊട്ടാരത്തിന്റെ നിർമാണത്തിനുവേണ്ടി 1559-ൽ പ്രമുഖ ഇറ്റാലിയന്‍ ശില്‌പിയായ ഗിേയാർഗിയോ വസാരിയെയാണ്‌ (1511-74) നിയോഗിച്ചത്‌. വസാരിയുടെ വാസ്‌തുവിദ്യാവൈദഗ്‌ധ്യം പൂർണമായും ഉഫീസിയിൽ പ്രകടമായി കാണാം. ഉഫീസികൊട്ടാരത്തിന്റെ പണി പൂർത്തിയാകുന്നതിനു മുമ്പുതന്നെ കോസിമോയും വസാരിയും അന്തരിച്ചു. കോസിമോയ്‌ക്കുശേഷം അദ്ദേഹത്തിന്റെ പുത്രനും ടസ്‌കനിയിലെ ഡ്യൂക്കും ആയ ഫ്രാന്‍സെസ്‌കോയുടെ കാലത്താണ്‌ കൊട്ടാരത്തിന്റെ നിർമാണം പൂർത്തിയായത്‌. മെഡിസി കുടുംബത്തിന്റെ കലാശേഖരങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടി ഉഫീസിയുടെ ഒരു ഭാഗം വിനിയോഗിക്കുകയാണ്‌ ഫ്രാന്‍സെസ്‌കോ ആദ്യമായി ചെയ്‌തത്‌. കൂടുതൽ സ്ഥലം ആവശ്യമായി വന്നതോടെ ഉഫീസികൊട്ടാരം വികസിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുവേണ്ടി ഫ്രാന്‍സെസ്‌കോ ബെർനാർഡോ ബുവോന്റാലെന്റിയെയും, സഹായിയായി ആൽഫോണ്‍സോ വാരിഗിയെയും നിയോഗിച്ചു. ഇവർ മെഡിസി ചിത്രങ്ങളുടെ പ്രദർശനത്തിനു മാത്രമായി പുതിയ മുറികള്‍ നിർമിച്ചു.
+
കോസിമോ I ഉഫീസികൊട്ടാരത്തിന്റെ നിർമാണത്തിനുവേണ്ടി 1559-ൽ പ്രമുഖ ഇറ്റാലിയന്‍ ശില്‌പിയായ ഗിേയാർഗിയോ വസാരിയെയാണ്‌ (1511-74) നിയോഗിച്ചത്‌. വസാരിയുടെ വാസ്‌തുവിദ്യാവൈദഗ്‌ധ്യം പൂർണമായും ഉഫീസിയിൽ പ്രകടമായി കാണാം. ഉഫീസികൊട്ടാരത്തിന്റെ പണി പൂർത്തിയാകുന്നതിനു മുമ്പുതന്നെ കോസിമോയും വസാരിയും അന്തരിച്ചു. കോസിമോയ്‌ക്കുശേഷം അദ്ദേഹത്തിന്റെ പുത്രനും ടസ്‌കനിയിലെ ഡ്യൂക്കും ആയ ഫ്രാന്‍സെസ്‌കോയുടെ കാലത്താണ്‌ കൊട്ടാരത്തിന്റെ നിർമാണം പൂർത്തിയായത്‌. മെഡിസി കുടുംബത്തിന്റെ കലാശേഖരങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടി ഉഫീസിയുടെ ഒരു ഭാഗം വിനിയോഗിക്കുകയാണ്‌ ഫ്രാന്‍സെസ്‌കോ ആദ്യമായി ചെയ്‌തത്‌. കൂടുതൽ സ്ഥലം ആവശ്യമായി വന്നതോടെ ഉഫീസികൊട്ടാരം വികസിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുവേണ്ടി ഫ്രാന്‍സെസ്‌കോ ബെർനാർഡോ ബുവോന്റാലെന്റിയെയും, സഹായിയായി ആൽഫോണ്‍സോ വാരിഗിയെയും നിയോഗിച്ചു. ഇവർ മെഡിസി ചിത്രങ്ങളുടെ പ്രദർശനത്തിനു മാത്രമായി പുതിയ മുറികള്‍ നിർമിച്ചു.
17-ാം നൂറ്റാണ്ടായതോടെ ഉഫീസി ഗ്യാലറി വീണ്ടും വികസിനത്തിനു വിധേയമായി. ഇക്കാലത്ത്‌ ഇതിനു മുന്‍കൈയെടുത്തത്‌ ഗ്രാന്‍ഡ്‌ ഡ്യൂക്ക്‌ ആയ ഫെർഡിനന്‍ഡ്‌ കക-ഉം അദ്ദേഹത്തിന്റെ സഹോദരനായ കർദിനാള്‍ ലിയോപ്പോള്‍ഡോയും ആയിരുന്നു. വെനീഷ്യന്‍ ചിത്രങ്ങളും ശില്‌പങ്ങളും മറ്റും ശേഖരിക്കുന്നതിൽ താത്‌പര്യം പ്രകടിപ്പിച്ച ഫെർഡിനന്‍ഡ്‌ സഹോദരന്മാരുടെ ദീർഘവീക്ഷണമാണ്‌ ഉഫീസി ഗ്യാലറിയുടെ പ്രശസ്‌തിക്കു നിദാനം. 18-ാം നൂറ്റാണ്ടിൽ നടന്ന പുരാവസ്‌തു ഗവേഷണങ്ങളുടെ ഫലമായി ലഭിച്ച എട്രൂസ്‌കന്‍ ശില്‌പങ്ങളും പുരാവസ്‌തുക്കളും മറ്റും ഉഫീസി കലാമ്യൂസിയത്തിന്റെ കീർത്തി വർധിപ്പിച്ചു.

Current revision as of 07:08, 7 ജൂലൈ 2014

ഉഫീസി ഗ്യാലറി

Uffizi gallery

ഉഫീസി ഗ്യാലറി

ഫ്‌ളോറന്‍സിലെ കലാമ്യൂസിയം. ഇറ്റാലിയന്‍ നവോത്ഥാനകാലത്തെ പ്രതിനിധാനം ചെയ്യുന്ന അതിമനോഹരങ്ങളായ കലാശേഖരങ്ങള്‍ ഇവിടെ പ്രദർശിപ്പിച്ചുവരുന്നു. ഇതിനും പുറമേ ലോകപ്രശസ്‌തങ്ങളായ ഫ്‌ളെമിഷ്‌, ഡച്ച്‌, ജർമന്‍, ഫ്രഞ്ച്‌ ചിത്രങ്ങളുടെയും ശില്‌പങ്ങളുടെയും ഒരു വിപുലസഞ്ചയം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ഫ്‌ളോറന്‍സ്‌ ഭരണാധികാരിയായിരുന്ന കോസിമോ ദ മെഡിസിയുടെ കാലത്ത്‌, "പിറ്റി കൊട്ടാര'ത്തിനു സമീപം നീതിന്യായവകുപ്പിന്റെ ആവശ്യത്തിനുവേണ്ടി എ.ഡി. 1560-ൽ നിർമാണം ആരംഭിച്ച ഉഫീസികൊട്ടാരത്തിലാണ്‌ ഈ മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്‌.

കോസിമോ I ഉഫീസികൊട്ടാരത്തിന്റെ നിർമാണത്തിനുവേണ്ടി 1559-ൽ പ്രമുഖ ഇറ്റാലിയന്‍ ശില്‌പിയായ ഗിേയാർഗിയോ വസാരിയെയാണ്‌ (1511-74) നിയോഗിച്ചത്‌. വസാരിയുടെ വാസ്‌തുവിദ്യാവൈദഗ്‌ധ്യം പൂർണമായും ഉഫീസിയിൽ പ്രകടമായി കാണാം. ഉഫീസികൊട്ടാരത്തിന്റെ പണി പൂർത്തിയാകുന്നതിനു മുമ്പുതന്നെ കോസിമോയും വസാരിയും അന്തരിച്ചു. കോസിമോയ്‌ക്കുശേഷം അദ്ദേഹത്തിന്റെ പുത്രനും ടസ്‌കനിയിലെ ഡ്യൂക്കും ആയ ഫ്രാന്‍സെസ്‌കോയുടെ കാലത്താണ്‌ കൊട്ടാരത്തിന്റെ നിർമാണം പൂർത്തിയായത്‌. മെഡിസി കുടുംബത്തിന്റെ കലാശേഖരങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടി ഉഫീസിയുടെ ഒരു ഭാഗം വിനിയോഗിക്കുകയാണ്‌ ഫ്രാന്‍സെസ്‌കോ ആദ്യമായി ചെയ്‌തത്‌. കൂടുതൽ സ്ഥലം ആവശ്യമായി വന്നതോടെ ഉഫീസികൊട്ടാരം വികസിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുവേണ്ടി ഫ്രാന്‍സെസ്‌കോ ബെർനാർഡോ ബുവോന്റാലെന്റിയെയും, സഹായിയായി ആൽഫോണ്‍സോ വാരിഗിയെയും നിയോഗിച്ചു. ഇവർ മെഡിസി ചിത്രങ്ങളുടെ പ്രദർശനത്തിനു മാത്രമായി പുതിയ മുറികള്‍ നിർമിച്ചു.

17-ാം നൂറ്റാണ്ടായതോടെ ഉഫീസി ഗ്യാലറി വീണ്ടും വികസിനത്തിനു വിധേയമായി. ഇക്കാലത്ത്‌ ഇതിനു മുന്‍കൈയെടുത്തത്‌ ഗ്രാന്‍ഡ്‌ ഡ്യൂക്ക്‌ ആയ ഫെർഡിനന്‍ഡ്‌ കക-ഉം അദ്ദേഹത്തിന്റെ സഹോദരനായ കർദിനാള്‍ ലിയോപ്പോള്‍ഡോയും ആയിരുന്നു. വെനീഷ്യന്‍ ചിത്രങ്ങളും ശില്‌പങ്ങളും മറ്റും ശേഖരിക്കുന്നതിൽ താത്‌പര്യം പ്രകടിപ്പിച്ച ഫെർഡിനന്‍ഡ്‌ സഹോദരന്മാരുടെ ദീർഘവീക്ഷണമാണ്‌ ഉഫീസി ഗ്യാലറിയുടെ പ്രശസ്‌തിക്കു നിദാനം. 18-ാം നൂറ്റാണ്ടിൽ നടന്ന പുരാവസ്‌തു ഗവേഷണങ്ങളുടെ ഫലമായി ലഭിച്ച എട്രൂസ്‌കന്‍ ശില്‌പങ്ങളും പുരാവസ്‌തുക്കളും മറ്റും ഉഫീസി കലാമ്യൂസിയത്തിന്റെ കീർത്തി വർധിപ്പിച്ചു.

18-ാം നൂറ്റാണ്ടായതോടെ മെഡിസി കലാശേഖരങ്ങളുടെ അവകാശം ലൊറെയിന്‍ കുടുംബത്തിനു ലഭിച്ചു. പിന്നീട്‌ ഗ്രാന്‍ഡ്‌ ഡ്യൂക്കായ എറ്റ്രാ ലിയോപോള്‍ഡോയുടെ കാലത്ത്‌ ഉഫീസി ഗ്യാലറിയെ മ്യൂസിയമാക്കി രൂപാന്തരപ്പെടുത്തി. 1789-ൽ ലൂയ്‌ഗി ലാന്‍സിയെ മ്യൂസിയം ഡയറക്‌ടറായി നിയമിക്കുകയും, അന്നുമുതൽ മ്യൂസിയം പൊതുജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുക്കുകയും ചെയ്‌തു. ഉഫീസിയുടെ നിയന്ത്രണം ഇറ്റാലിയന്‍ ഗവണ്‍മെന്റ്‌ ഏറ്റെടുക്കുന്നത്‌ 1860-ലാണ്‌. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മ്യൂസിയം മേധാവിയായിരുന്ന കൊറാഡോ റിക്കി ഉഫീസിയിലെ ചിത്രങ്ങളെ വകതിരിച്ച്‌ പ്രതേ്യകം ഗ്യാലറികളായി സൂക്ഷിക്കുകയും, അതോടൊപ്പം ഒരു ഫോട്ടോഗ്രാഫിക്‌ ആർക്കൈവും ഗ്രന്ഥശാലയും സജ്ജമാക്കുകയും ചെയ്‌തു.

രണ്ടാം ലോകയുദ്ധകാലത്ത്‌ ബോംബാക്രമണത്തിനു വിധേയമായ ഗ്യാലറി പിന്നീട്‌ പുനരുദ്ധരിക്കപ്പെട്ടു. 21-ാം ശതകമായതോടെ ഉഫീസി ഗ്യാലറിയിലെ ചിത്രങ്ങളുടെ എച്ചം ഒരു ലക്ഷത്തിലധികമായി. മ്യൂസിയം വിപുലപ്പെടുത്താനായി 2007-ൽ ആരംഭിച്ച പരിപാടി പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്‌. ഉഫീസിയും പിറ്റി കൊട്ടാരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി, വസാരി എന്ന പേരിലറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍