This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപാഖ്യാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:01, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപാഖ്യാനം

ദീർഘമായ ഒരാഖ്യാനത്തിന്റെ ഇടയ്‌ക്കുവരുന്ന ഒരു ചെറിയ കഥ. പല സ്ഥലങ്ങളിൽനിന്ന്‌ കേട്ടറിഞ്ഞ കഥകളുടെ പുനരാവർത്തനങ്ങളെയും പൂർവവൃത്താന്തകഥകളെയും ഐതിഹ്യങ്ങളെയും പുനരാഖ്യാനങ്ങളെന്ന്‌ പറയാമെങ്കിലും ബൃഹത്തായ ഒരു കഥയിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകഥകളാണ്‌ ഈ പേരിൽ അറിയപ്പെടുന്നത്‌. ഭാരതീയേതിഹാസങ്ങളിൽ ഏറ്റവും കൂടുതൽ ഉപാഖ്യാനങ്ങളുള്ളത്‌ മഹാഭാരതത്തിലാണ്‌. ഉത്തങ്കന്‍, നളന്‍, ശകുന്തള തുടങ്ങി അനവധി കഥാപാത്രങ്ങളെ സംബന്ധിക്കുന്നവ മാത്രമല്ല, രാമായണകഥ പോലും മഹാഭാരതത്തിൽ ഉപാഖ്യാനമെന്ന നിലയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍