This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ (1922 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ (1922 - ) == ലോകത്തിലെ ഏറ്റവും സമ...)
(ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ (1922 - ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ  (1922 - ) ==
== ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ  (1922 - ) ==
-
 
+
[[ചിത്രം:Vol4p588_Uthradom Thirunal.jpg|thumb|ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ]]
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയും (1991 മുതൽ) തിരുവിതാംകൂർ രാജകുടുബത്തിലെ മുതിർന്ന അംഗവും.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയും (1991 മുതൽ) തിരുവിതാംകൂർ രാജകുടുബത്തിലെ മുതിർന്ന അംഗവും.

Current revision as of 05:10, 21 ജൂണ്‍ 2014

ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ (1922 - )

ഉത്രാടം തിരുനാള്‍ മാർത്താണ്ഡവർമ

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയും (1991 മുതൽ) തിരുവിതാംകൂർ രാജകുടുബത്തിലെ മുതിർന്ന അംഗവും.

കിളിമാനൂർ രവിവർമ കൊച്ചുകോയിത്തമ്പുരാന്റെയും തിരുവിതാംകൂർ രാജകുടുംബത്തിലെ സേതുപാർവതിഭായിയുടെയും മകനായി 1922 ഏപ്രിൽ ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. പ്രശസ്‌ത ചിത്രകാരനായിരുന്ന രാജാരവിവർമയുടെ പിന്മുറക്കാരനാണ്‌ ഇദ്ദേഹം.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറുള്ള തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിൽ 1931 മുതൽ 49 വരെ ഭരണാധികാരിയായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവർമയായിരുന്നു ജ്യേഷ്‌ഠന്‍. കേണൽ ഗോദവർമയുടെ പത്‌നിയായിരുന്ന കാർത്തിക തിരുനാള്‍ ലക്ഷ്‌മിഭായി തമ്പുരാട്ടി, മൂത്ത സഹോദരി ആയിരുന്നു. 1922 മുതൽ 49 വരെ തിരുവിതാംകൂറിലെ ഇളയരാജാവായിരുന്നു ഇദ്ദേഹം. കച്ചമ്പുഴ കൃഷ്‌ണവാര്യരും ലഫ്‌റ്റ്‌നന്റ്‌ യൂർ എന്ന ഇംഗ്ലീഷുകാരനുമായിരുന്നു ആദ്യകാലത്തെ പ്രധാന അധ്യാപകർ. സംസ്‌കൃതഭാഷ ഐച്ഛികമായി പഠിച്ച്‌ 1941-ൽ ബിരുദം നേടി. കായംകുളത്ത്‌ തയ്യിൽ കുടുംബത്തിലെ അംഗമായ രാധാദേവിയെ 1944-ൽ വിവാഹം ചെയ്‌തു.

അശ്വാരൂഢ ഭടന്മാർക്കൊപ്പം ഇളയരാജാവ്‌ പതിവായി പ്രഭാതത്തിൽ നടത്തിയിരുന്ന കുതിരസവാരി രാജഭരണകാലത്തെ പ്രശസ്‌തമായ തിരുവനന്തപുരം കാഴ്‌ചകളിൽ ഒന്നായിരുന്നു. ഫോട്ടോഗ്രാഫിയും സഞ്ചാരവുമാണ്‌ പ്രധാന ഹോബികള്‍. പത്രങ്ങളിൽ വരുന്ന പ്രധാന വാർത്തകള്‍ വിഷയ ക്രമീകരണത്തോടെ ശേഖരിക്കാറുണ്ട്‌. നാട്ടുരാജാക്കന്മാരുടെ ഇന്ത്യന്‍ കൗണ്‍സിലിൽ തിരുവിതാംകൂറിനെ പതിവായി (1949-71) പ്രതിനിധീകരിച്ചിരുന്നു. ലണ്ടനിലെ പ്ലിമത്ത്‌ കാർ കമ്പനിയിൽ ഓട്ടോമൊബൈൽ എന്‍ജിനീയറിങ്‌ പരിശീലനം നേടിയിട്ടുണ്ട്‌. 1991 മുതൽ പ്രമുഖ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ ആസ്‌പിന്‍വാള്‍ കമ്പനിയുടെ ചെയർമാനാണ്‌.

ശ്രീ വിഷ്‌ണുസഹസ്രനാമം സമർപ്പണം (2009), ട്രാവന്‍കൂർ ദ ഫുട്‌പ്രിന്റ്‌സ്‌ ഒഫ്‌ ഡസ്റ്റിനി (2010) എന്നിവയാണ്‌ പ്രധാന കൃതികള്‍. പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവങ്ങളിലെ ആറാട്ടിനും പള്ളിവേട്ടയ്‌ക്കും നേതൃത്വം നല്‌കുന്നത്‌ ഉത്രാടം തിരുനാളാണ്‌.

(എം.ജി. ശശിഭൂഷണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍