This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉതമാരോ, കിതഗാവാ (1753 - 1806)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉതമാരോ, കിതഗാവാ (1753 - 1806) == == Utamaro, Kitagawa == ജാപ്പനീസ്‌ ചിത്രകാരനും കൊത...)
(Utamaro, Kitagawa)
വരി 4: വരി 4:
== Utamaro, Kitagawa ==
== Utamaro, Kitagawa ==
 +
[[ചിത്രം:kitagawa utamaro.jpg|thumb|]]
ജാപ്പനീസ്‌ ചിത്രകാരനും കൊത്തുപണിക്കാരനും (എന്‍ഗ്രവർ). ഇദ്ദേഹം ജപ്പാനിലെ പ്രസിദ്ധ ചിത്രകലാസമ്പ്രദായമായ "ഉകിയോഈ' പ്രസ്ഥാനത്തിലെ ഒരു പ്രമുഖാംഗമായിരുന്നു. എഡോ (ടോക്കിയോ)യിൽ പരിശീലനം നേടിയ ഉതമാരോയെ ടോറികിയോനാഗാ എന്ന ചിത്രകാരന്റെ ശൈലി സ്വാധീനിച്ചിട്ടുണ്ട്‌. 1791-ൽ ഇദ്ദേഹം സ്വന്തമായ ഒരു ശൈലി ആവിഷ്‌കരിച്ചു. "ക്ലോസ്‌ അപ്‌' ചിത്രങ്ങളാണ്‌ ഉതമാരോ അധികവും രചിച്ചിട്ടുള്ളത്‌. ചിത്രമാതൃകകളുടെ മാറും മുഖവും കൂടുതൽ ശ്രദ്ധയോടെ ആവിഷ്‌കരിക്കുന്നതിന്‌ ഈ സമ്പ്രദായം അദ്ദേഹത്തെ സഹായിച്ചിരുന്നു. അന്തപ്പുരവനിതകളുടെയും സമൂഹത്തിലെ ഉന്നതസ്ഥാനം അലങ്കരിക്കുന്ന സ്‌ത്രീകളുടെയും ചിത്രങ്ങളാണ്‌ ഉതമാരോ അധികമായും വരച്ചിട്ടുള്ളത്‌. സ്‌ത്രണസൗന്ദര്യത്തിന്റെ വിവിധഭാവങ്ങള്‍ ആവിഷ്‌കരിക്കുന്നതിൽ ഉതമാരോ തികച്ചും വിജയിച്ചു. ഒരു മനഃശാസ്‌ത്രജ്ഞനും സാമുദ്രികശാസ്‌ത്രജ്ഞനും ആയിരുന്ന ഇദ്ദേഹം വികാരങ്ങളും ഭാവങ്ങളും പ്രതിഫലിപ്പിക്കുന്നതിൽ വളരെ ശ്രദ്ധിച്ചിരുന്നു. പാരമ്പര്യരീതിയനുസരിച്ച്‌ രൂപരേഖ ആദ്യം തയ്യാറാക്കുന്നതിൽ ഇദ്ദേഹത്തിന്‌ താത്‌പര്യമുണ്ടായിരുന്നില്ല. നിറങ്ങള്‍തന്നെ ആകൃതി നിർണയിക്കട്ടെ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ മതം. ഉതമാരോയുടെ ചിത്രങ്ങളിലെ നായികമാർ ആ കാലങ്ങളിൽ സൗന്ദര്യത്തിന്റെ മാതൃകകളായി അംഗീകാരം നേടിയിരുന്നു. ഇതുതന്നെയായിരുന്നു ഇദ്ദേഹത്തിന്റെ വിജയരഹസ്യവും. ഉതമാരോയുടെ ചിത്രങ്ങള്‍ ധാരാളം വിറ്റഴിയുകയുണ്ടായിട്ടുണ്ട്‌. ഉകിയോഈ പ്രസ്ഥാനത്തെ പ്രശസ്‌തിയുടെ അത്യുന്നതിയിൽ എത്തിച്ചത്‌ ഉതമാരോ ആണെന്നുതന്നെ പറയാം.

പാശ്ചാത്യരാജ്യങ്ങളിൽ ഏറ്റവും പ്രശസ്‌തിയാർജിച്ച ജാപ്പനീസ്‌ ചിത്രകാരന്‍ ഉതമാരോയാണ്‌. ഇദ്ദേഹം 1806-ൽ നിര്യാതനായി. നോ. ഉകിയോഈ പ്രസ്ഥാനം

12:22, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉതമാരോ, കിതഗാവാ (1753 - 1806)

Utamaro, Kitagawa

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍