This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:35, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉണ്ണി

1. അമ്പലവാസികളിൽ ഒരു വിഭാഗം. പുഷ്‌പകന്‍, തീയാട്ടുണ്ണി എന്നൊക്കെ അവാന്തരവിഭാഗങ്ങള്‍. ക്ഷേത്രങ്ങളിലേക്ക്‌ ആവശ്യമുള്ള പൂക്കള്‍ ശേഖരിച്ചു കൊടുക്കുകയും മാല കെട്ടിത്തയ്യാറാക്കുകയും ചെയ്യുന്നതുകൊണ്ടാവാം പുഷ്‌പകന്മാർ എന്ന പേർ ലഭിച്ചത്‌. തീയാട്ട്‌ എന്ന ആരാധനാക്രമത്തിന്റെ പൂജാരികളാകയാൽ തീയാട്ടുണ്ണികള്‍ എന്ന പേർ സംഗതമായി. ഇവരെ "നാടുപ്പട്ടന്‍' എന്നും പറയാറുണ്ടെന്ന്‌ അപ്പു അയ്യങ്കാർശാസ്‌ത്രിയും വിദ്വാന്‍ മാപ്പിളത്തിരുമുല്‌പാടും കൂടി രചിച്ച കേരളാവകാശക്രമം (1881) എന്ന ഒരു പുസ്‌തകത്തിൽ കാണുന്നു.

2. സമാവർത്തനം കഴിയുന്നതുവരെ ആണ്‍കുട്ടികളെ ഉണ്ണി എന്നു വിളിക്കുന്ന പതിവ്‌ കേരള ബ്രാഹ്മണരുടെ ഇടയിൽ നടപ്പുണ്ട്‌.

3. സാധാരണയായി കുട്ടികളെ ഉച്ചി എന്ന്‌ വാത്സല്യപൂർവം സംബോധനചെയ്യുന്ന രീതി മലയാളികളുടെ ഇടയിൽ സാർവത്രികമാണ്‌.

4. "ഉണ്ണി' ഒരു സ്ഥാനപ്പേരെന്ന നിലയിലും വ്യവഹാരത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍