This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിത്താന്‍, പി.ജി.എന്‍. (1897 - 1965)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉണ്ണിത്താന്‍, പി.ജി.എന്‍. (1897 - 1965) == തിരുവിതാംകൂറിലെ അവസാനത്തെ ദ...)
(ഉണ്ണിത്താന്‍, പി.ജി.എന്‍. (1897 - 1965))
വരി 1: വരി 1:
== ഉണ്ണിത്താന്‍, പി.ജി.എന്‍. (1897 - 1965) ==

-
 
+
[[ചിത്രം:Vol5p433_Unnithan-PGN.jpg|thumb|പി.ജി.എന്‍. ഉണ്ണിത്താന്‍]]
തിരുവിതാംകൂറിലെ അവസാനത്തെ ദിവാന്‍. പരപ്പനാട്ടു രാജകുടുംബത്തിലെ ഇളമുറയായിരുന്ന രാജരാജവർമ കോയിത്തമ്പുരാന്റെ രണ്ടാമത്തെ പുത്രനായി 1897 സെപ്‌. 25-ന്‌ ജനിച്ചു. നിയമപഠനത്തിനുശേഷം കുറേക്കാലം മദ്രാസ്‌ സെക്രട്ടേറിയറ്റിൽ ജോലിനോക്കിയശേഷം തിരുവിതാംകൂറിൽ മടങ്ങിവന്ന (1925) ഉണ്ണിത്താന്‍ ആലപ്പുഴ ജില്ലാക്കോടതിയിൽ ഏഴു വർഷം അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്‌തു.

1931-ൽ തിരുവിതാംകൂർ മഹാരാജാവിന്റെ എ.ഡി.സി.യായി നിയമിതനായതോടുകൂടിയാണ്‌ ഉണ്ണിത്താന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്‌. താമസിയാതെ ഇദ്ദേഹത്തിന്‌ ചിത്തിരതിരുനാളിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ചു.  ഗവണ്‍മെന്റ്‌ സെക്രട്ടറി, എക്‌സൈസ്‌ കമ്മിഷണർ, ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അഡ്‌മിനിസ്‌ട്രറ്റീവ്‌ സെക്രട്ടറി എന്നീ നിലകളിൽ ഇദ്ദേഹം ഉയർന്നു. ഉണ്ണിത്താന്റെ പ്രശസ്‌ത സേവനങ്ങള്‍ പരിഗണിച്ച്‌ തിരുവിതാംകൂർ മഹാരാജാവ്‌ "രാജ്യസേവാ പ്രവീണ' എന്ന ബഹുമതി നല്‌കുകയുണ്ടായി. സി.പി. രാമസ്വാമി അയ്യർ ദിവാന്‍പട്ടം വിട്ട്‌ തിരുവിതാംകൂറിൽ നിന്നു പോയശേഷം, ഉണ്ണിത്താന്‍ ദിവാനായി പദവി ഏറ്റു (1947 ആഗ. 20). രാമസ്വാമി അയ്യർ വിരമിച്ചശേഷം തിരുവിതാംകൂറിലെ ഭരണസംവിധാനം പരിഷ്‌കരിക്കുന്നതിന്‌ നിയുക്തമായ "റിഫോംസ്‌ കമ്മിറ്റി' ഉണ്ണിത്താന്റെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്‌. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ ഭരണഘടനാസമ്മേളനം വിളിച്ചുകൂട്ടണമെന്നും ആ സമ്മേളനത്തിന്‌ ഇടക്കാലഭരണാധികാരം ഏല്‌പിച്ചുകൊടുക്കണമെന്നുമാണ്‌ ഈ സമിതി ശിപാർശ ചെയ്‌തത്‌. അതനുസരിച്ച്‌ തിരുവിതാംകൂറിൽ ഉത്തരവാദഭരണം ഏർപ്പെടുത്തിയപ്പോള്‍ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയെ അധികാരം ഏല്‌പിച്ചുകൊണ്ട്‌ ഉണ്ണിത്താന്‍ സ്ഥാനമൊഴിഞ്ഞു. പിന്നീട്‌ ഇദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റായും (1950-54) സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1965 ഏ. 5-ന്‌ നിര്യാതനായി.

04:56, 9 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണിത്താന്‍, പി.ജി.എന്‍. (1897 - 1965)

പി.ജി.എന്‍. ഉണ്ണിത്താന്‍

താളിന്റെ അനുബന്ധങ്ങള്‍