This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിക്കൃഷ്‌ണന്‍ നായർ, വി. (1893 - 1985)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉണ്ണിക്കൃഷ്‌ണന്‍ നായർ, വി. (1893 - 1985) == മലയാള കവിയും നിരൂപകനും. കണ...)
(ഉണ്ണിക്കൃഷ്‌ണന്‍ നായർ, വി. (1893 - 1985))
വരി 1: വരി 1:
== ഉണ്ണിക്കൃഷ്‌ണന്‍ നായർ, വി. (1893 - 1985) ==
== ഉണ്ണിക്കൃഷ്‌ണന്‍ നായർ, വി. (1893 - 1985) ==
 +
[[ചിത്രം:Vol5p433_UnnikrishnanNair_V.jpg|thumb|]]
മലയാള കവിയും നിരൂപകനും. കണ്ണൂർ ജില്ലയിലുള്ള പള്ളിക്കുന്ന്‌ എന്ന ഗ്രാമത്തിൽ 1893 ജനു. 9-ന്‌ ജനിച്ചു. തലശ്ശേരി ബ്രച്ചന്‍ കോളജിൽ അധ്യാപകനായിരുന്ന ഇദ്ദേഹം പിന്നീട്‌ കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിൽ സേവനമനുഷ്‌ഠിച്ചശേഷം 1950-ൽ ഉദ്യോഗത്തിൽനിന്ന്‌ വിരമിച്ചു.

12:18, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണിക്കൃഷ്‌ണന്‍ നായർ, വി. (1893 - 1985)

മലയാള കവിയും നിരൂപകനും. കണ്ണൂർ ജില്ലയിലുള്ള പള്ളിക്കുന്ന്‌ എന്ന ഗ്രാമത്തിൽ 1893 ജനു. 9-ന്‌ ജനിച്ചു. തലശ്ശേരി ബ്രച്ചന്‍ കോളജിൽ അധ്യാപകനായിരുന്ന ഇദ്ദേഹം പിന്നീട്‌ കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിൽ സേവനമനുഷ്‌ഠിച്ചശേഷം 1950-ൽ ഉദ്യോഗത്തിൽനിന്ന്‌ വിരമിച്ചു.

ചെറുപ്പകാലത്തുതന്നെ കാവ്യരചനയിൽ ഉത്സുകനായിരുന്ന ഉണ്ണിക്കൃഷ്‌ണന്‍നായർ വള്ളത്തോള്‍ പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖ അനുയായിയാണ്‌. ബംഗാളി സാഹിത്യത്തെയും ടാഗൂർ സാഹിത്യത്തെയും ആദ്യമായി മലയാളികള്‍ക്കു പരിചയപ്പെടുത്തിയവരിൽ ഒരാളെന്ന നിലയിലും ഇദ്ദേഹം സ്‌മരണീയനാണ്‌. രവികിരണം, വിനോദിനി, ചിത്രംഗദ എന്നിവ ടാഗൂർ വിവർത്തനങ്ങളാണ്‌. വള്ളത്തോളിന്റെയും കുട്ടമത്തിന്റെയും ജീവചരിത്രങ്ങള്‍ക്കു പുറമേ ചിത്രയോഗനിരൂപണം, കാളിദാസഹൃദയം എന്നിങ്ങനെ രണ്ട്‌ വിമർശന ഗ്രന്ഥങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. മുക്താലത, മാതൃഭക്തി, വനകുസുമം, രാജയോഗിനി, വനമാല, കാലടിപ്പാടുകള്‍, ലക്ഷ്‌മണവിഷാദം, കെടാവിളക്ക്‌ തുടങ്ങിയവയാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ നായരുടെ കാവ്യ കൃതികള്‍. കെടാവിളക്ക്‌ എന്ന കാവ്യത്തിന്‌ മദ്രാസ്‌ (തമിഴ്‌നാട്‌) ഗവണ്‍മെന്റിന്റെ 1952-ലെ സമ്മാനം ലഭിച്ചിട്ടുണ്ട്‌. പത്രമാസികകളിൽ പ്രസിദ്ധപ്പെടുത്തുന്ന കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പ്രതിഫലം ആവശ്യപ്പെടുന്ന എഴുത്തുകാരെ പരിഹസിച്ചുകൊണ്ട്‌ ഇദ്ദേഹം എഴുതിയ

	""കവനത്തിന്‌ കാശുകിട്ടണംപോൽ
	ശിവനേ, സാഹിതി തേവിടിശ്ശിയെന്നോ!'' 
 
എന്ന ശ്ലോകാർധം പ്രസിദ്ധമാണ്‌. 1985 മേയ്‌ 19-ന്‌ ഉണ്ണിക്കൃഷ്‌ണന്‍ നായർ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍