This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉച്ചാരം (ഉച്ചാരന്‍, ഉച്ചാരൽ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:11, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉച്ചാരം (ഉച്ചാരന്‍, ഉച്ചാരൽ)

കേരളത്തിൽ മകരമാസം 28 മുതൽ മൂന്നുദിവസങ്ങളിൽ ആചരിക്കപ്പെടുന്ന ഒരു അനുഷ്‌ഠാനവിശേഷം. ഉച്ചത്തിൽ ആരന്‍ (കുജന്‍) നില്‌ക്കുന്ന കാലമെന്നാണ്‌ ഈ ശബ്‌ദത്തിന്റെ അർഥം. മകരം രാശിയുടെ 28-ാം ഭാഗത്തിൽ ചൊണ്ണ ഉച്ചസ്ഥനാകുന്ന സമയത്താണ്‌ ഭൂമി രജസ്വലയാകുന്നതെന്നും ആ സമയത്ത്‌ ഭൂമിയെ വെട്ടുകയോ കിളയ്‌ക്കുകയോ ചെയ്‌ത്‌ ദണ്ഡിപ്പിക്കരുതെന്നും ഒരു വിശ്വാസം പ്രചരിച്ചിരുന്നു. ഇരുപത്തെട്ടാം ഉച്ചാരമെന്നും ഇതിനെ വ്യവഹരിക്കാറുണ്ട്‌.

കേരളത്തിലെ സങ്കീർണമായ ജാതിവ്യവസ്ഥയുടെ ആഘാതംമൂലം ഉച്ചാരാചരണം പല അന്ധവിശ്വാസങ്ങളും വളർത്താന്‍ ഇടയാക്കിയിട്ടുണ്ട്‌. അതിലൊന്നാണ്‌ സവർണസ്‌ത്രീകളെയും കുട്ടികളെയും പഞ്ചമവർഗത്തിൽപ്പെട്ടവർ അപഹരിച്ചുകൊണ്ടുപോകുമെന്നുള്ളത്‌. ഇക്കാരണത്താൽ ഉച്ചാരദിവസങ്ങളിൽ ഉന്നതകുലജാതരായ സ്‌ത്രീകളും കുട്ടികളും പുരയ്‌ക്കകത്ത്‌ അടച്ചിരിക്കുക പതിവായിരുന്നു. അന്ന്‌ മച്ചാന്മാർ, പറയർ തുടങ്ങിയ അധഃകൃതവർഗക്കാർ ഈ വീടുകള്‍ക്കു ചുറ്റും നിന്ന്‌ കല്ലെറിയുകയും ഒളിച്ചുകഴിയുന്നവർ യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടാൽ "കണ്ടേ, കണ്ടേ' എന്നു വിളിച്ചുകൂകി അവരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്ന പതിവ്‌ ഒരു കാലത്ത്‌ കേരളത്തിൽ ഉണ്ടായിരുന്നു എന്ന്‌ ചില ചരിത്രപരാമർശങ്ങളിൽ കാണാനുണ്ട്‌. ഇത്‌ മച്ചാപ്പേടി, പറപ്പേടി, പുലപ്പേടി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍