This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റ്‌ ആംഗ്ലിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈസ്റ്റ്‌ ആംഗ്ലിയ == == East Anglia == ആംഗ്ലോ-സാക്‌സണ്‍ കാലഘട്ടത്തിൽ തെ...)
(East Anglia)
 
വരി 3: വരി 3:
== East Anglia ==
== East Anglia ==
-
ആംഗ്ലോ-സാക്‌സണ്‍ കാലഘട്ടത്തിൽ തെക്കു കിഴക്ക്‌ ബ്രിട്ടനിൽ നിലനിന്ന ഒരു രാജ്യം. മേർസിയ, നോർത്തംബ്രിയ, വെസിക്‌സ്‌, കെന്റ്‌, സസെക്‌സ്‌, എസിക്‌സ്‌ എന്നിവയായിരുന്നു മറ്റ്‌ രാജ്യങ്ങള്‍. നോർഫെക്‌, സഫെക്‌, കേംബ്രിജ്‌ ഷെയറിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. ഇവിടത്തെ ആദ്യത്തെ രാജാവ്‌ വുഫാ ആണെന്ന്‌ പറയപ്പെടുന്നു. വുഫായുടെ പൗത്രനായ റേഡ്‌വള്‍ഡിന്റെ ഭരണകാലം (? 618) മുതല്‌ക്കാണ്‌ ചരിത്രരേഖകള്‍ ലഭ്യമായിട്ടുള്ളത്‌. ഈസ്റ്റ്‌ ആംഗ്ലിയ 825-വെസക്‌സിന്റെ അധീനതയിലാകുന്നതുവരെ മേർഷ്യയുമായി നിരന്തരസമരത്തിലും അല്‌പകാലം അതിന്റെ അധീനതയിലുമായിരുന്നു. 841-ൽ ഡെന്മാർക്കുകാർ ഈസ്റ്റ്‌ ആംഗ്ലിയ ആക്രമിച്ചു. വെസ്‌ക്‌സ്‌ രാജാവ്‌ ആൽഫ്രഡ്‌ ഡാനിഷുകാരുമായി ഒപ്പുവച്ച വെഡ്‌മോർ ഉടമ്പടിപ്രകാരം ഈസ്റ്റ്‌ ആംഗ്ലിയ ഉള്‍പ്പെട്ട പ്രദേശം ഡാനിഷുകാർക്കു ലഭിച്ചു. ഈസ്റ്റ്‌ ആംഗ്ലിയയിലെ ഭാഷകള്‍, പേരുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിൽ ഡെയിന്‍കാരുടെ സ്വാധീനത പ്രകടമാണ്‌. നോർഫെക്‌, സഫെക്‌, എസെക്‌സ്‌, കേംബ്രിജ്‌ഷെയർ, ലിങ്കണ്‍ഷെയർ എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗങ്ങളെ ഇപ്പോഴും ഇങ്ങനെ വിളിക്കാറുണ്ട്‌.
+
ആംഗ്ലോ-സാക്‌സണ്‍ കാലഘട്ടത്തില്‍ തെക്കു കിഴക്ക്‌ ബ്രിട്ടനില്‍ നിലനിന്ന ഒരു രാജ്യം. മേര്‍സിയ, നോര്‍ത്തംബ്രിയ, വെസിക്‌സ്‌, കെന്റ്‌, സസെക്‌സ്‌, എസിക്‌സ്‌ എന്നിവയായിരുന്നു മറ്റ്‌ രാജ്യങ്ങള്‍. നോര്‍ഫെക്‌, സഫെക്‌, കേംബ്രിജ്‌ ഷെയറിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. ഇവിടത്തെ ആദ്യത്തെ രാജാവ്‌ വുഫാ ആണെന്ന്‌ പറയപ്പെടുന്നു. വുഫായുടെ പൗത്രനായ റേഡ്‌വള്‍ഡിന്റെ ഭരണകാലം (? 618) മുതല്‌ക്കാണ്‌ ചരിത്രരേഖകള്‍ ലഭ്യമായിട്ടുള്ളത്‌. ഈസ്റ്റ്‌ ആംഗ്ലിയ 825-ല്‍ വെസക്‌സിന്റെ അധീനതയിലാകുന്നതുവരെ മേര്‍ഷ്യയുമായി നിരന്തരസമരത്തിലും അല്‌പകാലം അതിന്റെ അധീനതയിലുമായിരുന്നു. 841-ല്‍ ഡെന്മാര്‍ക്കുകാര്‍ ഈസ്റ്റ്‌ ആംഗ്ലിയ ആക്രമിച്ചു. വെസ്‌ക്‌സ്‌ രാജാവ്‌ ആല്‍ഫ്രഡ്‌ ഡാനിഷുകാരുമായി ഒപ്പുവച്ച വെഡ്‌മോര്‍ ഉടമ്പടിപ്രകാരം ഈസ്റ്റ്‌ ആംഗ്ലിയ ഉള്‍പ്പെട്ട പ്രദേശം ഡാനിഷുകാര്‍ക്കു ലഭിച്ചു. ഈസ്റ്റ്‌ ആംഗ്ലിയയിലെ ഭാഷകള്‍, പേരുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ഡെയിന്‍കാരുടെ സ്വാധീനത പ്രകടമാണ്‌. നോര്‍ഫെക്‌, സഫെക്‌, എസെക്‌സ്‌, കേംബ്രിജ്‌ഷെയര്‍, ലിങ്കണ്‍ഷെയര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗങ്ങളെ ഇപ്പോഴും ഇങ്ങനെ വിളിക്കാറുണ്ട്‌.

Current revision as of 07:43, 11 സെപ്റ്റംബര്‍ 2014

ഈസ്റ്റ്‌ ആംഗ്ലിയ

East Anglia

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍