This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റ്‌, എഡ്‌വേഡ്‌ മുറേ (1879 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:43, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈസ്റ്റ്‌, എഡ്‌വേഡ്‌ മുറേ (1879 - 1938)

East, Edward Murray

യു.എസ്‌. ജനിതകവൈജ്ഞാനികന്‍. ചോളത്തിന്റെ സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായിച്ച ഇദ്ദേഹം 1879 ഒ. 4-ന്‌ ഇല്ലിനോയില്‍ ജനിച്ചു. ഇല്ലിനോയ്‌ യൂണിവേഴ്‌സിറ്റിയിലാണ്‌ വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. തുടര്‍ന്ന്‌ കണക്‌റ്റിക്കട്ടിലുള്ള കാര്‍ഷിക പരീക്ഷണ സ്ഥാപനത്തില്‍ നാലുവര്‍ഷക്കാലം ചോളം, പുകയില, ഉരുളക്കിഴങ്ങ്‌ എന്നിവയുടെ പാരമ്പര്യ-പ്രജനന സ്വഭാവങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ നടത്തി. ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ 1914-ല്‍ പ്രാഫസറായി. സങ്കരയിനം ചോളങ്ങളുടെ വികസനം, അവയുടെ പരമ്പരാഗതമായ സ്വഭാവങ്ങള്‍ എന്നിവയെപ്പറ്റിയും പുകയിലച്ചെടിയില്‍ സ്വതവേയുണ്ടാവുന്ന വന്ധ്യത(self sterility)യെപ്പറ്റിയും ഈസ്റ്റ്‌ നടത്തിയിട്ടുള്ള പഠനങ്ങള്‍ ശ്രദ്ധേയമാണ്‌.

സസ്യശാസ്‌ത്രത്തിനു പുറമേ സാമ്പത്തികശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിലും ഈസ്റ്റ്‌ അവഗാഹം നേടിയിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ അനിവാര്യതയെപ്പറ്റി പ്രതിപാദിക്കുന്ന 2 ഗ്രന്ഥങ്ങളും (Mankind at the Crossroads, Heredity and Human Affairs), അനേകം പ്രബന്ധങ്ങളും ഈ ശാസ്‌ത്രകാരന്റെ ബഹുവിജ്ഞാന വൈദഗ്‌ധ്യത്തിന്‌ ഉദാഹരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍