This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഴച്ചെമ്പകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈഴച്ചെമ്പകം == == Pagoda Tree == അപ്പോസൈനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒ...)
(Pagoda Tree)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഈഴച്ചെമ്പകം ==
== ഈഴച്ചെമ്പകം ==
== Pagoda Tree ==
== Pagoda Tree ==
 +
[[ചിത്രം:Vol5p433_plumeria acutifolia.jpg|thumb|ഈഴച്ചെമ്പകം: ഇലയും പൂവും]]
 +
അപ്പോസൈനേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു ചെറിയ ഉദ്യാനവൃക്ഷം. ശാ.നാ.: പ്ലൂമേറിയ അക്യൂട്ടിഫോളിയ (Plumeria acutifolia). സഞ്ചാരിയും സസ്യശാസ്‌ത്രജ്ഞനുമായിരുന്ന ഫ്രഞ്ച്‌ സന്ന്യാസി ചാള്‍സ്‌ പ്ലൂമീറി(1664-1706)ന്റെ ബഹുമാനാര്‍ഥമാണ്‌ "പ്ലൂമേറിയ' എന്ന പേര്‌ ഇതിനു നല്‌കിയത്‌. വളരെ കൂര്‍ത്ത ഇലകളുള്ളതിനാല്‍ ആ അര്‍ഥം ദ്യോതിപ്പിക്കുന്ന "അക്യൂട്ടിഫോളിയ' എന്ന പേരും ഇതിനുണ്ട്‌.
-
അപ്പോസൈനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറിയ ഉദ്യാനവൃക്ഷം. ശാ.നാ.: പ്ലൂമേറിയ അക്യൂട്ടിഫോളിയ (Plumeria acutifolia). സഞ്ചാരിയും സസ്യശാസ്‌ത്രജ്ഞനുമായിരുന്ന ഫ്രഞ്ച്‌ സന്ന്യാസി ചാള്‍സ്‌ പ്ലൂമീറി(1664-1706)ന്റെ ബഹുമാനാർഥമാണ്‌ "പ്ലൂമേറിയ' എന്ന പേര്‌ ഇതിനു നല്‌കിയത്‌. വളരെ കൂർത്ത ഇലകളുള്ളതിനാൽ ആ അർഥം ദ്യോതിപ്പിക്കുന്ന "അക്യൂട്ടിഫോളിയ' എന്ന പേരും ഇതിനുണ്ട്‌.
+
മെക്‌സിക്കോ, ഗ്വാട്ടെമാല എന്നീ രാജ്യങ്ങളാണ്‌ ഇതിന്റെ ജന്മദേശം. എന്നാല്‍ വളരെക്കാലം മുമ്പുതന്നെ ഇത്‌ കിഴക്കന്‍ രാജ്യങ്ങളില്‍ എത്തിയിരുന്നു. ശ്രീലങ്കയില്‍ നിന്നാണ്‌ ഇതിനെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്‌. "ഈഴച്ചെമ്പകം' എന്ന പേരിന്‌ കാരണവും ഇതുതന്നെ. ഈഴം ശബ്‌ദത്തിന്‌ സീഴം (സിംഹളം) എന്നാണര്‍ഥം. "പഗോഡ' വൃക്ഷം എന്ന പേരിലും ഇതറിയപ്പെടുന്നു.
-
മെക്‌സിക്കോ, ഗ്വാട്ടെമാല എന്നീ രാജ്യങ്ങളാണ്‌ ഇതിന്റെ ജന്മദേശം. എന്നാൽ വളരെക്കാലം മുമ്പുതന്നെ ഇത്‌ കിഴക്കന്‍ രാജ്യങ്ങളിൽ എത്തിയിരുന്നു. ശ്രീലങ്കയിൽ നിന്നാണ്‌ ഇതിനെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്‌. "ഈഴച്ചെമ്പകം' എന്ന പേരിന്‌ കാരണവും ഇതുതന്നെ. ഈഴം ശബ്‌ദത്തിന്‌ സീഴം (സിംഹളം) എന്നാണർഥം. "പഗോഡ' വൃക്ഷം എന്ന പേരിലും ഇതറിയപ്പെടുന്നു.
+
ഇന്ത്യ, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളില്‍ എല്ലാ പ്രദേശങ്ങളിലും ഈഴച്ചെമ്പകം ധാരാളമായി വളരുന്നു. വര്‍ഷന്തോറും ഇല പൊഴിയുന്ന (deciduous) ഈ ചെറുവൃക്ഷം 5-8 മീ. വരെ ഉയരത്തില്‍ വളരുന്നു. തായ്‌ത്തടി വളഞ്ഞുപുളഞ്ഞാണ്‌ വളരുന്നത്‌. തിളങ്ങുന്ന ചാരനിറമുള്ള പട്ടയ്‌ക്ക്‌ നല്ല കട്ടിയുണ്ട്‌. ചെറിയ പൂളുകളായാണ്‌ ഇത്‌ അടര്‍ന്നു പോകുന്നത്‌. കട്ടിയുള്ള ഇലകള്‍ ശിഖരങ്ങളുടെ അറ്റത്ത്‌ വൃത്താകാരത്തില്‍ അടുക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നു. ഇലയ്‌ക്ക്‌ 30 സെന്റിമീറ്ററോ അതിലധികമോ നീളം കാണും. കുന്തത്തിന്റെ ആകൃതിയില്‍ അഗ്രങ്ങളിലേക്കു  വീതി കുറഞ്ഞാണ്‌ ഇത്‌ കാണപ്പെടുന്നത്‌. സിരാപടലം "റെറ്റിക്കുലേറ്റ്‌' ഇനത്തില്‍പ്പെടുന്നു. ശിഖരാഗ്രങ്ങളില്‍ നിവര്‍ന്നു നില്‌ക്കുന്ന കൂട്ടങ്ങളായാണ്‌ പൂക്കളുണ്ടാകുന്നത്‌. ഇതളിന്റെ പുറവശത്തിന്‌ മെഴുകിന്റെ വെളുപ്പുനിറവും അകവശത്തിന്‌ വിളറിയ മഞ്ഞനിറവുമാണുള്ളത്‌. വലുപ്പമേറിയ പൂക്കള്‍ക്ക്‌ സുഗന്ധമുണ്ട്‌. കൊമ്പുപോലെ തോന്നിക്കുന്ന രണ്ടു "ഫോളിക്കിളു'ള്ള ഫലത്തിന്‌ 10-12 സെ.മീ. നീളമുണ്ടായിരിക്കും. വിത്തിന്റെ പുറത്ത്‌ പട്ടുപോലെയുള്ള നാരുകള്‍ കൂട്ടമായി കാണപ്പെടുന്നു.
-
ഇന്ത്യ, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിൽ എല്ലാ പ്രദേശങ്ങളിലും ഈഴച്ചെമ്പകം ധാരാളമായി വളരുന്നു. വർഷന്തോറും ഇല പൊഴിയുന്ന (deciduous) ഈ ചെറുവൃക്ഷം 5-8 മീ. വരെ ഉയരത്തിൽ വളരുന്നു. തായ്‌ത്തടി വളഞ്ഞുപുളഞ്ഞാണ്‌ വളരുന്നത്‌. തിളങ്ങുന്ന ചാരനിറമുള്ള പട്ടയ്‌ക്ക്‌ നല്ല കട്ടിയുണ്ട്‌. ചെറിയ പൂളുകളായാണ്‌ ഇത്‌ അടർന്നു പോകുന്നത്‌. കട്ടിയുള്ള ഇലകള്‍ ശിഖരങ്ങളുടെ അറ്റത്ത്‌ വൃത്താകാരത്തിൽ അടുക്കപ്പെട്ട നിലയിൽ കാണപ്പെടുന്നു. ഇലയ്‌ക്ക്‌ 30 സെന്റിമീറ്ററോ അതിലധികമോ നീളം കാണും. കുന്തത്തിന്റെ ആകൃതിയിൽ അഗ്രങ്ങളിലേക്കു  വീതി കുറഞ്ഞാണ്‌ ഇത്‌ കാണപ്പെടുന്നത്‌. സിരാപടലം "റെറ്റിക്കുലേറ്റ്‌' ഇനത്തിൽപ്പെടുന്നു. ശിഖരാഗ്രങ്ങളിൽ നിവർന്നു നില്‌ക്കുന്ന കൂട്ടങ്ങളായാണ്‌ പൂക്കളുണ്ടാകുന്നത്‌. ഇതളിന്റെ പുറവശത്തിന്‌ മെഴുകിന്റെ വെളുപ്പുനിറവും അകവശത്തിന്‌ വിളറിയ മഞ്ഞനിറവുമാണുള്ളത്‌. വലുപ്പമേറിയ പൂക്കള്‍ക്ക്‌ സുഗന്ധമുണ്ട്‌. കൊമ്പുപോലെ തോന്നിക്കുന്ന രണ്ടു "ഫോളിക്കിളു'ള്ള ഫലത്തിന്‌ 10-12 സെ.മീ. നീളമുണ്ടായിരിക്കും. വിത്തിന്റെ പുറത്ത്‌ പട്ടുപോലെയുള്ള നാരുകള്‍ കൂട്ടമായി കാണപ്പെടുന്നു.
+
ഔഷധമായി ഉള്ളില്‍ കഴിക്കുന്നതിനും പുറത്തു പുരട്ടുന്നതിനും ഈഴച്ചെമ്പകത്തിന്റെ വിവിധഭാഗങ്ങള്‍ ഉപയോഗിക്കുന്നു. ഗുഹ്യരോഗങ്ങള്‍ക്ക്‌ ഇതിന്റെ പട്ട നല്ലൊരു ഔഷധമാണ്‌. വിട്ടുവിട്ടുള്ള പനിക്കും വയറിളക്കത്തിനും ഇത്‌ ഉത്തമ ഔഷധമാകുന്നു. നീരു വന്ന്‌ വീര്‍ക്കുന്ന ഭാഗങ്ങളില്‍ ഇതിന്റെ ഇല അരച്ചിടുക പതിവാണ്‌. ചെണ്ട, മദ്ദളം മുതലായവയുടെ നിര്‍മാണത്തിന്‌ ഇതിന്റെ തടി ധാരാളമായി ഉപയോഗിക്കപ്പെട്ടുവരുന്നു. ദേവീവിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിന്‌ ഈഴച്ചെമ്പകപ്പൂക്കള്‍ കൊണ്ടുള്ള മാല അതിവിശേഷമായി ഗണിക്കപ്പെടുന്നു.  
-
ഔഷധമായി ഉള്ളിൽ കഴിക്കുന്നതിനും പുറത്തു പുരട്ടുന്നതിനും ഈഴച്ചെമ്പകത്തിന്റെ വിവിധഭാഗങ്ങള്‍ ഉപയോഗിക്കുന്നു. ഗുഹ്യരോഗങ്ങള്‍ക്ക്‌ ഇതിന്റെ പട്ട നല്ലൊരു ഔഷധമാണ്‌. വിട്ടുവിട്ടുള്ള പനിക്കും വയറിളക്കത്തിനും ഇത്‌ ഉത്തമ ഔഷധമാകുന്നു. നീരു വന്ന്‌ വീർക്കുന്ന ഭാഗങ്ങളിൽ ഇതിന്റെ ഇല അരച്ചിടുക പതിവാണ്‌. ചെണ്ട, മദ്ദളം മുതലായവയുടെ നിർമാണത്തിന്‌ ഇതിന്റെ തടി ധാരാളമായി ഉപയോഗിക്കപ്പെട്ടുവരുന്നു. ദേവീവിഗ്രഹങ്ങളിൽ ചാർത്തുന്നതിന്‌ ഈഴച്ചെമ്പകപ്പൂക്കള്‍ കൊണ്ടുള്ള മാല അതിവിശേഷമായി ഗണിക്കപ്പെടുന്നു.
+
(വി.ആര്‍. കൃഷ്‌ണന്‍ നായര്‍)
-
 
+
-
(വി.ആർ. കൃഷ്‌ണന്‍ നായർ)
+

Current revision as of 07:47, 11 സെപ്റ്റംബര്‍ 2014

ഈഴച്ചെമ്പകം

Pagoda Tree

ഈഴച്ചെമ്പകം: ഇലയും പൂവും

അപ്പോസൈനേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു ചെറിയ ഉദ്യാനവൃക്ഷം. ശാ.നാ.: പ്ലൂമേറിയ അക്യൂട്ടിഫോളിയ (Plumeria acutifolia). സഞ്ചാരിയും സസ്യശാസ്‌ത്രജ്ഞനുമായിരുന്ന ഫ്രഞ്ച്‌ സന്ന്യാസി ചാള്‍സ്‌ പ്ലൂമീറി(1664-1706)ന്റെ ബഹുമാനാര്‍ഥമാണ്‌ "പ്ലൂമേറിയ' എന്ന പേര്‌ ഇതിനു നല്‌കിയത്‌. വളരെ കൂര്‍ത്ത ഇലകളുള്ളതിനാല്‍ ആ അര്‍ഥം ദ്യോതിപ്പിക്കുന്ന "അക്യൂട്ടിഫോളിയ' എന്ന പേരും ഇതിനുണ്ട്‌.

മെക്‌സിക്കോ, ഗ്വാട്ടെമാല എന്നീ രാജ്യങ്ങളാണ്‌ ഇതിന്റെ ജന്മദേശം. എന്നാല്‍ വളരെക്കാലം മുമ്പുതന്നെ ഇത്‌ കിഴക്കന്‍ രാജ്യങ്ങളില്‍ എത്തിയിരുന്നു. ശ്രീലങ്കയില്‍ നിന്നാണ്‌ ഇതിനെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്‌. "ഈഴച്ചെമ്പകം' എന്ന പേരിന്‌ കാരണവും ഇതുതന്നെ. ഈഴം ശബ്‌ദത്തിന്‌ സീഴം (സിംഹളം) എന്നാണര്‍ഥം. "പഗോഡ' വൃക്ഷം എന്ന പേരിലും ഇതറിയപ്പെടുന്നു.

ഇന്ത്യ, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളില്‍ എല്ലാ പ്രദേശങ്ങളിലും ഈഴച്ചെമ്പകം ധാരാളമായി വളരുന്നു. വര്‍ഷന്തോറും ഇല പൊഴിയുന്ന (deciduous) ഈ ചെറുവൃക്ഷം 5-8 മീ. വരെ ഉയരത്തില്‍ വളരുന്നു. തായ്‌ത്തടി വളഞ്ഞുപുളഞ്ഞാണ്‌ വളരുന്നത്‌. തിളങ്ങുന്ന ചാരനിറമുള്ള പട്ടയ്‌ക്ക്‌ നല്ല കട്ടിയുണ്ട്‌. ചെറിയ പൂളുകളായാണ്‌ ഇത്‌ അടര്‍ന്നു പോകുന്നത്‌. കട്ടിയുള്ള ഇലകള്‍ ശിഖരങ്ങളുടെ അറ്റത്ത്‌ വൃത്താകാരത്തില്‍ അടുക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നു. ഇലയ്‌ക്ക്‌ 30 സെന്റിമീറ്ററോ അതിലധികമോ നീളം കാണും. കുന്തത്തിന്റെ ആകൃതിയില്‍ അഗ്രങ്ങളിലേക്കു വീതി കുറഞ്ഞാണ്‌ ഇത്‌ കാണപ്പെടുന്നത്‌. സിരാപടലം "റെറ്റിക്കുലേറ്റ്‌' ഇനത്തില്‍പ്പെടുന്നു. ശിഖരാഗ്രങ്ങളില്‍ നിവര്‍ന്നു നില്‌ക്കുന്ന കൂട്ടങ്ങളായാണ്‌ പൂക്കളുണ്ടാകുന്നത്‌. ഇതളിന്റെ പുറവശത്തിന്‌ മെഴുകിന്റെ വെളുപ്പുനിറവും അകവശത്തിന്‌ വിളറിയ മഞ്ഞനിറവുമാണുള്ളത്‌. വലുപ്പമേറിയ പൂക്കള്‍ക്ക്‌ സുഗന്ധമുണ്ട്‌. കൊമ്പുപോലെ തോന്നിക്കുന്ന രണ്ടു "ഫോളിക്കിളു'ള്ള ഫലത്തിന്‌ 10-12 സെ.മീ. നീളമുണ്ടായിരിക്കും. വിത്തിന്റെ പുറത്ത്‌ പട്ടുപോലെയുള്ള നാരുകള്‍ കൂട്ടമായി കാണപ്പെടുന്നു.

ഔഷധമായി ഉള്ളില്‍ കഴിക്കുന്നതിനും പുറത്തു പുരട്ടുന്നതിനും ഈഴച്ചെമ്പകത്തിന്റെ വിവിധഭാഗങ്ങള്‍ ഉപയോഗിക്കുന്നു. ഗുഹ്യരോഗങ്ങള്‍ക്ക്‌ ഇതിന്റെ പട്ട നല്ലൊരു ഔഷധമാണ്‌. വിട്ടുവിട്ടുള്ള പനിക്കും വയറിളക്കത്തിനും ഇത്‌ ഉത്തമ ഔഷധമാകുന്നു. നീരു വന്ന്‌ വീര്‍ക്കുന്ന ഭാഗങ്ങളില്‍ ഇതിന്റെ ഇല അരച്ചിടുക പതിവാണ്‌. ചെണ്ട, മദ്ദളം മുതലായവയുടെ നിര്‍മാണത്തിന്‌ ഇതിന്റെ തടി ധാരാളമായി ഉപയോഗിക്കപ്പെട്ടുവരുന്നു. ദേവീവിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിന്‌ ഈഴച്ചെമ്പകപ്പൂക്കള്‍ കൊണ്ടുള്ള മാല അതിവിശേഷമായി ഗണിക്കപ്പെടുന്നു.

(വി.ആര്‍. കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍