This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈയം പൂശൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈയം പൂശൽ == ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്നതിനും സൂക്ഷിച്ചു...)
(ഈയം പൂശൽ)
 
വരി 1: വരി 1:
-
== ഈയം പൂശൽ ==
+
== ഈയം പൂശല്‍ ==
-
ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്നതിനും സൂക്ഷിച്ചുവയ്‌ക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന, ചെമ്പ്‌-പിച്ചളപ്പാത്രങ്ങളുടെ ഉള്‍ഭാഗത്ത്‌ ടിന്നിന്റെ (വെള്ളീയം) നേരിയ ഒരു ആവരണമുണ്ടാക്കുന്ന പ്രക്രിയ. പാത്രത്തിന്റെ ഉള്‍ഭാഗം തേച്ചുമിനുക്കിയശേഷം നല്ലപോലെ ചൂടാക്കി ആദ്യം കുറച്ച്‌ അമോണിയം ക്ലോറൈഡ്‌ പൊടി വിതറുന്നു. പ്രതലത്തിലെ അപദ്രവ്യങ്ങളെ നീക്കം ചെയ്യാനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. അനന്തരം ഒരു കഷണം വെള്ളീയം പാത്രത്തിലിട്ടാൽ അത്‌ ഉരുകുന്നു (ടിന്നിന്റെ ദ്രവണാങ്കം 232oC ആണ്‌). ഈ ഉരുക്കിയ വെള്ളീയത്തെ കട്ടിയിൽ മടക്കിയ ഒരു തുണികൊണ്ടോ മറ്റോ തുടച്ച്‌ ഒരേ കനത്തിലുള്ള ആവരണം പ്രതലത്തിലുണ്ടാക്കുന്നു.
+
ഭക്ഷണപദാര്‍ഥങ്ങള്‍ പാകം ചെയ്യുന്നതിനും സൂക്ഷിച്ചുവയ്‌ക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന, ചെമ്പ്‌-പിച്ചളപ്പാത്രങ്ങളുടെ ഉള്‍ഭാഗത്ത്‌ ടിന്നിന്റെ (വെള്ളീയം) നേരിയ ഒരു ആവരണമുണ്ടാക്കുന്ന പ്രക്രിയ. പാത്രത്തിന്റെ ഉള്‍ഭാഗം തേച്ചുമിനുക്കിയശേഷം നല്ലപോലെ ചൂടാക്കി ആദ്യം കുറച്ച്‌ അമോണിയം ക്ലോറൈഡ്‌ പൊടി വിതറുന്നു. പ്രതലത്തിലെ അപദ്രവ്യങ്ങളെ നീക്കം ചെയ്യാനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. അനന്തരം ഒരു കഷണം വെള്ളീയം പാത്രത്തിലിട്ടാല്‍ അത്‌ ഉരുകുന്നു (ടിന്നിന്റെ ദ്രവണാങ്കം 232oC ആണ്‌). ഈ ഉരുക്കിയ വെള്ളീയത്തെ കട്ടിയില്‍ മടക്കിയ ഒരു തുണികൊണ്ടോ മറ്റോ തുടച്ച്‌ ഒരേ കനത്തിലുള്ള ആവരണം പ്രതലത്തിലുണ്ടാക്കുന്നു.
-
ചെമ്പ്‌, പിച്ചള എന്നിവകൊണ്ടുള്ള പാത്രങ്ങളിൽ ഈയം, പൂശാതെ പുളിയുള്ള വസ്‌തുകള്‍ (ഉദാ. മോര്‌) വച്ചിരുന്നാൽ അവ എളുപ്പം ചീത്തയായി, ഉപയോഗമില്ലാതായിത്തീരുന്നു. പാത്രത്തിലെ ചെമ്പിന്റെ അംശം പുളിക്കു ഹേതുവായ അമ്ലത്തിൽ അലിഞ്ഞുചേരുന്നതാണ്‌ ഇതിനു കാരണം. ഈ ലോഹാംശം (ക്ലാവ്‌) വിഷാലുവാണ്‌; ശരീരത്തിനകത്തു ചെന്നാൽ ഛർദി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകും. ചെമ്പ്‌ അന്തരീക്ഷവായുവിലുള്ള ഓക്‌സിജന്‍, കാർബണ്‍ ഡൈ ഓക്‌സൈഡ്‌, ഈർപ്പം എന്നിവയുമായി പ്രതിപ്രവർത്തിച്ച്‌ ബേസിക്‌ കാർബണേറ്റ്‌, അസറ്റേറ്റ്‌ യൗഗികങ്ങള്‍ ഉണ്ടാവുന്നു. ഭക്ഷ്യവസ്‌തുക്കളിൽ ഇവ കലരുകയും ഭോക്താവിന്റെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. ഇക്കാരണത്താൽ ചെമ്പിന്റെ പ്രതലത്തെ അന്തരീക്ഷവായു, അമ്ലം മുതലായവയിൽ നിന്നു രക്ഷിക്കേണ്ടതാവശ്യമാണ്‌. വിശേഷിച്ചും ഭക്ഷണം പാകം ചെയ്യുന്നതിനോ സൂക്ഷിച്ചുവയ്‌ക്കുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഈയം പൂശുമ്പോള്‍ ചെമ്പിന്റെ പ്രതലം ടിന്നിന്റെ ഒരു ആവരണം കൊണ്ട്‌ ആച്ഛാദിതമാകുന്നു. പിച്ചളപ്പാത്രത്തിലും സംഭവിക്കുന്നത്‌ ഇതുതന്നെയാണ്‌. ചെമ്പും ടിന്നും ചേർന്ന കൂട്ടുലോഹമാണ്‌ പിച്ചള. പിച്ചളയിലടങ്ങിയിട്ടുള്ള ചെമ്പും മുന്‍പറഞ്ഞ വിധം പ്രവർത്തിക്കുന്നു.
+
ചെമ്പ്‌, പിച്ചള എന്നിവകൊണ്ടുള്ള പാത്രങ്ങളില്‍ ഈയം, പൂശാതെ പുളിയുള്ള വസ്‌തുകള്‍ (ഉദാ. മോര്‌) വച്ചിരുന്നാല്‍ അവ എളുപ്പം ചീത്തയായി, ഉപയോഗമില്ലാതായിത്തീരുന്നു. പാത്രത്തിലെ ചെമ്പിന്റെ അംശം പുളിക്കു ഹേതുവായ അമ്ലത്തില്‍ അലിഞ്ഞുചേരുന്നതാണ്‌ ഇതിനു കാരണം. ഈ ലോഹാംശം (ക്ലാവ്‌) വിഷാലുവാണ്‌; ശരീരത്തിനകത്തു ചെന്നാല്‍ ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകും. ചെമ്പ്‌ അന്തരീക്ഷവായുവിലുള്ള ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌, ഈര്‍പ്പം എന്നിവയുമായി പ്രതിപ്രവര്‍ത്തിച്ച്‌ ബേസിക്‌ കാര്‍ബണേറ്റ്‌, അസറ്റേറ്റ്‌ യൗഗികങ്ങള്‍ ഉണ്ടാവുന്നു. ഭക്ഷ്യവസ്‌തുക്കളില്‍ ഇവ കലരുകയും ഭോക്താവിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ചെമ്പിന്റെ പ്രതലത്തെ അന്തരീക്ഷവായു, അമ്ലം മുതലായവയില്‍ നിന്നു രക്ഷിക്കേണ്ടതാവശ്യമാണ്‌. വിശേഷിച്ചും ഭക്ഷണം പാകം ചെയ്യുന്നതിനോ സൂക്ഷിച്ചുവയ്‌ക്കുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഈയം പൂശുമ്പോള്‍ ചെമ്പിന്റെ പ്രതലം ടിന്നിന്റെ ഒരു ആവരണം കൊണ്ട്‌ ആച്ഛാദിതമാകുന്നു. പിച്ചളപ്പാത്രത്തിലും സംഭവിക്കുന്നത്‌ ഇതുതന്നെയാണ്‌. ചെമ്പും ടിന്നും ചേര്‍ന്ന കൂട്ടുലോഹമാണ്‌ പിച്ചള. പിച്ചളയിലടങ്ങിയിട്ടുള്ള ചെമ്പും മുന്‍പറഞ്ഞ വിധം പ്രവര്‍ത്തിക്കുന്നു.

Current revision as of 07:54, 11 സെപ്റ്റംബര്‍ 2014

ഈയം പൂശല്‍

ഭക്ഷണപദാര്‍ഥങ്ങള്‍ പാകം ചെയ്യുന്നതിനും സൂക്ഷിച്ചുവയ്‌ക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന, ചെമ്പ്‌-പിച്ചളപ്പാത്രങ്ങളുടെ ഉള്‍ഭാഗത്ത്‌ ടിന്നിന്റെ (വെള്ളീയം) നേരിയ ഒരു ആവരണമുണ്ടാക്കുന്ന പ്രക്രിയ. പാത്രത്തിന്റെ ഉള്‍ഭാഗം തേച്ചുമിനുക്കിയശേഷം നല്ലപോലെ ചൂടാക്കി ആദ്യം കുറച്ച്‌ അമോണിയം ക്ലോറൈഡ്‌ പൊടി വിതറുന്നു. പ്രതലത്തിലെ അപദ്രവ്യങ്ങളെ നീക്കം ചെയ്യാനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. അനന്തരം ഒരു കഷണം വെള്ളീയം പാത്രത്തിലിട്ടാല്‍ അത്‌ ഉരുകുന്നു (ടിന്നിന്റെ ദ്രവണാങ്കം 232oC ആണ്‌). ഈ ഉരുക്കിയ വെള്ളീയത്തെ കട്ടിയില്‍ മടക്കിയ ഒരു തുണികൊണ്ടോ മറ്റോ തുടച്ച്‌ ഒരേ കനത്തിലുള്ള ആവരണം പ്രതലത്തിലുണ്ടാക്കുന്നു.

ചെമ്പ്‌, പിച്ചള എന്നിവകൊണ്ടുള്ള പാത്രങ്ങളില്‍ ഈയം, പൂശാതെ പുളിയുള്ള വസ്‌തുകള്‍ (ഉദാ. മോര്‌) വച്ചിരുന്നാല്‍ അവ എളുപ്പം ചീത്തയായി, ഉപയോഗമില്ലാതായിത്തീരുന്നു. പാത്രത്തിലെ ചെമ്പിന്റെ അംശം പുളിക്കു ഹേതുവായ അമ്ലത്തില്‍ അലിഞ്ഞുചേരുന്നതാണ്‌ ഇതിനു കാരണം. ഈ ലോഹാംശം (ക്ലാവ്‌) വിഷാലുവാണ്‌; ശരീരത്തിനകത്തു ചെന്നാല്‍ ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകും. ചെമ്പ്‌ അന്തരീക്ഷവായുവിലുള്ള ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌, ഈര്‍പ്പം എന്നിവയുമായി പ്രതിപ്രവര്‍ത്തിച്ച്‌ ബേസിക്‌ കാര്‍ബണേറ്റ്‌, അസറ്റേറ്റ്‌ യൗഗികങ്ങള്‍ ഉണ്ടാവുന്നു. ഭക്ഷ്യവസ്‌തുക്കളില്‍ ഇവ കലരുകയും ഭോക്താവിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ചെമ്പിന്റെ പ്രതലത്തെ അന്തരീക്ഷവായു, അമ്ലം മുതലായവയില്‍ നിന്നു രക്ഷിക്കേണ്ടതാവശ്യമാണ്‌. വിശേഷിച്ചും ഭക്ഷണം പാകം ചെയ്യുന്നതിനോ സൂക്ഷിച്ചുവയ്‌ക്കുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഈയം പൂശുമ്പോള്‍ ചെമ്പിന്റെ പ്രതലം ടിന്നിന്റെ ഒരു ആവരണം കൊണ്ട്‌ ആച്ഛാദിതമാകുന്നു. പിച്ചളപ്പാത്രത്തിലും സംഭവിക്കുന്നത്‌ ഇതുതന്നെയാണ്‌. ചെമ്പും ടിന്നും ചേര്‍ന്ന കൂട്ടുലോഹമാണ്‌ പിച്ചള. പിച്ചളയിലടങ്ങിയിട്ടുള്ള ചെമ്പും മുന്‍പറഞ്ഞ വിധം പ്രവര്‍ത്തിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%AF%E0%B4%82_%E0%B4%AA%E0%B5%82%E0%B4%B6%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍