This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഥേന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈഥേന്‍

Ethane

ഒരു കാർബണിക വാതകയൗഗികം. ആൽക്കേന്‍ ശ്രണിയിലെ രണ്ടാമത്തെ അംഗം (ഒന്നാമത്തേത്‌ മീഥേന്‍ CH3). ഫോർമുല C2H6. എച്ചക്കിണറുകളിൽനിന്നു ലഭിക്കുന്ന വാതകങ്ങളിലും (10%) കൽക്കരിവാതകങ്ങളിലും ഈഥേന്‍ അടങ്ങിയിട്ടുണ്ട്‌. ഭൗതികവും രാസികവുമായ ഗുണധർമങ്ങളിൽ ഇത്‌ മീഥേന്‍ വാതകത്തോടു സദൃശമാണ്‌. നിറവും മണവുമില്ല. ജലത്തിൽ ലയിക്കുന്നില്ല. ആൽക്കഹോളിൽ ലയിക്കുന്നു. കത്തിപ്പിടിക്കും. ജ്വാലയ്‌ക്കു പ്രകാശമുണ്ടായിരിക്കും. 40C-ൽ, മർദം 46 അന്തരീക്ഷത്തോളം വർധിപ്പിച്ച്‌ ദ്രവമാക്കാം. ഈഥേന്‍ദ്രവത്തിന്റെ ക്വഥനാങ്കം - 890C ആണ്‌. ഓക്‌സിജനോ വായുവോ കലർത്തി സ്‌ഫോടകമായ മിശ്രിതം ലഭ്യമാക്കാം. ഒരു പൂരിതയൗഗികമാകയാൽ അമ്ലങ്ങള്‍, ആൽക്കലികള്‍, ഹാലജന്‍ എന്നിവയുമായി സാധാരണ താപനിലയിൽ ഈഥേന്‍ പ്രതിപ്രവർത്തിക്കുകയില്ല. എന്നാൽ ക്ലോറിനും ഈഥേനും തമ്മിൽ മിശ്രണം ചെയ്‌ത്‌ വിസരിതസൂര്യപ്രകാശത്തിൽ (diffused sunlight) വെച്ചാൽ ഒരു ഹൈഡ്രജന്‍ മുതൽ 6 ഹൈഡ്രജന്‍ വരെ ആദേശം ചെയ്യപ്പെട്ട ക്ലോറൊ ഈഥേനുകള്‍ ലഭിക്കുന്നതാണ്‌.

ഈർപ്പം തീരെയില്ലാത്ത ഈഥർമാധ്യമത്തിൽ മെഥിൽ അയഡൈഡും സോഡിയം കഷണങ്ങളും ചേർത്തു ചൂടാക്കിയാൽ ഈഥേന്‍ വാതകം ലഭ്യമാവും (വുർട്‌സ്‌ രീതി). എഥിൽ മഗ്നീഷ്യം ബ്രാമൈഡിനെ ജലം ചേർത്തു ചൂടാക്കി വിയോജനവിധേയമാക്കിയാലും ഈഥേന്‍ ലഭിക്കുന്നു. അസറ്റിക്‌ ആസിഡ്‌ ജലീയലായനിയോ പൊട്ടാസ്യം അസറ്റേറ്റ്‌ ലായനിയോ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാക്കിയും എഥിൽ അയഡൈഡിനെ സിങ്ക്‌-കോപ്പർ യുഗ്മവും ആൽക്കഹോളും കൊണ്ടു നിരോക്‌സീകരിച്ചും ആണ്‌ അധികമായ അളവിൽ പരീക്ഷണശാലയിൽ ഈഥേന്‍ നിർമിക്കുന്നത്‌. നോ. ആൽക്കേനുകള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%A5%E0%B5%87%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍