This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഡ്‌സ്‌, ജയിംസ്‌ ബുഖാനന്‍ (1820 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eads, James Buchanan)
(Eads, James Buchanan)
 
വരി 2: വരി 2:
== Eads, James Buchanan ==
== Eads, James Buchanan ==
[[ചിത്രം:Vol5p433_James_Buchanan_Eads.jpg|thumb|ജയിംസ്‌ ബുഖാനന്‍ ഈഡ്‌സ്‌]]

-
യു.എസ്‌. എന്‍ജിനീയർ. 1820 മേയ്‌ 23-ന്‌ ഇന്‍ഡ്യാനയിലെ ലോറന്‍സ്‌ബർഗിലായിരുന്നു ജനനം. മിസ്സിസ്സിപ്പി നദീമുഖത്തുള്ള തോടിന്‌ വർഷകാലത്ത്‌ ഒഴുക്കിന്റെ ഗതിമാറ്റം കൊണ്ട്‌ നാശനഷ്‌ടങ്ങള്‍ ഉണ്ടാവുക സാധാരണമായിരുന്നു; തോടിന്റെ ആഴം വർധിപ്പിച്ച്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കിയതാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തിക്കുകാരണം. ഇദ്ദേഹം മുങ്ങിപ്പോകുന്ന ആവിക്കപ്പലുകള്‍ വീണ്ടെടുക്കുന്നതിനുപകരിക്കുന്ന ഒരുപകരണം കണ്ടുപിടിക്കുകയും അതിന്റെ പേറ്റന്റ്‌ നേടുകയും ചെയ്‌തു. ഡൈവിങ്‌ബെൽ എന്നാണ്‌ ഈ ഉപകരണത്തിന്റെ പേര്‌. ഇടയ്‌ക്ക്‌ കുറേക്കാലം സെന്റ്‌ ലൂയിയിൽ ഒരു ഗ്ലാസ്‌ ഫാക്‌ടറിയിൽ സേവനം അനുഷ്‌ഠിച്ചെങ്കിലും ആ രംഗത്ത്‌ പറയത്തക്ക നേട്ടങ്ങളൊന്നും കൈവരിക്കാനാവാതെവന്നതുമൂലം വീണ്ടും കപ്പലുകള്‍ വീണ്ടെടുക്കുന്ന പ്രവർത്തനരംഗത്തേക്കു മടങ്ങി.
+
യു.എസ്‌. എന്‍ജിനീയര്‍. 1820 മേയ്‌ 23-ന്‌ ഇന്‍ഡ്യാനയിലെ ലോറന്‍സ്‌ബര്‍ഗിലായിരുന്നു ജനനം. മിസ്സിസ്സിപ്പി നദീമുഖത്തുള്ള തോടിന്‌ വര്‍ഷകാലത്ത്‌ ഒഴുക്കിന്റെ ഗതിമാറ്റം കൊണ്ട്‌ നാശനഷ്‌ടങ്ങള്‍ ഉണ്ടാവുക സാധാരണമായിരുന്നു; തോടിന്റെ ആഴം വര്‍ധിപ്പിച്ച്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കിയതാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തിക്കുകാരണം. ഇദ്ദേഹം മുങ്ങിപ്പോകുന്ന ആവിക്കപ്പലുകള്‍ വീണ്ടെടുക്കുന്നതിനുപകരിക്കുന്ന ഒരുപകരണം കണ്ടുപിടിക്കുകയും അതിന്റെ പേറ്റന്റ്‌ നേടുകയും ചെയ്‌തു. ഡൈവിങ്‌ബെല്‍ എന്നാണ്‌ ഈ ഉപകരണത്തിന്റെ പേര്‌. ഇടയ്‌ക്ക്‌ കുറേക്കാലം സെന്റ്‌ ലൂയിയില്‍ ഒരു ഗ്ലാസ്‌ ഫാക്‌ടറിയില്‍ സേവനം അനുഷ്‌ഠിച്ചെങ്കിലും ആ രംഗത്ത്‌ പറയത്തക്ക നേട്ടങ്ങളൊന്നും കൈവരിക്കാനാവാതെവന്നതുമൂലം വീണ്ടും കപ്പലുകള്‍ വീണ്ടെടുക്കുന്ന പ്രവര്‍ത്തനരംഗത്തേക്കു മടങ്ങി.
-
അമേരിക്കന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ 65 ദിവസങ്ങള്‍ക്കകം ഏഴു യുദ്ധബോട്ടുകള്‍ പണിതീർത്തു കൊടുക്കാമെന്ന സാഹസികമായ ഒരു നിർദേശം ഈഡ്‌സ്‌ അമേരിക്കന്‍ സർക്കാരിനു സമർപ്പിക്കുകയുണ്ടായി. നിർദേശം സ്വീകരിക്കപ്പെട്ടതിനെത്തുടർന്ന്‌ 45 ദിവസങ്ങള്‍ക്കകം ആദ്യത്തെ യുദ്ധബോട്ടും കാലാവധിക്കകം തന്നെ മറ്റുള്ളവയും പണിതീർത്തു സമർപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആവിശക്തികൊണ്ട്‌ പ്രവർത്തിക്കുന്നതും 600 ടണ്‍ വീതം ഭാരമുള്ളതും കവചിതവുമായിരുന്നു ഈ യുദ്ധബോട്ടുകളെല്ലാം. മിസ്സിസ്സിപ്പി നദിക്കു കുറുകേ സെന്റ്‌ലൂയിയിൽ നിർമിച്ച (1867-74) വന്‍കിട ഉരുക്കു കമാനപാലവും ഇദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിൽ പെടുന്നു. ഇത്തരം ഒരു പാലത്തിന്റെ നിർമാണം അപ്രായോഗികമാണെന്ന്‌ അന്നത്തെ പ്രമുഖ സിവിൽ എന്‍ജിനീയർമാരെല്ലാം വിധിയെഴുതിയ കാലത്താണ്‌ ഈഡ്‌സ്‌ ഈ നേട്ടം കൈവരിച്ചത്‌. മിസ്സിസ്സിപ്പി നദീമുഖത്ത്‌ ഒരു കപ്പൽച്ചാൽ ഉണ്ടാക്കുന്നതിലും അത്‌ ഉപയോഗയോഗ്യമാക്കി നിലനിർത്തുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി. 1887 മാ. 8-ന്‌ ഈഡ്‌സ്‌ അന്തരിച്ചു.
+
അമേരിക്കന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ 65 ദിവസങ്ങള്‍ക്കകം ഏഴു യുദ്ധബോട്ടുകള്‍ പണിതീര്‍ത്തു കൊടുക്കാമെന്ന സാഹസികമായ ഒരു നിര്‍ദേശം ഈഡ്‌സ്‌ അമേരിക്കന്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയുണ്ടായി. നിര്‍ദേശം സ്വീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ 45 ദിവസങ്ങള്‍ക്കകം ആദ്യത്തെ യുദ്ധബോട്ടും കാലാവധിക്കകം തന്നെ മറ്റുള്ളവയും പണിതീര്‍ത്തു സമര്‍പ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആവിശക്തികൊണ്ട്‌ പ്രവര്‍ത്തിക്കുന്നതും 600 ടണ്‍ വീതം ഭാരമുള്ളതും കവചിതവുമായിരുന്നു ഈ യുദ്ധബോട്ടുകളെല്ലാം. മിസ്സിസ്സിപ്പി നദിക്കു കുറുകേ സെന്റ്‌ലൂയിയില്‍ നിര്‍മിച്ച (1867-74) വന്‍കിട ഉരുക്കു കമാനപാലവും ഇദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളില്‍ പെടുന്നു. ഇത്തരം ഒരു പാലത്തിന്റെ നിര്‍മാണം അപ്രായോഗികമാണെന്ന്‌ അന്നത്തെ പ്രമുഖ സിവില്‍ എന്‍ജിനീയര്‍മാരെല്ലാം വിധിയെഴുതിയ കാലത്താണ്‌ ഈഡ്‌സ്‌ ഈ നേട്ടം കൈവരിച്ചത്‌. മിസ്സിസ്സിപ്പി നദീമുഖത്ത്‌ ഒരു കപ്പല്‍ച്ചാല്‍ ഉണ്ടാക്കുന്നതിലും അത്‌ ഉപയോഗയോഗ്യമാക്കി നിലനിര്‍ത്തുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി. 1887 മാ. 8-ന്‌ ഈഡ്‌സ്‌ അന്തരിച്ചു.

Current revision as of 08:00, 11 സെപ്റ്റംബര്‍ 2014

ഈഡ്‌സ്‌, ജയിംസ്‌ ബുഖാനന്‍ (1820 - 87)

Eads, James Buchanan

ജയിംസ്‌ ബുഖാനന്‍ ഈഡ്‌സ്‌

യു.എസ്‌. എന്‍ജിനീയര്‍. 1820 മേയ്‌ 23-ന്‌ ഇന്‍ഡ്യാനയിലെ ലോറന്‍സ്‌ബര്‍ഗിലായിരുന്നു ജനനം. മിസ്സിസ്സിപ്പി നദീമുഖത്തുള്ള തോടിന്‌ വര്‍ഷകാലത്ത്‌ ഒഴുക്കിന്റെ ഗതിമാറ്റം കൊണ്ട്‌ നാശനഷ്‌ടങ്ങള്‍ ഉണ്ടാവുക സാധാരണമായിരുന്നു; തോടിന്റെ ആഴം വര്‍ധിപ്പിച്ച്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കിയതാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തിക്കുകാരണം. ഇദ്ദേഹം മുങ്ങിപ്പോകുന്ന ആവിക്കപ്പലുകള്‍ വീണ്ടെടുക്കുന്നതിനുപകരിക്കുന്ന ഒരുപകരണം കണ്ടുപിടിക്കുകയും അതിന്റെ പേറ്റന്റ്‌ നേടുകയും ചെയ്‌തു. ഡൈവിങ്‌ബെല്‍ എന്നാണ്‌ ഈ ഉപകരണത്തിന്റെ പേര്‌. ഇടയ്‌ക്ക്‌ കുറേക്കാലം സെന്റ്‌ ലൂയിയില്‍ ഒരു ഗ്ലാസ്‌ ഫാക്‌ടറിയില്‍ സേവനം അനുഷ്‌ഠിച്ചെങ്കിലും ആ രംഗത്ത്‌ പറയത്തക്ക നേട്ടങ്ങളൊന്നും കൈവരിക്കാനാവാതെവന്നതുമൂലം വീണ്ടും കപ്പലുകള്‍ വീണ്ടെടുക്കുന്ന പ്രവര്‍ത്തനരംഗത്തേക്കു മടങ്ങി.

അമേരിക്കന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ 65 ദിവസങ്ങള്‍ക്കകം ഏഴു യുദ്ധബോട്ടുകള്‍ പണിതീര്‍ത്തു കൊടുക്കാമെന്ന സാഹസികമായ ഒരു നിര്‍ദേശം ഈഡ്‌സ്‌ അമേരിക്കന്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയുണ്ടായി. നിര്‍ദേശം സ്വീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ 45 ദിവസങ്ങള്‍ക്കകം ആദ്യത്തെ യുദ്ധബോട്ടും കാലാവധിക്കകം തന്നെ മറ്റുള്ളവയും പണിതീര്‍ത്തു സമര്‍പ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആവിശക്തികൊണ്ട്‌ പ്രവര്‍ത്തിക്കുന്നതും 600 ടണ്‍ വീതം ഭാരമുള്ളതും കവചിതവുമായിരുന്നു ഈ യുദ്ധബോട്ടുകളെല്ലാം. മിസ്സിസ്സിപ്പി നദിക്കു കുറുകേ സെന്റ്‌ലൂയിയില്‍ നിര്‍മിച്ച (1867-74) വന്‍കിട ഉരുക്കു കമാനപാലവും ഇദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളില്‍ പെടുന്നു. ഇത്തരം ഒരു പാലത്തിന്റെ നിര്‍മാണം അപ്രായോഗികമാണെന്ന്‌ അന്നത്തെ പ്രമുഖ സിവില്‍ എന്‍ജിനീയര്‍മാരെല്ലാം വിധിയെഴുതിയ കാലത്താണ്‌ ഈഡ്‌സ്‌ ഈ നേട്ടം കൈവരിച്ചത്‌. മിസ്സിസ്സിപ്പി നദീമുഖത്ത്‌ ഒരു കപ്പല്‍ച്ചാല്‍ ഉണ്ടാക്കുന്നതിലും അത്‌ ഉപയോഗയോഗ്യമാക്കി നിലനിര്‍ത്തുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി. 1887 മാ. 8-ന്‌ ഈഡ്‌സ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍