This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഡിപ്പസ്‌ കോംപ്ലക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ == == Oedipus Complex == മാനസികാപഗ്രഥന സിദ്ധാന്തമ...)
(Oedipus Complex)
 
വരി 3: വരി 3:
== Oedipus Complex ==
== Oedipus Complex ==
-
മാനസികാപഗ്രഥന സിദ്ധാന്തമനുസരിച്ച്‌, വ്യക്തിത്വവികാസത്തിന്റെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതായ ലിംഗഘട്ടത്തിൽ (phallic stage) കുട്ടികള്‍ക്ക്‌ മാതാപിതാക്കളോടു തോന്നുന്ന പ്രത്യേകതരത്തിലുള്ള ലൈംഗികാസക്തി. ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ ഉളവാകുന്ന ഈ ഘട്ടം ഈഡിപ്പൽ ഘട്ടം എന്നും അറിയപ്പെടുന്നു. പ്രമുഖ മനഃശാസ്‌ത്രജ്ഞനായ സിഗ്മണ്ട്‌ ഫ്രായ്‌ഡ്‌ 1899-പ്രസിദ്ധീകരിച്ച ഇന്റർപ്രട്ടേഷന്‍ ഒഫ്‌ ഡ്രീംസ്‌ (Interpratation of Dreams)എന്ന ഗ്രന്ഥത്തിലാണ്‌ ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്‌. അറിയാതെ, സ്വന്തം പിതാവിനെ വധിക്കുകയും മാതാവിനെ പരിണയിച്ച്‌ പുത്രാത്‌പാദനം നടത്തുകയും ചെയ്‌ത ഗ്രീക്ക്‌ ഇതിഹാസ രാജാവായ ഈഡിപ്പസുമായി ബന്ധപ്പെടുത്തിയാണ്‌ ഫ്രായ്‌ഡ്‌ ഈ മാനസിക പ്രതിഭാസം ആവിഷ്‌കരിച്ചത്‌.
+
മാനസികാപഗ്രഥന സിദ്ധാന്തമനുസരിച്ച്‌, വ്യക്തിത്വവികാസത്തിന്റെ നാലുഘട്ടങ്ങളില്‍ മൂന്നാമത്തേതായ ലിംഗഘട്ടത്തില്‍ (phallic stage) കുട്ടികള്‍ക്ക്‌ മാതാപിതാക്കളോടു തോന്നുന്ന പ്രത്യേകതരത്തിലുള്ള ലൈംഗികാസക്തി. ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ ഉളവാകുന്ന ഈ ഘട്ടം ഈഡിപ്പല്‍ ഘട്ടം എന്നും അറിയപ്പെടുന്നു. പ്രമുഖ മനഃശാസ്‌ത്രജ്ഞനായ സിഗ്മണ്ട്‌ ഫ്രായ്‌ഡ്‌ 1899-ല്‍ പ്രസിദ്ധീകരിച്ച ഇന്റര്‍പ്രട്ടേഷന്‍ ഒഫ്‌ ഡ്രീംസ്‌ (Interpratation of Dreams)എന്ന ഗ്രന്ഥത്തിലാണ്‌ ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്‌. അറിയാതെ, സ്വന്തം പിതാവിനെ വധിക്കുകയും മാതാവിനെ പരിണയിച്ച്‌ പുത്രാത്‌പാദനം നടത്തുകയും ചെയ്‌ത ഗ്രീക്ക്‌ ഇതിഹാസ രാജാവായ ഈഡിപ്പസുമായി ബന്ധപ്പെടുത്തിയാണ്‌ ഫ്രായ്‌ഡ്‌ ഈ മാനസിക പ്രതിഭാസം ആവിഷ്‌കരിച്ചത്‌.
-
മാതാവ്‌ തന്റേതുമാത്രമായിരിക്കണമെന്ന്‌ മിക്ക ആണ്‍കുട്ടികളും ആഗ്രഹിക്കുന്നു. തന്മൂലം അമ്മയുടെ സ്‌നേഹത്തിനു പാത്രമാകുന്ന അച്ഛനെപ്പോലും ഒരു എതിരാളിയായി കാണാനുള്ള മാനസികസ്ഥിതി അവരിൽ ഉളവാകാം. അച്ഛനോ അമ്മാവനോ മറ്റോ തന്റെ ലിംഗം നശിപ്പിക്കുമെന്ന ഭയംകൊണ്ടോ വളർച്ചയുടെ ഫലമായോ അമ്മയോടുള്ള ഈ ലൈംഗികാസക്തി ഗുപ്‌തമാകുന്നു. വളരുന്നതോടൊപ്പം അച്ഛനുമായി മാനസികൈക്യം വളർത്തി ആണ്‍കുട്ടികള്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണുകയും ചെയ്യുന്നു.
+
മാതാവ്‌ തന്റേതുമാത്രമായിരിക്കണമെന്ന്‌ മിക്ക ആണ്‍കുട്ടികളും ആഗ്രഹിക്കുന്നു. തന്മൂലം അമ്മയുടെ സ്‌നേഹത്തിനു പാത്രമാകുന്ന അച്ഛനെപ്പോലും ഒരു എതിരാളിയായി കാണാനുള്ള മാനസികസ്ഥിതി അവരില്‍ ഉളവാകാം. അച്ഛനോ അമ്മാവനോ മറ്റോ തന്റെ ലിംഗം നശിപ്പിക്കുമെന്ന ഭയംകൊണ്ടോ വളര്‍ച്ചയുടെ ഫലമായോ അമ്മയോടുള്ള ഈ ലൈംഗികാസക്തി ഗുപ്‌തമാകുന്നു. വളരുന്നതോടൊപ്പം അച്ഛനുമായി മാനസികൈക്യം വളര്‍ത്തി ആണ്‍കുട്ടികള്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണുകയും ചെയ്യുന്നു.
-
ഈഡിപ്പൽ ഘട്ടം വിജയകരമായി തരണം ചെയ്യുന്നതോടെയാണ്‌ അത്യഹം (superego) അഥവാ സന്മാർഗബോധത്തിലധിഷ്‌ഠിതമായ വ്യക്തിത്വഘടകം പൂർണവികാസം പ്രാപിക്കുന്നത്‌. പെണ്‍കുട്ടികളിലും ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ സംജാതമാകാറുണ്ട്‌ എന്ന്‌ ഫ്രായ്‌ഡ്‌ ചൂണ്ടിക്കാട്ടി. ഇവരിലും തുടക്കത്തിൽ അമ്മയോട്‌ തന്നെയാണ്‌ ലൈംഗിക താത്‌പര്യം ഉളവാകുന്നതെന്നും പിന്നീട്‌ അത്‌ പിതാവിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നു എന്നും ഫ്രായ്‌ഡ്‌ പറഞ്ഞു. കാള്‍ ഗുസ്‌താവ്‌ യുങ്‌ എന്ന മനഃശാസ്‌ത്രജ്ഞന്‍ പെണ്‍കുട്ടികള്‍ക്ക്‌ പിതാവിനോടനുഭവപ്പെടുന്ന ലൈംഗികാകർഷണത്തെയും മാതാവിനോടുള്ള വൈരാഗ്യത്തെയും എലക്‌ട്രാ കോംപ്ലക്‌സ്‌ എന്ന്‌ വിശേഷിപ്പിച്ചെങ്കിലും ആ പദത്തിന്‌ വലിയ അംഗീകാരം ലഭിച്ചില്ല.
+
ഈഡിപ്പല്‍ ഘട്ടം വിജയകരമായി തരണം ചെയ്യുന്നതോടെയാണ്‌ അത്യഹം (superego) അഥവാ സന്മാര്‍ഗബോധത്തിലധിഷ്‌ഠിതമായ വ്യക്തിത്വഘടകം പൂര്‍ണവികാസം പ്രാപിക്കുന്നത്‌. പെണ്‍കുട്ടികളിലും ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ സംജാതമാകാറുണ്ട്‌ എന്ന്‌ ഫ്രായ്‌ഡ്‌ ചൂണ്ടിക്കാട്ടി. ഇവരിലും തുടക്കത്തില്‍ അമ്മയോട്‌ തന്നെയാണ്‌ ലൈംഗിക താത്‌പര്യം ഉളവാകുന്നതെന്നും പിന്നീട്‌ അത്‌ പിതാവിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നു എന്നും ഫ്രായ്‌ഡ്‌ പറഞ്ഞു. കാള്‍ ഗുസ്‌താവ്‌ യുങ്‌ എന്ന മനഃശാസ്‌ത്രജ്ഞന്‍ പെണ്‍കുട്ടികള്‍ക്ക്‌ പിതാവിനോടനുഭവപ്പെടുന്ന ലൈംഗികാകര്‍ഷണത്തെയും മാതാവിനോടുള്ള വൈരാഗ്യത്തെയും എലക്‌ട്രാ കോംപ്ലക്‌സ്‌ എന്ന്‌ വിശേഷിപ്പിച്ചെങ്കിലും ആ പദത്തിന്‌ വലിയ അംഗീകാരം ലഭിച്ചില്ല.
-
സമാനലിംഗത്തിലെ രക്ഷാകർത്താവുമായി താദാത്മ്യം പ്രാപിക്കുകയും എതിർലിംഗത്തിലെ രക്ഷാകർത്താവിൽനിന്ന്‌ താത്‌കാലികമായി അല്‌പം അകൽച്ച കൈവരിക്കുകയും ചെയ്യുന്നതോടെയാണ്‌ ഈഡിപ്പസ്‌ കോംപ്ലക്‌സിന്‌ ആരോഗ്യകരമായ പരിഹാരമുണ്ടാകുന്നത്‌. ഈഡിപ്പൽ ഘട്ടത്തിലൂടെയുള്ള സംക്രമണത്തിൽ സംഭവിക്കുന്ന അപാകതകള്‍ മാനസികവൈകല്യങ്ങള്‍ക്ക്‌ കാരണമായേക്കാം.
+
സമാനലിംഗത്തിലെ രക്ഷാകര്‍ത്താവുമായി താദാത്മ്യം പ്രാപിക്കുകയും എതിര്‍ലിംഗത്തിലെ രക്ഷാകര്‍ത്താവില്‍നിന്ന്‌ താത്‌കാലികമായി അല്‌പം അകല്‍ച്ച കൈവരിക്കുകയും ചെയ്യുന്നതോടെയാണ്‌ ഈഡിപ്പസ്‌ കോംപ്ലക്‌സിന്‌ ആരോഗ്യകരമായ പരിഹാരമുണ്ടാകുന്നത്‌. ഈഡിപ്പല്‍ ഘട്ടത്തിലൂടെയുള്ള സംക്രമണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ മാനസികവൈകല്യങ്ങള്‍ക്ക്‌ കാരണമായേക്കാം.
-
പ്രസവാനന്തരം ഒരു വർഷമോ അതിൽ കൂടുതലോ കാലത്തേക്ക്‌ ദമ്പതികള്‍ തമ്മിൽ ലൈംഗികബന്ധം നിഷേധിക്കുന്ന പ്രാകൃത സമൂഹങ്ങളിൽ ഈ മനോഭാവം കൂടുതലായി കാണുന്നുണ്ടെന്ന്‌ വില്യം എന്‍ സ്റ്റീഫന്‍സിന്റെ ഗവേഷണങ്ങളും, സംസ്‌കാരരീതിയുമായി ഈ കോംപ്ലക്‌സിനു ബന്ധമുണ്ടെന്ന്‌ നരവംശശാസ്‌ത്രജ്ഞയായ മാർഗരറ്റ്‌ മീഡിന്റെ പഠനങ്ങളും വ്യക്തമാക്കുന്നു.  
+
പ്രസവാനന്തരം ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്ക്‌ ദമ്പതികള്‍ തമ്മില്‍ ലൈംഗികബന്ധം നിഷേധിക്കുന്ന പ്രാകൃത സമൂഹങ്ങളില്‍ ഈ മനോഭാവം കൂടുതലായി കാണുന്നുണ്ടെന്ന്‌ വില്യം എന്‍ സ്റ്റീഫന്‍സിന്റെ ഗവേഷണങ്ങളും, സംസ്‌കാരരീതിയുമായി ഈ കോംപ്ലക്‌സിനു ബന്ധമുണ്ടെന്ന്‌ നരവംശശാസ്‌ത്രജ്ഞയായ മാര്‍ഗരറ്റ്‌ മീഡിന്റെ പഠനങ്ങളും വ്യക്തമാക്കുന്നു.  
-
(ഡോ. ഇ.ഐ. ജോർജ്‌; സ.പ.)
+
(ഡോ. ഇ.ഐ. ജോര്‍ജ്‌; സ.പ.)

Current revision as of 08:00, 11 സെപ്റ്റംബര്‍ 2014

ഈഡിപ്പസ്‌ കോംപ്ലക്‌സ്‌

Oedipus Complex

മാനസികാപഗ്രഥന സിദ്ധാന്തമനുസരിച്ച്‌, വ്യക്തിത്വവികാസത്തിന്റെ നാലുഘട്ടങ്ങളില്‍ മൂന്നാമത്തേതായ ലിംഗഘട്ടത്തില്‍ (phallic stage) കുട്ടികള്‍ക്ക്‌ മാതാപിതാക്കളോടു തോന്നുന്ന പ്രത്യേകതരത്തിലുള്ള ലൈംഗികാസക്തി. ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ ഉളവാകുന്ന ഈ ഘട്ടം ഈഡിപ്പല്‍ ഘട്ടം എന്നും അറിയപ്പെടുന്നു. പ്രമുഖ മനഃശാസ്‌ത്രജ്ഞനായ സിഗ്മണ്ട്‌ ഫ്രായ്‌ഡ്‌ 1899-ല്‍ പ്രസിദ്ധീകരിച്ച ഇന്റര്‍പ്രട്ടേഷന്‍ ഒഫ്‌ ഡ്രീംസ്‌ (Interpratation of Dreams)എന്ന ഗ്രന്ഥത്തിലാണ്‌ ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്‌. അറിയാതെ, സ്വന്തം പിതാവിനെ വധിക്കുകയും മാതാവിനെ പരിണയിച്ച്‌ പുത്രാത്‌പാദനം നടത്തുകയും ചെയ്‌ത ഗ്രീക്ക്‌ ഇതിഹാസ രാജാവായ ഈഡിപ്പസുമായി ബന്ധപ്പെടുത്തിയാണ്‌ ഫ്രായ്‌ഡ്‌ ഈ മാനസിക പ്രതിഭാസം ആവിഷ്‌കരിച്ചത്‌.

മാതാവ്‌ തന്റേതുമാത്രമായിരിക്കണമെന്ന്‌ മിക്ക ആണ്‍കുട്ടികളും ആഗ്രഹിക്കുന്നു. തന്മൂലം അമ്മയുടെ സ്‌നേഹത്തിനു പാത്രമാകുന്ന അച്ഛനെപ്പോലും ഒരു എതിരാളിയായി കാണാനുള്ള മാനസികസ്ഥിതി അവരില്‍ ഉളവാകാം. അച്ഛനോ അമ്മാവനോ മറ്റോ തന്റെ ലിംഗം നശിപ്പിക്കുമെന്ന ഭയംകൊണ്ടോ വളര്‍ച്ചയുടെ ഫലമായോ അമ്മയോടുള്ള ഈ ലൈംഗികാസക്തി ഗുപ്‌തമാകുന്നു. വളരുന്നതോടൊപ്പം അച്ഛനുമായി മാനസികൈക്യം വളര്‍ത്തി ആണ്‍കുട്ടികള്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണുകയും ചെയ്യുന്നു.

ഈഡിപ്പല്‍ ഘട്ടം വിജയകരമായി തരണം ചെയ്യുന്നതോടെയാണ്‌ അത്യഹം (superego) അഥവാ സന്മാര്‍ഗബോധത്തിലധിഷ്‌ഠിതമായ വ്യക്തിത്വഘടകം പൂര്‍ണവികാസം പ്രാപിക്കുന്നത്‌. പെണ്‍കുട്ടികളിലും ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ സംജാതമാകാറുണ്ട്‌ എന്ന്‌ ഫ്രായ്‌ഡ്‌ ചൂണ്ടിക്കാട്ടി. ഇവരിലും തുടക്കത്തില്‍ അമ്മയോട്‌ തന്നെയാണ്‌ ലൈംഗിക താത്‌പര്യം ഉളവാകുന്നതെന്നും പിന്നീട്‌ അത്‌ പിതാവിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നു എന്നും ഫ്രായ്‌ഡ്‌ പറഞ്ഞു. കാള്‍ ഗുസ്‌താവ്‌ യുങ്‌ എന്ന മനഃശാസ്‌ത്രജ്ഞന്‍ പെണ്‍കുട്ടികള്‍ക്ക്‌ പിതാവിനോടനുഭവപ്പെടുന്ന ലൈംഗികാകര്‍ഷണത്തെയും മാതാവിനോടുള്ള വൈരാഗ്യത്തെയും എലക്‌ട്രാ കോംപ്ലക്‌സ്‌ എന്ന്‌ വിശേഷിപ്പിച്ചെങ്കിലും ആ പദത്തിന്‌ വലിയ അംഗീകാരം ലഭിച്ചില്ല.

സമാനലിംഗത്തിലെ രക്ഷാകര്‍ത്താവുമായി താദാത്മ്യം പ്രാപിക്കുകയും എതിര്‍ലിംഗത്തിലെ രക്ഷാകര്‍ത്താവില്‍നിന്ന്‌ താത്‌കാലികമായി അല്‌പം അകല്‍ച്ച കൈവരിക്കുകയും ചെയ്യുന്നതോടെയാണ്‌ ഈഡിപ്പസ്‌ കോംപ്ലക്‌സിന്‌ ആരോഗ്യകരമായ പരിഹാരമുണ്ടാകുന്നത്‌. ഈഡിപ്പല്‍ ഘട്ടത്തിലൂടെയുള്ള സംക്രമണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ മാനസികവൈകല്യങ്ങള്‍ക്ക്‌ കാരണമായേക്കാം.

പ്രസവാനന്തരം ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്ക്‌ ദമ്പതികള്‍ തമ്മില്‍ ലൈംഗികബന്ധം നിഷേധിക്കുന്ന പ്രാകൃത സമൂഹങ്ങളില്‍ ഈ മനോഭാവം കൂടുതലായി കാണുന്നുണ്ടെന്ന്‌ വില്യം എന്‍ സ്റ്റീഫന്‍സിന്റെ ഗവേഷണങ്ങളും, സംസ്‌കാരരീതിയുമായി ഈ കോംപ്ലക്‌സിനു ബന്ധമുണ്ടെന്ന്‌ നരവംശശാസ്‌ത്രജ്ഞയായ മാര്‍ഗരറ്റ്‌ മീഡിന്റെ പഠനങ്ങളും വ്യക്തമാക്കുന്നു.

(ഡോ. ഇ.ഐ. ജോര്‍ജ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍