This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിയന്‍ തൊഴുത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:19, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈജിയന്‍ തൊഴുത്ത്‌

ഗ്രീക്ക്‌ ഇതിഹാസങ്ങളിൽ പരാമൃഷ്‌ടമായിട്ടുള്ള കാലിത്തൊഴുത്ത്‌. ആഥന്‍സിലെ രാജാവും തെസ്യൂസിന്റെ പിതാവുമായിരുന്ന ഈജിയന്‍സിന്‌ ഒരു തൊഴുത്തുണ്ടായിരുന്നു. 30,000 കാളകളാണ്‌ ഈ തൊഴുത്തിലുണ്ടായിരുന്നത്‌. 30 കൊല്ലമായി വൃത്തിഹീനമായി കിടന്ന തൊഴുത്ത്‌ ഒരു ദിവസംകൊണ്ട്‌ കഴുകി വൃത്തിയാക്കുന്ന പക്ഷം ആ തൊഴുത്തിലെ കാളകളുടെ പത്തിലൊരുഭാഗം ഹെർക്കുലിസിനു നല്‌കാമെന്ന്‌ ഈജിയസ്‌ വാഗ്‌ദാനം ചെയ്‌തു. ഈ വ്യവസ്ഥയനുസരിച്ച്‌ ഒരു ദിവസം കൊണ്ടുതന്നെ ഹെർക്കുലിസ്‌ തൊഴുത്തു വൃത്തിയാക്കി. തൊഴുത്തിന്റെ ചുവരുകള്‍ ഇടിച്ചു കളഞ്ഞതിനുശേഷം ആൽഫിയൂസ്‌, പെനിയൂസ്‌ നദികളുടെ ഗതി തൊഴുത്തിലൂടെ തിരിച്ചുവിട്ടാണ്‌ ഹെർക്കുലിസ്‌ ഈ ശുദ്ധീകരണ നടപടി നിർവഹിച്ചത്‌. എന്നാൽ വാഗ്‌ദാനം പാലിക്കാന്‍ രാജാവ്‌ വിസമ്മതിച്ചതിനെത്തുടർന്ന്‌ ഹെർക്കുലിസ്‌ ഈജിയസിനെയും പുത്രന്മാരെയും വധിക്കുകയും എലിസ്‌ രാജ്യം കൈവശപ്പെടുത്തുകയും ചെയ്‌തു എന്നാണ്‌ കഥ. ഈ ഇതിഹാസകഥയെ ആസ്‌പദമാക്കി, സാഹസിക യത്‌നങ്ങളിലൂടെ പൂർത്തീകരിക്കുന്ന ശുദ്ധീകരണനടപടികള്‍ക്ക്‌ "ഈജിയന്‍ തൊഴുത്തു ശുദ്ധമാക്കൽ' എന്ന ശൈലി ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍