This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈകിന്‍സ്‌, തോമസ്‌ (1844 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eakins, Thomas)
(Eakins, Thomas)
 
വരി 2: വരി 2:
== Eakins, Thomas ==
== Eakins, Thomas ==
[[ചിത്രം:Vol5p433_eakins-the_biglin_brothers_turning_the_stake.jpg|thumb|"മുളന്തോണിയിലെ സവാരി' ഈക്കിന്‍സ്‌ രചിച്ച ചിത്രം]]

-
യു.എസ്‌. ചിത്രകാരന്‍. അമേരിക്കന്‍ ചിത്രകലയിലെ ഏറ്റവും മെച്ചപ്പെട്ട രചനകളിൽ ഈകിന്‍സിന്റെ കലാകൃതികളും ഉള്‍പ്പെടുന്നു. 1844-ൽ ഫിലാഡൽഫിയയിലായിരുന്നു ജനനം. 1861-66 കാലത്ത്‌ പെന്‍സിൽവേനിയാ അക്കാദമി ഒഫ്‌ ഫൈന്‍ ആർട്‌സിൽ ചിത്രരചന അഭ്യസിച്ച ഈകിന്‍സ്‌ അക്കാലത്തു തന്നെ മെഡിക്കൽ കോളേജിൽ ചേർന്ന്‌ അനാട്ടമിയും പഠിച്ചു. മനുഷ്യശരീരത്തിന്റെ ഘടനയും ചലനങ്ങളും സംബന്ധിച്ചു ലഭിച്ച ഗാഢമായ അറിവ്‌ അദ്ദേഹത്തിന്റെ "കായികാഭ്യാസികള്‍', "നഗ്‌നമാതൃകകള്‍' എന്നീ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്‌.  
+
യു.എസ്‌. ചിത്രകാരന്‍. അമേരിക്കന്‍ ചിത്രകലയിലെ ഏറ്റവും മെച്ചപ്പെട്ട രചനകളില്‍ ഈകിന്‍സിന്റെ കലാകൃതികളും ഉള്‍പ്പെടുന്നു. 1844-ല്‍ ഫിലാഡല്‍ഫിയയിലായിരുന്നു ജനനം. 1861-66 കാലത്ത്‌ പെന്‍സില്‍വേനിയാ അക്കാദമി ഒഫ്‌ ഫൈന്‍ ആര്‍ട്‌സില്‍ ചിത്രരചന അഭ്യസിച്ച ഈകിന്‍സ്‌ അക്കാലത്തു തന്നെ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന്‌ അനാട്ടമിയും പഠിച്ചു. മനുഷ്യശരീരത്തിന്റെ ഘടനയും ചലനങ്ങളും സംബന്ധിച്ചു ലഭിച്ച ഗാഢമായ അറിവ്‌ അദ്ദേഹത്തിന്റെ "കായികാഭ്യാസികള്‍', "നഗ്‌നമാതൃകകള്‍' എന്നീ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്‌.  
-
ഫിലാഡൽഫിയയിൽ ജഫേർസണ്‍ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള "ഗ്രാസ്‌ ക്‌ളിനിക്‌' (Gross Clinic, 1875) എന്ന ചിത്രം ഈകിന്‍സ്‌ രചിച്ചതാണ്‌. ശസ്‌ത്രക്രിയ നടക്കുന്ന രംഗമാണ്‌ ഇതിലെ പ്രതിപാദ്യം. ശാസ്‌ത്രത്തിൽ ഇദ്ദേഹത്തിനുണ്ടായ താത്‌പര്യം അനാട്ടമിയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. പ്രകാശസംവിധാനം, സ്‌ഥലസംവിധാനം എന്നിവയുടെ ശാസ്‌ത്രീയ വശങ്ങളിലും ഈകിന്‍സ്‌ അവഗാഹം നേടിയിരുന്നു. മാക്‌സ്‌ സ്‌മിത്ത്‌ ഇന്‍ എ സിംഗിള്‍ സ്‌കള്‍ (Max Schmith in a Single Scull. 1871) എന്ന പ്രസിദ്ധചിത്രം ഇതിന്‌ ഉദാഹരണമാണ്‌. ഈ ചിത്രത്തിലെ സൂര്യപ്രകാശം പതിഞ്ഞു കിടക്കുന്നതായിട്ടുള്ള ഭൂദൃശ്യങ്ങളും സ്റ്റുഡിയോവിന്റെ പ്രകാശത്തിലൂടെ ചിത്രീകരിച്ചിട്ടുള്ള രൂപങ്ങളും വളരെ ശ്രദ്ധേയമാണ്‌. ഇദ്ദേഹത്തിന്റെ പില്‌ക്കാല ചിത്രങ്ങളിൽ മനഃശാസ്‌ത്രപരമായ ഒരു സമീപനം കൂടി കാണാന്‍ കഴിയും. മനുഷ്യന്റെ ആത്മപരിശോധനാസ്വഭാവത്തെ വിശദീകരിക്കുന്നതരത്തിൽ ഇദ്ദേഹം രചിച്ച ഏതാനും ചിത്രങ്ങളുടെ കൂട്ടത്തിൽ "മിസിസ്‌ എഡീൽഗ്‌ മഹോണ്‍' ഏറ്റവും പ്രശസ്‌തി നേടി. ഈകിന്‍സ്‌ 1916-ൽ ഫിലാഡൽഫിയയിൽവച്ച്‌ അന്തരിച്ചു.
+
 
 +
ഫിലാഡല്‍ഫിയയില്‍ ജഫേര്‍സണ്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള "ഗ്രാസ്‌ ക്‌ളിനിക്‌' (Gross Clinic, 1875) എന്ന ചിത്രം ഈകിന്‍സ്‌ രചിച്ചതാണ്‌. ശസ്‌ത്രക്രിയ നടക്കുന്ന രംഗമാണ്‌ ഇതിലെ പ്രതിപാദ്യം. ശാസ്‌ത്രത്തില്‍ ഇദ്ദേഹത്തിനുണ്ടായ താത്‌പര്യം അനാട്ടമിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. പ്രകാശസംവിധാനം, സ്‌ഥലസംവിധാനം എന്നിവയുടെ ശാസ്‌ത്രീയ വശങ്ങളിലും ഈകിന്‍സ്‌ അവഗാഹം നേടിയിരുന്നു. മാക്‌സ്‌ സ്‌മിത്ത്‌ ഇന്‍ എ സിംഗിള്‍ സ്‌കള്‍ (Max Schmith in a Single Scull. 1871) എന്ന പ്രസിദ്ധചിത്രം ഇതിന്‌ ഉദാഹരണമാണ്‌. ഈ ചിത്രത്തിലെ സൂര്യപ്രകാശം പതിഞ്ഞു കിടക്കുന്നതായിട്ടുള്ള ഭൂദൃശ്യങ്ങളും സ്റ്റുഡിയോവിന്റെ പ്രകാശത്തിലൂടെ ചിത്രീകരിച്ചിട്ടുള്ള രൂപങ്ങളും വളരെ ശ്രദ്ധേയമാണ്‌. ഇദ്ദേഹത്തിന്റെ പില്‌ക്കാല ചിത്രങ്ങളില്‍ മനഃശാസ്‌ത്രപരമായ ഒരു സമീപനം കൂടി കാണാന്‍ കഴിയും. മനുഷ്യന്റെ ആത്മപരിശോധനാസ്വഭാവത്തെ വിശദീകരിക്കുന്നതരത്തില്‍ ഇദ്ദേഹം രചിച്ച ഏതാനും ചിത്രങ്ങളുടെ കൂട്ടത്തില്‍ "മിസിസ്‌ എഡീല്‍ഗ്‌ മഹോണ്‍' ഏറ്റവും പ്രശസ്‌തി നേടി. ഈകിന്‍സ്‌ 1916-ല്‍ ഫിലാഡല്‍ഫിയയില്‍വച്ച്‌ അന്തരിച്ചു.

Current revision as of 11:21, 6 ഓഗസ്റ്റ്‌ 2014

ഈകിന്‍സ്‌, തോമസ്‌ (1844 - 1916)

Eakins, Thomas

"മുളന്തോണിയിലെ സവാരി' ഈക്കിന്‍സ്‌ രചിച്ച ചിത്രം

യു.എസ്‌. ചിത്രകാരന്‍. അമേരിക്കന്‍ ചിത്രകലയിലെ ഏറ്റവും മെച്ചപ്പെട്ട രചനകളില്‍ ഈകിന്‍സിന്റെ കലാകൃതികളും ഉള്‍പ്പെടുന്നു. 1844-ല്‍ ഫിലാഡല്‍ഫിയയിലായിരുന്നു ജനനം. 1861-66 കാലത്ത്‌ പെന്‍സില്‍വേനിയാ അക്കാദമി ഒഫ്‌ ഫൈന്‍ ആര്‍ട്‌സില്‍ ചിത്രരചന അഭ്യസിച്ച ഈകിന്‍സ്‌ അക്കാലത്തു തന്നെ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന്‌ അനാട്ടമിയും പഠിച്ചു. മനുഷ്യശരീരത്തിന്റെ ഘടനയും ചലനങ്ങളും സംബന്ധിച്ചു ലഭിച്ച ഗാഢമായ അറിവ്‌ അദ്ദേഹത്തിന്റെ "കായികാഭ്യാസികള്‍', "നഗ്‌നമാതൃകകള്‍' എന്നീ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്‌.

ഫിലാഡല്‍ഫിയയില്‍ ജഫേര്‍സണ്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള "ഗ്രാസ്‌ ക്‌ളിനിക്‌' (Gross Clinic, 1875) എന്ന ചിത്രം ഈകിന്‍സ്‌ രചിച്ചതാണ്‌. ശസ്‌ത്രക്രിയ നടക്കുന്ന രംഗമാണ്‌ ഇതിലെ പ്രതിപാദ്യം. ശാസ്‌ത്രത്തില്‍ ഇദ്ദേഹത്തിനുണ്ടായ താത്‌പര്യം അനാട്ടമിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. പ്രകാശസംവിധാനം, സ്‌ഥലസംവിധാനം എന്നിവയുടെ ശാസ്‌ത്രീയ വശങ്ങളിലും ഈകിന്‍സ്‌ അവഗാഹം നേടിയിരുന്നു. മാക്‌സ്‌ സ്‌മിത്ത്‌ ഇന്‍ എ സിംഗിള്‍ സ്‌കള്‍ (Max Schmith in a Single Scull. 1871) എന്ന പ്രസിദ്ധചിത്രം ഇതിന്‌ ഉദാഹരണമാണ്‌. ഈ ചിത്രത്തിലെ സൂര്യപ്രകാശം പതിഞ്ഞു കിടക്കുന്നതായിട്ടുള്ള ഭൂദൃശ്യങ്ങളും സ്റ്റുഡിയോവിന്റെ പ്രകാശത്തിലൂടെ ചിത്രീകരിച്ചിട്ടുള്ള രൂപങ്ങളും വളരെ ശ്രദ്ധേയമാണ്‌. ഇദ്ദേഹത്തിന്റെ പില്‌ക്കാല ചിത്രങ്ങളില്‍ മനഃശാസ്‌ത്രപരമായ ഒരു സമീപനം കൂടി കാണാന്‍ കഴിയും. മനുഷ്യന്റെ ആത്മപരിശോധനാസ്വഭാവത്തെ വിശദീകരിക്കുന്നതരത്തില്‍ ഇദ്ദേഹം രചിച്ച ഏതാനും ചിത്രങ്ങളുടെ കൂട്ടത്തില്‍ "മിസിസ്‌ എഡീല്‍ഗ്‌ മഹോണ്‍' ഏറ്റവും പ്രശസ്‌തി നേടി. ഈകിന്‍സ്‌ 1916-ല്‍ ഫിലാഡല്‍ഫിയയില്‍വച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍