This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയൂബുലസ്‌ (സു. ബി.സി. 405 -335)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:01, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇയൂബുലസ്‌ (സു. ബി.സി. 405 -335)

Eubulus

ബി.സി. നാലാം ശതകത്തിൽ ആഥന്‍സിൽ ജീവിച്ചിരുന്ന ഒരു രാജ്യതന്ത്രജ്ഞന്‍. ധനകാര്യ ഭരണക്രമങ്ങളിൽ പ്രഗല്‌ഭനായിരുന്ന ഇയൂബുലസ്‌ ബി.സി. 358-ലാണ്‌ പ്രശസ്‌തിയിലേക്കുയർന്നത്‌. അക്കാലംതൊട്ട്‌ ബി.സി. 346 വരെ ആഥന്‍സിലെ ഏറ്റവും പ്രബലനായ രാഷ്‌ട്രതന്ത്രജ്ഞന്‍ ഇദ്ദേഹമായിരുന്നു. നികുതി വർധിപ്പിക്കാതെ രാജ്യത്തെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്താന്‍ കഴിഞ്ഞതാണ്‌ ഇദ്ദേഹത്തിന്റെ നേട്ടം. ആഥന്‍സിലെ കപ്പൽപ്പടയെ ശക്തമാക്കിയതും തുറമുഖങ്ങളുംമറ്റും പുതുക്കിപ്പണിതതും ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. രാജ്യത്തെ വമ്പിച്ച യുദ്ധങ്ങളിലേക്കു വലിച്ചിഴയ്‌ക്കാതെ സമാധാനപരമായ നയമാണ്‌ ഇയൂബുലസ്‌ കൈക്കൊണ്ടത്‌. ഇതിന്റെ ഭാഗമായാണ്‌ ഇദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ മാസിഡോണിലെ ഫിലിപ്പ്‌ കക-മനുമായുള്ള ഫിലോക്രാറ്റ്‌സ്‌ സന്ധി ഉടലെടുത്തത്‌. എന്നാൽ ഈ അനുരഞ്‌ജന അന്തരീക്ഷത്തിനു വിരുദ്ധമായി ആഥന്‍സിലെ രാജ്യതന്ത്രജ്ഞനും ഇയൂബുലസിന്റെ ബദ്ധശത്രുവുമായ ഡിമോസ്‌തനീസ്‌ നീങ്ങിയതോടെ ഇയൂബുലസിന്റെ പ്രാബല്യം അസ്‌തമിച്ചു. ഇദ്ദേഹത്തിനു പ്രശംസാർഹമായ മരണാനന്തരബഹുമതികള്‍ നേടാന്‍ കഴിഞ്ഞുവെന്ന്‌ ഹൈപ്പറീഡെസ്‌ എന്ന ചരിത്രകാരന്‍ വിവരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍