This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ഗാബിറോള്‍ (1021 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:43, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബ്‌നു ഗാബിറോള്‍ (1021 - 58)

Ibn Gabirol

ജൂതകവിയും തത്ത്വചിന്തകനും. പൂർണനാമം ഇബ്‌നു ഗാബിറോള്‍ സോളമന്‍ ബെന്‍ജൂഡോ എന്നാണ്‌. 1021-ല്‍ സ്‌പെയിനില്‍ ജനിച്ചു. ബാല്യത്തില്‍തന്നെ അനാഥനായിത്തീരുകയും വളരെയധികം ദാരിദ്യ്രം അനുഭവിക്കേണ്ടിവരികയും ചെയ്‌ത ഗാബിറോളിന്‌ വിപ്ലവാത്മകമായ അഭിപ്രായങ്ങള്‍മൂലം സമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകേണ്ടിവേന്നു.

ഗാബിറോളിന്റെ തത്ത്വചിന്ത സമകാലീനദർശനങ്ങളില്‍നിന്നു വ്യത്യസ്‌തമായിരുന്നു. ഈ ചിന്തകന്റെ ദർശനത്തിന്‌ നവപ്ലേറ്റോണിക ദർശനവുമായി സാദൃശ്യമുണ്ട്‌. നവപ്ലേറ്റോണികചിന്ത യൂറോപ്പില്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്‌.

മതപരവും മതേതരവുമായ നാനൂറോളം ഗീതങ്ങള്‍ ഗാബിറോള്‍ രചിച്ചിട്ടുണ്ട്‌. പ്രണയവും പ്രകൃതിയും വിഷയമായ ചില മതേതര ഗീതങ്ങള്‍ മാറ്റിനിർത്തിയാല്‍ ഈ ജനുസ്സില്‍പ്പെട്ട ഗീതങ്ങളില്‍ പൊതുവേ കാണുന്ന ഭാവം വിഷാദമാണ്‌. ഇദ്ദേഹത്തിന്റെ സ്‌നേഹഗീതങ്ങള്‍ ഹീബ്രുസാഹിത്യത്തില്‍ ഉന്നതസ്ഥാനം നേടിയവയാണ്‌. ദ്‌ റോയല്‍ ക്രൗണ്‍ (The Royal Crown)എന്ന പേരിലെഴുതപ്പെട്ട ഗീതം ഹീബ്രു ആരാധനാവേളയില്‍ ഉപയോഗിച്ചുവരുന്നു. അറബിയിലുള്ള ദി ഫൗണ്ടന്‍ ഒഫ്‌ ലൈഫ്‌ (The Fountain of Life) എന്ന പ്രസിദ്ധകൃതിയുടെ ലത്തീന്‍ തർജുമ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഗുരു-ശിഷ്യ സംവാദരീതിയില്‍ രചിച്ചിരിക്കുന്ന ഈ കൃതിയില്‍ ബൈബിളിനെക്കുറിച്ചോ താല്‍മഡിനെക്കുറിച്ചോ പരാമർശമൊന്നും ഇല്ല; ജൂതപണ്ഡിതന്മാർക്ക്‌ സ്വീകാര്യമായിരുന്നില്ലെങ്കിലും ഡണ്‍സ്‌ സ്‌കോട്ട്‌സ്‌, ആല്‍ബർട്ട്‌സ്‌ മാഗ്നസ്‌ എന്നിവരില്‍ ഈ ഗ്രന്ഥം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. 1058-ല്‍ ലെന്‍സിയയില്‍ അന്തരിച്ചതായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍