This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഫിജിനിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:48, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇഫിജിനിയ

Iphigenia

യവനേതിഹാസ കഥാപാത്രം. യവനേതിഹാസ കഥാപാത്രങ്ങളായ അഗമെമ്‌നണ്‍ (മൈസേനേ രാജാവ്‌), കൈടമ്‌നേസ്‌ട്രയ എന്നിവരുടെ പുത്രിയാണ്‌ ഇഫിജിനിയ. ആർത്തെമീസ്‌ ദേവിയുടെ ഉദ്യാനത്തിലെ ഒരു കലമാനിനെ അഗമെമ്‌നണ്‍ വധിച്ചുവത്ര; ഇതിൽ പ്രകോപിതയായ ദേവി ട്രായ്‌ ആക്രമിക്കുവാന്‍ പുറപ്പെട്ട അഗമെമ്‌നണിന്റെ കപ്പലിനെ പ്രതികൂലവാതത്താൽ തടഞ്ഞെന്നും, അനന്തരം ദേവിയെ പ്രീതിപ്പെടുത്താന്‍ അഗമെമ്‌നണ്‍ തന്റെ പുത്രിയായ ഇഫിജിനിയയെ ബലി അർപ്പിച്ചുവെന്നുമാണ്‌ ഐതിഹ്യം. എന്നാൽ അവസാന നിമിഷത്തിൽ ആർത്തെമിസ്‌ ദേവി ഇഫിജിനിയയെ രക്ഷപ്പെടുത്തിയതായുള്ള ഒരു കഥയും പ്രചാരത്തിലുണ്ട്‌; ആർത്തെമിസ്‌ ദേവി ഇഫിജിനിയയെ ടാറസ്‌ എന്ന രാജ്യത്തേക്ക്‌ അയച്ചെന്നും അവിടെ ആർത്തെമിസ്സിന്റെ ദേവാലയത്തിലെ പൂജാരിണിയായി അവള്‍ കഴിഞ്ഞെന്നുമാണ്‌ വിശ്വാസം. ഹോമറിന്റെ ഇതിഹാസങ്ങള്‍ ഇഫിജിനിയയെക്കുറിച്ച്‌ പരാമർശിക്കുന്നില്ലെങ്കിലും ഈസ്‌ഖിലിസ്സിന്റെ അഗമെമ്‌നണിലും സോഫോക്‌ളിസിന്റെ എലക്‌ട്രയിലും യൂറിപ്പിഡിസിന്റെ ഇഫിജിനിയ ഔലിസ്സിൽ എന്ന കൃതിയിലും ഇഫിജിനിയയെ ഒരു പ്രധാന കഥാപാത്രമായി അവതരിപ്പിച്ചിട്ടുണ്ട്‌. ഇഫിജിനിയയെ കഥാനായികയാക്കി റെസി, ഗോയ്‌ഥെ എന്നിവർ പില്‌ക്കാലത്ത്‌ വെണ്ണേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍