This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍സൂബ്രസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:36, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്‍സൂബ്രസ്‌

Insubres

ബി.സി. അഞ്ചാം ശതകം വരെ ഉത്തരഇറ്റലിയിൽ വസിച്ചിരുന്ന ഒരു കെൽറ്റിക്‌ ജനത. ട്രാന്‍സ്‌പഡാനാ എന്ന പ്രദേശത്ത്‌ ഏറ്റവും ശക്തരായിരുന്ന ഇവർ മോണ്ട്‌ ജെനേവർ ചുരം വഴിയാണ്‌ ഇറ്റലിയിലേക്കു കടന്നതെന്നു കരുതപ്പെടുന്നു. ചരിത്രകാരനായ ലിവി സൂചിപ്പിച്ചിട്ടുള്ള വസ്‌തുതകള്‍ മാത്രമാണ്‌ ലഭ്യമായ ആധാരവസ്‌തുക്കള്‍. ബി.സി. 400-ൽ മെഡിയോലാനം എന്ന തലസ്ഥാനനഗരത്തിന്റെ (ഇന്നത്തെ മിലാന്‍) പ്രാന്തപ്രദേശങ്ങള്‍ അടങ്ങിയ ഒരു വലിയ മേഖല ഈ ജനതയുടെ കൈവശമായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. റോമും കാർത്തേജും തമ്മിൽ നടന്ന രണ്ടാം പ്യൂണിക്‌ യുദ്ധത്തിൽ ഇവർ കാർത്തേജിനെ സഹായിച്ചിരുന്നതിന്‌ രേഖകളുണ്ട്‌. റോമന്‍ ജനറലായ ക്ലാഡിയസ്‌ മാർസെല്ലസ്‌ ഇവരുടെ രാജാവായ വിറിഡോ മാറസ്സിനെ വധിച്ചത്‌ ഇവർക്കേറ്റ കനത്ത ആഘാതമായിരുന്നു (ബി.സി. 222). റോമന്‍ പ്രതിനിധിയായ വലേറിയൂസ്‌ ഫ്‌ളക്കാസ്‌ ബി.സി. 194-ൽ ഇവരെ പരാജയപ്പെടുത്തിയതോടെ ഒരു ഗോത്രമെന്ന നിലയിൽ ഇന്‍സൂബ്രസിനുള്ള പ്രാധാന്യം നഷ്‌ടപ്പെട്ടു. ബി.സി. 89 ആയതോടെ ആ പ്രദേശം മുഴുവന്‍ റോമന്‍ ഭരണത്തിന്‍കീഴിലായി. ബി.സി. 49-ൽ ഇന്‍സൂബ്രസ്‌ ജനതയ്‌ക്ക്‌ റോമന്‍ പൗരത്വം ലഭിച്ചതോടെ ഈ വർഗം റോമാക്കാരിൽ ലയിച്ചുചേർന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍