This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍സുലേഷന്‍, ഇലക്‌ട്രിക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Insulation, Electric)
(Insulation, Electric)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Insulation, Electric ==
== Insulation, Electric ==
 +
വൈദ്യുത ചാലകങ്ങളില്‍ക്കൂടി വൈദ്യുതി പ്രവാഹത്തെ നിശ്ചിതഗതിയില്‍ നിയന്ത്രിച്ചു കൊണ്ടുപോകുന്ന പ്രക്രിയ. ഉന്നത രോധമുള്ള വസ്‌തുക്കളാണ്‌ ഇതിനുപയോഗിക്കുന്നത്‌. രോധകങ്ങള്‍ ചാലകങ്ങളെ അകറ്റിനിര്‍ത്തി അവയ്‌ക്കിടയില്‍ കറണ്ട്‌ പ്രവാഹത്തിനു തടസ്സമുണ്ടാക്കുന്നു. വീടുകളിലുംമറ്റും ഉപയോഗിക്കുന്ന കമ്പി(wire))കളില്‍ വഴങ്ങുന്ന രോധനസംവിധാനമാണുള്ളത്‌.
-
വൈദ്യുത ചാലകങ്ങളിൽക്കൂടി വൈദ്യുതി പ്രവാഹത്തെ നിശ്ചിതഗതിയിൽ നിയന്ത്രിച്ചു കൊണ്ടുപോകുന്ന പ്രക്രിയ. ഉന്നത രോധമുള്ള വസ്‌തുക്കളാണ്‌ ഇതിനുപയോഗിക്കുന്നത്‌. രോധകങ്ങള്‍ ചാലകങ്ങളെ അകറ്റിനിർത്തി അവയ്‌ക്കിടയിൽ കറണ്ട്‌ പ്രവാഹത്തിനു തടസ്സമുണ്ടാക്കുന്നു. വീടുകളിലുംമറ്റും ഉപയോഗിക്കുന്ന കമ്പി(wire))കളിൽ വഴങ്ങുന്ന രോധനസംവിധാനമാണുള്ളത്‌.
+
രോധകവസ്‌തുക്കളുടെ ഗുണങ്ങള്‍ വ്യത്യസ്‌തമാണ്‌. രോധകത്തിന്റെ ഗുണ ദോഷങ്ങള്‍ പരിഗണിച്ചുവേണം അവ തെരഞ്ഞെടുക്കുവാന്‍. രോധകപദാര്‍ഥങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌:
-
രോധകവസ്‌തുക്കളുടെ ഗുണങ്ങള്‍ വ്യത്യസ്‌തമാണ്‌. രോധകത്തിന്റെ ഗുണ ദോഷങ്ങള്‍ പരിഗണിച്ചുവേണം അവ തെരഞ്ഞെടുക്കുവാന്‍. രോധകപദാർഥങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌:
+
-
വൈദ്യുത സവിശേഷതകള്‍.  പ്രധാനപ്പെട്ട വൈദ്യുത സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു:
+
'''വൈദ്യുത സവിശേഷതകള്‍.''' പ്രധാനപ്പെട്ട വൈദ്യുത സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു:
-
1. വിശിഷ്‌ട പ്രതിരോധം. ഒരു രോധകത്തിൽക്കൂടിയുള്ള കറണ്ട്‌ പ്രവാഹത്തിന്റെ അളവ്‌ നിർണയിക്കുന്നത്‌ അതിന്റെ വിശിഷ്‌ടപ്രതിരോധമാണ്‌. ഇത്‌ അളക്കുന്നതിനുമുമ്പ്‌ രോധകത്തിൽക്കൂടി ഒരു മിനിട്ടുനേരം കറണ്ട്‌ കടത്തിവിട്ടിരിക്കണം. വിശിഷ്‌ട പ്രതിരോധത്തിന്റെ മാത്ര ഓം മീറ്റർ ആണ്‌. നല്ല രോധകവസ്‌തുക്കള്‍ക്ക്‌ വിശിഷ്‌ട പ്രതിരോധം ഏകദേശം 108 ഓം മീ. കാണും. കുറഞ്ഞ വിശിഷ്‌ടപ്രതിരോധം ഉള്ള രോധകങ്ങള്‍ക്ക്‌ പ്രതികൂല കാലാവസ്ഥയിൽ വളരെ വേഗം കേടുവരുന്നു. പ്രതിരോധം പെട്ടെന്നു കുറഞ്ഞാൽ അത്‌ പ്രവർത്തനക്ഷമമല്ലെന്നുകരുതാം. ഒരു പദാർഥത്തിന്റെ പ്രതിരോധകതയിലെ ഈ വ്യത്യാസം ആ വസ്‌തുവിന്റെ ഉത്‌പാദനത്തിലുള്ള ഏകസമാനതയെയും സഘനതയെയും ആശ്രയിച്ചിരിക്കുന്നു.
+
1. '''വിശിഷ്‌ട പ്രതിരോധം'''. ഒരു രോധകത്തില്‍ക്കൂടിയുള്ള കറണ്ട്‌ പ്രവാഹത്തിന്റെ അളവ്‌ നിര്‍ണയിക്കുന്നത്‌ അതിന്റെ വിശിഷ്‌ടപ്രതിരോധമാണ്‌. ഇത്‌ അളക്കുന്നതിനുമുമ്പ്‌ രോധകത്തില്‍ക്കൂടി ഒരു മിനിട്ടുനേരം കറണ്ട്‌ കടത്തിവിട്ടിരിക്കണം. വിശിഷ്‌ട പ്രതിരോധത്തിന്റെ മാത്ര ഓം മീറ്റര്‍ ആണ്‌. നല്ല രോധകവസ്‌തുക്കള്‍ക്ക്‌ വിശിഷ്‌ട പ്രതിരോധം ഏകദേശം 10<sup>8</sup> ഓം മീ. കാണും. കുറഞ്ഞ വിശിഷ്‌ടപ്രതിരോധം ഉള്ള രോധകങ്ങള്‍ക്ക്‌ പ്രതികൂല കാലാവസ്ഥയില്‍ വളരെ വേഗം കേടുവരുന്നു. പ്രതിരോധം പെട്ടെന്നു കുറഞ്ഞാല്‍ അത്‌ പ്രവര്‍ത്തനക്ഷമമല്ലെന്നുകരുതാം. ഒരു പദാര്‍ഥത്തിന്റെ പ്രതിരോധകതയിലെ ഈ വ്യത്യാസം ആ വസ്‌തുവിന്റെ ഉത്‌പാദനത്തിലുള്ള ഏകസമാനതയെയും സഘനതയെയും ആശ്രയിച്ചിരിക്കുന്നു.
-
2. പാരാവൈദ്യുത ദൃഢത (Dielectric strength). വൈദ്യുത പൊട്ടന്‍ഷ്യലിനെ നേരിടാനുള്ള പ്രതിരോധകങ്ങളുടെ കഴിവാണിത്‌. രോധകങ്ങളിൽക്കൂടി സാരമായ കറണ്ട്‌ പ്രവഹിക്കാതെ പ്രയോഗിക്കാവുന്ന വിദ്യുത്‌ വോള്‍ട്ടതാചരിവുമാനത്തിന്റെ (Potential gradient)ഒരളവു കൂടിയാണിത്‌. കാലാവസ്ഥാവ്യത്യാസം, കാലപ്പഴക്കം, ഉയർന്ന താപനില, ഈർപ്പം എന്നിവ പാരാവൈദ്യുതദൃഢത കുറയ്‌ക്കുന്നു. ഇതിന്റെ സാധാരണമൂല്യം മില്ലിമീറ്ററിന്‌ 10,000 മുതൽ 20,000 വരെ വോള്‍ട്ടാണ്‌.
+
2. '''പാരാവൈദ്യുത ദൃഢത''' (Dielectric strength). വൈദ്യുത പൊട്ടന്‍ഷ്യലിനെ നേരിടാനുള്ള പ്രതിരോധകങ്ങളുടെ കഴിവാണിത്‌. രോധകങ്ങളില്‍ക്കൂടി സാരമായ കറണ്ട്‌ പ്രവഹിക്കാതെ പ്രയോഗിക്കാവുന്ന വിദ്യുത്‌ വോള്‍ട്ടതാചരിവുമാനത്തിന്റെ (Potential gradient)ഒരളവു കൂടിയാണിത്‌. കാലാവസ്ഥാവ്യത്യാസം, കാലപ്പഴക്കം, ഉയര്‍ന്ന താപനില, ഈര്‍പ്പം എന്നിവ പാരാവൈദ്യുതദൃഢത കുറയ്‌ക്കുന്നു. ഇതിന്റെ സാധാരണമൂല്യം മില്ലിമീറ്ററിന്‌ 10,000 മുതല്‍ 20,000 വരെ വോള്‍ട്ടാണ്‌.
-
3. ഈർപ്പ പ്രതിരോധം. ചില രോധകവസ്‌തുക്കള്‍ വായുവിൽനിന്നോ വെള്ളവുമായുള്ള സമ്പർക്കം കൊണ്ടോ ഈർപ്പം അവശോഷണം ചെയ്യുന്നു. അപ്പോള്‍ അവയുടെ വിശിഷ്‌ട പ്രതിരോധം കുറയുന്നു. ഉദാ. തടി, കോർക്ക്‌, കടലാസ്‌, തുണി ഇവയെ രോധകങ്ങളായി ഉപയോഗിക്കുന്നതു നല്ലതല്ല. ചില റബ്ബർ മിശ്രിതങ്ങളുടെ വൈദ്യുത ഗുണധർമങ്ങള്‍ ഈർപ്പംമൂലം മാറുന്നില്ല. ചില പ്രത്യേകതരം സിലിക്ക, അലൂമിന, ടൈറ്റാനിയ എന്നിവയ്‌ക്ക്‌ ഈർപ്പപ്രതിരോധശക്തി കൂടുതലാണ്‌. വെള്ളം, എച്ച, ഹൈഡ്രാകാർബണ്‍ എന്നിവയിൽനിന്ന്‌ രോധകത്തെ സംരക്ഷിക്കാന്‍ ചില അപ്രവേശ്യവസ്‌തുക്കള്‍ ഉപയോഗിക്കാം.
+
-
4. ശക്തിഗുണകം (Power factor). രോധകവസ്‌തുക്കള്‍ക്കുണ്ടാകുന്ന ശക്തിനഷ്‌ടത്തിന്റെ ഒരളവാണിത്‌. ഇതിന്റെ മൂല്യം ഏറ്റവും കുറഞ്ഞിരിക്കണം. ഉന്നത വോള്‍ട്ടതാ കേബിളുകള്‍ക്കും വാർത്താവിനിമയത്തിനുപയോഗിക്കുന്ന നിമ്‌ന വോള്‍ട്ടതാ കേബിളുകള്‍ക്കും ഇത്‌ പ്രത്യേക പ്രാധാന്യമുള്ളതാണ്‌. താപനിലയോടൊപ്പം രോധകത്തിന്റെ ശക്തിഗുണകവും വർധിക്കുന്നു.
+
3. '''ഈര്‍പ്പ പ്രതിരോധം.''' ചില രോധകവസ്‌തുക്കള്‍ വായുവില്‍നിന്നോ വെള്ളവുമായുള്ള സമ്പര്‍ക്കം കൊണ്ടോ ഈര്‍പ്പം അവശോഷണം ചെയ്യുന്നു. അപ്പോള്‍ അവയുടെ വിശിഷ്‌ട പ്രതിരോധം കുറയുന്നു. ഉദാ. തടി, കോര്‍ക്ക്‌, കടലാസ്‌, തുണി ഇവയെ രോധകങ്ങളായി ഉപയോഗിക്കുന്നതു നല്ലതല്ല. ചില റബ്ബര്‍ മിശ്രിതങ്ങളുടെ വൈദ്യുത ഗുണധര്‍മങ്ങള്‍ ഈര്‍പ്പംമൂലം മാറുന്നില്ല. ചില പ്രത്യേകതരം സിലിക്ക, അലൂമിന, ടൈറ്റാനിയ എന്നിവയ്‌ക്ക്‌ ഈര്‍പ്പപ്രതിരോധശക്തി കൂടുതലാണ്‌. വെള്ളം, എണ്ണ, ഹൈഡ്രോകാര്‍ബണ്‍ എന്നിവയില്‍നിന്ന്‌ രോധകത്തെ സംരക്ഷിക്കാന്‍ ചില അപ്രവേശ്യവസ്‌തുക്കള്‍ ഉപയോഗിക്കാം.
-
5. പാരാവൈദ്യുതാങ്കം (Dielectirc constant). ഇതിന്‌ വിശിഷ്‌ട പ്രരണികക്ഷമത എന്നും പേരുണ്ട്‌. ഏതെങ്കിലും ഉപകരണത്തിലേക്ക്‌ രോധിതചാലകത്തിൽക്കൂടിയും വായുരോധിതകമ്പിയിൽക്കൂടിയും വോള്‍ട്ടത എത്തിക്കുന്നതിനുള്ള ആവേശങ്ങളുടെ അനുപാതമാണിത്‌. വാർത്താവിനിമയത്തിനുള്ള കേബിളുകള്‍ക്ക്‌ ഇതിന്റെ മൂല്യം ഏറ്റവും കുറഞ്ഞിരിക്കണം.
+
4. '''ശക്തിഗുണകം''' (Power factor). രോധകവസ്‌തുക്കള്‍ക്കുണ്ടാകുന്ന ശക്തിനഷ്‌ടത്തിന്റെ ഒരളവാണിത്‌. ഇതിന്റെ മൂല്യം ഏറ്റവും കുറഞ്ഞിരിക്കണം. ഉന്നത വോള്‍ട്ടതാ കേബിളുകള്‍ക്കും വാര്‍ത്താവിനിമയത്തിനുപയോഗിക്കുന്ന നിമ്‌ന വോള്‍ട്ടതാ കേബിളുകള്‍ക്കും ഇത്‌ പ്രത്യേക പ്രാധാന്യമുള്ളതാണ്‌. താപനിലയോടൊപ്പം രോധകത്തിന്റെ ശക്തിഗുണകവും വര്‍ധിക്കുന്നു.
-
6. ഉയർന്ന ആവൃത്തി പ്രശ്‌നങ്ങള്‍. ഉയർന്ന ആവൃത്തിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം നിമിത്തം രോധകവസ്‌തുക്കളുടെ ഗുണങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്‌. ആവൃത്തി കൂടുന്നതനുസരിച്ച്‌ പാരാവൈദ്യുതാങ്കവും ശക്തിഗുണകവും രോധനത്തെക്കാള്‍ പ്രാധാന്യമുള്ളവയായിത്തീരുന്നു. ആവൃത്തിയും താപനിലയും വർധിക്കുന്നതനുസരിച്ച്‌ ഇവയും വർധിക്കുന്നു. ശക്തിഗുണകം കൂടിയാൽ കൂടുതൽ ഊർജം നഷ്‌ടപ്പെടും.
+
5. '''പാരാവൈദ്യുതാങ്കം''' (Dielectirc constant). ഇതിന്‌ വിശിഷ്‌ട പ്രേരണികക്ഷമത എന്നും പേരുണ്ട്‌. ഏതെങ്കിലും ഉപകരണത്തിലേക്ക്‌ രോധിതചാലകത്തില്‍ക്കൂടിയും വായുരോധിതകമ്പിയില്‍ക്കൂടിയും വോള്‍ട്ടത എത്തിക്കുന്നതിനുള്ള ആവേശങ്ങളുടെ അനുപാതമാണിത്‌. വാര്‍ത്താവിനിമയത്തിനുള്ള കേബിളുകള്‍ക്ക്‌ ഇതിന്റെ മൂല്യം ഏറ്റവും കുറഞ്ഞിരിക്കണം.
-
രോധകവസ്‌തുക്കള്‍ ശുദ്ധമല്ലെങ്കിൽ വൈദ്യുതതടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ചെറിയ അളവിലുള്ള മാലിന്യംപോലും ഉയർന്ന ആവൃത്തികളിൽ വലിയ പാരാവൈദ്യുതനഷ്‌ടം ഉണ്ടാക്കും.
+
6. '''ഉയര്‍ന്ന ആവൃത്തി പ്രശ്‌നങ്ങള്‍.''' ഉയര്‍ന്ന ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ വര്‍ധിച്ചുവരുന്ന ഉപയോഗം നിമിത്തം രോധകവസ്‌തുക്കളുടെ ഗുണങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്‌. ആവൃത്തി കൂടുന്നതനുസരിച്ച്‌ പാരാവൈദ്യുതാങ്കവും ശക്തിഗുണകവും രോധനത്തെക്കാള്‍ പ്രാധാന്യമുള്ളവയായിത്തീരുന്നു. ആവൃത്തിയും താപനിലയും വര്‍ധിക്കുന്നതനുസരിച്ച്‌ ഇവയും വര്‍ധിക്കുന്നു. ശക്തിഗുണകം കൂടിയാല്‍ കൂടുതല്‍ ഊര്‍ജം നഷ്‌ടപ്പെടും.
-
താപസംബന്ധിയായ സവിശേഷതകള്‍. ഉപയോഗത്തിനും പരിതഃസ്ഥിതികള്‍ക്കും അനുസരിച്ച്‌ ഇവ വ്യത്യാസപ്പെടും. ചിലപ്പോള്‍ ഉയർന്ന താപനിലയിലെ രോധകത്തിന്‌ താണ താപനിലയിൽ ചില ന്യൂനതകള്‍ കണ്ടെന്നുവരാം. ഓരോ രോധകവസ്‌തുവിനെയും ഉപയോഗപ്പെടുത്താവുന്ന പരമാവധി താപനില വൈദ്യുതകോഡിൽ കൊടുത്തിട്ടുണ്ട്‌. രോധകത്തിന്റെ താപനിലയുടെ വർധനവ്‌ അന്തരീക്ഷതാപനിലയുടെയും കേബിളിൽക്കൂടിയുള്ള ധാരാപ്രവാഹത്താലുണ്ടാകുന്ന താപത്തിന്റെയും പരിണതഫലമാണ്‌. താപനില നിയന്ത്രിച്ചാൽ രോധകങ്ങള്‍ കൂടുതൽകാലം നിലനില്‌ക്കും.
+
രോധകവസ്‌തുക്കള്‍ ശുദ്ധമല്ലെങ്കില്‍ വൈദ്യുതതടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ചെറിയ അളവിലുള്ള മാലിന്യംപോലും ഉയര്‍ന്ന ആവൃത്തികളില്‍ വലിയ പാരാവൈദ്യുതനഷ്‌ടം ഉണ്ടാക്കും.
-
വൈദ്യുതഗുണങ്ങളെ താപനില സാരമായി ബാധിക്കുന്നു. ഉയർന്ന താപനില വിശിഷ്‌ടരോധം കുറയ്‌ക്കുന്നതുമൂലം പാരാവൈദ്യുതനഷ്‌ടം വർധിക്കുന്നു; പ്രത്യേകിച്ചു ഉയർന്ന ആവൃത്തികളിൽ. ഉദാ. പോളിവിനൈൽ ക്ലോറൈഡിന്റെ പ്രതിരോധകത 95<sup>o</sup> C-ൽ 10<sup>13</sup> ഓം മീ. ആണ്‌, എന്നാൽ 150<sup>o</sup> C-ൽ അത്‌ 107 ഓം മീ. ആയി താഴുന്നു. സിലിക്കണ്‍, സ്റ്റൈറീന്‍, ബ്യൂട്ടാഡൈന്‍ കോപോളിമറുകള്‍, ഫ്‌ളൂറിനേറ്റഡ്‌ ഹൈഡ്രാകാർബണുകള്‍ എന്നിവയുടെ പാരാവൈദ്യുതാങ്കവും ശക്തിഗുണകവും ഉയർന്ന താപനിലയിലും ആവൃത്തിയിലും താരതമ്യേന സ്ഥിരമാണ്‌.  
+
'''താപസംബന്ധിയായ സവിശേഷതകള്‍.''' ഉപയോഗത്തിനും പരിതഃസ്ഥിതികള്‍ക്കും അനുസരിച്ച്‌ ഇവ വ്യത്യാസപ്പെടും. ചിലപ്പോള്‍ ഉയര്‍ന്ന താപനിലയിലെ രോധകത്തിന്‌ താണ താപനിലയില്‍ ചില ന്യൂനതകള്‍ കണ്ടെന്നുവരാം. ഓരോ രോധകവസ്‌തുവിനെയും ഉപയോഗപ്പെടുത്താവുന്ന പരമാവധി താപനില വൈദ്യുതകോഡില്‍ കൊടുത്തിട്ടുണ്ട്‌. രോധകത്തിന്റെ താപനിലയുടെ വര്‍ധനവ്‌ അന്തരീക്ഷതാപനിലയുടെയും കേബിളില്‍ക്കൂടിയുള്ള ധാരാപ്രവാഹത്താലുണ്ടാകുന്ന താപത്തിന്റെയും പരിണതഫലമാണ്‌. താപനില നിയന്ത്രിച്ചാല്‍ രോധകങ്ങള്‍ കൂടുതല്‍കാലം നിലനില്‌ക്കും.
-
താപനിലയുടെ വ്യത്യാസം രോധകവസ്‌തുക്കളുടെ പ്രകൃതത്തിലും മാറ്റം വരുത്തുന്നു. മിക്ക രോധകവസ്‌തുക്കളും താണതാപനിലയിൽ ദൃഢതയുള്ളതാകുന്നതിനാൽ, അവ വളച്ചാൽ പൊട്ടിപ്പോകാനിടയുണ്ട്‌. നേരേമറിച്ച്‌ ഉയർന്ന താപനില കുറച്ചു സമയം ഏല്‌ക്കുകയാണെങ്കിൽ അവ മൃദുവായിത്തീരുന്നു. കൂടുതൽ സമയം ഏല്‌ക്കുകയാണെങ്കിൽ അവ കട്ടിയുള്ളതും പൊട്ടിപ്പോകാവുന്നതും ആകുന്നു. ചില റബ്ബർ മിശ്രിതങ്ങള്‍ ഇതിനു വിപരീതമാണ്‌. മേല്‌പറഞ്ഞ രണ്ടുസന്ദർഭങ്ങളിലും രോധകമൂല്യം നഷ്‌ടപ്പെടുകയും വൈദ്യുതതടസ്സം ഉണ്ടാകുകയും ചെയ്യും. തീപിടിക്കാത്തതരം കേബിള്‍ ഉണ്ടാക്കണമെങ്കിൽ മറ്റു ചില നല്ല ഗുണങ്ങള്‍ നഷ്‌ടപ്പെടുത്തേണ്ടതായിവരും.
+
വൈദ്യുതഗുണങ്ങളെ താപനില സാരമായി ബാധിക്കുന്നു. ഉയര്‍ന്ന താപനില വിശിഷ്‌ടരോധം കുറയ്‌ക്കുന്നതുമൂലം പാരാവൈദ്യുതനഷ്‌ടം വര്‍ധിക്കുന്നു; പ്രത്യേകിച്ചു ഉയര്‍ന്ന ആവൃത്തികളില്‍. ഉദാ. പോളിവിനൈല്‍ ക്ലോറൈഡിന്റെ പ്രതിരോധകത 95<sup>o</sup> C-ല്‍ 10<sup>13</sup> ഓം മീ. ആണ്‌, എന്നാല്‍ 150<sup>o</sup> C-ല്‍ അത്‌ 10<sup>7</sup> ഓം മീ. ആയി താഴുന്നു. സിലിക്കണ്‍, സ്റ്റൈറീന്‍, ബ്യൂട്ടാഡൈന്‍ കോപോളിമറുകള്‍, ഫ്‌ളൂറിനേറ്റഡ്‌ ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ പാരാവൈദ്യുതാങ്കവും ശക്തിഗുണകവും ഉയര്‍ന്ന താപനിലയിലും ആവൃത്തിയിലും താരതമ്യേന സ്ഥിരമാണ്‌.  
-
യാന്ത്രിക സവിശേഷതകള്‍. സാധാരണയായി യാന്ത്രികഉറപ്പ്‌ കൂട്ടണമെങ്കിൽ രോധകങ്ങള്‍ക്കു പുറമേ ലോഹകവചമോ, നാടയോ ഉപയോഗിക്കണം. രോധകം ഏറ്റവും നല്ല വൈദ്യുത ലക്ഷണങ്ങള്‍ ഉള്ളതായും പുറമേയുള്ള കവചം യാന്ത്രികഉറപ്പ്‌ ഉള്ളതായും ആണ്‌ തെരഞ്ഞെടുക്കേണ്ടത്‌. രോധകങ്ങള്‍ കുറഞ്ഞ താപനിലയിൽ പൊട്ടിപ്പോകാത്തതും കൂടിയ താപനിലയിൽ മൃദുവാകാത്തതും ആയിരിക്കണം. സാധാരണയിൽ അല്‌പം കൂടിയ താപനിലയിൽ ഉരുകിപ്പോകുന്ന വസ്‌തുക്കള്‍ രോധകങ്ങളായി ഉപയോഗിക്കുന്നത്‌ അനുചിതമായിരിക്കും.  
+
താപനിലയുടെ വ്യത്യാസം രോധകവസ്‌തുക്കളുടെ പ്രകൃതത്തിലും മാറ്റം വരുത്തുന്നു. മിക്ക രോധകവസ്‌തുക്കളും താണതാപനിലയില്‍ ദൃഢതയുള്ളതാകുന്നതിനാല്‍, അവ വളച്ചാല്‍ പൊട്ടിപ്പോകാനിടയുണ്ട്‌. നേരേമറിച്ച്‌ ഉയര്‍ന്ന താപനില കുറച്ചു സമയം ഏല്‌ക്കുകയാണെങ്കില്‍ അവ മൃദുവായിത്തീരുന്നു. കൂടുതല്‍ സമയം ഏല്‌ക്കുകയാണെങ്കില്‍ അവ കട്ടിയുള്ളതും പൊട്ടിപ്പോകാവുന്നതും ആകുന്നു. ചില റബ്ബര്‍ മിശ്രിതങ്ങള്‍ ഇതിനു വിപരീതമാണ്‌. മേല്‌പറഞ്ഞ രണ്ടുസന്ദര്‍ഭങ്ങളിലും രോധകമൂല്യം നഷ്‌ടപ്പെടുകയും വൈദ്യുതതടസ്സം ഉണ്ടാകുകയും ചെയ്യും. തീപിടിക്കാത്തതരം കേബിള്‍ ഉണ്ടാക്കണമെങ്കില്‍ മറ്റു ചില നല്ല ഗുണങ്ങള്‍ നഷ്‌ടപ്പെടുത്തേണ്ടതായിവരും.
-
രസതന്ത്രപരമായ സവിശേഷതകള്‍. രസതന്ത്രശാലകളിൽ ഉപയോഗിക്കുന്ന രോധകവസ്‌തുക്കള്‍ക്ക്‌ പലപ്പോഴും എച്ച, മറ്റുതരം ദ്രാവകങ്ങള്‍, വാതകങ്ങള്‍ എന്നിവയിൽ കേടുവരാം. ഇതിന്‌ യാന്ത്രികഉറപ്പ്‌ കൂട്ടുകയാണ്‌ ആവശ്യം. ഇത്‌ ഓരോ പരിതഃസ്ഥിതി അനുസരിച്ച്‌ വ്യത്യാസപ്പെടുന്നു.
+
'''യാന്ത്രിക സവിശേഷതകള്‍.''' സാധാരണയായി യാന്ത്രികഉറപ്പ്‌ കൂട്ടണമെങ്കില്‍ രോധകങ്ങള്‍ക്കു പുറമേ ലോഹകവചമോ, നാടയോ ഉപയോഗിക്കണം. രോധകം ഏറ്റവും നല്ല വൈദ്യുത ലക്ഷണങ്ങള്‍ ഉള്ളതായും പുറമേയുള്ള കവചം യാന്ത്രികഉറപ്പ്‌ ഉള്ളതായും ആണ്‌ തെരഞ്ഞെടുക്കേണ്ടത്‌. രോധകങ്ങള്‍ കുറഞ്ഞ താപനിലയില്‍ പൊട്ടിപ്പോകാത്തതും കൂടിയ താപനിലയില്‍ മൃദുവാകാത്തതും ആയിരിക്കണം. സാധാരണയില്‍ അല്‌പം കൂടിയ താപനിലയില്‍ ഉരുകിപ്പോകുന്ന വസ്‌തുക്കള്‍ രോധകങ്ങളായി ഉപയോഗിക്കുന്നത്‌ അനുചിതമായിരിക്കും.  
-
ഭൂഗർഭകേബിളുകള്‍ക്ക്‌ മച്ചിലുള്ള രാസവസ്‌തുക്കള്‍ കൊണ്ടു നാശം ഉണ്ടാകാനിടയുണ്ട്‌. ഇവയ്‌ക്കും നല്ല യാന്ത്രികഉറപ്പാണാവശ്യം. കൂടാതെ രാസവസ്‌തുക്കളെ എതിർത്തുനിൽക്കാനുള്ള കഴിവ്‌ രോധകങ്ങള്‍ക്കും വേണം.
+
'''രസതന്ത്രപരമായ സവിശേഷതകള്‍.''' രസതന്ത്രശാലകളില്‍ ഉപയോഗിക്കുന്ന രോധകവസ്‌തുക്കള്‍ക്ക്‌ പലപ്പോഴും എണ്ണ, മറ്റുതരം ദ്രാവകങ്ങള്‍, വാതകങ്ങള്‍ എന്നിവയില്‍ കേടുവരാം. ഇതിന്‌ യാന്ത്രികഉറപ്പ്‌ കൂട്ടുകയാണ്‌ ആവശ്യം. ഇത്‌ ഓരോ പരിതഃസ്ഥിതി അനുസരിച്ച്‌ വ്യത്യാസപ്പെടുന്നു.
-
വഴങ്ങൽരോധനം. വൈദ്യുതകമ്പിയുടെ പുറത്തു നൽകുന്ന ആവരണം ഉണ്ടാക്കുന്ന മിശ്രിതത്തിലെ ഒരു ഘടകം മാത്രമാണ്‌ രോധകവസ്‌തു. ഒരു അടിസ്ഥാനഘടകം ഉപയോഗിച്ച്‌ വ്യത്യസ്‌ത ഗുണങ്ങളുള്ള പല മിശ്രിതങ്ങള്‍ ഉണ്ടാക്കാം. രോധകങ്ങളെ പൊതുവേ തെർമോ പ്ലാസ്റ്റിക്‌, തെർമോസെറ്റിങ്‌ പ്ലാസ്റ്റിക്‌ എന്നു രണ്ടായി തിരിക്കാം. ചില രോധകങ്ങള്‍ക്കു താപവ്യത്യാസം കൊണ്ടു മാറ്റം വരുന്നില്ല. ചില പ്രധാനപ്പെട്ട രോധകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
+
ഭൂഗര്‍ഭകേബിളുകള്‍ക്ക്‌ മണ്ണിലുള്ള രാസവസ്‌തുക്കള്‍ കൊണ്ടു നാശം ഉണ്ടാകാനിടയുണ്ട്‌. ഇവയ്‌ക്കും നല്ല യാന്ത്രികഉറപ്പാണാവശ്യം. കൂടാതെ രാസവസ്‌തുക്കളെ എതിര്‍ത്തുനില്‍ക്കാനുള്ള കഴിവ്‌ രോധകങ്ങള്‍ക്കും വേണം.
-
1. തെർമോ പ്ലാസ്റ്റിക്‌ രോധകങ്ങള്‍. ചൂടാക്കുമ്പോള്‍ മൃദുവാകുകയും തണുക്കുമ്പോള്‍ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നതിനാൽ ഇവ എക്‌സ്‌ട്രൂഡനവാർക്കലിന്‌ വളരെ അനുയോജ്യമാണ്‌. സാധാരണമായി ഉപയോഗിക്കാവുന്ന രോധകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്‌.  
+
'''വഴങ്ങല്‍രോധനം.''' വൈദ്യുതകമ്പിയുടെ പുറത്തു നല്‍കുന്ന ആവരണം ഉണ്ടാക്കുന്ന മിശ്രിതത്തിലെ ഒരു ഘടകം മാത്രമാണ്‌ രോധകവസ്‌തു. ഒരു അടിസ്ഥാനഘടകം ഉപയോഗിച്ച്‌ വ്യത്യസ്‌ത ഗുണങ്ങളുള്ള പല മിശ്രിതങ്ങള്‍ ഉണ്ടാക്കാം. രോധകങ്ങളെ പൊതുവേ തെര്‍മോ പ്ലാസ്റ്റിക്‌, തെര്‍മോസെറ്റിങ്‌ പ്ലാസ്റ്റിക്‌ എന്നു രണ്ടായി തിരിക്കാം. ചില രോധകങ്ങള്‍ക്കു താപവ്യത്യാസം കൊണ്ടു മാറ്റം വരുന്നില്ല. ചില പ്രധാനപ്പെട്ട രോധകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
-
പോളിഎഥിലിന്‍. ഉയർന്ന ആവൃത്തിയിലെ ഉപയോഗങ്ങള്‍ക്കു യോജിച്ചതാണെങ്കിലും ഇത്‌ 110<sup>o</sup> Cതാപനിലയിൽ ഉരുകിപ്പോകുന്നു. രോധകത്തിനു കനം കൂടിയാൽ വഴങ്ങുകയില്ല. ഗ്രീസ്‌, ചില ഹൈഡ്രാകാർബണുകള്‍ എന്നിവയുടെ പ്രവർത്തനംമൂലം ഇതിൽ കാലക്രമേണ പൊട്ടലുകളുണ്ടാകുന്നു. അടുത്ത കാലത്തായി ഈ ന്യൂനതകള്‍ പരിഹരിക്കപ്പെട്ട പുതിയ തരം പോളിഎഥിലിനുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ ഇവയ്‌ക്ക്‌ പഴയവയുടെ ചില ഗുണങ്ങള്‍ ഇല്ല.
+
-
പോളീസ്റ്റൈറീന്‍. മെച്ചപ്പെട്ട വൈദ്യുതഗുണങ്ങള്‍ ഇതിനുണ്ട്‌. കനംകുറഞ്ഞ പാളികളായിമാത്രമേ ഉപയോഗിക്കാവൂ. താപനിലയുടെ വ്യത്യാസം ഇതിന്റെ ഗുണങ്ങളെ കാര്യമായി ബാധിക്കുന്നില്ല.
+
1. '''തെര്‍മോ പ്ലാസ്റ്റിക്‌ രോധകങ്ങള്‍.''' ചൂടാക്കുമ്പോള്‍ മൃദുവാകുകയും തണുക്കുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നതിനാല്‍ ഇവ എക്‌സ്‌ട്രൂഡനവാര്‍ക്കലിന്‌ വളരെ അനുയോജ്യമാണ്‌. സാധാരണമായി ഉപയോഗിക്കാവുന്ന രോധകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്‌.  
-
പോളിവിനൈൽ ക്ലോറൈഡ്‌. ഇക്കാലത്ത്‌ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന രോധകമാണിത്‌. ഇതിന്റെ പലതരം മിശ്രിതങ്ങളുണ്ടാക്കാം. താപവ്യതിയാനം പോളിഎഥിലിനെക്കാളും വേഗം ഇതിനെ ബാധിക്കും. താഴ്‌ന്ന താപനിലയിൽ ഇതിനു ദൃഢത വർധിക്കുന്നു. ഇത്‌ ചിലപ്പോള്‍ ഉയർന്ന മർദത്തിൽ അന്തരീക്ഷ താപനിലയിൽപ്പോലും ഉരുകാറുണ്ട്‌.
+
'''പോളിഎഥിലിന്‍.''' ഉയര്‍ന്ന ആവൃത്തിയിലെ ഉപയോഗങ്ങള്‍ക്കു യോജിച്ചതാണെങ്കിലും ഇത്‌ 110<sup>o</sup> Cതാപനിലയില്‍ ഉരുകിപ്പോകുന്നു. രോധകത്തിനു കനം കൂടിയാല്‍ വഴങ്ങുകയില്ല. ഗ്രീസ്‌, ചില ഹൈഡ്രാകാര്‍ബണുകള്‍ എന്നിവയുടെ പ്രവര്‍ത്തനംമൂലം ഇതില്‍ കാലക്രമേണ പൊട്ടലുകളുണ്ടാകുന്നു. അടുത്ത കാലത്തായി ഈ ന്യൂനതകള്‍ പരിഹരിക്കപ്പെട്ട പുതിയ തരം പോളിഎഥിലിനുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇവയ്‌ക്ക്‌ പഴയവയുടെ ചില ഗുണങ്ങള്‍ ഇല്ല.
-
മൈലാർ. രോധകമായിട്ടധികമില്ലെങ്കിലും നാടയുടെ രൂപത്തിൽ ഉപയോഗിക്കാറുണ്ട്‌.
+
-
നൈലോണ്‍. മൈലാർ പോലെയുള്ളതാണെങ്കിലും ഇതിന്‌ ഉരസലിനെ അതിജീവിക്കുവാനുള്ള കഴിവുണ്ട്‌. ഇത്‌ കേബിള്‍ രോധനത്തിന്‌ ഉപയോഗിക്കാറില്ല.
+
'''പോളീസ്റ്റൈറീന്‍'''. മെച്ചപ്പെട്ട വൈദ്യുതഗുണങ്ങള്‍ ഇതിനുണ്ട്‌. കനംകുറഞ്ഞ പാളികളായിമാത്രമേ ഉപയോഗിക്കാവൂ. താപനിലയുടെ വ്യത്യാസം ഇതിന്റെ ഗുണങ്ങളെ കാര്യമായി ബാധിക്കുന്നില്ല.
-
ടെഫ്‌ളോണ്‍, കെൽ-എഥ്‌. ഇവയ്‌ക്ക്‌ ദൃഢത കൂടുതലായതിനാൽ കനംകുറഞ്ഞ പാളികളായി മാത്രമേ ഉപയോഗിക്കാറുള്ളൂ. ക്ലോറിന്റെയും ഫ്‌ളൂറിന്റെയും സംയുക്തങ്ങളായ ഇവയ്‌ക്ക്‌      200o C-ൽ കൂടിയ താപനിലയെ തടുക്കാനുള്ള ശക്തിയുണ്ട്‌.
+
'''പോളിവിനൈല്‍ ക്ലോറൈഡ്‌.''' ഇക്കാലത്ത്‌ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന രോധകമാണിത്‌. ഇതിന്റെ പലതരം മിശ്രിതങ്ങളുണ്ടാക്കാം. താപവ്യതിയാനം പോളിഎഥിലിനെക്കാളും വേഗം ഇതിനെ ബാധിക്കും. താഴ്‌ന്ന താപനിലയില്‍ ഇതിനു ദൃഢത വര്‍ധിക്കുന്നു. ഇത്‌ ചിലപ്പോള്‍ ഉയര്‍ന്ന മര്‍ദത്തില്‍ അന്തരീക്ഷ താപനിലയില്‍പ്പോലും ഉരുകാറുണ്ട്‌.
-
തെർമോസെറ്റിങ്‌ പ്ലാസ്റ്റിക്‌ രോധകങ്ങള്‍. സ്വതവേ മൃദുവായതിനാൽ മർദമുപയോഗിച്ച്‌ എക്‌സ്‌ട്രൂഡനം ചെയ്യാം. തണുക്കുമ്പോള്‍ വീണ്ടും മൃദുവാകാത്ത സ്ഥിതിയിൽ എത്തുന്നതുവരെ ഇവയ്‌ക്ക്‌ താപോപചാരം ചെയ്യുന്നു.
+
'''മൈലാര്‍.''' രോധകമായിട്ടധികമില്ലെങ്കിലും നാടയുടെ രൂപത്തില്‍ ഉപയോഗിക്കാറുണ്ട്‌.
-
1. റബ്ബർ മിശ്രിതങ്ങള്‍. രോധകങ്ങള്‍ നിർമിക്കുന്നതിന്‌ ഇവയെ പ്ലാസ്റ്റിക്‌രൂപത്തിൽ ഗന്ധകവുമായി സംയോജിപ്പിക്കുന്നു. ഈ ഊഷ്‌മോപചാരത്തിന്‌ വള്‍ക്കനീകരിക്കൽ എന്നു പറയുന്നു. പുതിയ വസ്‌തുക്കളുടെ ആവിർഭാവം നിമിത്തം സ്വാഭാവിക റബ്ബർ ഇപ്പോള്‍ രോധകമായി ഉപയോഗിക്കാറില്ല.
+
'''നൈലോണ്‍'''. മൈലാര്‍ പോലെയുള്ളതാണെങ്കിലും ഇതിന്‌ ഉരസലിനെ അതിജീവിക്കുവാനുള്ള കഴിവുണ്ട്‌. ഇത്‌ കേബിള്‍ രോധനത്തിന്‌ ഉപയോഗിക്കാറില്ല.
-
2. ഉദ്‌ഗ്രഥിത റബ്ബർ. (ബ്യൂണോ-എസ്‌) സ്വാഭാവിക റബ്ബറിലുള്ള ചില വസ്‌തുക്കള്‍ ഇല്ലെങ്കിലും മനുഷ്യനിർമിതമായ ഉദ്‌ഗ്രഥിതറബ്ബറിന്റെ ഘടന ഏകതാനമാണ്‌. ഇത്‌ നല്ല വൈദ്യുതരോധകമാണ്‌. ഇതിന്‌ നല്ല പ്രതിരോധരോധനവും പാരാവൈദ്യുതശക്തിയും ഇടത്തരം ശക്തിഗുണകാങ്കവും സവിശേഷപ്രരണക്ഷമതയും ഉണ്ട്‌. രാസവസ്‌തുക്കള്‍, ഈർപ്പം, കാലാവസ്ഥാവ്യതിയാനം എന്നിവയെ നേരിടുന്നതിനുതക്ക പ്രതിരോധശക്തിയുള്ള റബ്ബർമിശ്രിതങ്ങള്‍ ഇപ്പോള്‍ നിർമിക്കാനാവുന്നു. പ്ലാസ്റ്റിക്കിനെക്കാള്‍ വഴങ്ങുന്ന ഇവ കൈകാര്യം ചെയ്യാനും സ്ഥാപിക്കാനും എളുപ്പവുമുണ്ട്‌. ഇവയ്‌ക്ക്‌ യാന്ത്രികസംരക്ഷണം ആവശ്യമാണ്‌. 35,000 വോള്‍ട്ട്‌ വരെയുള്ള പഥങ്ങള്‍ക്ക്‌ ഉപയോഗിക്കാം. ഇവ കാലപ്പഴക്കംകൊണ്ട്‌ ദൃഢതയുള്ളതായിത്തീരുന്നു. പക്ഷേ ഇളക്കാതിരിക്കുന്നിടത്തോളംകാലം വൈദ്യുതരോധകശക്തി കുറയുന്നില്ല.
+
'''ടെഫ്‌ളോണ്‍, കെല്‍-എഥ്‌.''' ഇവയ്‌ക്ക്‌ ദൃഢത കൂടുതലായതിനാല്‍ കനംകുറഞ്ഞ പാളികളായി മാത്രമേ ഉപയോഗിക്കാറുള്ളൂ. ക്ലോറിന്റെയും ഫ്‌ളൂറിന്റെയും സംയുക്തങ്ങളായ ഇവയ്‌ക്ക്‌ 200°C-ല്‍ കൂടിയ താപനിലയെ തടുക്കാനുള്ള ശക്തിയുണ്ട്‌.
-
3. ബ്യൂട്ടൈൽ. സ്വാഭാവിക റബ്ബറിനെക്കാളും ബ്യൂണാ-എസിനെക്കാളും പാരാവൈദ്യുത ഉറപ്പ്‌ കുറവായതിനാൽ ഉയർന്ന വോള്‍ട്ടതകള്‍ക്ക്‌ ഉപയോഗിക്കാറില്ല. കാലപ്പഴക്കംകൊണ്ട്‌ മൃദുവാകുന്നു.
+
'''തെര്‍മോസെറ്റിങ്‌ പ്ലാസ്റ്റിക്‌ രോധകങ്ങള്‍.''' സ്വതവേ മൃദുവായതിനാല്‍ മര്‍ദമുപയോഗിച്ച്‌ എക്‌സ്‌ട്രൂഡനം ചെയ്യാം. തണുക്കുമ്പോള്‍ വീണ്ടും മൃദുവാകാത്ത സ്ഥിതിയില്‍ എത്തുന്നതുവരെ ഇവയ്‌ക്ക്‌ താപോപചാരം ചെയ്യുന്നു.
-
4. നിയോപ്രീന്‍. റബ്ബർപോലുള്ള ഒരു മിശ്രിതമാണിത്‌. വൈദ്യുതഗുണങ്ങള്‍ കുറവായതിനാൽ രോധകമെന്നതിനെക്കാള്‍ യാന്ത്രികഉറപ്പ്‌ നൽകുന്നതിനാണ്‌ കൂടുതൽ ഉപയോഗിക്കുന്നത്‌. ഇതിന്‌ നല്ല വലിവ്‌-ഉറപ്പും ഉരയലിനെയും ഉടയലിനെയും തടയാനുള്ള കഴിവും ഉണ്ട്‌. സൂര്യപ്രകാശം, എച്ച എന്നിവയെ ചെറുക്കുന്നു. എന്നാൽ വെള്ളം, എച്ച എന്നിവ അല്‌പമായി ഉള്ളിൽ പ്രവേശിക്കാന്‍ സാധ്യതയുണ്ട്‌.
+
1. '''റബ്ബര്‍ മിശ്രിതങ്ങള്‍.''' രോധകങ്ങള്‍ നിര്‍മിക്കുന്നതിന്‌ ഇവയെ പ്ലാസ്റ്റിക്‌രൂപത്തില്‍ ഗന്ധകവുമായി സംയോജിപ്പിക്കുന്നു. ഈ ഊഷ്‌മോപചാരത്തിന്‌ വള്‍ക്കനീകരിക്കല്‍ എന്നു പറയുന്നു. പുതിയ വസ്‌തുക്കളുടെ ആവിര്‍ഭാവം നിമിത്തം സ്വാഭാവിക റബ്ബര്‍ ഇപ്പോള്‍ രോധകമായി ഉപയോഗിക്കാറില്ല.
-
5. സിലിക്കണ്‍ റബ്ബർ. ഇതിന്‌ ചെലവ്‌ കൂടുതലാണ്‌. 150<sup>o</sup>C മുതൽ 200<sup>o</sup>C വരെയുള്ള താപനിലയിൽ നല്ല വൈദ്യുതഗുണങ്ങള്‍ ഉണ്ടെങ്കിലും മിക്കയിനങ്ങള്‍ക്കും യാന്ത്രികഉറപ്പ്‌ കുറവാണ്‌.
+
2. '''ഉദ്‌ഗ്രഥിത റബ്ബര്‍.''' (ബ്യൂണോ-എസ്‌) സ്വാഭാവിക റബ്ബറിലുള്ള ചില വസ്‌തുക്കള്‍ ഇല്ലെങ്കിലും മനുഷ്യനിര്‍മിതമായ ഉദ്‌ഗ്രഥിതറബ്ബറിന്റെ ഘടന ഏകതാനമാണ്‌. ഇത്‌ നല്ല വൈദ്യുതരോധകമാണ്‌. ഇതിന്‌ നല്ല പ്രതിരോധരോധനവും പാരാവൈദ്യുതശക്തിയും ഇടത്തരം ശക്തിഗുണകാങ്കവും സവിശേഷപ്രേരണക്ഷമതയും ഉണ്ട്‌. രാസവസ്‌തുക്കള്‍, ഈര്‍പ്പം, കാലാവസ്ഥാവ്യതിയാനം എന്നിവയെ നേരിടുന്നതിനുതക്ക പ്രതിരോധശക്തിയുള്ള റബ്ബര്‍മിശ്രിതങ്ങള്‍ ഇപ്പോള്‍ നിര്‍മിക്കാനാവുന്നു. പ്ലാസ്റ്റിക്കിനെക്കാള്‍ വഴങ്ങുന്ന ഇവ കൈകാര്യം ചെയ്യാനും സ്ഥാപിക്കാനും എളുപ്പവുമുണ്ട്‌. ഇവയ്‌ക്ക്‌ യാന്ത്രികസംരക്ഷണം ആവശ്യമാണ്‌. 35,000 വോള്‍ട്ട്‌ വരെയുള്ള പഥങ്ങള്‍ക്ക്‌ ഉപയോഗിക്കാം. ഇവ കാലപ്പഴക്കംകൊണ്ട്‌ ദൃഢതയുള്ളതായിത്തീരുന്നു. പക്ഷേ ഇളക്കാതിരിക്കുന്നിടത്തോളംകാലം വൈദ്യുതരോധകശക്തി കുറയുന്നില്ല.
-
6. ഈപോക്‌സി റസിനുകള്‍. ഇവയെ സന്ധികളുടെ രോധനത്തിനായി ഉപയോഗിക്കുന്നു. ഒരുതരം ദ്രാവകവും പൊടിയും തമ്മിൽ കുഴയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവർത്തനഫലമായി താപം ഉത്‌പാദിപ്പിക്കപ്പെടുന്നു. തത്‌ഫലമായി ഈ മിശ്രിതം ഒരു വഴങ്ങാത്ത ഖരവസ്‌തുവായി മാറുന്നു. ഇതിന്‌ നല്ല വൈദ്യുതഗുണങ്ങളും യാന്ത്രികഗുണങ്ങളും ഉണ്ട്‌.
+
3. '''ബ്യൂട്ടൈല്‍'''. സ്വാഭാവിക റബ്ബറിനെക്കാളും ബ്യൂണാ-എസിനെക്കാളും പാരാവൈദ്യുത ഉറപ്പ്‌ കുറവായതിനാല്‍ ഉയര്‍ന്ന വോള്‍ട്ടതകള്‍ക്ക്‌ ഉപയോഗിക്കാറില്ല. കാലപ്പഴക്കംകൊണ്ട്‌ മൃദുവാകുന്നു.
-
താപസുഗ്രാഹകരോധകങ്ങള്‍. ഇവയ്‌ക്ക്‌ താപം കൊണ്ട്‌ ഗുണവ്യത്യാസം ഉണ്ടാകുന്നില്ല. ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
+
4. '''നിയോപ്രീന്‍'''. റബ്ബര്‍പോലുള്ള ഒരു മിശ്രിതമാണിത്‌. വൈദ്യുതഗുണങ്ങള്‍ കുറവായതിനാല്‍ രോധകമെന്നതിനെക്കാള്‍ യാന്ത്രികഉറപ്പ്‌ നല്‍കുന്നതിനാണ്‌ കൂടുതല്‍ ഉപയോഗിക്കുന്നത്‌. ഇതിന്‌ നല്ല വലിവ്‌-ഉറപ്പും ഉരയലിനെയും ഉടയലിനെയും തടയാനുള്ള കഴിവും ഉണ്ട്‌. സൂര്യപ്രകാശം, എണ്ണ എന്നിവയെ ചെറുക്കുന്നു. എന്നാല്‍ വെള്ളം, എണ്ണ എന്നിവ അല്‌പമായി ഉള്ളില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്‌.
-
1. കടലാസ്‌. പല പാളികളായി എച്ച ചെലുത്തിയും ഈർപ്പ പ്രതിരോധത്തിനായി ഈയ-ഉറകളോടുകൂടിയും ഉപയോഗിക്കുന്നു. 15,000 വോള്‍ട്ട്‌ വരെ ഉപയോഗിക്കാം. കാലപ്പഴക്കംകൊണ്ട്‌ വൈദ്യുതഗുണങ്ങള്‍ മാറുന്നു.  
+
-
2. വാർണീഷിട്ട തുണി. വാർണീഷിൽ മുക്കിയ കനം കുറഞ്ഞ തുണി പല പാളികളായി ഉപയോഗിക്കുന്നു. ഇതിന്റെ വൈദ്യുത ഗുണങ്ങള്‍ എച്ച ചെലുത്തിയ കടലാസ്‌ രോധകത്തിന്റേതിനെക്കാളും മോശമാണ്‌. ഈർപ്പത്തിൽനിന്നു സംരക്ഷണവും യാന്ത്രികസംരക്ഷണവും നൽകാന്‍ ഈയ-ഉറകള്‍ ആവശ്യമാണ്‌. ഇത്‌ താണവോള്‍ട്ടതകള്‍ക്കു മാത്രം ഉപയോഗിക്കുന്നു.
+
5. '''സിലിക്കണ്‍ റബ്ബര്‍.''' ഇതിന്‌ ചെലവ്‌ കൂടുതലാണ്‌. 150<sup>o</sup>C മുതല്‍ 200<sup>o</sup>C വരെയുള്ള താപനിലയില്‍ നല്ല വൈദ്യുതഗുണങ്ങള്‍ ഉണ്ടെങ്കിലും മിക്കയിനങ്ങള്‍ക്കും യാന്ത്രികഉറപ്പ്‌ കുറവാണ്‌.
-
3. നൈട്രജന്‍ വാതകം. ഉന്നതവോള്‍ട്ടതയിൽ രോധകമായി ഉപയോഗിക്കുന്നു. വൈദ്യുതചാലകം കുഴലിന്റെ നടുവിൽക്കൂടി കടത്തിയശേഷം നൈട്രജന്‍ വാതകം ഉന്നതമർദത്തിൽ നിറയ്‌ക്കുന്നു.
+
6. '''ഈപോക്‌സി റസിനുകള്‍.''' ഇവയെ സന്ധികളുടെ രോധനത്തിനായി ഉപയോഗിക്കുന്നു. ഒരുതരം ദ്രാവകവും പൊടിയും തമ്മില്‍ കുഴയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനഫലമായി താപം ഉത്‌പാദിപ്പിക്കപ്പെടുന്നു. തത്‌ഫലമായി ഈ മിശ്രിതം ഒരു വഴങ്ങാത്ത ഖരവസ്‌തുവായി മാറുന്നു. ഇതിന്‌ നല്ല വൈദ്യുതഗുണങ്ങളും യാന്ത്രികഗുണങ്ങളും ഉണ്ട്‌.
-
4. മഗ്നീഷ്യം ഓക്‌സൈഡ്‌. ചെറിയ വോള്‍ട്ടതയിലും എന്നാൽ ഉന്നതതാപനിലയിലും(250o C വരെ) ഇത്‌ ഉപയോഗിക്കുന്നു. ചെമ്പുകുഴലിന്റെ നടുവിൽക്കൂടി ചാലകം കടത്തിയശേഷം മഗ്നീഷ്യം ഓക്‌സൈഡ്‌ നിറയ്‌ക്കുന്നു. ഈർപ്പം ഇതിനെ ബാധിക്കുന്നില്ല.
+
'''താപസുഗ്രാഹകരോധകങ്ങള്‍'''. ഇവയ്‌ക്ക്‌ താപം കൊണ്ട്‌ ഗുണവ്യത്യാസം ഉണ്ടാകുന്നില്ല. ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
-
5. ആസ്‌ബെസ്റ്റോസ്‌. താപരോധകമെന്നതുപോലെ ഇത്‌ ഒരു വൈദ്യുതരോധകവുമാണ്‌. കാലാവസ്ഥാപ്രതിരോധത്തിന്‌ ഒരു കവചം ആവശ്യമാണ്‌. താണവോള്‍ട്ടതകള്‍ക്ക്‌ ഇത്‌ ഉപയോഗിക്കാറുണ്ട്‌. പ്ലാസ്റ്റിക്കിനോടും വാർണീഷിട്ട തുണിയോടും ഒപ്പം ഉപയോഗിക്കാവുന്നതാണ്‌.
+
1. '''കടലാസ്‌'''. പല പാളികളായി എണ്ണ ചെലുത്തിയും ഈര്‍പ്പ പ്രതിരോധത്തിനായി ഈയ-ഉറകളോടുകൂടിയും ഉപയോഗിക്കുന്നു. 15,000 വോള്‍ട്ട്‌ വരെ ഉപയോഗിക്കാം. കാലപ്പഴക്കംകൊണ്ട്‌ വൈദ്യുതഗുണങ്ങള്‍ മാറുന്നു.  
-
ദൃഢരോധനം. വയറുകളുടെയും കേബിളുകളുടെയും വഴങ്ങുന്ന (flexible) ഉറകളായിട്ടല്ലാതെ രോധകവസ്‌തുക്കള്‍ ദൃഢമായ രൂപത്തിലും ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഇവ യാന്ത്രികഉറപ്പുള്ളതും രൂപവ്യത്യാസം വരാത്തതുമായ ഒരു പാരാവൈദ്യുത ആവരണമായി പ്രവർത്തിക്കുന്നു. ഉദാ. അഭ്രം, ഗ്ലാസ്‌, പോർസലൈന്‍, തെർമോസൈറ്റിങ്‌റെസിനുകള്‍ എന്നിവ. ഇവയെ മറ്റു വഴങ്ങുന്ന രോധകങ്ങളുമായി ചേർത്തുപയോഗിക്കാം.
+
2. '''വാര്‍ണീഷിട്ട തുണി.''' വാര്‍ണീഷില്‍ മുക്കിയ കനം കുറഞ്ഞ തുണി പല പാളികളായി ഉപയോഗിക്കുന്നു. ഇതിന്റെ വൈദ്യുത ഗുണങ്ങള്‍ എണ്ണ ചെലുത്തിയ കടലാസ്‌ രോധകത്തിന്റേതിനെക്കാളും മോശമാണ്‌. ഈര്‍പ്പത്തില്‍നിന്നു സംരക്ഷണവും യാന്ത്രികസംരക്ഷണവും നല്‍കാന്‍ ഈയ-ഉറകള്‍ ആവശ്യമാണ്‌. ഇത്‌ താണവോള്‍ട്ടതകള്‍ക്കു മാത്രം ഉപയോഗിക്കുന്നു.
-
1. അഭ്രം. ഇത്‌ വളരെ ദൃഢവും ഉയർന്ന താപപ്രതിരോധശക്തിയുള്ളതും ആണ്‌. പല പാളികളായി ഉപയോഗിക്കുന്നു. ചെറുതായി പൊടിച്ച അഭ്രം റസിനുമായി യോജിപ്പിച്ച്‌ അഭ്രഷീറ്റ്‌ ഉണ്ടാക്കുന്നു. വാർക്കപ്പെടുന്ന രോധകത്തിൽ പൂരകപദാർഥമായും പൊടിച്ച അഭ്രം ഉപയോഗിക്കുന്നു.
+
3. '''നൈട്രജന്‍ വാതകം.''' ഉന്നതവോള്‍ട്ടതയില്‍ രോധകമായി ഉപയോഗിക്കുന്നു. വൈദ്യുതചാലകം കുഴലിന്റെ നടുവില്‍ക്കൂടി കടത്തിയശേഷം നൈട്രജന്‍ വാതകം ഉന്നതമര്‍ദത്തില്‍ നിറയ്‌ക്കുന്നു.
-
2. ഗ്ലാസ്‌. ഇത്‌ ഒരു അക്രിസ്റ്റിലീയ വസ്‌തുവാണ്‌. സിലിക്കേറ്റുകള്‍, ബോറേറ്റുകള്‍, ഫോസ്‌ഫേറ്റുകള്‍ എന്നിവയും 50 മുതൽ 90 വരെ ശതമാനം  സിലിക്ക, സിലിക്കണ്‍ ഡൈ ഓക്‌സൈഡ്‌ എന്നിവയും അടങ്ങിയ ഒരു മിശ്രിതമാണ്‌. ഗ്ലാസ്‌, ഗ്ലാസ്‌ നൂല്‌, നേരിയ ഇഴകള്‍ ഉപയോഗിച്ചു നെയ്‌ത തുണി എന്നിവ ലഭ്യമാണ്‌.
+
4. '''മഗ്നീഷ്യം ഓക്‌സൈഡ്‌.''' ചെറിയ വോള്‍ട്ടതയിലും എന്നാല്‍ ഉന്നതതാപനിലയിലും(250°C വരെ) ഇത്‌ ഉപയോഗിക്കുന്നു. ചെമ്പുകുഴലിന്റെ നടുവില്‍ക്കൂടി ചാലകം കടത്തിയശേഷം മഗ്നീഷ്യം ഓക്‌സൈഡ്‌ നിറയ്‌ക്കുന്നു. ഈര്‍പ്പം ഇതിനെ ബാധിക്കുന്നില്ല.
-
3. പോർസലൈന്‍. ഫെൽസ്‌പാർ, ക്വാർട്ട്‌സ്‌, കളിമച്ച്‌ എന്നിവയും മറ്റു ധാതുക്കളും ചേർന്ന ഈ രോധകവസ്‌തു, വളരെ ദൃഢമായതെങ്കിലും പൊട്ടിപ്പോകാവുന്നതാണ്‌.
+
5. '''ആസ്‌ബെസ്റ്റോസ്‌'''. താപരോധകമെന്നതുപോലെ ഇത്‌ ഒരു വൈദ്യുതരോധകവുമാണ്‌. കാലാവസ്ഥാപ്രതിരോധത്തിന്‌ ഒരു കവചം ആവശ്യമാണ്‌. താണവോള്‍ട്ടതകള്‍ക്ക്‌ ഇത്‌ ഉപയോഗിക്കാറുണ്ട്‌. പ്ലാസ്റ്റിക്കിനോടും വാര്‍ണീഷിട്ട തുണിയോടും ഒപ്പം ഉപയോഗിക്കാവുന്നതാണ്‌.
 +
 
 +
'''ദൃഢരോധനം'''. വയറുകളുടെയും കേബിളുകളുടെയും വഴങ്ങുന്ന (flexible) ഉറകളായിട്ടല്ലാതെ രോധകവസ്‌തുക്കള്‍ ദൃഢമായ രൂപത്തിലും ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഇവ യാന്ത്രികഉറപ്പുള്ളതും രൂപവ്യത്യാസം വരാത്തതുമായ ഒരു പാരാവൈദ്യുത ആവരണമായി പ്രവര്‍ത്തിക്കുന്നു. ഉദാ. അഭ്രം, ഗ്ലാസ്‌, പോര്‍സലൈന്‍, തെര്‍മോസൈറ്റിങ്‌റെസിനുകള്‍ എന്നിവ. ഇവയെ മറ്റു വഴങ്ങുന്ന രോധകങ്ങളുമായി ചേര്‍ത്തുപയോഗിക്കാം.
 +
 
 +
1. '''അഭ്രം'''. ഇത്‌ വളരെ ദൃഢവും ഉയര്‍ന്ന താപപ്രതിരോധശക്തിയുള്ളതും ആണ്‌. പല പാളികളായി ഉപയോഗിക്കുന്നു. ചെറുതായി പൊടിച്ച അഭ്രം റസിനുമായി യോജിപ്പിച്ച്‌ അഭ്രഷീറ്റ്‌ ഉണ്ടാക്കുന്നു. വാര്‍ക്കപ്പെടുന്ന രോധകത്തില്‍ പൂരകപദാര്‍ഥമായും പൊടിച്ച അഭ്രം ഉപയോഗിക്കുന്നു.
 +
 
 +
2. '''ഗ്ലാസ്‌'''. ഇത്‌ ഒരു അക്രിസ്റ്റിലീയ വസ്‌തുവാണ്‌. സിലിക്കേറ്റുകള്‍, ബോറേറ്റുകള്‍, ഫോസ്‌ഫേറ്റുകള്‍ എന്നിവയും 50 മുതല്‍ 90 വരെ ശതമാനം  സിലിക്ക, സിലിക്കണ്‍ ഡൈ ഓക്‌സൈഡ്‌ എന്നിവയും അടങ്ങിയ ഒരു മിശ്രിതമാണ്‌. ഗ്ലാസ്‌, ഗ്ലാസ്‌ നൂല്‌, നേരിയ ഇഴകള്‍ ഉപയോഗിച്ചു നെയ്‌ത തുണി എന്നിവ ലഭ്യമാണ്‌.
 +
 
 +
3. '''പോര്‍സലൈന്‍'''. ഫെല്‍സ്‌പാര്‍, ക്വാര്‍ട്ട്‌സ്‌, കളിമണ്ണ് എന്നിവയും മറ്റു ധാതുക്കളും ചേര്‍ന്ന ഈ രോധകവസ്‌തു, വളരെ ദൃഢമായതെങ്കിലും പൊട്ടിപ്പോകാവുന്നതാണ്‌.
 +
 
 +
'''ദൃഢരോധകങ്ങളുടെ ഉപയോഗങ്ങള്‍.''' ഉറച്ച രോധകങ്ങള്‍ വൈദ്യുതചാലകങ്ങളെ താങ്ങിനിര്‍ത്തുന്നതിനും വൈദ്യുതവാഹികള്‍ക്കിടയില്‍ വേണ്ടത്ര വിടവു നല്‍കുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്‌. വായുവിനെക്കാള്‍ പാരാവൈദ്യുതഉറപ്പ്‌ കൂടുതലാണ്‌. ഇവയ്‌ക്ക്‌ ഉയര്‍ന്ന ഉപരിതലവിസര്‍പ്പണ പ്രതിരോധവും, ലഘു പരിപഥധാരമൂലമോ അല്ലാതെയോ ഉണ്ടാകുന്ന യാന്ത്രിക ബലത്തെ സഹിക്കാനുള്ള കഴിവും ആവശ്യമാണ്‌. എന്നാല്‍ മാത്രമേ ഇവയുടെ ഉയര്‍ന്ന വൈദ്യുതപ്രതിരോധം ഈര്‍പ്പംകൊണ്ടും മറ്റും കുറയാതിരിക്കുകയുള്ളൂ. ഇവയ്‌ക്ക്‌ ആര്‍ക്ക്‌ വിസര്‍ജനത്തെ അതിജീവിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
-
ദൃഢരോധകങ്ങളുടെ ഉപയോഗങ്ങള്‍. ഉറച്ച രോധകങ്ങള്‍ വൈദ്യുതചാലകങ്ങളെ താങ്ങിനിർത്തുന്നതിനും വൈദ്യുതവാഹികള്‍ക്കിടയിൽ വേണ്ടത്ര വിടവു നൽകുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്‌. വായുവിനെക്കാള്‍ പാരാവൈദ്യുതഉറപ്പ്‌ കൂടുതലാണ്‌. ഇവയ്‌ക്ക്‌ ഉയർന്ന ഉപരിതലവിസർപ്പണ പ്രതിരോധവും, ലഘു പരിപഥധാരമൂലമോ അല്ലാതെയോ ഉണ്ടാകുന്ന യാന്ത്രിക ബലത്തെ സഹിക്കാനുള്ള കഴിവും ആവശ്യമാണ്‌. എന്നാൽ മാത്രമേ ഇവയുടെ ഉയർന്ന വൈദ്യുതപ്രതിരോധം ഈർപ്പംകൊണ്ടും മറ്റും കുറയാതിരിക്കുകയുള്ളൂ. ഇവയ്‌ക്ക്‌ ആർക്ക്‌ വിസർജനത്തെ അതിജീവിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
 
[[ചിത്രം:Vol3_182_1.jpg|thumb|]]
[[ചിത്രം:Vol3_182_1.jpg|thumb|]]
-
ഉയർന്ന വോള്‍ട്ടതയിൽ ശക്തിപ്രഷണത്തിനുപയോഗിക്കുന്ന ചാലകങ്ങള്‍ക്ക്‌ പോർസലൈന്‍ കൊണ്ടുണ്ടാക്കിയ തൂക്കുരോധകമാലയോ, ബുഷിങ്‌ രോധകമോ ഉപയോഗിക്കുന്നു. വിസർപ്പണപാതയുടെ പ്രതിരോധം കൂട്ടുന്നതിന്‌ അരികുകളിൽ മടക്കുകള്‍ കൊടുത്തിരിക്കുന്നു. മധ്യവോള്‍ട്ടതകള്‍ക്ക്‌ ഗ്ലാസ്‌ അഥവാ പ്ലാസ്റ്റിക്‌ ബുഷിങ്ങുകള്‍ ഉപയോഗിക്കുന്നു. വീടുകളിലും വ്യവസായ ശാലകളിലും ഉള്ള താണ വോള്‍ട്ടതകള്‍ക്ക്‌ തെർമോസെറ്റിങ്‌ പ്ലാസ്റ്റിക്‌ രോധകങ്ങള്‍ ഉപയോഗിക്കുന്നു.
+
ഉയര്‍ന്ന വോള്‍ട്ടതയില്‍ ശക്തിപ്രഷണത്തിനുപയോഗിക്കുന്ന ചാലകങ്ങള്‍ക്ക്‌ പോര്‍സലൈന്‍ കൊണ്ടുണ്ടാക്കിയ തൂക്കുരോധകമാലയോ, ബുഷിങ്‌ രോധകമോ ഉപയോഗിക്കുന്നു. വിസര്‍പ്പണപാതയുടെ പ്രതിരോധം കൂട്ടുന്നതിന്‌ അരികുകളില്‍ മടക്കുകള്‍ കൊടുത്തിരിക്കുന്നു. മധ്യവോള്‍ട്ടതകള്‍ക്ക്‌ ഗ്ലാസ്‌ അഥവാ പ്ലാസ്റ്റിക്‌ ബുഷിങ്ങുകള്‍ ഉപയോഗിക്കുന്നു. വീടുകളിലും വ്യവസായ ശാലകളിലും ഉള്ള താണ വോള്‍ട്ടതകള്‍ക്ക്‌ തെര്‍മോസെറ്റിങ്‌ പ്ലാസ്റ്റിക്‌ രോധകങ്ങള്‍ ഉപയോഗിക്കുന്നു.
-
വൈദ്യുതവാഹികള്‍ തമ്മിലുള്ള കുറഞ്ഞ അകലം നിമിത്തം അവയ്‌ക്കിടയിൽ പാരാവൈദ്യുതഉറപ്പ്‌ കൂടിയ ഒരു ഉറച്ച രോധകവസ്‌തു ആവശ്യമായിവരും. ഉദാ. ട്രാന്‍സ്‌ഫോർമറുകള്‍, കറങ്ങുന്ന യന്ത്രങ്ങള്‍ എന്നിവ. വൈദ്യുതയന്ത്രങ്ങളിലെ ചുറ്റലുകള്‍ക്ക്‌ മൂന്നുതരം രോധനം ആവശ്യമാണ്‌. ഇഴകള്‍ തമ്മിൽ താണവോള്‍ട്ടതയെ താങ്ങാനുള്ള രോധകവും ചുറ്റുകള്‍ തമ്മിലുള്ള രോധനത്തിനു നാടയും ചുരുളുകള്‍ക്കിടയ്‌ക്ക്‌ ഉറച്ച രോധകവും ഉപയോഗിക്കുന്നു. രോധനവ്യവസ്ഥയുടെ ഘടകങ്ങളായി പല വസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ട്‌. പാരാവൈദ്യുതഉറപ്പ്‌, കാലപ്പഴക്കംകൊണ്ടു വരുന്ന മാറ്റങ്ങള്‍, ഉയർന്ന വോള്‍ട്ടത, യാന്ത്രിക ക്ലേശം, ഊഷ്‌മാവ്‌ എന്നിവയെ അതിജീവിക്കാനുള്ള കഴിവ്‌ മുതലായവ കണക്കിലെടുത്തുകൊണ്ടുവേണം രോധകവസ്‌തുക്കള്‍ തെരഞ്ഞെടുക്കേണ്ടത്‌.
+
വൈദ്യുതവാഹികള്‍ തമ്മിലുള്ള കുറഞ്ഞ അകലം നിമിത്തം അവയ്‌ക്കിടയില്‍ പാരാവൈദ്യുതഉറപ്പ്‌ കൂടിയ ഒരു ഉറച്ച രോധകവസ്‌തു ആവശ്യമായിവരും. ഉദാ. ട്രാന്‍സ്‌ഫോര്‍മറുകള്‍, കറങ്ങുന്ന യന്ത്രങ്ങള്‍ എന്നിവ. വൈദ്യുതയന്ത്രങ്ങളിലെ ചുറ്റലുകള്‍ക്ക്‌ മൂന്നുതരം രോധനം ആവശ്യമാണ്‌. ഇഴകള്‍ തമ്മില്‍ താണവോള്‍ട്ടതയെ താങ്ങാനുള്ള രോധകവും ചുറ്റുകള്‍ തമ്മിലുള്ള രോധനത്തിനു നാടയും ചുരുളുകള്‍ക്കിടയ്‌ക്ക്‌ ഉറച്ച രോധകവും ഉപയോഗിക്കുന്നു. രോധനവ്യവസ്ഥയുടെ ഘടകങ്ങളായി പല വസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ട്‌. പാരാവൈദ്യുതഉറപ്പ്‌, കാലപ്പഴക്കംകൊണ്ടു വരുന്ന മാറ്റങ്ങള്‍, ഉയര്‍ന്ന വോള്‍ട്ടത, യാന്ത്രിക ക്ലേശം, ഊഷ്‌മാവ്‌ എന്നിവയെ അതിജീവിക്കാനുള്ള കഴിവ്‌ മുതലായവ കണക്കിലെടുത്തുകൊണ്ടുവേണം രോധകവസ്‌തുക്കള്‍ തെരഞ്ഞെടുക്കേണ്ടത്‌.
 +
 
 +
'''വോള്‍ട്ടതാ ആവശ്യങ്ങള്‍.''' ചാലകങ്ങളുടെ ഉറച്ച രോധന  വ്യവസ്ഥയ്‌ക്ക്‌ വിതരണവോള്‍ട്ടതയുടെ ഇരട്ടി വോള്‍ട്ടതയും പരീക്ഷണവോള്‍ട്ടത താങ്ങാനുള്ള കഴിവും ഉണ്ടായിരിക്കണം. ഇഴകളുടെയും ചുറ്റുകളുടെയും രോധനം ആവര്‍ത്തനപ്രോത്‌കര്‍ഷ ആവേഗവോള്‍ട്ടത ഉപയോഗിച്ച്‌ പരീക്ഷിക്കണം. പല വസ്‌തുക്കള്‍ ശ്രണിയായി ഉപയോഗിച്ചാല്‍ അവയുടെ പാരാവൈദ്യുത ഉറപ്പ്‌ ഘടകവസ്‌തുക്കളുടെ പാരാവൈദ്യുതാങ്കത്തിന്‌ വിപരീതാനുപാതത്തിലായിരിക്കും. വായുവിന്റെ പാരാവൈദ്യുതാങ്കം ഒന്നും, ഉറച്ച രോധകങ്ങള്‍ക്കു മൂന്നുമുതല്‍ ആറുവരെയും ആണ്‌. തന്മൂലം രോധകങ്ങള്‍ക്കിടയ്‌ക്കുവരുന്ന വായുസ്ഥലത്തിന്റെ വൈദ്യുതക്ലേശം രോധകത്തിന്റെ വൈദ്യുതക്ലേശത്തിന്റെ മൂന്നോ അതിലധികമോ ഇരട്ടിയായിരിക്കും. അതിനാല്‍ യന്ത്രങ്ങളുടെ ചാലുകളില്‍ വരുന്ന ഉയര്‍ന്ന വോള്‍ട്ടതയുള്ള ചുറ്റലുകളുടെ ഭാഗങ്ങള്‍, വായുസ്ഥലങ്ങളെ ലഘുപരിപഥമാക്കുന്നതിന്‌ ഒരു അര്‍ധചാലക പദാര്‍ഥംകൊണ്ടു പൊതിയുന്നു. ചിത്രം 1-ല്‍ രോധകത്തിലും വായുസ്ഥലത്തും ഉള്ള വോള്‍ട്ടതാ വിവരണം കാണിച്ചിരിക്കുന്നു.
-
വോള്‍ട്ടതാ ആവശ്യങ്ങള്‍. ചാലകങ്ങളുടെ ഉറച്ച രോധന  വ്യവസ്ഥയ്‌ക്ക്‌ വിതരണവോള്‍ട്ടതയുടെ ഇരട്ടി വോള്‍ട്ടതയും പരീക്ഷണവോള്‍ട്ടത താങ്ങാനുള്ള കഴിവും ഉണ്ടായിരിക്കണം. ഇഴകളുടെയും ചുറ്റുകളുടെയും രോധനം ആവർത്തനപ്രാത്‌കർഷ ആവേഗവോള്‍ട്ടത ഉപയോഗിച്ച്‌ പരീക്ഷിക്കണം. പല വസ്‌തുക്കള്‍ ശ്രണിയായി ഉപയോഗിച്ചാൽ അവയുടെ പാരാവൈദ്യുത ഉറപ്പ്‌ ഘടകവസ്‌തുക്കളുടെ പാരാവൈദ്യുതാങ്കത്തിന്‌ വിപരീതാനുപാതത്തിലായിരിക്കും. വായുവിന്റെ പാരാവൈദ്യുതാങ്കം ഒന്നും, ഉറച്ച രോധകങ്ങള്‍ക്കു മൂന്നുമുതൽ ആറുവരെയും ആണ്‌. തന്മൂലം രോധകങ്ങള്‍ക്കിടയ്‌ക്കുവരുന്ന വായുസ്ഥലത്തിന്റെ വൈദ്യുതക്ലേശം രോധകത്തിന്റെ വൈദ്യുതക്ലേശത്തിന്റെ മൂന്നോ അതിലധികമോ ഇരട്ടിയായിരിക്കും. അതിനാൽ യന്ത്രങ്ങളുടെ ചാലുകളിൽ വരുന്ന ഉയർന്ന വോള്‍ട്ടതയുള്ള ചുറ്റലുകളുടെ ഭാഗങ്ങള്‍, വായുസ്ഥലങ്ങളെ ലഘുപരിപഥമാക്കുന്നതിന്‌ ഒരു അർധചാലക പദാർഥംകൊണ്ടു പൊതിയുന്നു. ചിത്രം 1-ൽ രോധകത്തിലും വായുസ്ഥലത്തും ഉള്ള വോള്‍ട്ടതാ വിവരണം കാണിച്ചിരിക്കുന്നു.
 
[[ചിത്രം:Vol3_182_2.jpg|thumb|]]
[[ചിത്രം:Vol3_182_2.jpg|thumb|]]
-
താപസംബന്ധിയായ സവിശേഷതകള്‍. ജൈവരോധകവസ്‌തുക്കള്‍ക്ക്‌ ഉയർന്ന താപനിലയിൽ രാസവ്യത്യാസങ്ങളും ഭൗതികമാറ്റങ്ങളും ഉണ്ടാകുന്നു. ചില വസ്‌തുക്കളുടെ ഉപയോഗകാലം താപനിലയുടെ ഓരോ 10ബ്ബ ഇ വർധനയ്‌ക്കും പകുതിയാകുന്നു. ഉദാ. സെല്ലുലോസ്‌. രോധനവസ്‌തുക്കളെ പല താപനിലയിൽ പ്രവർത്തിക്കുന്നവയായി ഒ, എ, ബി, എഫ്‌, എച്ച്‌ (O, A, B, F, H)  എന്ന്‌ തരംതിരിച്ചിരിക്കുന്നു. ഇവ യഥാക്രമം 90, 105, 130, 155, 180º C-കളിൽ ഉപയോഗിക്കാം. വാർണീഷിട്ട തുണി, കടലാസ്‌ മുതലായവയും മിക്ക ജൈവവസ്‌തുക്കളും ക്ലാസ്‌ എ യിൽപ്പെടുന്നു. ഗ്ലാസ്‌ തന്തുക്കള്‍, അഭ്രം, സിലിക്കണ്‍ മിശ്രിതങ്ങള്‍ എന്നിവ ക്ലാസ്‌ ബി യിലും ഫ്‌ളൂറോകാർബണുകള്‍, ടെഫ്‌ളോണ്‍ എന്നിവ ക്ലാസ്‌ എച്ചിലും ഉള്‍പ്പെടുന്നു.
+
'''താപസംബന്ധിയായ സവിശേഷതകള്‍.''' ജൈവരോധകവസ്‌തുക്കള്‍ക്ക്‌ ഉയര്‍ന്ന താപനിലയില്‍ രാസവ്യത്യാസങ്ങളും ഭൗതികമാറ്റങ്ങളും ഉണ്ടാകുന്നു. ചില വസ്‌തുക്കളുടെ ഉപയോഗകാലം താപനിലയുടെ ഓരോ 10°C വര്‍ധനയ്‌ക്കും പകുതിയാകുന്നു. ഉദാ. സെല്ലുലോസ്‌. രോധനവസ്‌തുക്കളെ പല താപനിലയില്‍ പ്രവര്‍ത്തിക്കുന്നവയായി ഒ, എ, ബി, എഫ്‌, എച്ച്‌ (O, A, B, F, H)  എന്ന്‌ തരംതിരിച്ചിരിക്കുന്നു. ഇവ യഥാക്രമം 90, 105, 130, 155, 180°C-കളില്‍ ഉപയോഗിക്കാം. വാര്‍ണീഷിട്ട തുണി, കടലാസ്‌ മുതലായവയും മിക്ക ജൈവവസ്‌തുക്കളും ക്ലാസ്‌ എ യില്‍പ്പെടുന്നു. ഗ്ലാസ്‌ തന്തുക്കള്‍, അഭ്രം, സിലിക്കണ്‍ മിശ്രിതങ്ങള്‍ എന്നിവ ക്ലാസ്‌ ബി യിലും ഫ്‌ളൂറോകാര്‍ബണുകള്‍, ടെഫ്‌ളോണ്‍ എന്നിവ ക്ലാസ്‌ എച്ചിലും ഉള്‍പ്പെടുന്നു.
-
രോധനപരീക്ഷണങ്ങള്‍. ഒരു സേവന വ്യവസ്ഥ തൃപ്‌തികരമാകണമെങ്കിൽ അതിന്റെ സേവനകാലം ദീർഘമായിരിക്കണം. താഴെ കൊടുത്തിരിക്കുന്ന പരിശോധനയാണ്‌ രോധകവസ്‌തുക്കള്‍ക്കു നിർദേശിച്ചിരിക്കുന്നത്‌. രോധകവസ്‌തുക്കളുടെ സാമ്പിളുകളോ മാതൃകകളോ താപവ്യത്യാസത്തിന്റെ ആവർത്തനത്തിനു വിധേയമാക്കുക. കൂടെക്കൂടെ വോള്‍ട്ടതാപരിശോധന നടത്തുക. തകർച്ച ഉണ്ടാകുന്നതിനുള്ള സമയത്തിന്റെ ലോഗരിതവും എതിർനിരപേക്ഷതാപവും കൂട്ടിച്ചേർത്ത്‌ വരയ്‌ക്കുന്ന ആലേഖനം പുറകോട്ടു നീട്ടിയാൽ ആവശ്യമുള്ള താപനിലയിലെ സേവനകാലം കിട്ടും. ഈ രീതികൊണ്ട്‌ പലതരം വസ്‌തുക്കളുടെ താരതമ്യപഠനം നടത്താം.
+
'''രോധനപരീക്ഷണങ്ങള്‍'''. ഒരു സേവന വ്യവസ്ഥ തൃപ്‌തികരമാകണമെങ്കില്‍ അതിന്റെ സേവനകാലം ദീര്‍ഘമായിരിക്കണം. താഴെ കൊടുത്തിരിക്കുന്ന പരിശോധനയാണ്‌ രോധകവസ്‌തുക്കള്‍ക്കു നിര്‍ദേശിച്ചിരിക്കുന്നത്‌. രോധകവസ്‌തുക്കളുടെ സാമ്പിളുകളോ മാതൃകകളോ താപവ്യത്യാസത്തിന്റെ ആവര്‍ത്തനത്തിനു വിധേയമാക്കുക. കൂടെക്കൂടെ വോള്‍ട്ടതാപരിശോധന നടത്തുക. തകര്‍ച്ച ഉണ്ടാകുന്നതിനുള്ള സമയത്തിന്റെ ലോഗരിതവും എതിര്‍നിരപേക്ഷതാപവും കൂട്ടിച്ചേര്‍ത്ത്‌ വരയ്‌ക്കുന്ന ആലേഖനം പുറകോട്ടു നീട്ടിയാല്‍ ആവശ്യമുള്ള താപനിലയിലെ സേവനകാലം കിട്ടും. ഈ രീതികൊണ്ട്‌ പലതരം വസ്‌തുക്കളുടെ താരതമ്യപഠനം നടത്താം.
-
രോധനപ്രതിരോധപരീക്ഷണം. രോധനപ്രതിരോധം"മെഗോമി'ലാണ്‌ അളക്കുന്നത്‌. ഇതിന്‌ രണ്ടു ഘടകങ്ങളുണ്ട്‌. 1. ഘനപ്രതിരോധം: രോധകവസ്‌തുവിൽക്കൂടിയുള്ള ധാരാപ്രവാഹത്തെ എതിർക്കുന്നു. 2. ഉപരിതലപ്രതിരോധം: ഉപരിതലത്തിൽക്കൂടിയുള്ള ധാരാപ്രവാഹത്തെ എതിർക്കുന്നു. ഇവ സമാന്തരമായി പ്രവർത്തിക്കുന്നതിനാൽ അവയെ വിഭജിക്കുക ശ്രമകരമാണ്‌. രോധകവസ്‌തുക്കളുടെ പ്രാഥമിക ഗുണങ്ങള്‍, ആകൃതി, വലുപ്പം എന്നിവയിൽനിന്നും മേല്‌പറഞ്ഞവയുടെ അനുപാതം നിർണയിക്കാം. എന്നാൽ മിക്കവാറും സന്ദർഭങ്ങളിൽ ആകെയുള്ള പ്രതിരോധമാണ്‌ ആവശ്യമായിവരുന്നത്‌.
+
'''രോധനപ്രതിരോധപരീക്ഷണം'''. രോധനപ്രതിരോധം"മെഗോമി'ലാണ്‌ അളക്കുന്നത്‌. ഇതിന്‌ രണ്ടു ഘടകങ്ങളുണ്ട്‌. 1. ഘനപ്രതിരോധം: രോധകവസ്‌തുവില്‍ക്കൂടിയുള്ള ധാരാപ്രവാഹത്തെ എതിര്‍ക്കുന്നു. 2. ഉപരിതലപ്രതിരോധം: ഉപരിതലത്തില്‍ക്കൂടിയുള്ള ധാരാപ്രവാഹത്തെ എതിര്‍ക്കുന്നു. ഇവ സമാന്തരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവയെ വിഭജിക്കുക ശ്രമകരമാണ്‌. രോധകവസ്‌തുക്കളുടെ പ്രാഥമിക ഗുണങ്ങള്‍, ആകൃതി, വലുപ്പം എന്നിവയില്‍നിന്നും മേല്‌പറഞ്ഞവയുടെ അനുപാതം നിര്‍ണയിക്കാം. എന്നാല്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ ആകെയുള്ള പ്രതിരോധമാണ്‌ ആവശ്യമായിവരുന്നത്‌.
[[ചിത്രം:Vol3_182_3.jpg|thumb|]]
[[ചിത്രം:Vol3_182_3.jpg|thumb|]]
-
ഒരു സംധാരിത്രത്തിന്റെ ടെർമിനൽ പ്രതിരോധമോ ഒരു സ്വിച്ചിന്റെ രണ്ടുപോയിന്റുകള്‍ തമ്മിലുള്ള പ്രതിരോധമോ പോലുള്ളവ അളക്കുമ്പോളൊഴികെ, ബാക്കി എല്ലാ പരീക്ഷണങ്ങളിലും സൂക്ഷ്‌മവും കൃത്യവും ആയ ഫലം കിട്ടണമെങ്കിൽ ഒരു കാവൽപരിപഥം ആവശ്യമാണ്‌. പ്രത്യക്ഷരോധനത്തിന്റെ തത്‌ക്ഷണപരിമാണം മൂന്നു പ്രധാന കാര്യങ്ങളെ ആശ്രയിച്ചിരിക്കും. 1. സമ്പർക്കിത ഇലക്‌ട്രാണുകളുടെ സംധാരിത്രം ആവേശിപ്പിക്കുന്നതിനാവശ്യമായ ധാര. (ഇതിന്‌ മൈക്രാസെക്കന്‍ഡുകളോ മില്ലിസെക്കന്‍ഡുകളോ മതിയാകും) 2. പാരാവൈദ്യുത അവശോഷണംമൂലമുണ്ടാകുന്ന ധാര (ഇത്‌ മിനിറ്റുകളോ ചിലപ്പോള്‍ ദിവസങ്ങളോ നീണ്ടുനിൽക്കും) 3. ചാലകധാര അഥവാ യഥാർഥധാര. ഇതുകൊണ്ട്‌ പരീക്ഷണം നടത്തുമ്പോള്‍, വോള്‍ട്ടത, പ്രതിരോധത്തിന്റെയോ ധാരയുടെയോ അളവിന്റെ സമയം (വോള്‍ട്ടത പ്രയോഗിച്ചതിനുശേഷം), താപനില, പരീക്ഷണത്തിനുമുമ്പുള്ള ആർദ്രതയുടെ വിവരം, സംധാരിത്ര ആവേശത്തിന്റെ സ്ഥിതി എന്നിവ വിശദമായി അറിഞ്ഞിരിക്കണം. സാമ്പിളിന്‌ ഭൂയോജനം ആവശ്യമാണെങ്കിൽ നന്നായി രോധനം ചെയ്‌തിട്ടുള്ള വിദ്യുത്‌സപ്ലൈ ഉപയോഗിക്കണം.
+
ഒരു സംധാരിത്രത്തിന്റെ ടെര്‍മിനല്‍ പ്രതിരോധമോ ഒരു സ്വിച്ചിന്റെ രണ്ടുപോയിന്റുകള്‍ തമ്മിലുള്ള പ്രതിരോധമോ പോലുള്ളവ അളക്കുമ്പോളൊഴികെ, ബാക്കി എല്ലാ പരീക്ഷണങ്ങളിലും സൂക്ഷ്‌മവും കൃത്യവും ആയ ഫലം കിട്ടണമെങ്കില്‍ ഒരു കാവല്‍പരിപഥം ആവശ്യമാണ്‌. പ്രത്യക്ഷരോധനത്തിന്റെ തത്‌ക്ഷണപരിമാണം മൂന്നു പ്രധാന കാര്യങ്ങളെ ആശ്രയിച്ചിരിക്കും. 1. സമ്പര്‍ക്കിത ഇലക്‌ട്രോണുകളുടെ സംധാരിത്രം ആവേശിപ്പിക്കുന്നതിനാവശ്യമായ ധാര. (ഇതിന്‌ മൈക്രോസെക്കന്‍ഡുകളോ മില്ലിസെക്കന്‍ഡുകളോ മതിയാകും) 2. പാരാവൈദ്യുത അവശോഷണംമൂലമുണ്ടാകുന്ന ധാര (ഇത്‌ മിനിറ്റുകളോ ചിലപ്പോള്‍ ദിവസങ്ങളോ നീണ്ടുനില്‍ക്കും) 3. ചാലകധാര അഥവാ യഥാര്‍ഥധാര. ഇതുകൊണ്ട്‌ പരീക്ഷണം നടത്തുമ്പോള്‍, വോള്‍ട്ടത, പ്രതിരോധത്തിന്റെയോ ധാരയുടെയോ അളവിന്റെ സമയം (വോള്‍ട്ടത പ്രയോഗിച്ചതിനുശേഷം), താപനില, പരീക്ഷണത്തിനുമുമ്പുള്ള ആര്‍ദ്രതയുടെ വിവരം, സംധാരിത്ര ആവേശത്തിന്റെ സ്ഥിതി എന്നിവ വിശദമായി അറിഞ്ഞിരിക്കണം. സാമ്പിളിന്‌ ഭൂയോജനം ആവശ്യമാണെങ്കില്‍ നന്നായി രോധനം ചെയ്‌തിട്ടുള്ള വിദ്യുത്‌സപ്ലൈ ഉപയോഗിക്കണം.
-
രക്ഷക വ്യതിചലനരീതി. ചിത്രം 2 നോക്കുക. ഇതിൽ വോള്‍ട്ടത അളക്കുന്നതിന്‌ യോജിച്ച വ്യാപ്‌തിയുള്ള ഒരു വോള്‍ട്ട്‌മാപകവും കറണ്ട്‌ അളക്കുന്നതിന്‌ അംശാങ്കനം ചെയ്‌തിട്ടുള്ള ഒരു ഗാൽവനമാപകവും (ചിലപ്പോള്‍ രണ്ടും) ഉപയോഗിക്കുന്നു. മൈക്രാഅമ്മീറ്ററായി അംശാങ്കനം ചെയ്‌തിട്ടുള്ള ഒരു ശ്യൂന്യനാളികാപ്രവർധക(vacuum tube amplifier)വും ഉപയോഗിക്കാറുണ്ട്‌.
+
'''രക്ഷക വ്യതിചലനരീതി.''' ചിത്രം 2 നോക്കുക. ഇതില്‍ വോള്‍ട്ടത അളക്കുന്നതിന്‌ യോജിച്ച വ്യാപ്‌തിയുള്ള ഒരു വോള്‍ട്ട്‌മാപകവും കറണ്ട്‌ അളക്കുന്നതിന്‌ അംശാങ്കനം ചെയ്‌തിട്ടുള്ള ഒരു ഗാല്‍വനമാപകവും (ചിലപ്പോള്‍ രണ്ടും) ഉപയോഗിക്കുന്നു. മൈക്രോഅമ്മീറ്ററായി അംശാങ്കനം ചെയ്‌തിട്ടുള്ള ഒരു ശ്യൂന്യനാളികാപ്രവര്‍ധക(vacuum tube amplifier)വും ഉപയോഗിക്കാറുണ്ട്‌.
-
ചിത്രം 3-മേല്‌പറഞ്ഞ രീതിയുടെ ഒരു വ്യത്യസ്‌തരൂപം കാണിച്ചിരിക്കുന്നു. ഇതിൽ പരീക്ഷണം നടത്തുന്ന രോധനത്തിന്റെ പ്രതിരോധം ഉയർന്ന ഒരു പ്രതിരോധപ്രമാണവുമായി താരതമ്യപ്പെടുത്തുന്നതിനാൽ വോള്‍ട്ടതയും ധാരയും അളക്കേണ്ട ആവശ്യമില്ല.
+
ചിത്രം 3-ല്‍ മേല്‌പറഞ്ഞ രീതിയുടെ ഒരു വ്യത്യസ്‌തരൂപം കാണിച്ചിരിക്കുന്നു. ഇതില്‍ പരീക്ഷണം നടത്തുന്ന രോധനത്തിന്റെ പ്രതിരോധം ഉയര്‍ന്ന ഒരു പ്രതിരോധപ്രമാണവുമായി താരതമ്യപ്പെടുത്തുന്നതിനാല്‍ വോള്‍ട്ടതയും ധാരയും അളക്കേണ്ട ആവശ്യമില്ല.
-
രക്ഷിത വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജ്‌. ഇതിന്‌ രക്ഷകഅനുപാത കൈകളും വിദ്യുത്‌സപ്ലൈയും  ഡിറ്റക്‌ടറും ആവശ്യമുണ്ട്‌. എല്ലാ ഘടകങ്ങളുടെയും രോധനം അറിഞ്ഞിരിക്കണം. നനവുള്ള സ്ഥലങ്ങളിൽപ്പോലും സൂക്ഷ്‌മവും കൃത്യവുമായ അളവുകള്‍ക്ക്‌ ഈ രീതി അനുയോജ്യമാണ്‌.
+
-
 
+
-
അരക്ഷിത വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജ്‌. ഇതിൽ രക്ഷക രോധകസാമ്പിളുകളെ ചിത്രം 4-ലെ രീതിയിൽ പരീക്ഷിക്കുന്നു. രക്ഷകബന്ധനം നല്‌കുന്നതുകൊണ്ട്‌ ചോർച്ച ധാര ഡിറ്റക്‌ടറിൽക്കൂടി കടന്നുപോകുന്നില്ല. കൃത്യമായി ഉള്ള അളവുകള്‍ക്ക്‌ ഡിറ്റക്‌ടറിന്റെ പ്രതിരോധം കൂടുതലും ഞഞ 100 കിലോ ഓമിൽ കുറവും ആയിരിക്കണം.
+
-
ഉയർന്ന പൊട്ടന്‍ഷ്യൽ പരീക്ഷണം. രോധകവസ്‌തുക്കളുടെയും വൈദ്യുതോപകരണങ്ങളുടെയും മറ്റും പാരാവൈദ്യുത തകർച്ച ഉയർന്ന വോള്‍ട്ടത ഉപയോഗിച്ചു നിർണയിക്കുന്നു. നിർമാണം, സേവനവ്യവസ്ഥകള്‍ എന്നിവയ്‌ക്കുള്ള രോധനപരീക്ഷണം കൂടിയാണിത്‌. ഇതിനുവേണ്ടി പ്രവർത്തനവോള്‍ട്ടതയിൽ കൂടുതലും എന്നാൽ തകർച്ച സംഭവിക്കാവുന്ന വോള്‍ട്ടതയിൽ കുറവും ആയ പൊട്ടന്‍ഷ്യൽ ആണ്‌ പ്രയോഗിക്കുന്നത്‌. ഈ പരീക്ഷണത്തിൽനിന്നു കിട്ടുന്ന അളവുകളിൽനിന്നു രോധകവസ്‌തുക്കളുടെ സ്വഭാവം മനസ്സിലാക്കുന്നതിനു നല്ല പരിചയം വേണം. പ്രത്യാവർത്തിധാരയോ നേർധാരയോ ഉപയോഗിച്ച്‌ ഈ പരീക്ഷണം നടത്താന്‍ സാധിക്കും.
+
'''രക്ഷിത വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജ്‌.''' ഇതിന്‌ രക്ഷകഅനുപാത കൈകളും വിദ്യുത്‌സപ്ലൈയും  ഡിറ്റക്‌ടറും ആവശ്യമുണ്ട്‌. എല്ലാ ഘടകങ്ങളുടെയും രോധനം അറിഞ്ഞിരിക്കണം. നനവുള്ള സ്ഥലങ്ങളില്‍പ്പോലും സൂക്ഷ്‌മവും കൃത്യവുമായ അളവുകള്‍ക്ക്‌ രീതി അനുയോജ്യമാണ്‌.
 +
 
 +
'''അരക്ഷിത വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജ്‌.''' ഇതില്‍ രക്ഷക രോധകസാമ്പിളുകളെ ചിത്രം 4-ലെ രീതിയില്‍ പരീക്ഷിക്കുന്നു. രക്ഷകബന്ധനം നല്‌കുന്നതുകൊണ്ട്‌ ചോര്‍ച്ച ധാര ഡിറ്റക്‌ടറില്‍ക്കൂടി കടന്നുപോകുന്നില്ല. കൃത്യമായി ഉള്ള അളവുകള്‍ക്ക്‌ ഡിറ്റക്‌ടറിന്റെ പ്രതിരോധം കൂടുതലും R<sub>R</sub> 100 കിലോ ഓമില്‍ കുറവും ആയിരിക്കണം.
[[ചിത്രം:Vol3_183_1.jpg|thumb|]]
[[ചിത്രം:Vol3_183_1.jpg|thumb|]]
 +
'''ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ പരീക്ഷണം.''' രോധകവസ്‌തുക്കളുടെയും വൈദ്യുതോപകരണങ്ങളുടെയും മറ്റും പാരാവൈദ്യുത തകര്‍ച്ച ഉയര്‍ന്ന വോള്‍ട്ടത ഉപയോഗിച്ചു നിര്‍ണയിക്കുന്നു. നിര്‍മാണം, സേവനവ്യവസ്ഥകള്‍ എന്നിവയ്‌ക്കുള്ള രോധനപരീക്ഷണം കൂടിയാണിത്‌. ഇതിനുവേണ്ടി പ്രവര്‍ത്തനവോള്‍ട്ടതയില്‍ കൂടുതലും എന്നാല്‍ തകര്‍ച്ച സംഭവിക്കാവുന്ന വോള്‍ട്ടതയില്‍ കുറവും ആയ പൊട്ടന്‍ഷ്യല്‍ ആണ്‌ പ്രയോഗിക്കുന്നത്‌. ഈ പരീക്ഷണത്തില്‍നിന്നു കിട്ടുന്ന അളവുകളില്‍നിന്നു രോധകവസ്‌തുക്കളുടെ സ്വഭാവം മനസ്സിലാക്കുന്നതിനു നല്ല പരിചയം വേണം. പ്രത്യാവര്‍ത്തിധാരയോ നേര്‍ധാരയോ ഉപയോഗിച്ച്‌ ഈ പരീക്ഷണം നടത്താന്‍ സാധിക്കും.
 +
(എന്‍.കെ. രാധാകൃഷ്‌ണന്‍)
(എന്‍.കെ. രാധാകൃഷ്‌ണന്‍)

Current revision as of 09:57, 10 സെപ്റ്റംബര്‍ 2014

ഇന്‍സുലേഷന്‍, ഇലക്‌ട്രിക്‌

Insulation, Electric

വൈദ്യുത ചാലകങ്ങളില്‍ക്കൂടി വൈദ്യുതി പ്രവാഹത്തെ നിശ്ചിതഗതിയില്‍ നിയന്ത്രിച്ചു കൊണ്ടുപോകുന്ന പ്രക്രിയ. ഉന്നത രോധമുള്ള വസ്‌തുക്കളാണ്‌ ഇതിനുപയോഗിക്കുന്നത്‌. രോധകങ്ങള്‍ ചാലകങ്ങളെ അകറ്റിനിര്‍ത്തി അവയ്‌ക്കിടയില്‍ കറണ്ട്‌ പ്രവാഹത്തിനു തടസ്സമുണ്ടാക്കുന്നു. വീടുകളിലുംമറ്റും ഉപയോഗിക്കുന്ന കമ്പി(wire))കളില്‍ വഴങ്ങുന്ന രോധനസംവിധാനമാണുള്ളത്‌.

രോധകവസ്‌തുക്കളുടെ ഗുണങ്ങള്‍ വ്യത്യസ്‌തമാണ്‌. രോധകത്തിന്റെ ഗുണ ദോഷങ്ങള്‍ പരിഗണിച്ചുവേണം അവ തെരഞ്ഞെടുക്കുവാന്‍. രോധകപദാര്‍ഥങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌:

വൈദ്യുത സവിശേഷതകള്‍. പ്രധാനപ്പെട്ട വൈദ്യുത സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു:

1. വിശിഷ്‌ട പ്രതിരോധം. ഒരു രോധകത്തില്‍ക്കൂടിയുള്ള കറണ്ട്‌ പ്രവാഹത്തിന്റെ അളവ്‌ നിര്‍ണയിക്കുന്നത്‌ അതിന്റെ വിശിഷ്‌ടപ്രതിരോധമാണ്‌. ഇത്‌ അളക്കുന്നതിനുമുമ്പ്‌ രോധകത്തില്‍ക്കൂടി ഒരു മിനിട്ടുനേരം കറണ്ട്‌ കടത്തിവിട്ടിരിക്കണം. വിശിഷ്‌ട പ്രതിരോധത്തിന്റെ മാത്ര ഓം മീറ്റര്‍ ആണ്‌. നല്ല രോധകവസ്‌തുക്കള്‍ക്ക്‌ വിശിഷ്‌ട പ്രതിരോധം ഏകദേശം 108 ഓം മീ. കാണും. കുറഞ്ഞ വിശിഷ്‌ടപ്രതിരോധം ഉള്ള രോധകങ്ങള്‍ക്ക്‌ പ്രതികൂല കാലാവസ്ഥയില്‍ വളരെ വേഗം കേടുവരുന്നു. പ്രതിരോധം പെട്ടെന്നു കുറഞ്ഞാല്‍ അത്‌ പ്രവര്‍ത്തനക്ഷമമല്ലെന്നുകരുതാം. ഒരു പദാര്‍ഥത്തിന്റെ പ്രതിരോധകതയിലെ ഈ വ്യത്യാസം ആ വസ്‌തുവിന്റെ ഉത്‌പാദനത്തിലുള്ള ഏകസമാനതയെയും സഘനതയെയും ആശ്രയിച്ചിരിക്കുന്നു.

2. പാരാവൈദ്യുത ദൃഢത (Dielectric strength). വൈദ്യുത പൊട്ടന്‍ഷ്യലിനെ നേരിടാനുള്ള പ്രതിരോധകങ്ങളുടെ കഴിവാണിത്‌. രോധകങ്ങളില്‍ക്കൂടി സാരമായ കറണ്ട്‌ പ്രവഹിക്കാതെ പ്രയോഗിക്കാവുന്ന വിദ്യുത്‌ വോള്‍ട്ടതാചരിവുമാനത്തിന്റെ (Potential gradient)ഒരളവു കൂടിയാണിത്‌. കാലാവസ്ഥാവ്യത്യാസം, കാലപ്പഴക്കം, ഉയര്‍ന്ന താപനില, ഈര്‍പ്പം എന്നിവ പാരാവൈദ്യുതദൃഢത കുറയ്‌ക്കുന്നു. ഇതിന്റെ സാധാരണമൂല്യം മില്ലിമീറ്ററിന്‌ 10,000 മുതല്‍ 20,000 വരെ വോള്‍ട്ടാണ്‌.

3. ഈര്‍പ്പ പ്രതിരോധം. ചില രോധകവസ്‌തുക്കള്‍ വായുവില്‍നിന്നോ വെള്ളവുമായുള്ള സമ്പര്‍ക്കം കൊണ്ടോ ഈര്‍പ്പം അവശോഷണം ചെയ്യുന്നു. അപ്പോള്‍ അവയുടെ വിശിഷ്‌ട പ്രതിരോധം കുറയുന്നു. ഉദാ. തടി, കോര്‍ക്ക്‌, കടലാസ്‌, തുണി ഇവയെ രോധകങ്ങളായി ഉപയോഗിക്കുന്നതു നല്ലതല്ല. ചില റബ്ബര്‍ മിശ്രിതങ്ങളുടെ വൈദ്യുത ഗുണധര്‍മങ്ങള്‍ ഈര്‍പ്പംമൂലം മാറുന്നില്ല. ചില പ്രത്യേകതരം സിലിക്ക, അലൂമിന, ടൈറ്റാനിയ എന്നിവയ്‌ക്ക്‌ ഈര്‍പ്പപ്രതിരോധശക്തി കൂടുതലാണ്‌. വെള്ളം, എണ്ണ, ഹൈഡ്രോകാര്‍ബണ്‍ എന്നിവയില്‍നിന്ന്‌ രോധകത്തെ സംരക്ഷിക്കാന്‍ ചില അപ്രവേശ്യവസ്‌തുക്കള്‍ ഉപയോഗിക്കാം.

4. ശക്തിഗുണകം (Power factor). രോധകവസ്‌തുക്കള്‍ക്കുണ്ടാകുന്ന ശക്തിനഷ്‌ടത്തിന്റെ ഒരളവാണിത്‌. ഇതിന്റെ മൂല്യം ഏറ്റവും കുറഞ്ഞിരിക്കണം. ഉന്നത വോള്‍ട്ടതാ കേബിളുകള്‍ക്കും വാര്‍ത്താവിനിമയത്തിനുപയോഗിക്കുന്ന നിമ്‌ന വോള്‍ട്ടതാ കേബിളുകള്‍ക്കും ഇത്‌ പ്രത്യേക പ്രാധാന്യമുള്ളതാണ്‌. താപനിലയോടൊപ്പം രോധകത്തിന്റെ ശക്തിഗുണകവും വര്‍ധിക്കുന്നു.

5. പാരാവൈദ്യുതാങ്കം (Dielectirc constant). ഇതിന്‌ വിശിഷ്‌ട പ്രേരണികക്ഷമത എന്നും പേരുണ്ട്‌. ഏതെങ്കിലും ഉപകരണത്തിലേക്ക്‌ രോധിതചാലകത്തില്‍ക്കൂടിയും വായുരോധിതകമ്പിയില്‍ക്കൂടിയും വോള്‍ട്ടത എത്തിക്കുന്നതിനുള്ള ആവേശങ്ങളുടെ അനുപാതമാണിത്‌. വാര്‍ത്താവിനിമയത്തിനുള്ള കേബിളുകള്‍ക്ക്‌ ഇതിന്റെ മൂല്യം ഏറ്റവും കുറഞ്ഞിരിക്കണം.

6. ഉയര്‍ന്ന ആവൃത്തി പ്രശ്‌നങ്ങള്‍. ഉയര്‍ന്ന ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ വര്‍ധിച്ചുവരുന്ന ഉപയോഗം നിമിത്തം രോധകവസ്‌തുക്കളുടെ ഗുണങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്‌. ആവൃത്തി കൂടുന്നതനുസരിച്ച്‌ പാരാവൈദ്യുതാങ്കവും ശക്തിഗുണകവും രോധനത്തെക്കാള്‍ പ്രാധാന്യമുള്ളവയായിത്തീരുന്നു. ആവൃത്തിയും താപനിലയും വര്‍ധിക്കുന്നതനുസരിച്ച്‌ ഇവയും വര്‍ധിക്കുന്നു. ശക്തിഗുണകം കൂടിയാല്‍ കൂടുതല്‍ ഊര്‍ജം നഷ്‌ടപ്പെടും.

രോധകവസ്‌തുക്കള്‍ ശുദ്ധമല്ലെങ്കില്‍ വൈദ്യുതതടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ചെറിയ അളവിലുള്ള മാലിന്യംപോലും ഉയര്‍ന്ന ആവൃത്തികളില്‍ വലിയ പാരാവൈദ്യുതനഷ്‌ടം ഉണ്ടാക്കും.

താപസംബന്ധിയായ സവിശേഷതകള്‍. ഉപയോഗത്തിനും പരിതഃസ്ഥിതികള്‍ക്കും അനുസരിച്ച്‌ ഇവ വ്യത്യാസപ്പെടും. ചിലപ്പോള്‍ ഉയര്‍ന്ന താപനിലയിലെ രോധകത്തിന്‌ താണ താപനിലയില്‍ ചില ന്യൂനതകള്‍ കണ്ടെന്നുവരാം. ഓരോ രോധകവസ്‌തുവിനെയും ഉപയോഗപ്പെടുത്താവുന്ന പരമാവധി താപനില വൈദ്യുതകോഡില്‍ കൊടുത്തിട്ടുണ്ട്‌. രോധകത്തിന്റെ താപനിലയുടെ വര്‍ധനവ്‌ അന്തരീക്ഷതാപനിലയുടെയും കേബിളില്‍ക്കൂടിയുള്ള ധാരാപ്രവാഹത്താലുണ്ടാകുന്ന താപത്തിന്റെയും പരിണതഫലമാണ്‌. താപനില നിയന്ത്രിച്ചാല്‍ രോധകങ്ങള്‍ കൂടുതല്‍കാലം നിലനില്‌ക്കും.

വൈദ്യുതഗുണങ്ങളെ താപനില സാരമായി ബാധിക്കുന്നു. ഉയര്‍ന്ന താപനില വിശിഷ്‌ടരോധം കുറയ്‌ക്കുന്നതുമൂലം പാരാവൈദ്യുതനഷ്‌ടം വര്‍ധിക്കുന്നു; പ്രത്യേകിച്ചു ഉയര്‍ന്ന ആവൃത്തികളില്‍. ഉദാ. പോളിവിനൈല്‍ ക്ലോറൈഡിന്റെ പ്രതിരോധകത 95o C-ല്‍ 1013 ഓം മീ. ആണ്‌, എന്നാല്‍ 150o C-ല്‍ അത്‌ 107 ഓം മീ. ആയി താഴുന്നു. സിലിക്കണ്‍, സ്റ്റൈറീന്‍, ബ്യൂട്ടാഡൈന്‍ കോപോളിമറുകള്‍, ഫ്‌ളൂറിനേറ്റഡ്‌ ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ പാരാവൈദ്യുതാങ്കവും ശക്തിഗുണകവും ഉയര്‍ന്ന താപനിലയിലും ആവൃത്തിയിലും താരതമ്യേന സ്ഥിരമാണ്‌.

താപനിലയുടെ വ്യത്യാസം രോധകവസ്‌തുക്കളുടെ പ്രകൃതത്തിലും മാറ്റം വരുത്തുന്നു. മിക്ക രോധകവസ്‌തുക്കളും താണതാപനിലയില്‍ ദൃഢതയുള്ളതാകുന്നതിനാല്‍, അവ വളച്ചാല്‍ പൊട്ടിപ്പോകാനിടയുണ്ട്‌. നേരേമറിച്ച്‌ ഉയര്‍ന്ന താപനില കുറച്ചു സമയം ഏല്‌ക്കുകയാണെങ്കില്‍ അവ മൃദുവായിത്തീരുന്നു. കൂടുതല്‍ സമയം ഏല്‌ക്കുകയാണെങ്കില്‍ അവ കട്ടിയുള്ളതും പൊട്ടിപ്പോകാവുന്നതും ആകുന്നു. ചില റബ്ബര്‍ മിശ്രിതങ്ങള്‍ ഇതിനു വിപരീതമാണ്‌. മേല്‌പറഞ്ഞ രണ്ടുസന്ദര്‍ഭങ്ങളിലും രോധകമൂല്യം നഷ്‌ടപ്പെടുകയും വൈദ്യുതതടസ്സം ഉണ്ടാകുകയും ചെയ്യും. തീപിടിക്കാത്തതരം കേബിള്‍ ഉണ്ടാക്കണമെങ്കില്‍ മറ്റു ചില നല്ല ഗുണങ്ങള്‍ നഷ്‌ടപ്പെടുത്തേണ്ടതായിവരും.

യാന്ത്രിക സവിശേഷതകള്‍. സാധാരണയായി യാന്ത്രികഉറപ്പ്‌ കൂട്ടണമെങ്കില്‍ രോധകങ്ങള്‍ക്കു പുറമേ ലോഹകവചമോ, നാടയോ ഉപയോഗിക്കണം. രോധകം ഏറ്റവും നല്ല വൈദ്യുത ലക്ഷണങ്ങള്‍ ഉള്ളതായും പുറമേയുള്ള കവചം യാന്ത്രികഉറപ്പ്‌ ഉള്ളതായും ആണ്‌ തെരഞ്ഞെടുക്കേണ്ടത്‌. രോധകങ്ങള്‍ കുറഞ്ഞ താപനിലയില്‍ പൊട്ടിപ്പോകാത്തതും കൂടിയ താപനിലയില്‍ മൃദുവാകാത്തതും ആയിരിക്കണം. സാധാരണയില്‍ അല്‌പം കൂടിയ താപനിലയില്‍ ഉരുകിപ്പോകുന്ന വസ്‌തുക്കള്‍ രോധകങ്ങളായി ഉപയോഗിക്കുന്നത്‌ അനുചിതമായിരിക്കും.

രസതന്ത്രപരമായ സവിശേഷതകള്‍. രസതന്ത്രശാലകളില്‍ ഉപയോഗിക്കുന്ന രോധകവസ്‌തുക്കള്‍ക്ക്‌ പലപ്പോഴും എണ്ണ, മറ്റുതരം ദ്രാവകങ്ങള്‍, വാതകങ്ങള്‍ എന്നിവയില്‍ കേടുവരാം. ഇതിന്‌ യാന്ത്രികഉറപ്പ്‌ കൂട്ടുകയാണ്‌ ആവശ്യം. ഇത്‌ ഓരോ പരിതഃസ്ഥിതി അനുസരിച്ച്‌ വ്യത്യാസപ്പെടുന്നു.

ഭൂഗര്‍ഭകേബിളുകള്‍ക്ക്‌ മണ്ണിലുള്ള രാസവസ്‌തുക്കള്‍ കൊണ്ടു നാശം ഉണ്ടാകാനിടയുണ്ട്‌. ഇവയ്‌ക്കും നല്ല യാന്ത്രികഉറപ്പാണാവശ്യം. കൂടാതെ രാസവസ്‌തുക്കളെ എതിര്‍ത്തുനില്‍ക്കാനുള്ള കഴിവ്‌ രോധകങ്ങള്‍ക്കും വേണം.

വഴങ്ങല്‍രോധനം. വൈദ്യുതകമ്പിയുടെ പുറത്തു നല്‍കുന്ന ആവരണം ഉണ്ടാക്കുന്ന മിശ്രിതത്തിലെ ഒരു ഘടകം മാത്രമാണ്‌ രോധകവസ്‌തു. ഒരു അടിസ്ഥാനഘടകം ഉപയോഗിച്ച്‌ വ്യത്യസ്‌ത ഗുണങ്ങളുള്ള പല മിശ്രിതങ്ങള്‍ ഉണ്ടാക്കാം. രോധകങ്ങളെ പൊതുവേ തെര്‍മോ പ്ലാസ്റ്റിക്‌, തെര്‍മോസെറ്റിങ്‌ പ്ലാസ്റ്റിക്‌ എന്നു രണ്ടായി തിരിക്കാം. ചില രോധകങ്ങള്‍ക്കു താപവ്യത്യാസം കൊണ്ടു മാറ്റം വരുന്നില്ല. ചില പ്രധാനപ്പെട്ട രോധകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1. തെര്‍മോ പ്ലാസ്റ്റിക്‌ രോധകങ്ങള്‍. ചൂടാക്കുമ്പോള്‍ മൃദുവാകുകയും തണുക്കുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നതിനാല്‍ ഇവ എക്‌സ്‌ട്രൂഡനവാര്‍ക്കലിന്‌ വളരെ അനുയോജ്യമാണ്‌. സാധാരണമായി ഉപയോഗിക്കാവുന്ന രോധകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്‌.

പോളിഎഥിലിന്‍. ഉയര്‍ന്ന ആവൃത്തിയിലെ ഉപയോഗങ്ങള്‍ക്കു യോജിച്ചതാണെങ്കിലും ഇത്‌ 110o Cതാപനിലയില്‍ ഉരുകിപ്പോകുന്നു. രോധകത്തിനു കനം കൂടിയാല്‍ വഴങ്ങുകയില്ല. ഗ്രീസ്‌, ചില ഹൈഡ്രാകാര്‍ബണുകള്‍ എന്നിവയുടെ പ്രവര്‍ത്തനംമൂലം ഇതില്‍ കാലക്രമേണ പൊട്ടലുകളുണ്ടാകുന്നു. അടുത്ത കാലത്തായി ഈ ന്യൂനതകള്‍ പരിഹരിക്കപ്പെട്ട പുതിയ തരം പോളിഎഥിലിനുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇവയ്‌ക്ക്‌ പഴയവയുടെ ചില ഗുണങ്ങള്‍ ഇല്ല.

പോളീസ്റ്റൈറീന്‍. മെച്ചപ്പെട്ട വൈദ്യുതഗുണങ്ങള്‍ ഇതിനുണ്ട്‌. കനംകുറഞ്ഞ പാളികളായിമാത്രമേ ഉപയോഗിക്കാവൂ. താപനിലയുടെ വ്യത്യാസം ഇതിന്റെ ഗുണങ്ങളെ കാര്യമായി ബാധിക്കുന്നില്ല.

പോളിവിനൈല്‍ ക്ലോറൈഡ്‌. ഇക്കാലത്ത്‌ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന രോധകമാണിത്‌. ഇതിന്റെ പലതരം മിശ്രിതങ്ങളുണ്ടാക്കാം. താപവ്യതിയാനം പോളിഎഥിലിനെക്കാളും വേഗം ഇതിനെ ബാധിക്കും. താഴ്‌ന്ന താപനിലയില്‍ ഇതിനു ദൃഢത വര്‍ധിക്കുന്നു. ഇത്‌ ചിലപ്പോള്‍ ഉയര്‍ന്ന മര്‍ദത്തില്‍ അന്തരീക്ഷ താപനിലയില്‍പ്പോലും ഉരുകാറുണ്ട്‌.

മൈലാര്‍. രോധകമായിട്ടധികമില്ലെങ്കിലും നാടയുടെ രൂപത്തില്‍ ഉപയോഗിക്കാറുണ്ട്‌.

നൈലോണ്‍. മൈലാര്‍ പോലെയുള്ളതാണെങ്കിലും ഇതിന്‌ ഉരസലിനെ അതിജീവിക്കുവാനുള്ള കഴിവുണ്ട്‌. ഇത്‌ കേബിള്‍ രോധനത്തിന്‌ ഉപയോഗിക്കാറില്ല.

ടെഫ്‌ളോണ്‍, കെല്‍-എഥ്‌. ഇവയ്‌ക്ക്‌ ദൃഢത കൂടുതലായതിനാല്‍ കനംകുറഞ്ഞ പാളികളായി മാത്രമേ ഉപയോഗിക്കാറുള്ളൂ. ക്ലോറിന്റെയും ഫ്‌ളൂറിന്റെയും സംയുക്തങ്ങളായ ഇവയ്‌ക്ക്‌ 200°C-ല്‍ കൂടിയ താപനിലയെ തടുക്കാനുള്ള ശക്തിയുണ്ട്‌.

തെര്‍മോസെറ്റിങ്‌ പ്ലാസ്റ്റിക്‌ രോധകങ്ങള്‍. സ്വതവേ മൃദുവായതിനാല്‍ മര്‍ദമുപയോഗിച്ച്‌ എക്‌സ്‌ട്രൂഡനം ചെയ്യാം. തണുക്കുമ്പോള്‍ വീണ്ടും മൃദുവാകാത്ത സ്ഥിതിയില്‍ എത്തുന്നതുവരെ ഇവയ്‌ക്ക്‌ താപോപചാരം ചെയ്യുന്നു.

1. റബ്ബര്‍ മിശ്രിതങ്ങള്‍. രോധകങ്ങള്‍ നിര്‍മിക്കുന്നതിന്‌ ഇവയെ പ്ലാസ്റ്റിക്‌രൂപത്തില്‍ ഗന്ധകവുമായി സംയോജിപ്പിക്കുന്നു. ഈ ഊഷ്‌മോപചാരത്തിന്‌ വള്‍ക്കനീകരിക്കല്‍ എന്നു പറയുന്നു. പുതിയ വസ്‌തുക്കളുടെ ആവിര്‍ഭാവം നിമിത്തം സ്വാഭാവിക റബ്ബര്‍ ഇപ്പോള്‍ രോധകമായി ഉപയോഗിക്കാറില്ല.

2. ഉദ്‌ഗ്രഥിത റബ്ബര്‍. (ബ്യൂണോ-എസ്‌) സ്വാഭാവിക റബ്ബറിലുള്ള ചില വസ്‌തുക്കള്‍ ഇല്ലെങ്കിലും മനുഷ്യനിര്‍മിതമായ ഉദ്‌ഗ്രഥിതറബ്ബറിന്റെ ഘടന ഏകതാനമാണ്‌. ഇത്‌ നല്ല വൈദ്യുതരോധകമാണ്‌. ഇതിന്‌ നല്ല പ്രതിരോധരോധനവും പാരാവൈദ്യുതശക്തിയും ഇടത്തരം ശക്തിഗുണകാങ്കവും സവിശേഷപ്രേരണക്ഷമതയും ഉണ്ട്‌. രാസവസ്‌തുക്കള്‍, ഈര്‍പ്പം, കാലാവസ്ഥാവ്യതിയാനം എന്നിവയെ നേരിടുന്നതിനുതക്ക പ്രതിരോധശക്തിയുള്ള റബ്ബര്‍മിശ്രിതങ്ങള്‍ ഇപ്പോള്‍ നിര്‍മിക്കാനാവുന്നു. പ്ലാസ്റ്റിക്കിനെക്കാള്‍ വഴങ്ങുന്ന ഇവ കൈകാര്യം ചെയ്യാനും സ്ഥാപിക്കാനും എളുപ്പവുമുണ്ട്‌. ഇവയ്‌ക്ക്‌ യാന്ത്രികസംരക്ഷണം ആവശ്യമാണ്‌. 35,000 വോള്‍ട്ട്‌ വരെയുള്ള പഥങ്ങള്‍ക്ക്‌ ഉപയോഗിക്കാം. ഇവ കാലപ്പഴക്കംകൊണ്ട്‌ ദൃഢതയുള്ളതായിത്തീരുന്നു. പക്ഷേ ഇളക്കാതിരിക്കുന്നിടത്തോളംകാലം വൈദ്യുതരോധകശക്തി കുറയുന്നില്ല.

3. ബ്യൂട്ടൈല്‍. സ്വാഭാവിക റബ്ബറിനെക്കാളും ബ്യൂണാ-എസിനെക്കാളും പാരാവൈദ്യുത ഉറപ്പ്‌ കുറവായതിനാല്‍ ഉയര്‍ന്ന വോള്‍ട്ടതകള്‍ക്ക്‌ ഉപയോഗിക്കാറില്ല. കാലപ്പഴക്കംകൊണ്ട്‌ മൃദുവാകുന്നു.

4. നിയോപ്രീന്‍. റബ്ബര്‍പോലുള്ള ഒരു മിശ്രിതമാണിത്‌. വൈദ്യുതഗുണങ്ങള്‍ കുറവായതിനാല്‍ രോധകമെന്നതിനെക്കാള്‍ യാന്ത്രികഉറപ്പ്‌ നല്‍കുന്നതിനാണ്‌ കൂടുതല്‍ ഉപയോഗിക്കുന്നത്‌. ഇതിന്‌ നല്ല വലിവ്‌-ഉറപ്പും ഉരയലിനെയും ഉടയലിനെയും തടയാനുള്ള കഴിവും ഉണ്ട്‌. സൂര്യപ്രകാശം, എണ്ണ എന്നിവയെ ചെറുക്കുന്നു. എന്നാല്‍ വെള്ളം, എണ്ണ എന്നിവ അല്‌പമായി ഉള്ളില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്‌.

5. സിലിക്കണ്‍ റബ്ബര്‍. ഇതിന്‌ ചെലവ്‌ കൂടുതലാണ്‌. 150oC മുതല്‍ 200oC വരെയുള്ള താപനിലയില്‍ നല്ല വൈദ്യുതഗുണങ്ങള്‍ ഉണ്ടെങ്കിലും മിക്കയിനങ്ങള്‍ക്കും യാന്ത്രികഉറപ്പ്‌ കുറവാണ്‌.

6. ഈപോക്‌സി റസിനുകള്‍. ഇവയെ സന്ധികളുടെ രോധനത്തിനായി ഉപയോഗിക്കുന്നു. ഒരുതരം ദ്രാവകവും പൊടിയും തമ്മില്‍ കുഴയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനഫലമായി താപം ഉത്‌പാദിപ്പിക്കപ്പെടുന്നു. തത്‌ഫലമായി ഈ മിശ്രിതം ഒരു വഴങ്ങാത്ത ഖരവസ്‌തുവായി മാറുന്നു. ഇതിന്‌ നല്ല വൈദ്യുതഗുണങ്ങളും യാന്ത്രികഗുണങ്ങളും ഉണ്ട്‌.

താപസുഗ്രാഹകരോധകങ്ങള്‍. ഇവയ്‌ക്ക്‌ താപം കൊണ്ട്‌ ഗുണവ്യത്യാസം ഉണ്ടാകുന്നില്ല. ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

1. കടലാസ്‌. പല പാളികളായി എണ്ണ ചെലുത്തിയും ഈര്‍പ്പ പ്രതിരോധത്തിനായി ഈയ-ഉറകളോടുകൂടിയും ഉപയോഗിക്കുന്നു. 15,000 വോള്‍ട്ട്‌ വരെ ഉപയോഗിക്കാം. കാലപ്പഴക്കംകൊണ്ട്‌ വൈദ്യുതഗുണങ്ങള്‍ മാറുന്നു.

2. വാര്‍ണീഷിട്ട തുണി. വാര്‍ണീഷില്‍ മുക്കിയ കനം കുറഞ്ഞ തുണി പല പാളികളായി ഉപയോഗിക്കുന്നു. ഇതിന്റെ വൈദ്യുത ഗുണങ്ങള്‍ എണ്ണ ചെലുത്തിയ കടലാസ്‌ രോധകത്തിന്റേതിനെക്കാളും മോശമാണ്‌. ഈര്‍പ്പത്തില്‍നിന്നു സംരക്ഷണവും യാന്ത്രികസംരക്ഷണവും നല്‍കാന്‍ ഈയ-ഉറകള്‍ ആവശ്യമാണ്‌. ഇത്‌ താണവോള്‍ട്ടതകള്‍ക്കു മാത്രം ഉപയോഗിക്കുന്നു.

3. നൈട്രജന്‍ വാതകം. ഉന്നതവോള്‍ട്ടതയില്‍ രോധകമായി ഉപയോഗിക്കുന്നു. വൈദ്യുതചാലകം കുഴലിന്റെ നടുവില്‍ക്കൂടി കടത്തിയശേഷം നൈട്രജന്‍ വാതകം ഉന്നതമര്‍ദത്തില്‍ നിറയ്‌ക്കുന്നു.

4. മഗ്നീഷ്യം ഓക്‌സൈഡ്‌. ചെറിയ വോള്‍ട്ടതയിലും എന്നാല്‍ ഉന്നതതാപനിലയിലും(250°C വരെ) ഇത്‌ ഉപയോഗിക്കുന്നു. ചെമ്പുകുഴലിന്റെ നടുവില്‍ക്കൂടി ചാലകം കടത്തിയശേഷം മഗ്നീഷ്യം ഓക്‌സൈഡ്‌ നിറയ്‌ക്കുന്നു. ഈര്‍പ്പം ഇതിനെ ബാധിക്കുന്നില്ല.

5. ആസ്‌ബെസ്റ്റോസ്‌. താപരോധകമെന്നതുപോലെ ഇത്‌ ഒരു വൈദ്യുതരോധകവുമാണ്‌. കാലാവസ്ഥാപ്രതിരോധത്തിന്‌ ഒരു കവചം ആവശ്യമാണ്‌. താണവോള്‍ട്ടതകള്‍ക്ക്‌ ഇത്‌ ഉപയോഗിക്കാറുണ്ട്‌. പ്ലാസ്റ്റിക്കിനോടും വാര്‍ണീഷിട്ട തുണിയോടും ഒപ്പം ഉപയോഗിക്കാവുന്നതാണ്‌.

ദൃഢരോധനം. വയറുകളുടെയും കേബിളുകളുടെയും വഴങ്ങുന്ന (flexible) ഉറകളായിട്ടല്ലാതെ രോധകവസ്‌തുക്കള്‍ ദൃഢമായ രൂപത്തിലും ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഇവ യാന്ത്രികഉറപ്പുള്ളതും രൂപവ്യത്യാസം വരാത്തതുമായ ഒരു പാരാവൈദ്യുത ആവരണമായി പ്രവര്‍ത്തിക്കുന്നു. ഉദാ. അഭ്രം, ഗ്ലാസ്‌, പോര്‍സലൈന്‍, തെര്‍മോസൈറ്റിങ്‌റെസിനുകള്‍ എന്നിവ. ഇവയെ മറ്റു വഴങ്ങുന്ന രോധകങ്ങളുമായി ചേര്‍ത്തുപയോഗിക്കാം.

1. അഭ്രം. ഇത്‌ വളരെ ദൃഢവും ഉയര്‍ന്ന താപപ്രതിരോധശക്തിയുള്ളതും ആണ്‌. പല പാളികളായി ഉപയോഗിക്കുന്നു. ചെറുതായി പൊടിച്ച അഭ്രം റസിനുമായി യോജിപ്പിച്ച്‌ അഭ്രഷീറ്റ്‌ ഉണ്ടാക്കുന്നു. വാര്‍ക്കപ്പെടുന്ന രോധകത്തില്‍ പൂരകപദാര്‍ഥമായും പൊടിച്ച അഭ്രം ഉപയോഗിക്കുന്നു.

2. ഗ്ലാസ്‌. ഇത്‌ ഒരു അക്രിസ്റ്റിലീയ വസ്‌തുവാണ്‌. സിലിക്കേറ്റുകള്‍, ബോറേറ്റുകള്‍, ഫോസ്‌ഫേറ്റുകള്‍ എന്നിവയും 50 മുതല്‍ 90 വരെ ശതമാനം സിലിക്ക, സിലിക്കണ്‍ ഡൈ ഓക്‌സൈഡ്‌ എന്നിവയും അടങ്ങിയ ഒരു മിശ്രിതമാണ്‌. ഗ്ലാസ്‌, ഗ്ലാസ്‌ നൂല്‌, നേരിയ ഇഴകള്‍ ഉപയോഗിച്ചു നെയ്‌ത തുണി എന്നിവ ലഭ്യമാണ്‌.

3. പോര്‍സലൈന്‍. ഫെല്‍സ്‌പാര്‍, ക്വാര്‍ട്ട്‌സ്‌, കളിമണ്ണ് എന്നിവയും മറ്റു ധാതുക്കളും ചേര്‍ന്ന ഈ രോധകവസ്‌തു, വളരെ ദൃഢമായതെങ്കിലും പൊട്ടിപ്പോകാവുന്നതാണ്‌.

ദൃഢരോധകങ്ങളുടെ ഉപയോഗങ്ങള്‍. ഉറച്ച രോധകങ്ങള്‍ വൈദ്യുതചാലകങ്ങളെ താങ്ങിനിര്‍ത്തുന്നതിനും വൈദ്യുതവാഹികള്‍ക്കിടയില്‍ വേണ്ടത്ര വിടവു നല്‍കുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്‌. വായുവിനെക്കാള്‍ പാരാവൈദ്യുതഉറപ്പ്‌ കൂടുതലാണ്‌. ഇവയ്‌ക്ക്‌ ഉയര്‍ന്ന ഉപരിതലവിസര്‍പ്പണ പ്രതിരോധവും, ലഘു പരിപഥധാരമൂലമോ അല്ലാതെയോ ഉണ്ടാകുന്ന യാന്ത്രിക ബലത്തെ സഹിക്കാനുള്ള കഴിവും ആവശ്യമാണ്‌. എന്നാല്‍ മാത്രമേ ഇവയുടെ ഉയര്‍ന്ന വൈദ്യുതപ്രതിരോധം ഈര്‍പ്പംകൊണ്ടും മറ്റും കുറയാതിരിക്കുകയുള്ളൂ. ഇവയ്‌ക്ക്‌ ആര്‍ക്ക്‌ വിസര്‍ജനത്തെ അതിജീവിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.

ഉയര്‍ന്ന വോള്‍ട്ടതയില്‍ ശക്തിപ്രഷണത്തിനുപയോഗിക്കുന്ന ചാലകങ്ങള്‍ക്ക്‌ പോര്‍സലൈന്‍ കൊണ്ടുണ്ടാക്കിയ തൂക്കുരോധകമാലയോ, ബുഷിങ്‌ രോധകമോ ഉപയോഗിക്കുന്നു. വിസര്‍പ്പണപാതയുടെ പ്രതിരോധം കൂട്ടുന്നതിന്‌ അരികുകളില്‍ മടക്കുകള്‍ കൊടുത്തിരിക്കുന്നു. മധ്യവോള്‍ട്ടതകള്‍ക്ക്‌ ഗ്ലാസ്‌ അഥവാ പ്ലാസ്റ്റിക്‌ ബുഷിങ്ങുകള്‍ ഉപയോഗിക്കുന്നു. വീടുകളിലും വ്യവസായ ശാലകളിലും ഉള്ള താണ വോള്‍ട്ടതകള്‍ക്ക്‌ തെര്‍മോസെറ്റിങ്‌ പ്ലാസ്റ്റിക്‌ രോധകങ്ങള്‍ ഉപയോഗിക്കുന്നു.

വൈദ്യുതവാഹികള്‍ തമ്മിലുള്ള കുറഞ്ഞ അകലം നിമിത്തം അവയ്‌ക്കിടയില്‍ പാരാവൈദ്യുതഉറപ്പ്‌ കൂടിയ ഒരു ഉറച്ച രോധകവസ്‌തു ആവശ്യമായിവരും. ഉദാ. ട്രാന്‍സ്‌ഫോര്‍മറുകള്‍, കറങ്ങുന്ന യന്ത്രങ്ങള്‍ എന്നിവ. വൈദ്യുതയന്ത്രങ്ങളിലെ ചുറ്റലുകള്‍ക്ക്‌ മൂന്നുതരം രോധനം ആവശ്യമാണ്‌. ഇഴകള്‍ തമ്മില്‍ താണവോള്‍ട്ടതയെ താങ്ങാനുള്ള രോധകവും ചുറ്റുകള്‍ തമ്മിലുള്ള രോധനത്തിനു നാടയും ചുരുളുകള്‍ക്കിടയ്‌ക്ക്‌ ഉറച്ച രോധകവും ഉപയോഗിക്കുന്നു. രോധനവ്യവസ്ഥയുടെ ഘടകങ്ങളായി പല വസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ട്‌. പാരാവൈദ്യുതഉറപ്പ്‌, കാലപ്പഴക്കംകൊണ്ടു വരുന്ന മാറ്റങ്ങള്‍, ഉയര്‍ന്ന വോള്‍ട്ടത, യാന്ത്രിക ക്ലേശം, ഊഷ്‌മാവ്‌ എന്നിവയെ അതിജീവിക്കാനുള്ള കഴിവ്‌ മുതലായവ കണക്കിലെടുത്തുകൊണ്ടുവേണം രോധകവസ്‌തുക്കള്‍ തെരഞ്ഞെടുക്കേണ്ടത്‌.

വോള്‍ട്ടതാ ആവശ്യങ്ങള്‍. ചാലകങ്ങളുടെ ഉറച്ച രോധന വ്യവസ്ഥയ്‌ക്ക്‌ വിതരണവോള്‍ട്ടതയുടെ ഇരട്ടി വോള്‍ട്ടതയും പരീക്ഷണവോള്‍ട്ടത താങ്ങാനുള്ള കഴിവും ഉണ്ടായിരിക്കണം. ഇഴകളുടെയും ചുറ്റുകളുടെയും രോധനം ആവര്‍ത്തനപ്രോത്‌കര്‍ഷ ആവേഗവോള്‍ട്ടത ഉപയോഗിച്ച്‌ പരീക്ഷിക്കണം. പല വസ്‌തുക്കള്‍ ശ്രണിയായി ഉപയോഗിച്ചാല്‍ അവയുടെ പാരാവൈദ്യുത ഉറപ്പ്‌ ഘടകവസ്‌തുക്കളുടെ പാരാവൈദ്യുതാങ്കത്തിന്‌ വിപരീതാനുപാതത്തിലായിരിക്കും. വായുവിന്റെ പാരാവൈദ്യുതാങ്കം ഒന്നും, ഉറച്ച രോധകങ്ങള്‍ക്കു മൂന്നുമുതല്‍ ആറുവരെയും ആണ്‌. തന്മൂലം രോധകങ്ങള്‍ക്കിടയ്‌ക്കുവരുന്ന വായുസ്ഥലത്തിന്റെ വൈദ്യുതക്ലേശം രോധകത്തിന്റെ വൈദ്യുതക്ലേശത്തിന്റെ മൂന്നോ അതിലധികമോ ഇരട്ടിയായിരിക്കും. അതിനാല്‍ യന്ത്രങ്ങളുടെ ചാലുകളില്‍ വരുന്ന ഉയര്‍ന്ന വോള്‍ട്ടതയുള്ള ചുറ്റലുകളുടെ ഭാഗങ്ങള്‍, വായുസ്ഥലങ്ങളെ ലഘുപരിപഥമാക്കുന്നതിന്‌ ഒരു അര്‍ധചാലക പദാര്‍ഥംകൊണ്ടു പൊതിയുന്നു. ചിത്രം 1-ല്‍ രോധകത്തിലും വായുസ്ഥലത്തും ഉള്ള വോള്‍ട്ടതാ വിവരണം കാണിച്ചിരിക്കുന്നു.

താപസംബന്ധിയായ സവിശേഷതകള്‍. ജൈവരോധകവസ്‌തുക്കള്‍ക്ക്‌ ഉയര്‍ന്ന താപനിലയില്‍ രാസവ്യത്യാസങ്ങളും ഭൗതികമാറ്റങ്ങളും ഉണ്ടാകുന്നു. ചില വസ്‌തുക്കളുടെ ഉപയോഗകാലം താപനിലയുടെ ഓരോ 10°C വര്‍ധനയ്‌ക്കും പകുതിയാകുന്നു. ഉദാ. സെല്ലുലോസ്‌. രോധനവസ്‌തുക്കളെ പല താപനിലയില്‍ പ്രവര്‍ത്തിക്കുന്നവയായി ഒ, എ, ബി, എഫ്‌, എച്ച്‌ (O, A, B, F, H) എന്ന്‌ തരംതിരിച്ചിരിക്കുന്നു. ഇവ യഥാക്രമം 90, 105, 130, 155, 180°C-കളില്‍ ഉപയോഗിക്കാം. വാര്‍ണീഷിട്ട തുണി, കടലാസ്‌ മുതലായവയും മിക്ക ജൈവവസ്‌തുക്കളും ക്ലാസ്‌ എ യില്‍പ്പെടുന്നു. ഗ്ലാസ്‌ തന്തുക്കള്‍, അഭ്രം, സിലിക്കണ്‍ മിശ്രിതങ്ങള്‍ എന്നിവ ക്ലാസ്‌ ബി യിലും ഫ്‌ളൂറോകാര്‍ബണുകള്‍, ടെഫ്‌ളോണ്‍ എന്നിവ ക്ലാസ്‌ എച്ചിലും ഉള്‍പ്പെടുന്നു.

രോധനപരീക്ഷണങ്ങള്‍. ഒരു സേവന വ്യവസ്ഥ തൃപ്‌തികരമാകണമെങ്കില്‍ അതിന്റെ സേവനകാലം ദീര്‍ഘമായിരിക്കണം. താഴെ കൊടുത്തിരിക്കുന്ന പരിശോധനയാണ്‌ രോധകവസ്‌തുക്കള്‍ക്കു നിര്‍ദേശിച്ചിരിക്കുന്നത്‌. രോധകവസ്‌തുക്കളുടെ സാമ്പിളുകളോ മാതൃകകളോ താപവ്യത്യാസത്തിന്റെ ആവര്‍ത്തനത്തിനു വിധേയമാക്കുക. കൂടെക്കൂടെ വോള്‍ട്ടതാപരിശോധന നടത്തുക. തകര്‍ച്ച ഉണ്ടാകുന്നതിനുള്ള സമയത്തിന്റെ ലോഗരിതവും എതിര്‍നിരപേക്ഷതാപവും കൂട്ടിച്ചേര്‍ത്ത്‌ വരയ്‌ക്കുന്ന ആലേഖനം പുറകോട്ടു നീട്ടിയാല്‍ ആവശ്യമുള്ള താപനിലയിലെ സേവനകാലം കിട്ടും. ഈ രീതികൊണ്ട്‌ പലതരം വസ്‌തുക്കളുടെ താരതമ്യപഠനം നടത്താം.

രോധനപ്രതിരോധപരീക്ഷണം. രോധനപ്രതിരോധം"മെഗോമി'ലാണ്‌ അളക്കുന്നത്‌. ഇതിന്‌ രണ്ടു ഘടകങ്ങളുണ്ട്‌. 1. ഘനപ്രതിരോധം: രോധകവസ്‌തുവില്‍ക്കൂടിയുള്ള ധാരാപ്രവാഹത്തെ എതിര്‍ക്കുന്നു. 2. ഉപരിതലപ്രതിരോധം: ഉപരിതലത്തില്‍ക്കൂടിയുള്ള ധാരാപ്രവാഹത്തെ എതിര്‍ക്കുന്നു. ഇവ സമാന്തരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവയെ വിഭജിക്കുക ശ്രമകരമാണ്‌. രോധകവസ്‌തുക്കളുടെ പ്രാഥമിക ഗുണങ്ങള്‍, ആകൃതി, വലുപ്പം എന്നിവയില്‍നിന്നും മേല്‌പറഞ്ഞവയുടെ അനുപാതം നിര്‍ണയിക്കാം. എന്നാല്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ ആകെയുള്ള പ്രതിരോധമാണ്‌ ആവശ്യമായിവരുന്നത്‌.

ഒരു സംധാരിത്രത്തിന്റെ ടെര്‍മിനല്‍ പ്രതിരോധമോ ഒരു സ്വിച്ചിന്റെ രണ്ടുപോയിന്റുകള്‍ തമ്മിലുള്ള പ്രതിരോധമോ പോലുള്ളവ അളക്കുമ്പോളൊഴികെ, ബാക്കി എല്ലാ പരീക്ഷണങ്ങളിലും സൂക്ഷ്‌മവും കൃത്യവും ആയ ഫലം കിട്ടണമെങ്കില്‍ ഒരു കാവല്‍പരിപഥം ആവശ്യമാണ്‌. പ്രത്യക്ഷരോധനത്തിന്റെ തത്‌ക്ഷണപരിമാണം മൂന്നു പ്രധാന കാര്യങ്ങളെ ആശ്രയിച്ചിരിക്കും. 1. സമ്പര്‍ക്കിത ഇലക്‌ട്രോണുകളുടെ സംധാരിത്രം ആവേശിപ്പിക്കുന്നതിനാവശ്യമായ ധാര. (ഇതിന്‌ മൈക്രോസെക്കന്‍ഡുകളോ മില്ലിസെക്കന്‍ഡുകളോ മതിയാകും) 2. പാരാവൈദ്യുത അവശോഷണംമൂലമുണ്ടാകുന്ന ധാര (ഇത്‌ മിനിറ്റുകളോ ചിലപ്പോള്‍ ദിവസങ്ങളോ നീണ്ടുനില്‍ക്കും) 3. ചാലകധാര അഥവാ യഥാര്‍ഥധാര. ഇതുകൊണ്ട്‌ പരീക്ഷണം നടത്തുമ്പോള്‍, വോള്‍ട്ടത, പ്രതിരോധത്തിന്റെയോ ധാരയുടെയോ അളവിന്റെ സമയം (വോള്‍ട്ടത പ്രയോഗിച്ചതിനുശേഷം), താപനില, പരീക്ഷണത്തിനുമുമ്പുള്ള ആര്‍ദ്രതയുടെ വിവരം, സംധാരിത്ര ആവേശത്തിന്റെ സ്ഥിതി എന്നിവ വിശദമായി അറിഞ്ഞിരിക്കണം. സാമ്പിളിന്‌ ഭൂയോജനം ആവശ്യമാണെങ്കില്‍ നന്നായി രോധനം ചെയ്‌തിട്ടുള്ള വിദ്യുത്‌സപ്ലൈ ഉപയോഗിക്കണം.

രക്ഷക വ്യതിചലനരീതി. ചിത്രം 2 നോക്കുക. ഇതില്‍ വോള്‍ട്ടത അളക്കുന്നതിന്‌ യോജിച്ച വ്യാപ്‌തിയുള്ള ഒരു വോള്‍ട്ട്‌മാപകവും കറണ്ട്‌ അളക്കുന്നതിന്‌ അംശാങ്കനം ചെയ്‌തിട്ടുള്ള ഒരു ഗാല്‍വനമാപകവും (ചിലപ്പോള്‍ രണ്ടും) ഉപയോഗിക്കുന്നു. മൈക്രോഅമ്മീറ്ററായി അംശാങ്കനം ചെയ്‌തിട്ടുള്ള ഒരു ശ്യൂന്യനാളികാപ്രവര്‍ധക(vacuum tube amplifier)വും ഉപയോഗിക്കാറുണ്ട്‌.

ചിത്രം 3-ല്‍ മേല്‌പറഞ്ഞ രീതിയുടെ ഒരു വ്യത്യസ്‌തരൂപം കാണിച്ചിരിക്കുന്നു. ഇതില്‍ പരീക്ഷണം നടത്തുന്ന രോധനത്തിന്റെ പ്രതിരോധം ഉയര്‍ന്ന ഒരു പ്രതിരോധപ്രമാണവുമായി താരതമ്യപ്പെടുത്തുന്നതിനാല്‍ വോള്‍ട്ടതയും ധാരയും അളക്കേണ്ട ആവശ്യമില്ല.

രക്ഷിത വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജ്‌. ഇതിന്‌ രക്ഷകഅനുപാത കൈകളും വിദ്യുത്‌സപ്ലൈയും ഡിറ്റക്‌ടറും ആവശ്യമുണ്ട്‌. എല്ലാ ഘടകങ്ങളുടെയും രോധനം അറിഞ്ഞിരിക്കണം. നനവുള്ള സ്ഥലങ്ങളില്‍പ്പോലും സൂക്ഷ്‌മവും കൃത്യവുമായ അളവുകള്‍ക്ക്‌ ഈ രീതി അനുയോജ്യമാണ്‌.

അരക്ഷിത വീറ്റ്‌സ്റ്റണ്‍ ബ്രിഡ്‌ജ്‌. ഇതില്‍ രക്ഷക രോധകസാമ്പിളുകളെ ചിത്രം 4-ലെ രീതിയില്‍ പരീക്ഷിക്കുന്നു. രക്ഷകബന്ധനം നല്‌കുന്നതുകൊണ്ട്‌ ചോര്‍ച്ച ധാര ഡിറ്റക്‌ടറില്‍ക്കൂടി കടന്നുപോകുന്നില്ല. കൃത്യമായി ഉള്ള അളവുകള്‍ക്ക്‌ ഡിറ്റക്‌ടറിന്റെ പ്രതിരോധം കൂടുതലും RR 100 കിലോ ഓമില്‍ കുറവും ആയിരിക്കണം.

ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ പരീക്ഷണം. രോധകവസ്‌തുക്കളുടെയും വൈദ്യുതോപകരണങ്ങളുടെയും മറ്റും പാരാവൈദ്യുത തകര്‍ച്ച ഉയര്‍ന്ന വോള്‍ട്ടത ഉപയോഗിച്ചു നിര്‍ണയിക്കുന്നു. നിര്‍മാണം, സേവനവ്യവസ്ഥകള്‍ എന്നിവയ്‌ക്കുള്ള രോധനപരീക്ഷണം കൂടിയാണിത്‌. ഇതിനുവേണ്ടി പ്രവര്‍ത്തനവോള്‍ട്ടതയില്‍ കൂടുതലും എന്നാല്‍ തകര്‍ച്ച സംഭവിക്കാവുന്ന വോള്‍ട്ടതയില്‍ കുറവും ആയ പൊട്ടന്‍ഷ്യല്‍ ആണ്‌ പ്രയോഗിക്കുന്നത്‌. ഈ പരീക്ഷണത്തില്‍നിന്നു കിട്ടുന്ന അളവുകളില്‍നിന്നു രോധകവസ്‌തുക്കളുടെ സ്വഭാവം മനസ്സിലാക്കുന്നതിനു നല്ല പരിചയം വേണം. പ്രത്യാവര്‍ത്തിധാരയോ നേര്‍ധാരയോ ഉപയോഗിച്ച്‌ ഈ പരീക്ഷണം നടത്താന്‍ സാധിക്കും.

(എന്‍.കെ. രാധാകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍