This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍വെർട്ടർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Inverter)
(ഇന്‍വെർട്ടർ)
വരി 1: വരി 1:
-
== ഇന്‍വെർട്ടർ ==
+
== ഇന്‍വെര്‍ട്ടര്‍ ==
-
 
+
== Inverter ==
== Inverter ==

08:47, 10 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്‍വെര്‍ട്ടര്‍

Inverter

ഇന്‍വെർട്ടർ

നേർവൈദ്യുതി (direct current) പ്രത്യാവൃത്തിവൈദ്യുതി (alter-nating current)ആക്കി മാറ്റുന്നതിനുള്ള ഒരു വൈദ്യുതോപകരണം. മേല്‌പറഞ്ഞ പ്രക്രിയയ്‌ക്കുപയോഗിക്കുന്ന ഒരു ഇലക്‌ട്രാണികോപകരണത്തിനും ഈ പേരുണ്ട്‌. മാറ്റേണ്ട വൈദ്യുതശക്തി കുറവായിരിക്കുമ്പോള്‍ ഒരു വിദ്യുത്‌-യാന്ത്രിക വൈബ്രറ്റർ ഇന്‍വെർട്ടറായി പ്രവർത്തിപ്പിക്കാവുന്നതാണ്‌. ഇത്തരം ഇന്‍വെർട്ടറുകളിൽ കമ്പിതആർമേച്ചറി(vibrating armature)ലെ സ്‌പർശകങ്ങളുടെ ചലനംകൊണ്ടാണ്‌ നേർവൈദ്യുതിയെ പ്രത്യാവൃത്തിവൈദ്യുതിയാക്കി മാറ്റുന്നത്‌. ഇത്തരം ഇന്‍വെർട്ടറുകള്‍ മോട്ടോർകാറുകളിൽ ഉപയോഗിക്കുന്നു. ഇവ കാർബാറ്ററിയിൽനിന്നുള്ള നേർവൈദ്യുതിയെ പ്രത്യാവൃത്തിവൈദ്യുതിയാക്കിമാറ്റുന്നു. നേർവൈദ്യുതി പ്രത്യാവൃത്തിവൈദ്യുതിയാക്കി മാറ്റുന്ന പരിവർത്തകയന്ത്രങ്ങളും ഇന്‍വെർട്ടറുകളുടെ കൂട്ടത്തിൽപ്പെടുന്നു. ഇത്തരം യന്ത്രങ്ങളിൽ ആർമേച്ചറിന്റെ ബ്രഷുകളിൽ പ്രയോഗിക്കുന്ന നേർവൈദ്യുതി പ്രത്യാവൃത്തിവൈദ്യുതിയാക്കി രൂപാന്തരപ്പെടുത്തി ആർമേച്ചറിന്റെ മറ്റേ അഗ്രത്തിൽ ലഭ്യമാക്കുന്നു. ഈ യന്ത്രത്തിന്റെ വേഗം ക്രമീകരിച്ച്‌ പ്രത്യാവൃത്തിവൈദ്യുതി ആവർത്തനത്തെ ഇഷ്‌ടാനുസരണം മാറ്റിയെടുക്കാം. ഇത്തരം യന്ത്രങ്ങളിൽ വൈദ്യുതസ്‌ഫുലിംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നത്‌ ഒരു ന്യൂനതയാണ്‌.

തൈറോട്രാണ്‍, ഇഗ്നിട്രാണ്‍ മുതലായ ഇലക്‌ട്രാണിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇന്‍വെർട്ടറുകളിൽ വൈദ്യുതസ്‌ഫുലിംഗം തുലോം കുറവായിരിക്കും. മാത്രവുമല്ല കൂടുതൽ നേർവൈദ്യുതി മാറ്റിയെടുക്കുന്നതിന്‌ ഉപയോഗിക്കാവുന്നതുമാണ്‌. ഇന്‍വെർട്ടർപരിപഥങ്ങള്‍ ശ്രണി, സമാന്തരം തുടങ്ങി പല തരത്തിലുണ്ട്‌. ഇവയിലെല്ലാത്തിലും നേർവൈദ്യുതിയെ ഒരു നിശ്ചിതസമയപരിധിയിൽ മുമ്പോട്ടും പുറകോട്ടും പ്രവഹിപ്പിച്ചാണ്‌ പ്രത്യാവൃത്തിവൈദ്യുതി ആക്കിമാറ്റുന്നത്‌. ക്ഷമതയേറിയ വലിയ ഇന്‍വെർട്ടറുകളുടെ കണ്ടുപിടിത്തം അധികവോള്‍ട്ടതയിലുള്ള കറന്റ്‌ പ്രഷണത്തിന്‌ അത്യധികം സഹായകമായിട്ടുണ്ട്‌.

(പി.കെ. മൂർത്തി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍