This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍വെർട്ടിബ്രറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Invertebrata)
(ഇന്‍വെർട്ടിബ്രറ്റ)
വരി 1: വരി 1:
-
== ഇന്‍വെർട്ടിബ്രറ്റ ==
+
== ഇന്‍വെർട്ടിബ്രേറ്റ ==
-
 
+
== Invertebrata ==
== Invertebrata ==

08:59, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്‍വെർട്ടിബ്രേറ്റ

Invertebrata

നട്ടെല്ലില്ലാത്ത ജീവികളുടെ പൊതുനാമം. ജന്തുലോകത്തെ 90 ശതമാനത്തിലധികം ജീവികളും ഈ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. ഒറ്റയ്‌ക്കോ കോളനികളായോ ആണ്‌ ഇവ അധിവസിക്കുന്നത്‌. നട്ടെല്ലുള്ള ജീവികള്‍ അഥവാ കശേരുകികളിൽ(Verte-brates)നിന്നു ഇവയെ വേർതിരിച്ചു നിർത്തുന്ന പ്രധാന ലക്ഷണം അസ്ഥിയോ തരുണാസ്ഥിയോ ചേർന്ന അക്ഷീയാസ്ഥിവ്യൂഹ(axial skeleton)ത്തിന്റെ അഭാവമാണ്‌. കര, സമുദ്രജലം, ശുദ്ധജലം, ഭൗമാന്തർഭാഗം തുടങ്ങി വിവിധങ്ങളായ ആവാസവ്യവസ്ഥയിലാണ്‌ ഇന്‍വെർട്ടിബ്രറ്റുകള്‍ അധിവസിക്കുന്നത്‌. ഭൂമിയിൽ ആദ്യം ഉരുത്തിരിഞ്ഞ ജീവി വിഭാഗം, അകശേരുകികള്‍ അഥവാ ഇന്‍വെർട്ടിബ്രറ്റുകളാണ്‌. കട്ടിയേറിയ പുറന്തോടുകള്‍, പേശികള്‍ തുടങ്ങിയവയാണ്‌ ഇവയുടെ ശരീരത്തിന്‌ ആവശ്യമായ ഘടനാബലം നൽകുന്നത്‌. അകശേരുകികളിൽ മിക്ക ഇനങ്ങളും കായാന്തരീകരണ(metamorphosis)ത്തിന്‌ വിധേയമാകാറുണ്ട്‌. സ്വതന്ത്രങ്ങളായും പരാദങ്ങളായും അധിവസിക്കുന്ന ഇനങ്ങളുമുണ്ട്‌. സ്‌പന്‍ജുകള്‍ ഉള്‍പ്പെടുന്ന പോറിഫെറ, പരന്ന വിരകള്‍ ഉള്‍പ്പെടുന്ന പ്ലാറ്റിഹെൽമിന്തസ്‌, ഉരുളന്‍വിരകള്‍ ഉള്‍പ്പെടുന്ന നെമറ്റോഡ, മച്ചിരകളും, അട്ടകളും ഉള്‍പ്പെടുന്ന അനെലിഡ, പവിഴപ്പുറ്റുകളും ജെല്ലിമത്സ്യങ്ങളും ഉള്‍പ്പെടുന്ന നിഡേറിയ, ഒച്ച്‌, നീരാളി എന്നിവ ഉള്‍പ്പെടുന്ന മൊളസ്‌ക, ഷഡ്‌പദങ്ങള്‍ ഉള്‍പ്പെടുന്ന ആർത്രാപോഡ, നക്ഷത്രമത്സ്യം ഉള്‍പ്പെടുന്ന എക്കിനോഡെർമേറ്റ എന്നിവയാണ്‌ ഇന്‍വെർട്ടിബ്രറ്റയിലെ പ്രധാന ജീവി വിഭാഗങ്ങള്‍. വിവിധ ഘടകങ്ങളെ ആസ്‌പദമാക്കി ഇന്‍വെർട്ടിബ്രറ്റയെ പലതരത്തിൽ വർഗീകരിച്ചിട്ടുണ്ട്‌. യഥാർഥ ശരീര കലകളുടെ സാന്നിധ്യം/അസാന്നിധ്യം അനുസരിച്ച്‌ പാരാസോവ (കലകളില്ലാത്തവ), യൂമെറ്റാസോവ (യഥാർഥ കലകളുള്ളവ) എന്നിങ്ങനെ ഇന്‍വെർട്ടിബ്രറ്റയെ വിഭജിക്കാറുണ്ട്‌. മറ്റൊരുതരം വർഗീകരണത്തിൽ ശരീരത്തിന്റെ ഘടന അനുസരിച്ച്‌ അസമമിതം (Asymmetry) (ഉദാ. ആർത്രാപോഡ), ത്രിജ്യതസമമിതം (Radial) (ഉദാ. പോറിഫെറ), ദ്വിപാർശ്വസമമിതി (Bilateral)ഉദാ. നെമറ്റെൽമിന്തസ്‌) എന്നിങ്ങനെ ഇന്‍വെർട്ടിബ്രറ്റയെ വർഗീകരിച്ചിരിക്കുന്നു. ഇതു കൂടാതെ ശരീര അറ (Cavity) ഉള്ളവയെന്നും ഇല്ലാത്തവയെന്നുമുള്ളതരം വർഗീകരണവും ഇന്‍വെർട്ടിബ്രറ്റുകള്‍ക്കുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍