This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡിഗൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്‍ഡിഗൊ)
(ഇന്‍ഡിഗൊ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
Aacn (Indigofera Rinctoria)എന്ന ചെടിയിൽനിന്നു പ്രകൃത്യാലഭിക്കുന്ന ഒരു നീലച്ചായം. ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഈ ചെടി സുലഭമായിട്ടുണ്ട്‌. ചെടിയുടെ ഇലകളിലും കൊമ്പുകളിലും ഗ്ലൂക്കൊസൈഡ്‌ (glucoside) രൂപത്തിലാണ്‌ ഈ പദാർഥം ഉപസ്ഥിതി ചെയ്യുന്നത്‌. യൂറോപ്പിൽ കാണപ്പെടുന്ന ഐസാറ്റിസ്‌ ടിന്‍ചോറിയാ (Isatis tinctoria) എന്ന ചെടിയിലും ഇത്‌ ലഭ്യമാണ്‌. പ്രകൃത്യാ ഉപസ്ഥിതമായ ഗ്ലുക്കൊസൈഡിന്റെ പേര്‌ ഇന്‍ഡിക്കന്‍ (Indican) എന്നാണ്‌. ചെടി പൂക്കുന്നതിനുതൊട്ടു മുമ്പുള്ള കാലത്ത്‌ ഇന്‍ഡിക്കന്റെ അളവ്‌ ഇലകളിൽ ഏറ്റവുമധികമായിരിക്കും. ആകയാൽ പൂക്കാലത്തിനുമുമ്പ്‌ ചെടികളിലെ ഇലയും കമ്പും ശേഖരിച്ച്‌ കഷണിച്ച്‌ വലിയ മരത്തൊട്ടികളിലിട്ടു വെള്ളമൊഴിച്ചു വയ്‌ക്കുന്നു. ഇലയിലും കമ്പിലും അടങ്ങിയിട്ടുള്ള ഇന്‍ഡിമള്‍സിന്‍ (Indimulsin)എന്ന എന്‍സൈം ഇന്‍ഡിക്കനെ ജലീയവിശ്ലേഷണത്തിനു  (hydrolysis) വെിധേയമാക്കി ഇന്‍ഡോക്‌സിൽ(indoxyl), ഗ്ലൂക്കോസ്‌ എന്ന യൗഗികങ്ങള്‍ ലഭ്യമാക്കുന്നു.

-
C<sub>14</sub>H<sub>17</sub>O<sub>6</sub>N + H<sub>2</sub>O    →  C<sub>8</sub>H<sub>7</sub>ON    ←    + C8H12O6
+

ഇന്‍ഡിക്കന്‍                                           ഇന്‍ഡോക്‌സിന്‍                                ഗ്ലൂക്കോസ്‌
ഇന്‍ഡിക്കന്‍                                           ഇന്‍ഡോക്‌സിന്‍                                ഗ്ലൂക്കോസ്‌
പ്രസ്‌തുതരാസപ്രവർത്തനം പൂർത്തിയാകുവാന്‍ 10-14 മണിക്കൂർ വേണം. ഈ സന്ദർഭത്തിൽ അമോണിയയും ഉണ്ടാകുന്നുണ്ട്‌. ഇത്‌ ഇന്‍ഡോക്‌സിലുമായി പ്രവർത്തിച്ച്‌ ഒരു മഞ്ഞലായനിയാണ്‌ ആദ്യം ലഭിക്കുക. ഈ ലായനി ഊറ്റിയെടുത്ത്‌ വായുവിൽ തുറന്നുവച്ചുകൊണ്ട്‌ നല്ലപോലെ ഇളക്കുന്നു. അപ്പോള്‍ ഇന്‍ഡോക്‌സിന്‍ ഓക്‌സിഡേഷനു വിധേയമായി അലേയമായ ഇന്‍ഡിഗൊ ഉത്‌പാദിപ്പിക്കുന്നു. അത്‌ തിളക്കമുള്ള പരന്ന നീലത്തകിടുകളായി ലായനിയിൽ നിന്നും വേർപിരിയുന്നു. ശേഖരിച്ചു കഴുകി, ജലംചേർത്തു തിളപ്പിച്ച്‌, അരിച്ചുണക്കി പാക്കറ്റുകളിലാക്കി വിപണികളിലെത്തിക്കുന്നു.

2 C<sub>8</sub>H<sub>7</sub>ON + O<sub>2</sub>  →  C<sub>16</sub>H<sub>10</sub>O<sub>2</sub>N<sub>2</sub> + 2 H<sub>2</sub>O

ഈ വ്യാപാരിക (commercial) ഇന്‍ഡിഗോവിന്‌ 60-80 ശ.മാ. ശുദ്ധി ഉണ്ടായിരിക്കും. ഇന്‍ഡിഗോ റെഡ്‌, ഇന്‍ഡിഗോ ബ്രൗണ്‍, ഇന്‍ഡിഗോ ഗം, ലോഹാംശങ്ങള്‍, ജലാംശം എന്നിവയാണ്‌ മുഖ്യമായ അപദ്രവ്യങ്ങള്‍. സാധാരണ ആവശ്യങ്ങള്‍ക്കായി ഈ അപദ്രവ്യങ്ങളെ നീക്കം ചെയ്യേണ്ടതില്ല.

Current revision as of 09:20, 2 ജൂലൈ 2014

ഇന്‍ഡിഗൊ

Aacn (Indigofera Rinctoria)എന്ന ചെടിയിൽനിന്നു പ്രകൃത്യാലഭിക്കുന്ന ഒരു നീലച്ചായം. ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഈ ചെടി സുലഭമായിട്ടുണ്ട്‌. ചെടിയുടെ ഇലകളിലും കൊമ്പുകളിലും ഗ്ലൂക്കൊസൈഡ്‌ (glucoside) രൂപത്തിലാണ്‌ ഈ പദാർഥം ഉപസ്ഥിതി ചെയ്യുന്നത്‌. യൂറോപ്പിൽ കാണപ്പെടുന്ന ഐസാറ്റിസ്‌ ടിന്‍ചോറിയാ (Isatis tinctoria) എന്ന ചെടിയിലും ഇത്‌ ലഭ്യമാണ്‌. പ്രകൃത്യാ ഉപസ്ഥിതമായ ഗ്ലുക്കൊസൈഡിന്റെ പേര്‌ ഇന്‍ഡിക്കന്‍ (Indican) എന്നാണ്‌. ചെടി പൂക്കുന്നതിനുതൊട്ടു മുമ്പുള്ള കാലത്ത്‌ ഇന്‍ഡിക്കന്റെ അളവ്‌ ഇലകളിൽ ഏറ്റവുമധികമായിരിക്കും. ആകയാൽ പൂക്കാലത്തിനുമുമ്പ്‌ ചെടികളിലെ ഇലയും കമ്പും ശേഖരിച്ച്‌ കഷണിച്ച്‌ വലിയ മരത്തൊട്ടികളിലിട്ടു വെള്ളമൊഴിച്ചു വയ്‌ക്കുന്നു. ഇലയിലും കമ്പിലും അടങ്ങിയിട്ടുള്ള ഇന്‍ഡിമള്‍സിന്‍ (Indimulsin)എന്ന എന്‍സൈം ഇന്‍ഡിക്കനെ ജലീയവിശ്ലേഷണത്തിനു (hydrolysis) വെിധേയമാക്കി ഇന്‍ഡോക്‌സിൽ(indoxyl), ഗ്ലൂക്കോസ്‌ എന്ന യൗഗികങ്ങള്‍ ലഭ്യമാക്കുന്നു.

C14H17O6N + H2O → C8H7ON ← + C8H12O6

ഇന്‍ഡിക്കന്‍ ഇന്‍ഡോക്‌സിന്‍ ഗ്ലൂക്കോസ്‌

പ്രസ്‌തുതരാസപ്രവർത്തനം പൂർത്തിയാകുവാന്‍ 10-14 മണിക്കൂർ വേണം. ഈ സന്ദർഭത്തിൽ അമോണിയയും ഉണ്ടാകുന്നുണ്ട്‌. ഇത്‌ ഇന്‍ഡോക്‌സിലുമായി പ്രവർത്തിച്ച്‌ ഒരു മഞ്ഞലായനിയാണ്‌ ആദ്യം ലഭിക്കുക. ഈ ലായനി ഊറ്റിയെടുത്ത്‌ വായുവിൽ തുറന്നുവച്ചുകൊണ്ട്‌ നല്ലപോലെ ഇളക്കുന്നു. അപ്പോള്‍ ഇന്‍ഡോക്‌സിന്‍ ഓക്‌സിഡേഷനു വിധേയമായി അലേയമായ ഇന്‍ഡിഗൊ ഉത്‌പാദിപ്പിക്കുന്നു. അത്‌ തിളക്കമുള്ള പരന്ന നീലത്തകിടുകളായി ലായനിയിൽ നിന്നും വേർപിരിയുന്നു. ശേഖരിച്ചു കഴുകി, ജലംചേർത്തു തിളപ്പിച്ച്‌, അരിച്ചുണക്കി പാക്കറ്റുകളിലാക്കി വിപണികളിലെത്തിക്കുന്നു.

2 C8H7ON + O2 → C16H10O2N2 + 2 H2O

ഈ വ്യാപാരിക (commercial) ഇന്‍ഡിഗോവിന്‌ 60-80 ശ.മാ. ശുദ്ധി ഉണ്ടായിരിക്കും. ഇന്‍ഡിഗോ റെഡ്‌, ഇന്‍ഡിഗോ ബ്രൗണ്‍, ഇന്‍ഡിഗോ ഗം, ലോഹാംശങ്ങള്‍, ജലാംശം എന്നിവയാണ്‌ മുഖ്യമായ അപദ്രവ്യങ്ങള്‍. സാധാരണ ആവശ്യങ്ങള്‍ക്കായി ഈ അപദ്രവ്യങ്ങളെ നീക്കം ചെയ്യേണ്ടതില്ല.

ഇന്‍ഡിഗോ ബ്ലൂ, ഇന്‍ഡിഗോട്ടിന്‍ എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പദാർഥം ജലത്തിൽ അല്‌പലേയവും 390-92ബ്ബര-ൽ ഉരുകുന്നതുമായ ഒരു കടുംനീലവസ്‌തുവാണ്‌. ആൽക്കഹോള്‍, ഈഥർ, നേർത്ത അമ്ലങ്ങള്‍-ആൽക്കലികള്‍ എന്നിവയിലും ഇത്‌ അല്‌പലേയമാണ്‌. ഇതിന്റെ ബാഷ്‌പത്തിനും പാരഫിന്‍-ലായനിക്കും നീലലോഹിതനിറം ഉണ്ടായിരിക്കും. ഗാഢ-സൽഫ്യൂരിക്‌ അമ്ലത്തിൽ ഇത്‌ അതേപടി അലിയുകയും ലായനിയിൽ വെള്ളം ചേർത്താൽ അവക്ഷിപ്‌തമായി വീണ്ടും ലഭിക്കുകയും ചെയ്യും. നൈട്രിക്‌ ആസിഡ്‌കൊണ്ട്‌ ഓക്‌സിഡൈസ്‌ ചെയ്‌താൽ ഐസാറ്റിന്‍ (Isatin), ശുഷ്‌കസ്വേദന(dry distillation) ത്തിനു വിധേയമാക്കിയാൽ അനിലിന്‍, സിങ്ക്‌-ചൂർണം ചേർത്തു ചൂടാക്കിയാൽ ഇന്‍ഡോള്‍ എന്നീ പദാർഥങ്ങള്‍ ഇതിൽനിന്നു ലഭിക്കുന്നു. സൂര്യപ്രകാശം, അമ്ലങ്ങള്‍, ക്ഷാരങ്ങള്‍, അലക്കൽ (bleaching) എന്നിവയിലൊന്നും ഇളക്കംതട്ടാത്ത ഒരു ചായമാണ്‌ ഇന്‍ഡിഗൊ.

അമരിച്ചെടി ഭാരതത്തിൽ സുലഭമായതിനാൽ പഴയകാലംമുതൽക്കേ ഈ നാട്‌ ഇന്‍ഡിഗോവ്യവസായത്തിനു പേരുകേട്ടതായിരുന്നു. 5,000 കൊല്ലങ്ങള്‍ക്കുമുമ്പ്‌ നിർമിച്ച്‌ ഇന്‍ഡിഗൊചായത്തിൽ മുക്കിയ തുണി തീബ്‌സിൽനിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌. പൊതുവേ പറഞ്ഞാൽ ഈജിപ്‌ത്‌, ഗ്രീസ്‌, റോം എന്നീ രാജ്യക്കാർക്ക്‌ പണ്ടേതന്നെ ഇന്ത്യയിലെ ഈ ചായത്തെപ്പറ്റി അറിയാമായിരുന്നു. മാർക്കൊ പോളൊ എന്ന സഞ്ചാരി എ.ഡി. 13-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ അമരിച്ചെടി കൃഷിയെപ്പറ്റി പ്രസ്‌താവിച്ചിട്ടുണ്ട്‌. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക്‌ ഡച്ചുകാർ മുഖേനയാണ്‌ ഈ ചെടിയെപ്പറ്റി അറിവുലഭിച്ചത്‌. അഡോള്‍ഫ്‌ ഫൊണ്‍ ബേയർ (1835-1917) എന്ന ജർമന്‍ ശാസ്‌ത്രജ്ഞന്‍ നിരന്തരഗവേഷണങ്ങളുടെ ഫലമായി ഇന്‍ഡിഗൊവിന്റെ സംരചന കണ്ടുപിടിക്കുകയും പരീക്ഷണശാലയിൽ ആദ്യമായി സംശ്ലേഷിക്കുകയും (synthesise) ചെയ്‌തു.

ആ ചുവടുപിടിച്ച്‌ ജർമനി ഈ ചായം വന്‍തോതിൽ സംശ്ലേഷണം ചെയ്‌തു വിപണിയിലിറക്കി. തന്‍മൂലം ഭാരതത്തിലെ പുരാതനമായ ഇന്‍ഡിഗൊ-വ്യവസായം അനുക്രമം മന്ദീഭവിച്ചു. 1880-ൽ ഇന്ത്യയിൽ 2,800 ഇന്‍ഡിഗൊ-വ്യവസായശാലകളുണ്ടായിരുന്നു. 3.6 ലക്ഷം തൊഴിലാളികള്‍ അവയിൽ പ്രവർത്തിച്ചിരുന്നു. 1896-97-ൽ 8,433 ടണ്‍ ഇന്‍ഡിഗൊ ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഇതിൽ മൂന്നിലൊരുഭാഗം ബംഗാളിലായിരുന്നു. അന്ന്‌ 35 ലക്ഷം പവനാണ്‌ ഇന്‍ഡിഗൊ-കയറ്റുമതിമൂലം ഇന്ത്യയ്‌ക്കു ലഭിച്ചത്‌. 1913-ൽ അത്‌ 60,000 പവനായി ചുരുങ്ങി. 1934-35-ൽ ഇന്‍ഡിഗൊ -ഉത്‌പാദനം 510 ടണ്‍ മാത്രമായി; അതുമുഴുവന്‍ തമിഴ്‌നാട്ടിൽ നിന്നുമായിരുന്നു. ബംഗാളിൽ നിന്ന്‌ ഒട്ടുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ ഇന്‍ഡിഗൊ വ്യവസായത്തകർച്ചയുടെ ഒരു ഏകദേശരൂപം ഇതിൽ നിന്നും ലഭ്യമാണ്‌.

ഇന്‍ഡിഗൊ-ചൂർണം വെള്ളം ചേർത്തു കുഴമ്പാക്കി സോഡിയം ഹൈഡ്രാസൽഫൈറ്റ്‌ (NaHSO3)ലായനി നിറച്ച തൊട്ടിയിലേക്കിട്ടു നല്ലപോലെ ഇളക്കുമ്പോള്‍ ഇന്‍ഡിഗോട്ടിന്‍-വൈറ്റ്‌ എന്ന ലേയപദാർഥം ഉണ്ടാകുന്നു. അത്‌ ലായനിയിൽ അലിഞ്ഞുചേർന്നുകിടക്കുന്നു. ചായംമുക്കാനുള്ള തുണികള്‍ ഈ ക്ഷാരീയ (alkaline) ലായനിയിൽ നല്ലവച്ചം മുക്കിയെടുത്ത്‌ വായുവിൽ തൂക്കിയിടുന്നു. വായുവിലെ ഓക്‌സിജന്‍ തുണിയിലെ ഇന്‍ഡിഗൊ-വൈറ്റിനെ ഓക്‌സിഡൈസ്‌ ചെയ്‌ത്‌ വീണ്ടും ഇന്‍ഡിഗൊ ഉത്‌പാദിപ്പിക്കുന്നു. അത്‌ തുണികളിൽ നീലനിറം പിടിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഇന്‍ഡിഗൊ ഉപയോഗിച്ച്‌ ചായമിടുന്നതിനുള്ള ഒരു മാർഗം. ഇന്‍ഡിഗൊവിൽ ബ്രാമിന്‍, ക്ലോറിന്‍ എന്നിവ പ്രവർത്തിപ്പിച്ച്‌ പ്രയോജനകരങ്ങളും വിലപിടിച്ചവയുമായ വ്യുത്‌പന്നങ്ങള്‍ ഉണ്ടാക്കാം. ടിരിയന്‍ പർപ്പിള്‍ (tyrian purple) എന്നറിയപ്പെടുന്ന ട്ര ബ്രാമോ-വ്യുത്‌പന്നം പ്രത്യേകം പരാമർശമർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ ഈ ചായം പണ്ട്‌ റോമന്‍ ചക്രവർത്തിമാർ മാത്രമുപയോഗിച്ചിരുന്ന ഒരു അപൂർവവസ്‌തുവായിരുന്നു. അന്ന്‌ അത്‌ ഒരുതരം ഒച്ചുകളുടെ വിസർജ്യത്തിൽനിന്നാണ്‌ ലഭ്യമാക്കിയിരുന്നത്‌. മൂന്നു ഗ്രാം ടിരിയിന്‍ പർപ്പിള്‍ ഉണ്ടാക്കാന്‍ 24,000 ഒച്ചുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഈ ചായം ഇന്‍ഡിഗൊവിന്റെ ട്രബ്രാമോ-വ്യുത്‌പന്നമാണെന്നു മനസ്സിലായതോടെ സുലഭമായി സംശ്ലേഷണദ്വാരാ നിർമിക്കാമെന്നുവന്നു. ഇന്‍ഡിഗൊവിന്റെയും അതിന്റെ വ്യുത്‌പന്നങ്ങളുടെയും പഠനം രസതന്ത്രത്തിൽ പ്രധാനമായ ഒരു അധ്യായമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍