This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍കുബേറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Incubator)
(Incubator)
വരി 7: വരി 7:
ഉള്ളിലെ താപനില സ്ഥിരമായി നിർത്തുവാനുള്ള സംവിധാനത്തോടുകൂടി പ്രത്യേകരീതിയിൽ നിർമിതമായ ഒരു പെട്ടിയെയോ മുറിയെയോ ആണ്‌ ഇന്‍കുബേറ്റർ എന്ന പദംകൊണ്ടു വിവക്ഷിക്കുന്നത്‌. സാധാരണഗതിയിൽ ഇന്‍കുബേറ്ററിലെ താപനില രക്തത്തിന്റെ ചൂടിലും (37ºC.) അധികമായിരിക്കും. എന്നിരുന്നാലും ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസൃതമായി വിവിധതരത്തിലുള്ള ആന്തരികോഷ്‌മാവ്‌ നിലനിർത്തുന്ന ഇന്‍കുബേറ്ററുകള്‍ ഇന്നു നിലവിലുണ്ട്‌. പ്രധാനമായും മൂന്നിനം ഇന്‍കുബേറ്ററുകളാണ്‌ ഇന്ന്‌ ഉപയോഗപ്പെടുത്തുന്നത്‌: (1) ജീവാണുശാസ്‌ത്രപഠനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നവ; (2) ശിശു ഇന്‍കുബേറ്ററുകള്‍; (3) മുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്ററുകള്‍.

1. ജീവാണുശാസ്‌ത്രപഠന ഇന്‍കുബേറ്ററുകള്‍ (Bacteriological incubators). വെിവിധതരം അണുജീവികളെ പ്രത്യേകമായ താപനിലയുടെയും ഈർപ്പത്തിന്റെയും പരിധിക്കുള്ളിൽ മാത്രമേ വളർത്തിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം പഠനങ്ങള്‍ക്ക്‌ ഇന്‍കുബേറ്ററുകള്‍ കൂടിയേ തീരൂ. മാത്രമല്ല, താപനിലയുടെയും ഈർപ്പത്തിന്റെയും മറ്റും ഏറ്റക്കുറച്ചിലുകള്‍ക്ക്‌ അനുസരിച്ച്‌ പ്രകടമാകുന്ന വളർച്ചയുടെയും പരിണാമങ്ങളുടെയും മാറ്റങ്ങള്‍ നിരീക്ഷിക്കുവാനും അവയെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടത്തുവാനും ഇന്‍കുബേറ്ററുകള്‍ അത്യന്താപേക്ഷിതമാണ്‌.

-
[[ചിത്രം:Vol3p638_Bacteriological_incubator.jpg.jpg|thumb|]]
+
[[ചിത്രം:Vol3p638_Bacteriological_incubator.jpg.jpg|thumb|ജീവാണുശാസ്‌ത്രപഠന ഇന്‍കുബേറ്റർ]]
സാധാരണഗതിയിലുള്ള അണുഗവേഷണത്തിന്‌ 0.5ബ്ബഇറേഞ്ചിലുള്ള വ്യത്യാസത്തോടുകൂടി താപനില നിലനിർത്തുവാന്‍ കഴിവുള്ള ഇന്‍കുബേറ്ററുകള്‍ മതിയാകും. മറ്റ്‌ ഇന്‍കുബേറ്ററുകളെപ്പോലെ ഉള്ളിലുള്ള വായു ഇടയ്‌ക്കിടെ മാറ്റിക്കൊണ്ടിരിക്കുകയോ, ഈർപ്പനില വ്യത്യാസപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ബാക്‌ടീരിയോളജിക്കൽ ഇന്‍കുബേറ്ററിന്റെ ആദ്യകാലമാതൃകകളായ ആഴ്‌സന്‍വാൽ(D. Arsonval) ഇന്‍കുബേറ്റർ, ഹീഴ്‌സന്‍ (Hearson) ഇന്‍കുബേറ്റർ എന്നിവയ്‌ക്ക്‌ ഇപ്പോള്‍ ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ. ആഴ്‌സന്‍വാൽ ഇന്‍കുബേറ്റർ സിലിണ്ടറിന്റെ ആകൃതിയിലുള്ള ഒരു പാത്രമാണ്‌. ചുറ്റുംചൂടുള്ള വെള്ളം നിറച്ച ഒരു അറയുമുണ്ട്‌. വെള്ളത്തെ വാതകം കൊണ്ടാണ്‌ ചൂടുപിടിക്കുന്നത്‌.  വെള്ളത്തിന്റെ താപനില വർധിക്കുമ്പോള്‍ ഉണ്ടാകുന്ന വികാസം ഒരു റബ്ബർഡയഫ്രത്തെ നിയന്ത്രിക്കുകയും, തദ്വാരാ വാതകത്തിന്റെ അളവു കുറയ്‌ക്കുകയും ചെയ്യും. ഇന്‍കുബേറ്ററിന്റെ ആകൃതി, അതിൽനിന്ന്‌ ഗവേഷണ വസ്‌തുക്കള്‍ അകത്തേക്കും പുറത്തേക്കും എടുത്തുമാറ്റാനുള്ള വൈഷമ്യങ്ങള്‍, സർവോപരി ഊഷ്‌മാവിന്റെ നിയന്ത്രണത്തിന്‌ ഉപയോഗിക്കുന്ന പഴയ രീതിയിലുള്ള ഇന്ധനവസ്‌തു (പ്രത്യേകിച്ചും, വിദ്യുച്ഛക്തിയുടെ ആവിർഭാവത്തിനുശേഷം) എന്നിവയെല്ലാം ഇന്ന്‌ ഇത്തരം ഇന്‍കുബേറ്ററുകളെ പുറന്തള്ളിയിരിക്കുകയാണ്‌. ഹീഴ്‌സന്‍ ഇന്‍കുബേറ്ററിലും ചൂട്‌ നിലനിർത്താന്‍ ഉപയോഗിക്കുന്നത്‌ ജലത്തിന്റെ ഒരു ജാക്കറ്റുതന്നെയാണ്‌. ജലം തപിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്‌ മച്ചെച്ചയോ വാതകമോ ആണ്‌. താപനില സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ള ഒരു തെർമോസ്റ്റാറ്റിക്‌ കാപ്‌സ്യൂളിന്റെ സഹായത്തോടുകൂടിയാണ്‌ ഈ ഇന്‍കുബേറ്റർ പ്രവർത്തിക്കുന്നത്‌. ചൂടുവെള്ളവും ഐസ്‌കട്ട വച്ചിട്ടുള്ളതായ ഒരു പെട്ടിയും വിവിധരീതിയിൽ സംവിധാനം ചെയ്‌തിട്ടുള്ള ധാരാളം കുഴലുകളും ഉപയോഗിച്ച്‌ കുറഞ്ഞ ഊഷ്‌മാവോടുകൂടിയ ശീത(cool)ഇന്‍കുബേറ്ററും ഹീഴ്‌സന്‍ ഉണ്ടാക്കിയിട്ടുണ്ട്‌.

വരി 16: വരി 16:
2. ശിശുഇന്‍കുബേറ്ററുകള്‍. മാസംതികയുന്നതിനുമുമ്പ്‌ പ്രസവിച്ചതും തൂക്കവും ശേഷിയും കുറഞ്ഞതും ആയ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന ഇന്‍കുബേറ്ററുകളാണ്‌ ശിശുഇന്‍കുബേറ്റർ എന്നറിയപ്പെടുന്നത്‌. ഇന്‍കുബേറ്ററുകള്‍ രംഗത്തുവന്നശേഷം നിരവധി ശിശുക്കളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. പാരിസിലെ പ്രസവ ശുശ്രൂഷാവിദഗ്‌ധനായ ഡോ.ഇ.എസ്‌. ടാർണർ ആണ്‌ 1880-ൽ ഇത്തരം ഇന്‍കുബേറ്ററുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയത്‌. അതുകൊണ്ട്‌ ഇവയെ ടാർണർ ഇന്‍കുബേറ്ററുകള്‍ എന്നും വിളിക്കാറുണ്ട്‌.

[[ചിത്രം:Vol3p638_Baby incubator.jpg.jpg|thumb|]]
+
[[ചിത്രം:Vol3p638_Baby incubator.jpg.jpg|thumb|ശിശുഇന്‍കുബേറ്റർ]]
ടാർണർ ഇന്‍കുബേറ്ററിൽ രണ്ട്‌ അറകളാണുള്ളത്‌. താഴത്തെ അറയിലുള്ള കവാടത്തിലൂടെ കടന്നുവരുന്ന വായുവിനെ ചൂടുപിടിപ്പിക്കുവാന്‍ ചൂടുവെള്ളം നിറച്ച കുപ്പികള്‍ അടുക്കിവച്ചിരിക്കും. ചൂടുപിടിച്ച വായു മുകളിലത്തെ അറയിലേക്കു പ്രവേശിക്കുമ്പോള്‍ വേണ്ട ഈർപ്പം ലഭിക്കുവാന്‍ നനവുള്ള ഒരു സ്‌പഞ്ചും ഉണ്ടായിരിക്കും.  ശിശുവിനെ കിടത്തുന്നത്‌ മുകളിലത്തെ അറയിലുള്ള ഒരു തട്ടിലാണ്‌. ശിശുവിന്റെ ശ്വാസോച്ഛ്വാസത്തിനുശേഷം വായു നിർഗമിക്കുന്ന ദ്വാരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഹെലിക്‌സ്‌വാൽവിന്റെ സഹായത്തോടുകൂടി വായുസഞ്ചാരത്തിന്റെ തോത്‌ മനസ്സിലാക്കുവാന്‍ സാധിക്കും. ഇന്‍കുബേറ്ററിന്റെ  ഉള്ളിൽ വച്ചിട്ടുള്ള തെർമോമീറ്ററിൽനിന്നും താപനിലയും, സ്‌ഫടിക  കവാടത്തിലൂടെ ശിശുവിന്റെ ചലനങ്ങളും നിരീക്ഷണവിധേയമാക്കാം.

വരി 22: വരി 22:
3. മുട്ട വിരിയിക്കാനുള്ള ഇന്‍കുബേറ്ററുകള്‍. കോഴിവളർത്തലിന്റെ ഒരു അവിഭാജ്യഘടകമാണ്‌ വന്‍തോതിൽ മുട്ട വിരിയിച്ചെടുക്കുവാന്‍ സാധ്യമായ ഇന്‍കുബേറ്ററുകള്‍. ഇതു കാരണം കോഴികള്‍ അടയിരിക്കുന്നതുകൊണ്ടുള്ള സമയനഷ്‌ടവും ബുദ്ധിമുട്ടുകളും തീരെ ഒഴിവാക്കാവുന്നതാണ്‌. മുട്ട വിരിയിക്കാനുള്ള ഇന്‍കുബേറ്ററുകള്‍ അടിസ്ഥാനപരമായി ശിശുക്കള്‍ക്കുള്ള ഇന്‍കുബേറ്ററുകളിൽനിന്ന്‌ വ്യത്യസ്‌തമല്ല; ആവശ്യത്തിനനുസരിച്ച്‌ ചില വ്യതിയാനങ്ങള്‍ വരുത്തേണ്ടതായിവരും എന്നുമാത്രം. മുട്ട വിരിയിക്കുവാനുള്ള ഇന്‍കുബേറ്ററുകളിൽ ഊഷ്‌മാവ്‌, ഈർപ്പനില, വായു പ്രവാഹം എന്നിവ നിയന്ത്രിതമായിരിക്കണം. ഇന്‍കുബേറ്ററിനുള്ളിലെ താപനില 37.5ബ്ബഇ മുതൽ 38ബ്ബഇ വരെയായിരിക്കണം. മുട്ട വിരിയാറാകുമ്പോള്‍ ഇത്‌ 42ബ്ബഇ മുതൽ 42.5ബ്ബഇ വരെയായി വർധിപ്പിക്കേണ്ടതായിവരും. ഈർപ്പനില അനുസൃതമായ രീതിയിൽ നിയന്ത്രിക്കുവാനുള്ള സൗകര്യവും ഇത്തരം ഇന്‍കുബേറ്ററുകളിൽ ഉണ്ടായിരിക്കണം. ഇതിനുവേണ്ട വെള്ളം നിറച്ച തട്ടങ്ങളും, അവയുടെ താപനില സൂചിപ്പിക്കുന്ന വെറ്റ്‌ബള്‍ബ്‌ തെർമോമീറ്ററുകളും ഈ ഇന്‍കുബേറ്ററിന്റെ അവിഭാജ്യഘടകങ്ങളാണ്‌. വൈറ്റ്‌ ബള്‍ബ്‌ തെർമോമീറ്ററിലെ താപനിലയനുസരിച്ച്‌ ഈർപ്പെ കണക്കാക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. 50 മുതൽ 500 വരെ മുട്ട വിരിയിക്കാവുന്ന ചെറിയ ഇന്‍കുബേറ്ററുകളും 50,000 വരെ മുട്ടകള്‍ ഒന്നിച്ച്‌ വിരിയിച്ചെടുക്കാവുന്ന ഭീമാകാര ഇന്‍കുബേറ്ററുകളും ഇന്നു നിലവിലുണ്ട്‌. മുട്ടകള്‍ ഇടയ്‌ക്കിടെ മാറ്റാവുന്ന രീതിയിലാണ്‌ തട്ടങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ളത്‌. ഇന്‍കുബേറ്ററിന്റെ പുറത്തുനിന്നുതന്നെ അവയെ പ്രവർത്തിപ്പിക്കാവുന്നതരത്തിലുള്ള സംവിധാനങ്ങളും ആവശ്യമാണ്‌.  

[[ചിത്രം:Vol3p638_chicken egg incubator.jpg.jpg|thumb|]]
+
[[ചിത്രം:Vol3p638_chicken egg incubator.jpg.jpg|thumb|മുട്ടവിരിയിക്കാനുള്ള ഇന്‍കുബേറ്റർ]]
മേൽവിവരിച്ച മൂന്നുതരം ഇന്‍കുബേറ്ററുകളിലും താപനില നിയന്ത്രിക്കുന്നതിന്‌ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്ന വാതകങ്ങള്‍ക്കും മച്ചെച്ചവിളക്കുകള്‍ക്കും പകരം ഇന്ന്‌ വിദ്യുച്ഛക്തിയാണ്‌ പ്രയോഗിത്തിലുള്ളത്‌. വിദ്യുച്ഛക്തിയില്ലാത്ത പ്രദേശങ്ങളിൽമാത്രം ഇപ്പോഴും പഴയ വ്യവസ്ഥിതികള്‍ തുടരേണ്ടതായി വരും. വിദ്യുച്ഛക്തിയുടെ സഹായത്താൽ, വളരെ സങ്കീർണമായ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കൃത്യമായ ഊഷ്‌മാവ്‌ നിലനിർത്താനുള്ള സംവിധാനങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌.

12:41, 19 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്‍കുബേറ്റർ

Incubator

ഉള്ളിലെ താപനില സ്ഥിരമായി നിർത്തുവാനുള്ള സംവിധാനത്തോടുകൂടി പ്രത്യേകരീതിയിൽ നിർമിതമായ ഒരു പെട്ടിയെയോ മുറിയെയോ ആണ്‌ ഇന്‍കുബേറ്റർ എന്ന പദംകൊണ്ടു വിവക്ഷിക്കുന്നത്‌. സാധാരണഗതിയിൽ ഇന്‍കുബേറ്ററിലെ താപനില രക്തത്തിന്റെ ചൂടിലും (37ºC.) അധികമായിരിക്കും. എന്നിരുന്നാലും ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസൃതമായി വിവിധതരത്തിലുള്ള ആന്തരികോഷ്‌മാവ്‌ നിലനിർത്തുന്ന ഇന്‍കുബേറ്ററുകള്‍ ഇന്നു നിലവിലുണ്ട്‌. പ്രധാനമായും മൂന്നിനം ഇന്‍കുബേറ്ററുകളാണ്‌ ഇന്ന്‌ ഉപയോഗപ്പെടുത്തുന്നത്‌: (1) ജീവാണുശാസ്‌ത്രപഠനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നവ; (2) ശിശു ഇന്‍കുബേറ്ററുകള്‍; (3) മുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്ററുകള്‍. 1. ജീവാണുശാസ്‌ത്രപഠന ഇന്‍കുബേറ്ററുകള്‍ (Bacteriological incubators). വെിവിധതരം അണുജീവികളെ പ്രത്യേകമായ താപനിലയുടെയും ഈർപ്പത്തിന്റെയും പരിധിക്കുള്ളിൽ മാത്രമേ വളർത്തിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം പഠനങ്ങള്‍ക്ക്‌ ഇന്‍കുബേറ്ററുകള്‍ കൂടിയേ തീരൂ. മാത്രമല്ല, താപനിലയുടെയും ഈർപ്പത്തിന്റെയും മറ്റും ഏറ്റക്കുറച്ചിലുകള്‍ക്ക്‌ അനുസരിച്ച്‌ പ്രകടമാകുന്ന വളർച്ചയുടെയും പരിണാമങ്ങളുടെയും മാറ്റങ്ങള്‍ നിരീക്ഷിക്കുവാനും അവയെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടത്തുവാനും ഇന്‍കുബേറ്ററുകള്‍ അത്യന്താപേക്ഷിതമാണ്‌.

ജീവാണുശാസ്‌ത്രപഠന ഇന്‍കുബേറ്റർ

സാധാരണഗതിയിലുള്ള അണുഗവേഷണത്തിന്‌ 0.5ബ്ബഇറേഞ്ചിലുള്ള വ്യത്യാസത്തോടുകൂടി താപനില നിലനിർത്തുവാന്‍ കഴിവുള്ള ഇന്‍കുബേറ്ററുകള്‍ മതിയാകും. മറ്റ്‌ ഇന്‍കുബേറ്ററുകളെപ്പോലെ ഉള്ളിലുള്ള വായു ഇടയ്‌ക്കിടെ മാറ്റിക്കൊണ്ടിരിക്കുകയോ, ഈർപ്പനില വ്യത്യാസപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ബാക്‌ടീരിയോളജിക്കൽ ഇന്‍കുബേറ്ററിന്റെ ആദ്യകാലമാതൃകകളായ ആഴ്‌സന്‍വാൽ(D. Arsonval) ഇന്‍കുബേറ്റർ, ഹീഴ്‌സന്‍ (Hearson) ഇന്‍കുബേറ്റർ എന്നിവയ്‌ക്ക്‌ ഇപ്പോള്‍ ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ. ആഴ്‌സന്‍വാൽ ഇന്‍കുബേറ്റർ സിലിണ്ടറിന്റെ ആകൃതിയിലുള്ള ഒരു പാത്രമാണ്‌. ചുറ്റുംചൂടുള്ള വെള്ളം നിറച്ച ഒരു അറയുമുണ്ട്‌. വെള്ളത്തെ വാതകം കൊണ്ടാണ്‌ ചൂടുപിടിക്കുന്നത്‌. വെള്ളത്തിന്റെ താപനില വർധിക്കുമ്പോള്‍ ഉണ്ടാകുന്ന വികാസം ഒരു റബ്ബർഡയഫ്രത്തെ നിയന്ത്രിക്കുകയും, തദ്വാരാ വാതകത്തിന്റെ അളവു കുറയ്‌ക്കുകയും ചെയ്യും. ഇന്‍കുബേറ്ററിന്റെ ആകൃതി, അതിൽനിന്ന്‌ ഗവേഷണ വസ്‌തുക്കള്‍ അകത്തേക്കും പുറത്തേക്കും എടുത്തുമാറ്റാനുള്ള വൈഷമ്യങ്ങള്‍, സർവോപരി ഊഷ്‌മാവിന്റെ നിയന്ത്രണത്തിന്‌ ഉപയോഗിക്കുന്ന പഴയ രീതിയിലുള്ള ഇന്ധനവസ്‌തു (പ്രത്യേകിച്ചും, വിദ്യുച്ഛക്തിയുടെ ആവിർഭാവത്തിനുശേഷം) എന്നിവയെല്ലാം ഇന്ന്‌ ഇത്തരം ഇന്‍കുബേറ്ററുകളെ പുറന്തള്ളിയിരിക്കുകയാണ്‌. ഹീഴ്‌സന്‍ ഇന്‍കുബേറ്ററിലും ചൂട്‌ നിലനിർത്താന്‍ ഉപയോഗിക്കുന്നത്‌ ജലത്തിന്റെ ഒരു ജാക്കറ്റുതന്നെയാണ്‌. ജലം തപിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്‌ മച്ചെച്ചയോ വാതകമോ ആണ്‌. താപനില സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ള ഒരു തെർമോസ്റ്റാറ്റിക്‌ കാപ്‌സ്യൂളിന്റെ സഹായത്തോടുകൂടിയാണ്‌ ഈ ഇന്‍കുബേറ്റർ പ്രവർത്തിക്കുന്നത്‌. ചൂടുവെള്ളവും ഐസ്‌കട്ട വച്ചിട്ടുള്ളതായ ഒരു പെട്ടിയും വിവിധരീതിയിൽ സംവിധാനം ചെയ്‌തിട്ടുള്ള ധാരാളം കുഴലുകളും ഉപയോഗിച്ച്‌ കുറഞ്ഞ ഊഷ്‌മാവോടുകൂടിയ ശീത(cool)ഇന്‍കുബേറ്ററും ഹീഴ്‌സന്‍ ഉണ്ടാക്കിയിട്ടുണ്ട്‌.

വിദ്യുച്ഛക്തി ധാരാളമായി ലഭ്യമായതോടുകൂടി ഇന്ന്‌ ഇന്‍കുബേറ്റുകളെല്ലാംതന്നെ വിദ്യുച്ഛക്തി കൊണ്ട്‌ പ്രവർത്തിക്കുന്നവയാണ്‌. വിദ്യുച്ഛക്തി ഇന്‍കുബേറ്ററുകളിൽ ജലജാക്കറ്റുകളുടെയോ സങ്കീർണമായ താപനിയന്ത്രണോപാധികളുടെയോ ആവശ്യമില്ല. മാത്രമല്ല, അവ കൂടുതൽ കൃത്യമായ രീതിയിൽ താപനില പാലിക്കുന്നവയും തീപിടുത്തത്തിനും മറ്റും വിധേയമല്ലാത്തവയുമാണ്‌. ഇത്തരം ഇന്‍കുബേറ്ററുകളിൽ ജലജാക്കറ്റിനുപകരം, ചൂടു കൈമാറാത്ത ഇന്‍സുലേഷന്‍ വസ്‌തുക്കളാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. പുതിയതരം ഇന്‍കുബേറ്ററുകളിൽ അകത്തുള്ള ഗവേഷണസാമഗ്രികളെ നിരീക്ഷിക്കുവാന്‍ പര്യാപ്‌തമായ ചില്ലുവാതിലുകളും താപനിലയിൽ യാതൊരു വ്യത്യാസവും വരുത്താതെ ഉള്ളിലുള്ള വസ്‌തുക്കളെ പുറത്തേക്കെടുക്കുവാനും മറ്റുമുള്ള സജ്ജീകരണവും ഉണ്ട്‌. ഇന്‍കുബേറ്റർ മുറികള്‍. നിരവധി ഗവേഷണപ്ലേറ്റുകള്‍ ഉപയോഗിക്കേണ്ട സന്ദർഭങ്ങളിൽ ചെറിയ ഇന്‍കുബേറ്ററുകള്‍ക്കു പകരം, ഒരു മുറിയെയോ അല്ലെങ്കിൽ തമ്മിൽ ബന്ധിപ്പിച്ച രണ്ടോ മൂന്നോ മുറികളെയോ ഇന്‍കുബേറ്ററായി ഉപയോഗിക്കാം; ഈ മുറിയുടെയോ മുറികളുടെയോ താപനില മാറാതെ സൂക്ഷിക്കുവാനുള്ള സംവിധാനം വേണമെന്നുമാത്രം. ഗവേഷണപ്ലേറ്റുകളെ മുറിയിലുള്ള ഷെൽഫുകളിലാണ്‌ അടുക്കിവയ്‌ക്കുന്നത്‌. വിദ്യുച്ഛക്തിയോ ആവിയോ ഉപയോഗിച്ച്‌ ആന്തരികോഷ്‌മാവ്‌ നിലനിർത്താം. പുറത്തെ താപനില വളരെയേറിയ ഉഷ്‌ണരാജ്യങ്ങളിൽ തണുത്ത വെള്ളമോ ഐസോ കുഴലുകളിലുപയോഗിച്ച്‌ താണ താപനിലയും സജ്ജീകരിക്കാവുന്നതാണ്‌. ഇത്തരം മുറികളിലെ ഈർപ്പം, വായുസഞ്ചാരം എന്നിവയും നിയന്ത്രണ വിധേയമാക്കിത്തീർക്കാവുന്നതാണ്‌. മേല്‌പറഞ്ഞ പ്രകാരം സംവിധാനം ചെയ്‌ത മുറികളെ കയറിച്ചെല്ലാവുന്ന ഇന്‍കുബേറ്ററുകള്‍ അഥവാ തണുപ്പറകള്‍ (walk-in-incubator or coolers)എന്നും വിളിക്കാറുണ്ട്‌.

വായുസഞ്ചാരമില്ലാത്ത ഇന്‍കുബേറ്ററുകള്‍ (Un erobic incubators). ചെില പ്രത്യേകതരം അണുജീവികളെ (ഉദാ. ടെറ്റനസ്‌ അണു) വളർത്തിയെടുക്കുന്നതിന്‌ വായു സഞ്ചാരമില്ലാത്ത ഇന്‍കുബേറ്ററുകള്‍ വേണം. ശൂന്യത (vacuum) സൃഷ്‌ടിച്ചോ, നിഷ്‌ക്രിയ (inert) വോതകങ്ങള്‍ ഉപയോഗിച്ചോ ഇത്തരം ഇന്‍കുബേറ്ററുകള്‍ നിർമിക്കാം.

2. ശിശുഇന്‍കുബേറ്ററുകള്‍. മാസംതികയുന്നതിനുമുമ്പ്‌ പ്രസവിച്ചതും തൂക്കവും ശേഷിയും കുറഞ്ഞതും ആയ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന ഇന്‍കുബേറ്ററുകളാണ്‌ ശിശുഇന്‍കുബേറ്റർ എന്നറിയപ്പെടുന്നത്‌. ഇന്‍കുബേറ്ററുകള്‍ രംഗത്തുവന്നശേഷം നിരവധി ശിശുക്കളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. പാരിസിലെ പ്രസവ ശുശ്രൂഷാവിദഗ്‌ധനായ ഡോ.ഇ.എസ്‌. ടാർണർ ആണ്‌ 1880-ൽ ഇത്തരം ഇന്‍കുബേറ്ററുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയത്‌. അതുകൊണ്ട്‌ ഇവയെ ടാർണർ ഇന്‍കുബേറ്ററുകള്‍ എന്നും വിളിക്കാറുണ്ട്‌.

ശിശുഇന്‍കുബേറ്റർ

ടാർണർ ഇന്‍കുബേറ്ററിൽ രണ്ട്‌ അറകളാണുള്ളത്‌. താഴത്തെ അറയിലുള്ള കവാടത്തിലൂടെ കടന്നുവരുന്ന വായുവിനെ ചൂടുപിടിപ്പിക്കുവാന്‍ ചൂടുവെള്ളം നിറച്ച കുപ്പികള്‍ അടുക്കിവച്ചിരിക്കും. ചൂടുപിടിച്ച വായു മുകളിലത്തെ അറയിലേക്കു പ്രവേശിക്കുമ്പോള്‍ വേണ്ട ഈർപ്പം ലഭിക്കുവാന്‍ നനവുള്ള ഒരു സ്‌പഞ്ചും ഉണ്ടായിരിക്കും. ശിശുവിനെ കിടത്തുന്നത്‌ മുകളിലത്തെ അറയിലുള്ള ഒരു തട്ടിലാണ്‌. ശിശുവിന്റെ ശ്വാസോച്ഛ്വാസത്തിനുശേഷം വായു നിർഗമിക്കുന്ന ദ്വാരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഹെലിക്‌സ്‌വാൽവിന്റെ സഹായത്തോടുകൂടി വായുസഞ്ചാരത്തിന്റെ തോത്‌ മനസ്സിലാക്കുവാന്‍ സാധിക്കും. ഇന്‍കുബേറ്ററിന്റെ ഉള്ളിൽ വച്ചിട്ടുള്ള തെർമോമീറ്ററിൽനിന്നും താപനിലയും, സ്‌ഫടിക കവാടത്തിലൂടെ ശിശുവിന്റെ ചലനങ്ങളും നിരീക്ഷണവിധേയമാക്കാം.

മേൽവിവരിച്ച രീതിയിലുള്ള ശിശുഇന്‍കുബേറ്ററുകളുടെ വിവിധതരത്തിലുള്ള പരിഷ്‌കൃത മോഡലുകള്‍ ഇന്നു നിലവിലുണ്ട്‌. ഡോ. ഹീഴ്‌സന്‍സ്‌ തെർമോസ്റ്റാറ്റിക്‌ നഴ്‌സ്‌ എന്നറിയപ്പെടുന്ന ഇന്‍കുബേറ്ററിന്റെ സംവിധാനരീതി ടാർണർ ഇന്‍കുബേറ്ററിൽനിന്നും വ്യത്യസ്‌തമല്ല. ചുവട്ടിലത്തെ അറയിൽ ചൂടുനൽകുവാനുള്ള വെള്ളക്കുപ്പികള്‍ക്കു പകരം, ഈർപ്പം കൊടുക്കുവാനുള്ള വെള്ളത്തൊട്ടിയാണെന്നുമാത്രം; താപം പ്രദാനം ചെയ്യുവാന്‍ പുതിയതരത്തിലുള്ള ഏതെങ്കിലും സംവിധാനരീതി സ്വീകരിക്കേണ്ടിവരും. മിക്കവാറും, സങ്കീർണമായ വൈദ്യുതോപകരണങ്ങളും തെർമോസ്റ്റാറ്റുകളും ഉപയോഗിച്ചാണ്‌ ഇതു സാധിതമാക്കുന്നത്‌.

3. മുട്ട വിരിയിക്കാനുള്ള ഇന്‍കുബേറ്ററുകള്‍. കോഴിവളർത്തലിന്റെ ഒരു അവിഭാജ്യഘടകമാണ്‌ വന്‍തോതിൽ മുട്ട വിരിയിച്ചെടുക്കുവാന്‍ സാധ്യമായ ഇന്‍കുബേറ്ററുകള്‍. ഇതു കാരണം കോഴികള്‍ അടയിരിക്കുന്നതുകൊണ്ടുള്ള സമയനഷ്‌ടവും ബുദ്ധിമുട്ടുകളും തീരെ ഒഴിവാക്കാവുന്നതാണ്‌. മുട്ട വിരിയിക്കാനുള്ള ഇന്‍കുബേറ്ററുകള്‍ അടിസ്ഥാനപരമായി ശിശുക്കള്‍ക്കുള്ള ഇന്‍കുബേറ്ററുകളിൽനിന്ന്‌ വ്യത്യസ്‌തമല്ല; ആവശ്യത്തിനനുസരിച്ച്‌ ചില വ്യതിയാനങ്ങള്‍ വരുത്തേണ്ടതായിവരും എന്നുമാത്രം. മുട്ട വിരിയിക്കുവാനുള്ള ഇന്‍കുബേറ്ററുകളിൽ ഊഷ്‌മാവ്‌, ഈർപ്പനില, വായു പ്രവാഹം എന്നിവ നിയന്ത്രിതമായിരിക്കണം. ഇന്‍കുബേറ്ററിനുള്ളിലെ താപനില 37.5ബ്ബഇ മുതൽ 38ബ്ബഇ വരെയായിരിക്കണം. മുട്ട വിരിയാറാകുമ്പോള്‍ ഇത്‌ 42ബ്ബഇ മുതൽ 42.5ബ്ബഇ വരെയായി വർധിപ്പിക്കേണ്ടതായിവരും. ഈർപ്പനില അനുസൃതമായ രീതിയിൽ നിയന്ത്രിക്കുവാനുള്ള സൗകര്യവും ഇത്തരം ഇന്‍കുബേറ്ററുകളിൽ ഉണ്ടായിരിക്കണം. ഇതിനുവേണ്ട വെള്ളം നിറച്ച തട്ടങ്ങളും, അവയുടെ താപനില സൂചിപ്പിക്കുന്ന വെറ്റ്‌ബള്‍ബ്‌ തെർമോമീറ്ററുകളും ഈ ഇന്‍കുബേറ്ററിന്റെ അവിഭാജ്യഘടകങ്ങളാണ്‌. വൈറ്റ്‌ ബള്‍ബ്‌ തെർമോമീറ്ററിലെ താപനിലയനുസരിച്ച്‌ ഈർപ്പെ കണക്കാക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. 50 മുതൽ 500 വരെ മുട്ട വിരിയിക്കാവുന്ന ചെറിയ ഇന്‍കുബേറ്ററുകളും 50,000 വരെ മുട്ടകള്‍ ഒന്നിച്ച്‌ വിരിയിച്ചെടുക്കാവുന്ന ഭീമാകാര ഇന്‍കുബേറ്ററുകളും ഇന്നു നിലവിലുണ്ട്‌. മുട്ടകള്‍ ഇടയ്‌ക്കിടെ മാറ്റാവുന്ന രീതിയിലാണ്‌ തട്ടങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ളത്‌. ഇന്‍കുബേറ്ററിന്റെ പുറത്തുനിന്നുതന്നെ അവയെ പ്രവർത്തിപ്പിക്കാവുന്നതരത്തിലുള്ള സംവിധാനങ്ങളും ആവശ്യമാണ്‌.

മുട്ടവിരിയിക്കാനുള്ള ഇന്‍കുബേറ്റർ

മേൽവിവരിച്ച മൂന്നുതരം ഇന്‍കുബേറ്ററുകളിലും താപനില നിയന്ത്രിക്കുന്നതിന്‌ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്ന വാതകങ്ങള്‍ക്കും മച്ചെച്ചവിളക്കുകള്‍ക്കും പകരം ഇന്ന്‌ വിദ്യുച്ഛക്തിയാണ്‌ പ്രയോഗിത്തിലുള്ളത്‌. വിദ്യുച്ഛക്തിയില്ലാത്ത പ്രദേശങ്ങളിൽമാത്രം ഇപ്പോഴും പഴയ വ്യവസ്ഥിതികള്‍ തുടരേണ്ടതായി വരും. വിദ്യുച്ഛക്തിയുടെ സഹായത്താൽ, വളരെ സങ്കീർണമായ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കൃത്യമായ ഊഷ്‌മാവ്‌ നിലനിർത്താനുള്ള സംവിധാനങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌.

ഇന്‍കുബേറ്ററുകളുടെ പ്രവർത്തനം. സാധാരണഗതിയിൽ ഇന്‍കുബേറ്ററുകളിൽ താപനില ഒരേ അളവിൽ കാത്തുസൂക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ ചില പരീക്ഷണങ്ങളിൽ താപനില, ഈർപ്പം, വായുപ്രവാഹം എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ക്കൊണ്ടുണ്ടാകുന്ന ഗതിവിഗതികളും മനസ്സിലാക്കേണ്ടതായി വരും. തദനുസൃതമായി വേണ്ടിവരുന്ന ഏർപ്പാടുകളും അപ്പപ്പോള്‍ ചെയ്യേണ്ടതായുണ്ട്‌. സാധാരണയായി ഇന്‍കുബേറ്ററുകളിൽ വായു, ജലം എന്നിവ ഉപയോഗിച്ചാണ്‌ താപനില നിയന്ത്രിക്കുന്നത്‌. വെള്ളത്തിന്റെ ലീനതാപം (latnent heat) വേളരെ കൂടുതലാണെന്നതിനാൽ ജലജാക്കറ്റുകളാണ്‌ കൂടുതൽ കാര്യക്ഷമമായവ. വായു ഉപയോഗിക്കുന്ന ഇന്‍കുബേറ്ററുകളിൽ ഒരു പ്രവേശനദ്വാരവും, വായു പുറത്തേക്കു കടക്കാനും വായുസഞ്ചാരം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഒരു ഫാനും വേണും. വെള്ളം ഉപയോഗിക്കുന്നവയിൽ ജലത്തട്ടുകള്‍ വേണമെന്നതിനാൽ ഇവ കൂടുതൽ കനപ്പെട്ട പെട്ടികളായി നിർമിക്കണം. മരം, ഫൈബർബോർഡ്‌ (fibre board), ആസ്‌ബെസ്റ്റോസ്‌ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാണ്‌ സാധാരണ ഇന്‍കുബേറ്റർ നിർമിക്കുന്നത്‌. ഇവയിലൂടെ താപവിനിമയം നടക്കുന്നത്‌ വളരെ കുറഞ്ഞ തോതിലാകയാൽ ഉപകരണം പ്രവർത്തനക്ഷമമാക്കുവാന്‍ സാധിക്കും. കൂടുതൽ ഗുണം ലഭിക്കുവാന്‍ രണ്ട്‌ അടുക്കുകളുള്ള ഇന്‍കുബേറ്ററുകള്‍ നിർമിക്കുകയും, അടുക്കുകള്‍ക്കു മധ്യേ ചൂടു കൈമാറാത്ത ഏതെങ്കിലും താപരോധക (ഇന്‍സുലേറ്റിങ്‌) വസ്‌തുക്കള്‍ ഉപയോഗിക്കുകയും ചെയ്യാം. ഇതിന്‌ സാധാരണയായി ഉപയോഗിക്കുന്നത്‌ കോർക്ക്‌, ആസ്‌ബെസ്റ്റോസ്‌, ഗ്ലാസ്‌ഫൈബർ അഥവാ ഫോം (foam) എന്നിവയാണ്‌. ചുറ്റുമുള്ള വായുവിലെ താപനിലയെക്കാള്‍ കൂടിയ താപനില വേണ്ട ഉപകരണങ്ങള്‍ക്ക്‌ ചുടുനല്‌കുകയും, കുറഞ്ഞ ചൂടുവേണ്ടവയിൽനിന്ന്‌ ചൂട്‌ നീക്കം ചെയ്യുകയുമാണ്‌ വേണ്ടത്‌. കൊടുക്കേണ്ടതോ എടുക്കേണ്ടതോ ആ ചൂടി പരീക്ഷണങ്ങള്‍ മുഖേനയോ കണക്കുകൂട്ടലുകള്‍കൊണ്ടോ തിട്ടപ്പെടുത്താം. ചൂട്‌ അധികമായി കൊടുക്കേണ്ട സന്ദർഭങ്ങളിൽ ആദ്യമായി ആവശ്യമായ ഊഷ്‌മാവിലെത്തിക്കുകയും, പിന്നീട്‌ വേണ്ട ചില്ലറ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയുമാണ്‌ അഭികാമ്യം. ചൂടു കുറയ്‌ക്കുന്നതിനു തണുത്ത ജലം ഉപയോഗിക്കുന്നതാണ്‌ ഉത്തമം. താപനിലയിൽ വളരെയേറെ വ്യത്യാസങ്ങള്‍ വരുത്തേണ്ടതായ വലിയ ഇന്‍കുബേറ്ററുകളിൽ വിദ്യുച്ഛക്തികൊണ്ടുള്ള ഒന്നിലധികം സംവിധാനരീതികളുപയോഗിക്കുന്നതാണ്‌ നല്ലത്‌. താപനില കൃത്യമായി നിർണയിക്കുന്നതിനുള്ള ശേഷി അനുസരിച്ചാണ്‌ ഇന്‍കുബേറ്ററിന്റെ കാര്യക്ഷമത നിശ്ചയിക്കുന്നത്‌. തെർമോറെഗലുറ്ററുകള്‍ (Thermoregulators). മെിക്കവാറും എല്ലാ വസ്‌തുക്കളും ചൂട്‌ എല്‌ക്കുമ്പോള്‍ വികസിക്കും. ഈ വികാസത്തെ ഒരു സ്വിച്ചോ വാൽവോ നിയന്ത്രിക്കുന്നതിന്‌ ഉപയോഗിച്ചാണ്‌ തെർമോറെഗുലേറ്ററുകള്‍ സംവിധാനം ചെയ്യാറുള്ളത്‌. വികസിക്കുന്ന കാപ്‌സ്യൂളുകള്‍ (expanding capsules) ആെണ്‌ ആദ്യമായി ഉപയോഗത്തിൽ വന്നവ. എന്നാൽ അവ വേഗം ചീത്തയാകും. അതുകൊണ്ട്‌ ഇത്തരം കാപ്‌സ്യൂളുകളുടെ സ്ഥാനം ഇന്ന്‌ രസം ഉപയോഗിക്കുന്നവയോ രണ്ടു തരം ലോഹങ്ങള്‍ ഘടിപ്പിച്ചവയോ ആയ തെർമോറെഗുലറ്ററുകള്‍ ഏറ്റെടുത്തിരിക്കുകയാണ്‌. രസം സാധാരണയായി അടക്കം ചെയ്യുന്നത്‌ ഗ്ലാസ്‌ ഉപയോഗിച്ചാണ്‌.

മെർക്കുറി റെഗുലേറ്ററുകള്‍ (Mercury regulators). വെലിയ ഒരു പാത്രത്തിൽ രസം അടക്കംചെയ്യുകയും അതിൽനിന്ന്‌ ചെറിയ ഒരു കാപ്പിലറികുഴൽവഴി മെർക്കുറിയെ കയറുവാന്‍ സമ്മതിക്കുകയും ആണ്‌ സാധാരണ ചെയ്യുന്നത്‌. ഈ കാപ്പിലറികുഴലിൽ ചുവട്ടിലും മുകളിലുമായി രണ്ട്‌ വിദ്യുച്ഛക്തി നിയന്ത്രണസ്വിച്ചുകള്‍ ഘടിപ്പിച്ചിരിക്കും. മെർക്കുറി മുകളിലത്തെ സ്വിച്ചിൽ തട്ടുമ്പോള്‍ താപനില വർധിപ്പിക്കുന്നതിനുള്ള സംവിധാനം നിശ്ചലമാകും. താപനില ഏതെങ്കിലും കാരണവശാൽ കുറയുമ്പോള്‍ മെർക്കുറി താഴോട്ടുവരികയും അത്‌ താഴെവരെ എത്തുമ്പോള്‍, താപനില വീണ്ടും ഉയർത്തുവാനുള്ള പ്രവർത്തനങ്ങള്‍ സ്വയം സംസ്ഥാപിതമാവുകയും ചെയ്യും. വീണ്ടും അത്‌ മുകളിലത്തെ സ്വിച്ചിന്റെ അടുത്തെത്തുമ്പോള്‍ ആ പ്രവർത്തനം നിലയ്‌ക്കും. ഇപ്രകാരം രസത്തിന്റെ സങ്കോചവികാസങ്ങള്‍ക്കനുസൃതമായി താപനിലയെ സ്വയം നിയന്ത്രിക്കുവാനുള്ള കഴിവ്‌ ഇത്തരം തെർമോറെഗുലേറ്ററുകള്‍ക്ക്‌ ലഭ്യമാകും. രസം വളരെ വിലപ്പെട്ട ഒരു ദ്രാവകമായതിനാൽ അതിന്റെ ഉപയോഗം കുറയ്‌ക്കുവാന്‍ ടൊലുവിന്‍ (toluene), എച്ച എന്നിവ രസത്തിനോടൊപ്പം അടക്കംചെയ്യുന്ന പലതരം സംവിധാനങ്ങളും ഇന്ന്‌ നിലവിലുണ്ട്‌. ടൊലുവിന്‍ ഉപയോഗിക്കുന്ന ഒരു മെർക്കുറിറെഗുലേറ്ററാണ്‌ നോവിസ്‌ തെർമോറെഗുലേറ്റർ (Novy's thermoregulator). മെർക്കുറി റെഗുലറ്റേറുകളിൽത്തന്നെ പലവിധം പരിഷ്‌കാരങ്ങളും വരുത്തി ഉപയോഗിക്കാറുണ്ട്‌.

രണ്ടുലോഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന റെഗുലേറ്ററുകള്‍ (Bimetallic regulators). ചെൂടുകൊണ്ട്‌ വിഭിന്ന രീതിയിൽ വികസിക്കുന്ന രണ്ടു ലോഹത്തകിടുകള്‍ വിളക്കിയെടുക്കുന്നു; ഈ കൂട്ടായ ലോഹത്തകിടിന്‌ ചൂടേല്‌ക്കുമ്പോള്‍, കുറഞ്ഞ വികാസമുള്ള ലോഹത്തകിട്‌ ഘടിപ്പിച്ച ഭാഗത്തേക്ക്‌ അത്‌ വളയും. വളരെ കുറഞ്ഞ വികസനഗുണാങ്കമുള്ള (coeffecient of expansion) രുക്കും (steel) കൂടിയ വികാസശക്തിയുള്ള തുത്തനാകവും (zinc) ഇതിനുപയോഗിക്കാവുന്ന ലോഹങ്ങളാണ്‌. വെള്ളി, പ്ലാറ്റിനം, അവയുടെ മിശ്രണങ്ങള്‍ എന്നിവയെല്ലാം ഇത്തരം റെഗുലേറ്ററുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്‌. ഈ ലോഹത്തകിടുകളുടെ പൂർവസ്ഥിതിയെയും ചൂടേല്‌ക്കുമ്പോള്‍ അതിനുണ്ടാകുന്ന വ്യതിയാനങ്ങളെയും ചൂഷണംചെയ്‌ത്‌ നിർദിഷ്‌ടയിടങ്ങളിൽ വച്ചിട്ടുള്ള സ്വിച്ചുകള്‍ മുഖേനയാണ്‌, മെർക്കുറി റെഗുലേറ്ററുകളെപ്പോലെ, ഈ റെഗുലേറ്ററുകളും പ്രവർത്തിക്കുന്നത്‌. ഒരു ചുരുളിന്റെ ആകൃതിയിൽ സംവിധാനം ചെയ്‌തതും കാൽ ഡിഗ്രിവരെയുള്ള സൂക്ഷ്‌മതയിൽ താപനില പിടിച്ചുനിർത്തുവാന്‍ പര്യാപ്‌തമായതും ആണ്‌ ഡികോടിന്‍സ്‌കി-(De Khotinsky)യുടെ തെർമോസ്റ്റാറ്റ്‌. ഒരു വെടിയുണ്ടയുടെ ആകൃതിയിൽ നിർമിക്കപ്പെട്ട ഫെന്‍വാള്‍ കാർട്ട്‌റിഡ്‌ജിന്‌ (Fenwall Cartridge)ഒരു ഡിഗ്രിയുടെ പത്തിലൊരംശംവരെ സൂക്ഷ്‌മതയിൽ താപനില കാത്തുരക്ഷിക്കുവാനുള്ള കഴിവുണ്ട്‌. തെർമോസ്റ്റാറ്റുകളെക്കാളും കാര്യക്ഷമമായവയാണ്‌ ഇലക്‌ട്രാണിക്‌ ട്യൂബുകള്‍ (electronic tubes) ഉെപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന തെർമോകപ്പിളുകള്‍ (thermocouples). വെളരെയേറെ സങ്കീർണമായ രീതിയിൽ സംവിധാനം ചെയ്‌ത ഇവ ഉപയോഗിച്ച്‌ പരിഷ്‌കൃതമായ രീതിയിൽ നിർമിക്കപ്പെട്ട ഇന്‍കുബേറ്ററുകള്‍ ഇന്നു നിലവിലുണ്ട്‌. താപനിലയ്‌ക്ക്‌ കടുകിടവ്യത്യാസം വരുമ്പോഴേക്കും അവയെ സ്വയം നിയന്ത്രിക്കുവാനും, താപനില, ഈർപ്പം, വായുസഞ്ചാരം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ പുറത്തുനിന്നു മനസ്സിലാക്കുവാനും എന്തെങ്കിലും കാരണവശാൽ ഇന്‍കുബേറ്ററിന്‌ അല്‌പം പ്രവർത്തനക്ഷമത നശിച്ചാൽ അത്‌ മേല്‌പറഞ്ഞ മാധ്യമങ്ങളിലൂടെ പ്രവർത്തകരുടെ അറിവിൽ കൊണ്ടുവരുവാനും അഭിനവ ഇന്‍കുബേറ്ററുകളിൽ സംവിധാനങ്ങളുണ്ട്‌.

(ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍