This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർനാഷണൽ ഫൊണെറ്റിക്‌ അസോസിയേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്റർനാഷണൽ ഫൊണെറ്റിക്‌ അസോസിയേഷന്‍ == == International Phonetic Association == ഒരു അ...)
(International Phonetic Association)
വരി 13: വരി 13:
1889 മുതൽ അസോസിയേഷന്റെ ഔദ്യോഗിക ഭാഷ ഫ്രഞ്ചായി അംഗീകരിക്കുകയും പേര്‌ ഇന്റർനാഷണൽ ഫൊണെറ്റിക്‌ അസോസിയേഷന്‍ എന്നു മാറ്റുകയും ചെയ്‌തു. അസോസിയേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ മാത്രമല്ല, അസോസിയേഷനുമായി ബന്ധമില്ലാത്ത മറ്റു രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളിലും നിഘണ്ടുക്കളിലും ഉച്ചാരണം സൂചിപ്പിക്കാന്‍ ഐ.പി.എ ഉപയോഗിക്കുന്ന സ്ഥിതിവന്നു. ഇതിലെ ചില ചിഹ്നങ്ങള്‍ ചില ആഫ്രിക്കന്‍ഭാഷകളിൽ അവയുടെ സാധാരണലിപികളോടൊപ്പം ഉപയോഗിച്ചുവരുന്നു. ഐ.പി.എ ലോകത്തിലെ എല്ലാ ഭാഷകളിലും ഉപയോഗിച്ചാൽ ലിപിപരമായ ഐകരൂപ്യത്തിലൂടെ എല്ലാ ജനവിഭാഗങ്ങള്‍ തമ്മിലും സൗഹൃദം വളർത്താന്‍ കഴിയുമെന്ന്‌ വീക്ഷണമാണ്‌ അസോസിയേഷനുള്ളത്‌. അസോസിയേഷന്റെ ആസ്ഥാനം ലണ്ടനിലാണ്‌ (Department of Phonetics, University College, London, W.C.I)  

മലയാളത്തിലെ സാഹിത്യഭാഷയ്‌ക്കുള്ള വർണങ്ങളെ ഐ.പി.എ. മാതൃകയിലാക്കിയ ചാർട്ട്‌ താഴെ ചേർക്കുന്നു. എല്ലാ ശബ്‌ദങ്ങള്‍ക്കും ഐ.പി.എ.യിലെ ചിഹ്നങ്ങള്‍ അതേപടി സ്വീകരിക്കാന്‍ സാധ്യമല്ല. ഐ.പി.എ ചിഹ്നങ്ങളോടൊപ്പം, ടൈപ്പിങ്ങിനും അച്ചടിക്കുമുള്ള സൗകര്യത്തിനുവേണ്ടി, കേരള സർവകലാശാലയിലെ ഭാഷാശാസ്‌ത്രവിഭാഗം ഉപയോഗിക്കുന്ന ലിപികള്‍ ബ്രായ്‌ക്കറ്റിൽ കൊടുത്തിരിക്കുന്നു. ഓരോ സ്‌പർശത്തിന്റെയും ഖരാതിഖരഘോഷങ്ങള്‍ അതതു കോളത്തിൽത്തന്നെ കൊടുത്തിട്ടുണ്ട്‌.

-
ആടുക, ആട്ടുക; ആകുക, ആക്കുക തുടങ്ങിയ ക്രിയകളിൽ സ്‌പർശങ്ങളെ ഇരട്ടിപ്പിച്ചാണ്‌ അകർമകത്തെ സകർമകമാക്കുന്നത്‌. ആറുക, ആറ്റുക തുടങ്ങിയവയിൽ സ്‌പർശങ്ങളെപ്പോലെ തന്നെയാണ്‌ -യും പ്രവർത്തിക്കുന്നത്‌. അതുകൊണ്ട്‌ കമ്പിത(trilled)മാണെങ്കിലും ഇവിടെ സ്‌പർശമായി കണക്കാക്കിയിരിക്കുന്നു. ദന്ത്യവും വർത്സ്യവുമായ "ന' കാരങ്ങള്‍ക്ക്‌ (ന, ) ഐ.പി.എ.യിൽ 'ി' എന്നൊരു ചിഹ്നമേയുള്ളൂ. എന്നാലും ദന്ത്യത്തിന്‌  എന്നൊരു ഉപചിഹ്നം ചേർക്കാമെന്ന്‌ പറഞ്ഞിരിക്കുന്നതുകൊണ്ട്‌ അതിന്‌  എന്ന ലിപി സ്വീകരിച്ചിരിക്കുന്നു. "ഴ' എന്ന ശബ്‌ദത്തിന്‌ പ്രത്യേകചിഹ്നം ഐ.പി.എ ചാർട്ടിൽ കൊടുത്തിട്ടില്ലെങ്കിലും ഫൊണെറ്റിക്‌ ലിപിയിലെഴുതിയിട്ടുള്ള 53 ഭാഷാമാതൃകകളിൽ തമിഴ്‌ മാതൃകയിൽ ഈ ശബ്‌ദത്തിനുപയോഗിച്ചിട്ടുള്ളത്‌  എന്ന ചിഹ്നമാണ്‌. അതുതന്നെ ഇവിടെയും സ്വീകരിച്ചിരിക്കുന്നു.
 
-
ഹ്രസ്വസ്വരത്തിനും ദീർഘസ്വരത്തിനും പ്രത്യേക ചിഹ്നങ്ങള്‍ വേണമെന്നില്ല. ഹ്രസ്വസ്വരങ്ങളോട്‌ ദീർഘത്തിന്റെ ചിഹ്നം ചേർത്താൽ മതി. ഏതു സ്വരത്തിനോടും ഃ എന്ന ചിഹ്നം ചേർത്താൽ അതിന്റെ ദീർഘം കിട്ടും. , എന്നിവ ഹ്രസ്വങ്ങള്‍ ശഃ, ലഃ എന്നിവ അവയുടെ ദീർഘങ്ങള്‍. രണ്ടു സ്വരങ്ങള്‍ ചേർത്തതാണ്‌ മശ (ഐ), മൗ (ഔ) എന്നിവ, ഈ ചാർട്ട്‌ ഒരു മാതൃക മാത്രം, ഇതിനെ അടിസ്ഥാനമാക്കി ചിഹ്നങ്ങളിൽ ഇനിയും മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌.
+
ആടുക, ആട്ടുക; ആകുക, ആക്കുക തുടങ്ങിയ ക്രിയകളിൽ സ്‌പർശങ്ങളെ ഇരട്ടിപ്പിച്ചാണ്‌ അകർമകത്തെ സകർമകമാക്കുന്നത്‌. ആറുക, ആറ്റുക തുടങ്ങിയവയിൽ സ്‌പർശങ്ങളെപ്പോലെ തന്നെയാണ്‌ -യും പ്രവർത്തിക്കുന്നത്‌. അതുകൊണ്ട്‌ കമ്പിത(trilled)മാണെങ്കിലും ഇവിടെ സ്‌പർശമായി കണക്കാക്കിയിരിക്കുന്നു. ദന്ത്യവും വർത്സ്യവുമായ "ന' കാരങ്ങള്‍ക്ക്‌ (ന, ) ഐ.പി.എ.യിൽ 'n' എന്നൊരു ചിഹ്നമേയുള്ളൂ. എന്നാലും ദന്ത്യത്തിന്‌  എന്നൊരു ഉപചിഹ്നം ചേർക്കാമെന്ന്‌ പറഞ്ഞിരിക്കുന്നതുകൊണ്ട്‌ അതിന്‌  എന്ന ലിപി സ്വീകരിച്ചിരിക്കുന്നു. "ഴ' എന്ന ശബ്‌ദത്തിന്‌ പ്രത്യേകചിഹ്നം ഐ.പി.എ ചാർട്ടിൽ കൊടുത്തിട്ടില്ലെങ്കിലും ഫൊണെറ്റിക്‌ ലിപിയിലെഴുതിയിട്ടുള്ള 53 ഭാഷാമാതൃകകളിൽ തമിഴ്‌ മാതൃകയിൽ ഈ ശബ്‌ദത്തിനുപയോഗിച്ചിട്ടുള്ളത്‌  എന്ന ചിഹ്നമാണ്‌. അതുതന്നെ ഇവിടെയും സ്വീകരിച്ചിരിക്കുന്നു.
-
<nowiki>
+
 
-
സ്വരങ്ങള്‍
+
ഹ്രസ്വസ്വരത്തിനും ദീർഘസ്വരത്തിനും പ്രത്യേക ചിഹ്നങ്ങള്‍ വേണമെന്നില്ല. ഹ്രസ്വസ്വരങ്ങളോട്‌ ദീർഘത്തിന്റെ ചിഹ്നം ചേർത്താൽ മതി. ഏതു സ്വരത്തിനോടും ഃ എന്ന ചിഹ്നം ചേർത്താൽ അതിന്റെ ദീർഘം കിട്ടും. i, e എന്നിവ ഹ്രസ്വങ്ങള്‍ i:, e: എന്നിവ അവയുടെ ദീർഘങ്ങള്‍. രണ്ടു സ്വരങ്ങള്‍ ചേർത്തതാണ്‌ ai (ഐ), ou(ഔ) എന്നിവ, ഈ ചാർട്ട്‌ ഒരു മാതൃക മാത്രം, ഇതിനെ അടിസ്ഥാനമാക്കി ചിഹ്നങ്ങളിൽ ഇനിയും മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌.
-
ജിഹ്വാതലം മധ്യം ജിഹ്വാമൂലം Front Central Back
+
 
-
സംവൃതം ശ ൗ
+
[[ചിത്രം:Vol3_162_1.jpg|300px]]
-
ഇഹീലെ ഇ ഉ
+
 
-
അർധസംവൃതം ല ീ
+
-
ഒമഹള ഇഹീലെ എ ഒ
+
-
ഛുലി മ
+
-
വിവൃതം   അ
+
-
ദീർഘം: സന്ധ്യക്ഷരങ്ങള്‍ മശ - ഐ
+
-
മൗ - ഔ
+
-
</nowiki>
+
(ഡോ. സോമശേഖരന്‍ നായർ)
(ഡോ. സോമശേഖരന്‍ നായർ)

07:50, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റർനാഷണൽ ഫൊണെറ്റിക്‌ അസോസിയേഷന്‍

International Phonetic Association

ഒരു അന്തർദേശീയ ഭാഷാശാസ്‌ത്ര സംഘടന. ഫ്രാന്‍സിലെ ഒരു ചെറിയ സംഘം ഭാഷാധ്യാപകർ 1886-ൽ രൂപംനല്‌കിയ ഫൊണെറ്റിക്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ എന്ന സംഘടനയാണ്‌ പിന്നീട്‌ ഇന്റർനാഷണൽ ഫൊണെറ്റിക്‌ അസോസിയേഷനായി വളർന്നത്‌. ഇതിലെ അംഗങ്ങളുടെ പഠനങ്ങളിൽനിന്നാണ്‌ ഭാഷാശബ്‌ദശാസ്‌ത്രത്തിന്റെ സിദ്ധാന്തങ്ങളും ഇന്റർനാഷണൽ ഫൊണെറ്റിക്‌ ലിപിയും (ഐ.പി.എ.) ഉരുത്തിരിഞ്ഞുവന്നത്‌. തങ്ങളുടെ പഠനങ്ങള്‍ പ്രചരിപ്പിക്കാന്‍വേണ്ടി ഫൊണെറ്റിക്‌ ടീച്ചർ എന്നൊരു പ്രസിദ്ധീകരണവും അവർ തുടങ്ങി. പാള്‍ പാസ്സി ആയിരുന്നു ഇതിന്റെ പത്രാധിപർ. ഈ പ്രസിദ്ധീകരണം ഫൊണെറ്റിക്‌ ലിപിയിൽത്തന്നെയാണ്‌ അച്ചടിച്ചിരുന്നത്‌. ആദ്യമൊക്കെ ഈ സംഘടന ശ്രദ്ധിച്ചത്‌ ഇംഗ്ലീഷധ്യാപനവുമായി ബന്ധപ്പെട്ട ഭാഷാശബ്‌ദ വിജ്ഞാനപഠനത്തിലായിരുന്നു. പിന്നീടാണ്‌ ഇംഗ്ലീഷിൽനിന്ന്‌ മറ്റു ഭാഷകളിലേക്കും ഈ പഠനങ്ങള്‍ വ്യാപിപ്പിച്ചത്‌. 1887 മേയിലെ ഫൊണെറ്റിക്‌ ടീച്ചറിൽ ഫ്രഞ്ചും ജർമനും ഫൊണെറ്റിക്‌ ലിപിയിൽ അച്ചടിക്കുകയും ഈ ലിപി പ്രായോഗികമാണെന്നു തെളിയിക്കുകയും ചെയ്‌തു.

അസോസിയേഷന്റെ നിർവാഹകസമിതിയിൽ ആദ്യം പാരിസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1888-ൽ ഇതിന്‌ ഒരു അന്താരാഷ്‌ട്ര സമിതി രൂപവത്‌കൃതമായി. പ്രസ്‌തുത സമിതിയാണ്‌ സംഘടനയുടെ പരിപാടികള്‍ നടപ്പിലാക്കുന്നത്‌. ആദ്യകാലത്ത്‌ സമിതിക്ക്‌ ഫൊണെറ്റിക്‌ ലിപിയെക്കുറിച്ച്‌ നിയതമായ ഒരു നയം ഇല്ലായിരുന്നു; അതുകൊണ്ട്‌ "ഫൊണെറ്റിക്‌ ടീച്ചറി'ലെ ലേഖകർ പലതരം ലിപികളാണ്‌ ഉപയോഗിച്ചിരുന്നത്‌. എല്ലാ ഭാഷകള്‍ക്കും ഉപയോഗിക്കാവുന്ന പൊതുവായ ഒരു ഫൊണെറ്റിക്‌ ലിപിയെക്കുറിച്ചുള്ള നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്‌ ഓട്ടോ യെസ്‌പേഴ്‌സന്‍ (Otto Jespersen)ആണ്‌.

1888-ലെ ഫൊണെറ്റിക്‌ ടീച്ചറിൽ ഇന്റർനാഷണൽ ഫൊണെറ്റിക്‌ ലിപിയും അതിന്റെ തത്ത്വങ്ങളും പ്രസിദ്ധീകരിച്ചു. പലപരിഷ്‌കാരങ്ങളും അതിനുശേഷം ഈ ലിപിയിൽ പലപ്പോഴായി വരുത്തിയിട്ടുണ്ട്‌. ഈ പരിഷ്‌കാരങ്ങളുടെയെല്ലാം ഫലമായി ഇന്നു പരക്കെ അംഗീകാരം ലഭിച്ചിട്ടുള്ള ഫൊണെറ്റിക്‌ ലിപി രൂപം പൂണ്ടു. ഇതുകൂടാതെ ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി മറ്റു ചില പ്രസിദ്ധീകരണങ്ങളും അസോസിയേഷന്റെ വകയായിട്ടുണ്ട്‌.

1889 മുതൽ അസോസിയേഷന്റെ ഔദ്യോഗിക ഭാഷ ഫ്രഞ്ചായി അംഗീകരിക്കുകയും പേര്‌ ഇന്റർനാഷണൽ ഫൊണെറ്റിക്‌ അസോസിയേഷന്‍ എന്നു മാറ്റുകയും ചെയ്‌തു. അസോസിയേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ മാത്രമല്ല, അസോസിയേഷനുമായി ബന്ധമില്ലാത്ത മറ്റു രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളിലും നിഘണ്ടുക്കളിലും ഉച്ചാരണം സൂചിപ്പിക്കാന്‍ ഐ.പി.എ ഉപയോഗിക്കുന്ന സ്ഥിതിവന്നു. ഇതിലെ ചില ചിഹ്നങ്ങള്‍ ചില ആഫ്രിക്കന്‍ഭാഷകളിൽ അവയുടെ സാധാരണലിപികളോടൊപ്പം ഉപയോഗിച്ചുവരുന്നു. ഐ.പി.എ ലോകത്തിലെ എല്ലാ ഭാഷകളിലും ഉപയോഗിച്ചാൽ ലിപിപരമായ ഐകരൂപ്യത്തിലൂടെ എല്ലാ ജനവിഭാഗങ്ങള്‍ തമ്മിലും സൗഹൃദം വളർത്താന്‍ കഴിയുമെന്ന്‌ വീക്ഷണമാണ്‌ അസോസിയേഷനുള്ളത്‌. അസോസിയേഷന്റെ ആസ്ഥാനം ലണ്ടനിലാണ്‌ (Department of Phonetics, University College, London, W.C.I) മലയാളത്തിലെ സാഹിത്യഭാഷയ്‌ക്കുള്ള വർണങ്ങളെ ഐ.പി.എ. മാതൃകയിലാക്കിയ ചാർട്ട്‌ താഴെ ചേർക്കുന്നു. എല്ലാ ശബ്‌ദങ്ങള്‍ക്കും ഐ.പി.എ.യിലെ ചിഹ്നങ്ങള്‍ അതേപടി സ്വീകരിക്കാന്‍ സാധ്യമല്ല. ഐ.പി.എ ചിഹ്നങ്ങളോടൊപ്പം, ടൈപ്പിങ്ങിനും അച്ചടിക്കുമുള്ള സൗകര്യത്തിനുവേണ്ടി, കേരള സർവകലാശാലയിലെ ഭാഷാശാസ്‌ത്രവിഭാഗം ഉപയോഗിക്കുന്ന ലിപികള്‍ ബ്രായ്‌ക്കറ്റിൽ കൊടുത്തിരിക്കുന്നു. ഓരോ സ്‌പർശത്തിന്റെയും ഖരാതിഖരഘോഷങ്ങള്‍ അതതു കോളത്തിൽത്തന്നെ കൊടുത്തിട്ടുണ്ട്‌.

ആടുക, ആട്ടുക; ആകുക, ആക്കുക തുടങ്ങിയ ക്രിയകളിൽ സ്‌പർശങ്ങളെ ഇരട്ടിപ്പിച്ചാണ്‌ അകർമകത്തെ സകർമകമാക്കുന്നത്‌. ആറുക, ആറ്റുക തുടങ്ങിയവയിൽ സ്‌പർശങ്ങളെപ്പോലെ തന്നെയാണ്‌ -യും പ്രവർത്തിക്കുന്നത്‌. അതുകൊണ്ട്‌ കമ്പിത(trilled)മാണെങ്കിലും ഇവിടെ സ്‌പർശമായി കണക്കാക്കിയിരിക്കുന്നു. ദന്ത്യവും വർത്സ്യവുമായ "ന' കാരങ്ങള്‍ക്ക്‌ (ന, ) ഐ.പി.എ.യിൽ 'n' എന്നൊരു ചിഹ്നമേയുള്ളൂ. എന്നാലും ദന്ത്യത്തിന്‌ എന്നൊരു ഉപചിഹ്നം ചേർക്കാമെന്ന്‌ പറഞ്ഞിരിക്കുന്നതുകൊണ്ട്‌ അതിന്‌ എന്ന ലിപി സ്വീകരിച്ചിരിക്കുന്നു. "ഴ' എന്ന ശബ്‌ദത്തിന്‌ പ്രത്യേകചിഹ്നം ഐ.പി.എ ചാർട്ടിൽ കൊടുത്തിട്ടില്ലെങ്കിലും ഫൊണെറ്റിക്‌ ലിപിയിലെഴുതിയിട്ടുള്ള 53 ഭാഷാമാതൃകകളിൽ തമിഴ്‌ മാതൃകയിൽ ഈ ശബ്‌ദത്തിനുപയോഗിച്ചിട്ടുള്ളത്‌ എന്ന ചിഹ്നമാണ്‌. അതുതന്നെ ഇവിടെയും സ്വീകരിച്ചിരിക്കുന്നു.

ഹ്രസ്വസ്വരത്തിനും ദീർഘസ്വരത്തിനും പ്രത്യേക ചിഹ്നങ്ങള്‍ വേണമെന്നില്ല. ഹ്രസ്വസ്വരങ്ങളോട്‌ ദീർഘത്തിന്റെ ചിഹ്നം ചേർത്താൽ മതി. ഏതു സ്വരത്തിനോടും ഃ എന്ന ചിഹ്നം ചേർത്താൽ അതിന്റെ ദീർഘം കിട്ടും. i, e എന്നിവ ഹ്രസ്വങ്ങള്‍ i:, e: എന്നിവ അവയുടെ ദീർഘങ്ങള്‍. രണ്ടു സ്വരങ്ങള്‍ ചേർത്തതാണ്‌ ai (ഐ), ou(ഔ) എന്നിവ, ഈ ചാർട്ട്‌ ഒരു മാതൃക മാത്രം, ഇതിനെ അടിസ്ഥാനമാക്കി ചിഹ്നങ്ങളിൽ ഇനിയും മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌.

(ഡോ. സോമശേഖരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍