This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദ്രാണി റഹ്‌മാന്‍ (1930 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:25, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദ്രാണി റഹ്‌മാന്‍ (1930 - 99)

ഇന്ദ്രാണി റഹ്‌മാന്‍

ഇന്ത്യന്‍ നർത്തകി. 1930 സെപ്‌. 19-ന്‌ മദ്രാസിൽ (ചെന്നൈ) ജനിച്ചു. പ്രസിദ്ധ നർത്തകിയായിരുന്ന രാഗിണി ദേവിയാണ്‌ മാതാവ്‌. ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസി, കുച്ചിപ്പുഡി എന്നീ ഭാരതീയ നൃത്തരൂപങ്ങളിൽ പ്രാവീണ്യം നേടിയ ഇവർ ഗുരുഗോപിനാഥിനോടൊപ്പം ഇന്ത്യ ഒട്ടുക്കു നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഭരതനാട്യത്തിൽ പന്തല്ലൂർ ചൊക്കലിംഗംപിള്ളയും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ചിന്നമ്മു അമ്മയുമായിരുന്നു ഗുരു. കുച്ചിപ്പുഡിനൃത്തം വിദേശങ്ങളിൽ ആദ്യമായി അവതരിപ്പിച്ചത്‌ ഇന്ദ്രാണി റഹ്‌മാനാണ്‌. ഒഡീസിനൃത്തത്തെ പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇവർ ഏറെ യത്‌നിച്ചിരുന്നു. 1952-ൽ ഇന്ദ്രാണി മിസ്‌ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രമുഖ ആർക്കിടെക്‌റ്റായിരുന്ന ഹബീബ്‌ റഹ്‌മാനാണ്‌ ഇവരുടെ ഭർത്താവ്‌. പദ്‌മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇന്ദ്രാണിക്ക്‌ ലഭിച്ചിട്ടുണ്ട്‌. 1999 ഫെ. 5-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍