This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദുചൂഡന്‍, വി.ടി. (1919 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ദുചൂഡന്‍, വി.ടി. (1919 - 2002) == മലയാള സാഹിത്യകാരന്‍. 1919-ൽ കൊടുങ്ങല്...)
(ഇന്ദുചൂഡന്‍, വി.ടി. (1919 - 2002))
 
വരി 2: വരി 2:
== ഇന്ദുചൂഡന്‍, വി.ടി. (1919 - 2002) ==
== ഇന്ദുചൂഡന്‍, വി.ടി. (1919 - 2002) ==
-
മലയാള സാഹിത്യകാരന്‍. 1919-ൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. സ്വാതന്ത്ര്യസമരത്തിലും പില്‌ക്കാലത്ത്‌ അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലും കുറേക്കാലം പ്രവർത്തിച്ചിരുന്നുവെങ്കിലും ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലായിരുന്നു ഇന്ദുചൂഡന്റെ പഠനങ്ങള്‍ കേന്ദ്രീകരിച്ചത്‌. ദേശാഭിമാനി, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെ ഉടമയായും ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ ജാമാതാവായ ഇന്ദുചൂഡന്‍ 1972 മുതൽ കേരള കലാമണ്ഡലത്തിന്റെ കാര്യദർശിസ്ഥാനം വഹിക്കുകയുണ്ടായി. വെന്‍ഡൽ വിൽക്കിയുടെ വണ്‍വേള്‍ഡി(ഏകലോകം)ന്റെ വിവർത്തനത്തിനു പുറമേ ശുദ്ധീകരണം, നിവർന്നു നില്‌ക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാർക്‌സിസവും എന്ന നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഉത്‌കൃഷ്‌ടസേവനങ്ങളുടെ പേരിൽ യുണെസ്‌കോയുടെ ഫെലോഷിപ്പ്‌ നല്‌കപ്പെട്ടു. 2002 ജനു. 24-ന്‌ അന്തരിച്ചു.
+
മലയാള സാഹിത്യകാരന്‍. 1919-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. സ്വാതന്ത്ര്യസമരത്തിലും പില്‌ക്കാലത്ത്‌ അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലും കുറേക്കാലം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലായിരുന്നു ഇന്ദുചൂഡന്റെ പഠനങ്ങള്‍ കേന്ദ്രീകരിച്ചത്‌. ദേശാഭിമാനി, ജഗല്‍സാക്ഷി എന്നീ പത്രങ്ങളുടെ ഉടമയായും ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ ജാമാതാവായ ഇന്ദുചൂഡന്‍ 1972 മുതല്‍ കേരള കലാമണ്ഡലത്തിന്റെ കാര്യദര്‍ശിസ്ഥാനം വഹിക്കുകയുണ്ടായി. വെന്‍ഡല്‍ വില്‍ക്കിയുടെ വണ്‍വേള്‍ഡി(ഏകലോകം)ന്റെ വിവര്‍ത്തനത്തിനു പുറമേ ശുദ്ധീകരണം, നിവര്‍ന്നു നില്‌ക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാര്‍ക്‌സിസവും എന്ന നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഉത്‌കൃഷ്‌ടസേവനങ്ങളുടെ പേരില്‍ യുണെസ്‌കോയുടെ ഫെലോഷിപ്പ്‌ നല്‌കപ്പെട്ടു. 2002 ജനു. 24-ന്‌ അന്തരിച്ചു.

Current revision as of 07:03, 5 സെപ്റ്റംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍