This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാ ആവാസ്‌ യോജ്‌ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 23 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദിരാ ആവാസ്‌ യോജ്‌ന

ഭവനരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ പാർപ്പിട സൗകര്യം നല്‌കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ച ഒരു ഗ്രാമവികസനപദ്ധതി. നഗരപ്രദേശങ്ങളിൽ വസിക്കുന്ന ദാരിദ്യ്രരേഖയ്‌ക്കു കീഴിൽ വരുന്ന ജനങ്ങളെയും (ബി.പി.എൽ.) ഈ പദ്ധതിയുടെ പരിധിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1985-86 സാമ്പത്തിക വർഷത്തിലാണ്‌ "ഐ.എ.വൈ.' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിക്കു തുടക്കമായത്‌. പരമാവധി 75,000 രൂപവരെയാണ്‌ ഓരോ ഗുണഭോക്താവിനും ലഭിക്കുക. ദരിദ്രജനവിഭാഗങ്ങളുടെ പാർപ്പിട സൗകര്യം മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍, അസംഘടിത തൊഴിലാളികള്‍, ദാരിദ്യ്രരേഖയ്‌ക്കു കീഴിൽ വരുന്ന പിന്നോക്കവിഭാഗങ്ങള്‍, വിധവകള്‍ യുദ്ധത്തിൽ മരണം സംഭവിച്ചവരുമായി രക്തബന്ധമുള്ളവർ, വിമുക്തഭടന്മാർ തുടങ്ങിയവരാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സാമ്പത്തിക സഹായത്തിന്റെ (തുക) 75 ശതമാനം കേന്ദ്രസർക്കാരും ശേഷിക്കുന്ന 25 ശതമാനം സംസ്ഥാന സർക്കാരുകളുമാണ്‌ വഹിക്കുക. വടക്കു കിഴക്ക്‌ സംസ്ഥാനങ്ങളിൽ പദ്ധതിചെലവിന്റെ 90 ശതമാനവും കേന്ദ്രസർക്കാർ തന്നെ വഹിക്കുന്നു. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കിവരുന്നതിലൂടെ ഭൂമിയില്ലാത്ത ഗുണഭോക്താക്കള്‍ക്ക്‌ കുറഞ്ഞത്‌ 2 സെന്റ്‌ സ്ഥലമെങ്കിലും ഉറപ്പാക്കുവാന്‍ കഴിയുന്നുണ്ട്‌. 2010-11 സാമ്പത്തികവർഷത്തിൽ കേരളത്തിനായി ലഭിച്ച വിഹിതത്തിന്റെ 90.59 ശതമാനവും ചെലവഴിക്കുവാന്‍ സംസ്ഥാനത്തിനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍