This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗാന്ധി സമ്മാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:44, 23 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദിരാഗാന്ധി സമ്മാനം

സമാധാനം, വികസനം, മനുഷ്യരാശിക്ക്‌ ഉപയോഗപ്രദമായ ശാസ്‌ത്രനേട്ടങ്ങളുടെ കണ്ടുപിടിത്തം തുടങ്ങിയ മേഖലകളിൽ അന്തരാഷ്‌ട്രതലത്തിൽ നിസ്‌തുലസേവനങ്ങള്‍ നല്‌കിയ വ്യക്തിക്കോ, സംഘടനയ്‌ക്കോ നല്‌കിവരുന്ന പുരസ്‌കാരം. ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്‌ എന്ന സംഘടനയാണ്‌ എല്ലാ വർഷവും ഈ സമ്മാനം നല്‌കുന്നത്‌. ദേശീയ-അന്തർദേശീയതലങ്ങളിൽ പ്രസിദ്ധരും ട്രസ്റ്റിലെ അംഗങ്ങളുമായ ഒരുസംഘം വ്യക്തികള്‍ ചേർന്നാണ്‌ പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. 1986-ൽ ആദ്യ ഇന്ദിരാഗാന്ധി സമ്മാനം, "പാർലമെന്റേറിയന്‍സ്‌ ഫോർ ഗ്ലോബൽ ആക്ഷന്‍' എന്ന സംഘടനയ്‌ക്കാണ്‌ ലഭിച്ചത്‌. 25 ലക്ഷവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ സമ്മാനം. ഇന്ദിരാഗാന്ധി സമാധാന സമ്മാനം, സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി സമ്മാനം എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. മിഖായേൽ ഗോർബച്ചേവ്‌, രാജീവ്‌ ഗാന്ധി, ജിമ്മി കാർട്ടർ, മുഹമ്മദ്‌ യൂനുസ്‌, എം.എസ്‌. സ്വാമിനാഥന്‍, സാം നുജോമ, കോഫി അന്നന്‍, ഹമീദ്‌ കർസായി, വംഗാരി മാതായ്‌, മുഹമ്മദ്‌ എൽബറാദി, ഷേഖ്‌ ഹസീന, ലുല ഡിസിൽവ, ഇളഭട്ട്‌ എന്നിവർ ഇന്ദിരാഗാന്ധി സമ്മാനം നേടിയ പ്രമുഖ വ്യക്തികളിൽ ചിലരാണ്‌. 1989-ൽ യൂണിസെഫ്‌ ഈ സമ്മാനത്തിനർഹമായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍