This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ == ഇന്ത്യയിലെ ശ...)
(ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍)
 
വരി 2: വരി 2:
== ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ ==

-
ഇന്ത്യയിലെ ശാസ്‌ത്രമേഖലയുടെ വളർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ശാസ്‌ത്രസംഘടന. കൊൽക്കത്ത ആസ്ഥാനമായി 1914-ലാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ രൂപീകൃതമാകുന്നത്‌. ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്‌ത്രസമ്മേളനങ്ങളിൽ ഒന്നായ "ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌' നടക്കുന്നത്‌. ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞരായ പ്രാഫ. ജെ.എൽ. സിമണ്‍സെന്‍, പ്രാഫ. പി.എസ്‌. മക്‌മഹന്‍ എന്നിവരുടെ താത്‌പര്യപ്രകാരമാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ നിലവിൽ വന്നത്‌.
+
ഇന്ത്യയിലെ ശാസ്‌ത്രമേഖലയുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ശാസ്‌ത്രസംഘടന. കൊല്‍ക്കത്ത ആസ്ഥാനമായി 1914-ലാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ രൂപീകൃതമാകുന്നത്‌. ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്‌ത്രസമ്മേളനങ്ങളില്‍ ഒന്നായ "ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌' നടക്കുന്നത്‌. ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞരായ പ്രൊഫ. ജെ.എല്‍. സിമണ്‍സെന്‍, പ്രൊഫ. പി.എസ്‌. മക്‌മഹന്‍ എന്നിവരുടെ താത്‌പര്യപ്രകാരമാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ നിലവില്‍ വന്നത്‌.
-
വിവിധ ശാസ്‌ത്രമേഖലകളിൽ നടക്കുന്ന നൂതന ഗവേഷണപദ്ധതികളെയും ഫലങ്ങളെയുംകുറിച്ച്‌ ശാസ്‌ത്രജ്ഞർക്കിടയിൽ അവബോധം സൃഷ്‌ടിക്കുക, എല്ലാവർഷവും രാജ്യത്തെ തെരഞ്ഞെടുത്ത ഏതെങ്കിലും ഒരു പ്രദേശത്തുവച്ച്‌ സയന്‍സ്‌ കോണ്‍ഗ്രസ്‌ നടത്തുക, ഗവേഷണപ്രബന്ധങ്ങളും മറ്റ്‌ ആനുകാലികങ്ങളും പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്റെ പ്രധാന പ്രവർത്തനലക്ഷ്യങ്ങള്‍.
+
വിവിധ ശാസ്‌ത്രമേഖലകളില്‍ നടക്കുന്ന നൂതന ഗവേഷണപദ്ധതികളെയും ഫലങ്ങളെയുംകുറിച്ച്‌ ശാസ്‌ത്രജ്ഞര്‍ക്കിടയില്‍ അവബോധം സൃഷ്‌ടിക്കുക, എല്ലാവര്‍ഷവും രാജ്യത്തെ തെരഞ്ഞെടുത്ത ഏതെങ്കിലും ഒരു പ്രദേശത്തുവച്ച്‌ സയന്‍സ്‌ കോണ്‍ഗ്രസ്‌ നടത്തുക, ഗവേഷണപ്രബന്ധങ്ങളും മറ്റ്‌ ആനുകാലികങ്ങളും പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തനലക്ഷ്യങ്ങള്‍.
-
സംഘടനയുടെ ആദ്യസമ്മേളനം കൊൽക്കത്തയിൽ നടന്നു. 25-ാം സമ്മേളനത്തിലാണ്‌ വിദേശത്തുള്ള ശാസ്‌ത്രജ്ഞരെക്കൂടി, പങ്കെടുപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്‌. 1963-ൽ ഡൽഹിയിൽവച്ചുനടന്ന സുവർണജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ ശാസ്‌ത്രമേഖലകളിലെ 50 വർഷത്തെ പുരോഗതി വിശദമാക്കിക്കൊണ്ട്‌ 12 വാല്യങ്ങളുള്ള ഒരു പ്രത്യേക പ്രസിദ്ധീകരണം ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
+
സംഘടനയുടെ ആദ്യസമ്മേളനം കൊല്‍ക്കത്തയില്‍ നടന്നു. 25-ാം സമ്മേളനത്തിലാണ്‌ വിദേശത്തുള്ള ശാസ്‌ത്രജ്ഞരെക്കൂടി, പങ്കെടുപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്‌. 1963-ല്‍ ഡല്‍ഹിയില്‍വച്ചുനടന്ന സുവര്‍ണജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ ശാസ്‌ത്രമേഖലകളിലെ 50 വര്‍ഷത്തെ പുരോഗതി വിശദമാക്കിക്കൊണ്ട്‌ 12 വാല്യങ്ങളുള്ള ഒരു പ്രത്യേക പ്രസിദ്ധീകരണം ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
-
കേന്ദ്രഗവണ്‍മെന്റിന്റെ ശാസ്‌ത്രസാങ്കേതികവകുപ്പിന്റെ കീഴിലാണ്‌ ഈ സംഘടന പ്രവർത്തിച്ചുവരുന്നത്‌. സയന്‍സ്‌ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച്‌ എല്ലാവർഷവും ദേശീയതാത്‌പര്യമുള്ള ഒരു പ്രതേ്യക വിഷയത്തിൽ ചർച്ചകള്‍ സംഘടിപ്പിക്കുന്നു. തുടർന്ന്‌ ഇതിൽ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ പ്രാവർത്തികമാക്കാന്‍ ഒരു ടാസ്‌ക്‌ഫോഴ്‌സും പ്രവർത്തിച്ചുവരുന്നുണ്ട്‌.
+
കേന്ദ്രഗവണ്‍മെന്റിന്റെ ശാസ്‌ത്രസാങ്കേതികവകുപ്പിന്റെ കീഴിലാണ്‌ ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്‌. സയന്‍സ്‌ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച്‌ എല്ലാവര്‍ഷവും ദേശീയതാത്‌പര്യമുള്ള ഒരു പ്രത്യേക വിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. തുടര്‍ന്ന്‌ ഇതില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ഒരു ടാസ്‌ക്‌ഫോഴ്‌സും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.
-
97-ാമത്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ തിരുവനന്തപുരത്ത്‌, കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽവച്ച്‌ നടത്തപ്പെട്ടു. 2013-100-ാമത്‌ സയന്‍സ്‌ കോണ്‍ഗ്രസ്സിന്‌ കൊൽക്കത്ത ആതിഥ്യം വഹിച്ചു.
+
 
 +
97-ാമത്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ തിരുവനന്തപുരത്ത്‌, കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സില്‍വച്ച്‌ നടത്തപ്പെട്ടു. 2013-ല്‍ 100-ാമത്‌ സയന്‍സ്‌ കോണ്‍ഗ്രസ്സിന്‌ കൊല്‍ക്കത്ത ആതിഥ്യം വഹിച്ചു.

Current revision as of 04:53, 5 സെപ്റ്റംബര്‍ 2014

ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍

ഇന്ത്യയിലെ ശാസ്‌ത്രമേഖലയുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ശാസ്‌ത്രസംഘടന. കൊല്‍ക്കത്ത ആസ്ഥാനമായി 1914-ലാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ രൂപീകൃതമാകുന്നത്‌. ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്‌ത്രസമ്മേളനങ്ങളില്‍ ഒന്നായ "ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌' നടക്കുന്നത്‌. ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞരായ പ്രൊഫ. ജെ.എല്‍. സിമണ്‍സെന്‍, പ്രൊഫ. പി.എസ്‌. മക്‌മഹന്‍ എന്നിവരുടെ താത്‌പര്യപ്രകാരമാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ നിലവില്‍ വന്നത്‌.

വിവിധ ശാസ്‌ത്രമേഖലകളില്‍ നടക്കുന്ന നൂതന ഗവേഷണപദ്ധതികളെയും ഫലങ്ങളെയുംകുറിച്ച്‌ ശാസ്‌ത്രജ്ഞര്‍ക്കിടയില്‍ അവബോധം സൃഷ്‌ടിക്കുക, എല്ലാവര്‍ഷവും രാജ്യത്തെ തെരഞ്ഞെടുത്ത ഏതെങ്കിലും ഒരു പ്രദേശത്തുവച്ച്‌ സയന്‍സ്‌ കോണ്‍ഗ്രസ്‌ നടത്തുക, ഗവേഷണപ്രബന്ധങ്ങളും മറ്റ്‌ ആനുകാലികങ്ങളും പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തനലക്ഷ്യങ്ങള്‍.

സംഘടനയുടെ ആദ്യസമ്മേളനം കൊല്‍ക്കത്തയില്‍ നടന്നു. 25-ാം സമ്മേളനത്തിലാണ്‌ വിദേശത്തുള്ള ശാസ്‌ത്രജ്ഞരെക്കൂടി, പങ്കെടുപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്‌. 1963-ല്‍ ഡല്‍ഹിയില്‍വച്ചുനടന്ന സുവര്‍ണജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ ശാസ്‌ത്രമേഖലകളിലെ 50 വര്‍ഷത്തെ പുരോഗതി വിശദമാക്കിക്കൊണ്ട്‌ 12 വാല്യങ്ങളുള്ള ഒരു പ്രത്യേക പ്രസിദ്ധീകരണം ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

കേന്ദ്രഗവണ്‍മെന്റിന്റെ ശാസ്‌ത്രസാങ്കേതികവകുപ്പിന്റെ കീഴിലാണ്‌ ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്‌. സയന്‍സ്‌ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച്‌ എല്ലാവര്‍ഷവും ദേശീയതാത്‌പര്യമുള്ള ഒരു പ്രത്യേക വിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. തുടര്‍ന്ന്‌ ഇതില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ഒരു ടാസ്‌ക്‌ഫോഴ്‌സും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.

97-ാമത്‌ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ തിരുവനന്തപുരത്ത്‌, കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സില്‍വച്ച്‌ നടത്തപ്പെട്ടു. 2013-ല്‍ 100-ാമത്‌ സയന്‍സ്‌ കോണ്‍ഗ്രസ്സിന്‌ കൊല്‍ക്കത്ത ആതിഥ്യം വഹിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍