This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ മ്യൂസിയം, കൊൽക്കത്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്ത്യന്‍ മ്യൂസിയം, കൊൽക്കത്ത)
(ഇന്ത്യന്‍ മ്യൂസിയം, കൊൽക്കത്ത)
 
വരി 1: വരി 1:
-
== ഇന്ത്യന്‍ മ്യൂസിയം, കൊൽക്കത്ത ==
+
== ഇന്ത്യന്‍ മ്യൂസിയം, കൊല്‍ക്കത്ത ==
-
[[ചിത്രം:Vol4p63_Indian museum_calcutta.jpg|thumb| കൊൽക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം]]
+
[[ചിത്രം:Vol4p63_Indian museum_calcutta.jpg|thumb| കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം]]
-
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പ്രദർശനശാല. 1856-ൽ കൊൽക്കത്തയിൽ സ്ഥാപിതമായ ഇന്ത്യന്‍ മ്യൂസിയം ഏഷ്യാപസിഫിക്‌ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന പ്രദർശനശാലയുമാണ്‌. മ്യൂസിയത്തിന്റെ രൂപീകരണത്തിനു പിന്നിലെ പ്രരകശക്തിയായി പ്രവർത്തിച്ചത്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി അംഗവും പ്രമുഖ ഡാനിഷ്‌ ശാസ്‌ത്രജ്ഞനുമായ ഡോ. നതാനിയേൽ വാലിച്ച്‌ ആണ്‌. കൊൽക്കത്തയിൽ ഒരു മ്യൂസിയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി അംഗങ്ങളെ ബോധവത്‌കരിച്ച അദ്ദേഹം, നിർദിഷ്‌ട മ്യൂസിയത്തിലേക്ക്‌ താന്‍ ശേഖരിച്ചിട്ടുള്ള  വിലയേറിയ വസ്‌തുക്കള്‍ നല്‌കാമെന്നും അതിന്റെ ക്യൂറേറ്റർപദം പ്രതിഫലം കൂടാതെ സ്വീകരിക്കാമെന്നും അവരെ അറിയിച്ചു. അവർക്ക്‌ അത്‌ സ്വീകാര്യമായി തോന്നിയതോടെയാണ്‌ ഡോ. വാലിച്ചിന്റെ നേതൃത്വത്തിൽ ഏഷ്യാറ്റിക്‌ സൊസൈറ്റി കെട്ടിടത്തിൽ മ്യൂസിയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്‌. ചരിത്രാന്വേഷണതത്‌പരരായ കർണൽ സ്റ്റുവർട്ട്‌, ഡോ. ടില്ലർ, ജനറൽ മെക്കന്‍സി മുതലായവർ ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നും പുറമേ നിന്നും ശേഖരിച്ചിരുന്ന പുരാതന വസ്‌തുക്കളെല്ലാം സമ്മാനിച്ചത്‌ മ്യൂസിയത്തിന്റെ വിപുലീകരണത്തെ ത്വരിതപ്പെടുത്തി. മ്യൂസിയത്തിന്റെ മുഖ്യലക്ഷ്യം പൗരസ്‌ത്യകലകള്‍, ആചാരങ്ങള്‍, ചരിത്രവസ്‌തുതകള്‍ എന്നിവ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. സമ്മേളനം നടത്തുന്നതിനുള്ള വിശാലമായ ഹാളുകള്‍, ഗ്രന്ഥശേഖരം സംരക്ഷിക്കുവാനുള്ള മുറികള്‍, പുരാതന നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കാഴ്‌ചവസ്‌തുക്കള്‍ തുടങ്ങി പുരാതത്വം, ജന്തുശാസ്‌ത്രം, ഭൂഗർഭശാസ്‌ത്രം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്‌തുക്കള്‍ പ്രദർശിപ്പിക്കുവാന്‍ പറ്റിയ കൂറ്റന്‍ മന്ദിരങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തിന്‌ ആവശ്യമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ പ്രസിദ്ധ വാസ്‌തുശില്‌പിയായ ഗ്രാന്‍വിൽ രൂപകല്‌പന ചെയ്‌ത ഇന്നത്തെ കെട്ടിട സമുച്ചയത്തിലേക്ക്‌ മ്യൂസിയം മാറ്റപ്പെട്ടത്‌. 1878-ലാണ്‌ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌. രണ്ട്‌ ഗാലറികളുമായി ആരംഭിച്ച മ്യൂസിയത്തിൽ ഇന്ന്‌ നരവംശശാസ്‌ത്രം, കല, പുരാതത്വം, വ്യവസായം, സുവോളജി, ജിയോളജി തുടങ്ങിയ ആറ്‌ വിഭാഗങ്ങളിലായി 60-ഓളം ഗാലറികള്‍ ഉണ്ട്‌.  
+
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പ്രദര്‍ശനശാല. 1856-ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ ഇന്ത്യന്‍ മ്യൂസിയം ഏഷ്യാപസിഫിക്‌ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന പ്രദര്‍ശനശാലയുമാണ്‌. മ്യൂസിയത്തിന്റെ രൂപീകരണത്തിനു പിന്നിലെ പ്രേരകശക്തിയായി പ്രവര്‍ത്തിച്ചത്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി അംഗവും പ്രമുഖ ഡാനിഷ്‌ ശാസ്‌ത്രജ്ഞനുമായ ഡോ. നതാനിയേല്‍ വാലിച്ച്‌ ആണ്‌. കൊല്‍ക്കത്തയില്‍ ഒരു മ്യൂസിയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി അംഗങ്ങളെ ബോധവത്‌കരിച്ച അദ്ദേഹം, നിര്‍ദിഷ്‌ട മ്യൂസിയത്തിലേക്ക്‌ താന്‍ ശേഖരിച്ചിട്ടുള്ള  വിലയേറിയ വസ്‌തുക്കള്‍ നല്‌കാമെന്നും അതിന്റെ ക്യൂറേറ്റര്‍പദം പ്രതിഫലം കൂടാതെ സ്വീകരിക്കാമെന്നും അവരെ അറിയിച്ചു. അവര്‍ക്ക്‌ അത്‌ സ്വീകാര്യമായി തോന്നിയതോടെയാണ്‌ ഡോ. വാലിച്ചിന്റെ നേതൃത്വത്തില്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി കെട്ടിടത്തില്‍ മ്യൂസിയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്‌. ചരിത്രാന്വേഷണതത്‌പരരായ കര്‍ണല്‍ സ്റ്റുവര്‍ട്ട്‌, ഡോ. ടില്ലര്‍, ജനറല്‍ മെക്കന്‍സി മുതലായവര്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും പുറമേ നിന്നും ശേഖരിച്ചിരുന്ന പുരാതന വസ്‌തുക്കളെല്ലാം സമ്മാനിച്ചത്‌ മ്യൂസിയത്തിന്റെ വിപുലീകരണത്തെ ത്വരിതപ്പെടുത്തി. മ്യൂസിയത്തിന്റെ മുഖ്യലക്ഷ്യം പൗരസ്‌ത്യകലകള്‍, ആചാരങ്ങള്‍, ചരിത്രവസ്‌തുതകള്‍ എന്നിവ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. സമ്മേളനം നടത്തുന്നതിനുള്ള വിശാലമായ ഹാളുകള്‍, ഗ്രന്ഥശേഖരം സംരക്ഷിക്കുവാനുള്ള മുറികള്‍, പുരാതന നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കാഴ്‌ചവസ്‌തുക്കള്‍ തുടങ്ങി പുരാതത്വം, ജന്തുശാസ്‌ത്രം, ഭൂഗര്‍ഭശാസ്‌ത്രം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പറ്റിയ കൂറ്റന്‍ മന്ദിരങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തിന്‌ ആവശ്യമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ പ്രസിദ്ധ വാസ്‌തുശില്‌പിയായ ഗ്രാന്‍വില്‍ രൂപകല്‌പന ചെയ്‌ത ഇന്നത്തെ കെട്ടിട സമുച്ചയത്തിലേക്ക്‌ മ്യൂസിയം മാറ്റപ്പെട്ടത്‌. 1878-ലാണ്‌ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌. രണ്ട്‌ ഗാലറികളുമായി ആരംഭിച്ച മ്യൂസിയത്തില്‍ ഇന്ന്‌ നരവംശശാസ്‌ത്രം, കല, പുരാതത്വം, വ്യവസായം, സുവോളജി, ജിയോളജി തുടങ്ങിയ ആറ്‌ വിഭാഗങ്ങളിലായി 60-ഓളം ഗാലറികള്‍ ഉണ്ട്‌.
-
നരവംശശാസ്‌ത്ര വിഭാഗത്തിൽ ഇന്ത്യയിലെ വിഭിന്നവർഗങ്ങളുടെ ജീവിതത്തെ ചിത്രീകരിക്കുന്ന മൂവായിരം മാതൃകകളുണ്ട്‌. ആന്‍ഡമാന്‍-നിക്കോബാർ ദ്വീപുവാസികളുടെയും അസമിലെ ഗിരിവർഗക്കാരുടെയും ജീവിതചിത്രണവും ഇവിടെ കാണാം.  
+
 +
നരവംശശാസ്‌ത്ര വിഭാഗത്തില്‍ ഇന്ത്യയിലെ വിഭിന്നവര്‍ഗങ്ങളുടെ ജീവിതത്തെ ചിത്രീകരിക്കുന്ന മൂവായിരം മാതൃകകളുണ്ട്‌. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുവാസികളുടെയും അസമിലെ ഗിരിവര്‍ഗക്കാരുടെയും ജീവിതചിത്രണവും ഇവിടെ കാണാം.  
-
ഇന്ത്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ മേഖലകള്‍ കലാവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, തിബത്ത്‌, നേപ്പാള്‍, മ്യാന്മർ എന്നീ ഭാഗങ്ങളിലെ കാർഷികോപകരണങ്ങള്‍, മത്സ്യബന്ധനോപകരണങ്ങള്‍, പലതരം പണിയായുധങ്ങള്‍, യുദ്ധോപകരണങ്ങള്‍, വള്ളങ്ങള്‍, ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, വെങ്കലവിഗ്രഹങ്ങള്‍, പ്രതിമാശില്‌പങ്ങള്‍ മുതലായവ ഇവിടെ സംഭരിച്ചിരിക്കുന്നു.  
+
ഇന്ത്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ മേഖലകള്‍ കലാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, തിബത്ത്‌, നേപ്പാള്‍, മ്യാന്മര്‍ എന്നീ ഭാഗങ്ങളിലെ കാര്‍ഷികോപകരണങ്ങള്‍, മത്സ്യബന്ധനോപകരണങ്ങള്‍, പലതരം പണിയായുധങ്ങള്‍, യുദ്ധോപകരണങ്ങള്‍, വള്ളങ്ങള്‍, ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, വെങ്കലവിഗ്രഹങ്ങള്‍, പ്രതിമാശില്‌പങ്ങള്‍ മുതലായവ ഇവിടെ സംഭരിച്ചിരിക്കുന്നു.  
-
പുരാതത്വവിഭാഗത്തിൽ അസംഖ്യം പുരാവസ്‌തുക്കള്‍ സഞ്ചയിച്ചിട്ടുണ്ട്‌. അനവധി ശില്‌പമാതൃകകളും ഇവിടെയുണ്ട്‌. ദാർഹൂത്‌, ഗാന്ധാര, കുശാന, അമരാവതി, മഥുര, ജാവ, കംബോഡിയാ തുടങ്ങി വ്യത്യസ്‌ത മാതൃകയിലുള്ള ശില്‌പങ്ങള്‍ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ചരിത്രാതീതകാലശില്‌പങ്ങളുടെ മാതൃകകളും പലതരം ലിപികളും കൈയെഴുത്തുമാതൃകകളും ഹസ്‌തലിഖിതഗ്രന്ഥങ്ങളും ശിലാതാമ്ര ലിഖിതങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. ലിപിവികാസത്തെ കാണിക്കുന്ന പട്ടികകളും ഇതിൽപ്പെടും.
+
പുരാതത്വവിഭാഗത്തില്‍ അസംഖ്യം പുരാവസ്‌തുക്കള്‍ സഞ്ചയിച്ചിട്ടുണ്ട്‌. അനവധി ശില്‌പമാതൃകകളും ഇവിടെയുണ്ട്‌. ദാര്‍ഹൂത്‌, ഗാന്ധാര, കുശാന, അമരാവതി, മഥുര, ജാവ, കംബോഡിയാ തുടങ്ങി വ്യത്യസ്‌ത മാതൃകയിലുള്ള ശില്‌പങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചരിത്രാതീതകാലശില്‌പങ്ങളുടെ മാതൃകകളും പലതരം ലിപികളും കൈയെഴുത്തുമാതൃകകളും ഹസ്‌തലിഖിതഗ്രന്ഥങ്ങളും ശിലാതാമ്ര ലിഖിതങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. ലിപിവികാസത്തെ കാണിക്കുന്ന പട്ടികകളും ഇതില്‍പ്പെടും.
-
പ്രതിമാശില്‌പവിജ്ഞാനീയ പഠനത്തിനുപകരിക്കുന്ന അനവധി വിഗ്രഹങ്ങള്‍ അവയുടെ കാലക്രമമനുസരിച്ച്‌ പ്രദർശിപ്പിച്ചിരിക്കുന്നു. മോഹന്‍ജൊദരോ, ഹാരപ്പ, ചാന്‍ഗുദാരോ, അമ്രി, നാൽ, തക്ഷശില, കൗശാംബി, നാളന്ദ മുതലായ പുരാതനകേന്ദ്രങ്ങളിൽ ഖനനം നടത്തിയപ്പോള്‍ കിട്ടിയ പുരാവസ്‌തുക്കളിൽ പലതും ഇവിടെ അത്യാകർഷകമായ വിധം പ്രദർശിപ്പിച്ചിട്ടുണ്ട്‌.
+
പ്രതിമാശില്‌പവിജ്ഞാനീയ പഠനത്തിനുപകരിക്കുന്ന അനവധി വിഗ്രഹങ്ങള്‍ അവയുടെ കാലക്രമമനുസരിച്ച്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മോഹന്‍ജൊദരോ, ഹാരപ്പ, ചാന്‍ഗുദാരോ, അമ്രി, നാല്‍, തക്ഷശില, കൗശാംബി, നാളന്ദ മുതലായ പുരാതനകേന്ദ്രങ്ങളില്‍ ഖനനം നടത്തിയപ്പോള്‍ കിട്ടിയ പുരാവസ്‌തുക്കളില്‍ പലതും ഇവിടെ അത്യാകര്‍ഷകമായ വിധം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.  
-
പല കാലങ്ങളിലെ നാണയങ്ങള്‍ (പഞ്ച്‌ മാർക്ക്‌ഡ്‌, ട്രബൽ, ഇന്തോ-ഗ്രീക്ക്‌, ഇന്തോ-പാർതിയന്‍, ഇന്തോ-സിതിയന്‍, കുശാന, ഗുപ്‌ത, മൗഖാരി, കശ്‌മീരി, ചോള, പാണ്ഡ്യ, ചാലൂക്യ തുടങ്ങിയവ) ഇവിടെ മാതൃകായോഗ്യമായി പ്രദർശിപ്പിച്ചിട്ടുണ്ട്‌.  
+
-
ജന്തുശാസ്‌ത്രവിഭാഗത്തിൽ വിവിധ ഇനം മത്സ്യം, സസ്‌തനികള്‍, ഉരഗങ്ങള്‍ എന്നിവയ്‌ക്കു പുറമേ പക്ഷിമൃഗാദികളുടെ കൃത്രിമ മാതൃകകളും പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഔഷധച്ചെടികള്‍, പശകള്‍, റെസിനുകള്‍, ചായങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും സസ്യശാസ്‌ത്ര വിഭാഗത്തിൽ കാണാം. 2012-ലെ കണക്കനുസരിച്ച്‌ ഇവിടെ ഒരു ലക്ഷത്തിലധികം വസ്‌തുക്കള്‍ പ്രദർശനത്തിന്‌ വച്ചിട്ടുണ്ട്‌. മ്യൂസിയോളജിയെയും അനുബന്ധ വിഷയങ്ങളെയും സംബന്ധിക്കുന്ന വിശാലമായ ഒരു ലൈബ്രറിയും ഇന്ത്യന്‍ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്‌.  
+
പല കാലങ്ങളിലെ നാണയങ്ങള്‍ (പഞ്ച്‌ മാര്‍ക്ക്‌ഡ്‌, ട്രബല്‍, ഇന്തോ-ഗ്രീക്ക്‌, ഇന്തോ-പാര്‍തിയന്‍, ഇന്തോ-സിതിയന്‍, കുശാന, ഗുപ്‌ത, മൗഖാരി, കശ്‌മീരി, ചോള, പാണ്ഡ്യ, ചാലൂക്യ തുടങ്ങിയവ) ഇവിടെ മാതൃകായോഗ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.  
-
(വി.ആർ. പരമേശ്വരന്‍ പിള്ള; സ.പ.)
+
ജന്തുശാസ്‌ത്രവിഭാഗത്തില്‍ വിവിധ ഇനം മത്സ്യം, സസ്‌തനികള്‍, ഉരഗങ്ങള്‍ എന്നിവയ്‌ക്കു പുറമേ പക്ഷിമൃഗാദികളുടെ കൃത്രിമ മാതൃകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഔഷധച്ചെടികള്‍, പശകള്‍, റെസിനുകള്‍, ചായങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും സസ്യശാസ്‌ത്ര വിഭാഗത്തില്‍ കാണാം. 2012-ലെ കണക്കനുസരിച്ച്‌ ഇവിടെ ഒരു ലക്ഷത്തിലധികം വസ്‌തുക്കള്‍ പ്രദര്‍ശനത്തിന്‌ വച്ചിട്ടുണ്ട്‌. മ്യൂസിയോളജിയെയും അനുബന്ധ വിഷയങ്ങളെയും സംബന്ധിക്കുന്ന വിശാലമായ ഒരു ലൈബ്രറിയും ഇന്ത്യന്‍ മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.
 +
 
 +
(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

Current revision as of 09:23, 4 സെപ്റ്റംബര്‍ 2014

ഇന്ത്യന്‍ മ്യൂസിയം, കൊല്‍ക്കത്ത

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പ്രദര്‍ശനശാല. 1856-ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ ഇന്ത്യന്‍ മ്യൂസിയം ഏഷ്യാപസിഫിക്‌ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന പ്രദര്‍ശനശാലയുമാണ്‌. മ്യൂസിയത്തിന്റെ രൂപീകരണത്തിനു പിന്നിലെ പ്രേരകശക്തിയായി പ്രവര്‍ത്തിച്ചത്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി അംഗവും പ്രമുഖ ഡാനിഷ്‌ ശാസ്‌ത്രജ്ഞനുമായ ഡോ. നതാനിയേല്‍ വാലിച്ച്‌ ആണ്‌. കൊല്‍ക്കത്തയില്‍ ഒരു മ്യൂസിയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി അംഗങ്ങളെ ബോധവത്‌കരിച്ച അദ്ദേഹം, നിര്‍ദിഷ്‌ട മ്യൂസിയത്തിലേക്ക്‌ താന്‍ ശേഖരിച്ചിട്ടുള്ള വിലയേറിയ വസ്‌തുക്കള്‍ നല്‌കാമെന്നും അതിന്റെ ക്യൂറേറ്റര്‍പദം പ്രതിഫലം കൂടാതെ സ്വീകരിക്കാമെന്നും അവരെ അറിയിച്ചു. അവര്‍ക്ക്‌ അത്‌ സ്വീകാര്യമായി തോന്നിയതോടെയാണ്‌ ഡോ. വാലിച്ചിന്റെ നേതൃത്വത്തില്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി കെട്ടിടത്തില്‍ മ്യൂസിയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്‌. ചരിത്രാന്വേഷണതത്‌പരരായ കര്‍ണല്‍ സ്റ്റുവര്‍ട്ട്‌, ഡോ. ടില്ലര്‍, ജനറല്‍ മെക്കന്‍സി മുതലായവര്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും പുറമേ നിന്നും ശേഖരിച്ചിരുന്ന പുരാതന വസ്‌തുക്കളെല്ലാം സമ്മാനിച്ചത്‌ മ്യൂസിയത്തിന്റെ വിപുലീകരണത്തെ ത്വരിതപ്പെടുത്തി. മ്യൂസിയത്തിന്റെ മുഖ്യലക്ഷ്യം പൗരസ്‌ത്യകലകള്‍, ആചാരങ്ങള്‍, ചരിത്രവസ്‌തുതകള്‍ എന്നിവ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. സമ്മേളനം നടത്തുന്നതിനുള്ള വിശാലമായ ഹാളുകള്‍, ഗ്രന്ഥശേഖരം സംരക്ഷിക്കുവാനുള്ള മുറികള്‍, പുരാതന നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കാഴ്‌ചവസ്‌തുക്കള്‍ തുടങ്ങി പുരാതത്വം, ജന്തുശാസ്‌ത്രം, ഭൂഗര്‍ഭശാസ്‌ത്രം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പറ്റിയ കൂറ്റന്‍ മന്ദിരങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തിന്‌ ആവശ്യമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ പ്രസിദ്ധ വാസ്‌തുശില്‌പിയായ ഗ്രാന്‍വില്‍ രൂപകല്‌പന ചെയ്‌ത ഇന്നത്തെ കെട്ടിട സമുച്ചയത്തിലേക്ക്‌ മ്യൂസിയം മാറ്റപ്പെട്ടത്‌. 1878-ലാണ്‌ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌. രണ്ട്‌ ഗാലറികളുമായി ആരംഭിച്ച മ്യൂസിയത്തില്‍ ഇന്ന്‌ നരവംശശാസ്‌ത്രം, കല, പുരാതത്വം, വ്യവസായം, സുവോളജി, ജിയോളജി തുടങ്ങിയ ആറ്‌ വിഭാഗങ്ങളിലായി 60-ഓളം ഗാലറികള്‍ ഉണ്ട്‌.

നരവംശശാസ്‌ത്ര വിഭാഗത്തില്‍ ഇന്ത്യയിലെ വിഭിന്നവര്‍ഗങ്ങളുടെ ജീവിതത്തെ ചിത്രീകരിക്കുന്ന മൂവായിരം മാതൃകകളുണ്ട്‌. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുവാസികളുടെയും അസമിലെ ഗിരിവര്‍ഗക്കാരുടെയും ജീവിതചിത്രണവും ഇവിടെ കാണാം.

ഇന്ത്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ മേഖലകള്‍ കലാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, തിബത്ത്‌, നേപ്പാള്‍, മ്യാന്മര്‍ എന്നീ ഭാഗങ്ങളിലെ കാര്‍ഷികോപകരണങ്ങള്‍, മത്സ്യബന്ധനോപകരണങ്ങള്‍, പലതരം പണിയായുധങ്ങള്‍, യുദ്ധോപകരണങ്ങള്‍, വള്ളങ്ങള്‍, ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, വെങ്കലവിഗ്രഹങ്ങള്‍, പ്രതിമാശില്‌പങ്ങള്‍ മുതലായവ ഇവിടെ സംഭരിച്ചിരിക്കുന്നു.

പുരാതത്വവിഭാഗത്തില്‍ അസംഖ്യം പുരാവസ്‌തുക്കള്‍ സഞ്ചയിച്ചിട്ടുണ്ട്‌. അനവധി ശില്‌പമാതൃകകളും ഇവിടെയുണ്ട്‌. ദാര്‍ഹൂത്‌, ഗാന്ധാര, കുശാന, അമരാവതി, മഥുര, ജാവ, കംബോഡിയാ തുടങ്ങി വ്യത്യസ്‌ത മാതൃകയിലുള്ള ശില്‌പങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചരിത്രാതീതകാലശില്‌പങ്ങളുടെ മാതൃകകളും പലതരം ലിപികളും കൈയെഴുത്തുമാതൃകകളും ഹസ്‌തലിഖിതഗ്രന്ഥങ്ങളും ശിലാതാമ്ര ലിഖിതങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. ലിപിവികാസത്തെ കാണിക്കുന്ന പട്ടികകളും ഇതില്‍പ്പെടും.

പ്രതിമാശില്‌പവിജ്ഞാനീയ പഠനത്തിനുപകരിക്കുന്ന അനവധി വിഗ്രഹങ്ങള്‍ അവയുടെ കാലക്രമമനുസരിച്ച്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മോഹന്‍ജൊദരോ, ഹാരപ്പ, ചാന്‍ഗുദാരോ, അമ്രി, നാല്‍, തക്ഷശില, കൗശാംബി, നാളന്ദ മുതലായ പുരാതനകേന്ദ്രങ്ങളില്‍ ഖനനം നടത്തിയപ്പോള്‍ കിട്ടിയ പുരാവസ്‌തുക്കളില്‍ പലതും ഇവിടെ അത്യാകര്‍ഷകമായ വിധം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പല കാലങ്ങളിലെ നാണയങ്ങള്‍ (പഞ്ച്‌ മാര്‍ക്ക്‌ഡ്‌, ട്രബല്‍, ഇന്തോ-ഗ്രീക്ക്‌, ഇന്തോ-പാര്‍തിയന്‍, ഇന്തോ-സിതിയന്‍, കുശാന, ഗുപ്‌ത, മൗഖാരി, കശ്‌മീരി, ചോള, പാണ്ഡ്യ, ചാലൂക്യ തുടങ്ങിയവ) ഇവിടെ മാതൃകായോഗ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

ജന്തുശാസ്‌ത്രവിഭാഗത്തില്‍ വിവിധ ഇനം മത്സ്യം, സസ്‌തനികള്‍, ഉരഗങ്ങള്‍ എന്നിവയ്‌ക്കു പുറമേ പക്ഷിമൃഗാദികളുടെ കൃത്രിമ മാതൃകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഔഷധച്ചെടികള്‍, പശകള്‍, റെസിനുകള്‍, ചായങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും സസ്യശാസ്‌ത്ര വിഭാഗത്തില്‍ കാണാം. 2012-ലെ കണക്കനുസരിച്ച്‌ ഇവിടെ ഒരു ലക്ഷത്തിലധികം വസ്‌തുക്കള്‍ പ്രദര്‍ശനത്തിന്‌ വച്ചിട്ടുണ്ട്‌. മ്യൂസിയോളജിയെയും അനുബന്ധ വിഷയങ്ങളെയും സംബന്ധിക്കുന്ന വിശാലമായ ഒരു ലൈബ്രറിയും ഇന്ത്യന്‍ മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍