This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:12, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍

പെട്രാളിയം ഉത്‌പന്നങ്ങളുടെ ശുദ്ധീകരണത്തിനും വിപണനത്തിനുംവേണ്ടി സ്ഥാപിച്ചിട്ടുള്ള പൊതുമേഖലാസ്ഥാപനം. ഇന്ത്യന്‍ റിഫൈനറീസ്‌ ലിമിറ്റഡും ഇന്ത്യന്‍ ഓയില്‍ കമ്പനി ലിമിറ്റഡും സംയോജിപ്പിച്ചാണ്‌ 1964 സെപ്‌തംബറില്‍ ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ രൂപവത്‌കൃതമായത്‌. കമ്പനിയുടെ ഉടമാവകാശം ഇന്ത്യാഗവണ്‍മെന്റില്‍ നിക്ഷിപ്‌തമാണ്‌. 2011-ലെ സാമ്പത്തിക റിപ്പോർട്ടനുസരിച്ച്‌ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള കമ്പനിയായിരുന്നു ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍. ഫോർച്യൂണ്‍ പ്രസിദ്ധീകരണത്തിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ മികച്ച കമ്പനികളുടെ കൂട്ടത്തില്‍ ഐ.ഒ.സിക്ക്‌ 98-ാം സ്ഥാനമാണുള്ളത്‌.

പ്രവർത്തനക്ഷമത ലക്ഷ്യമാക്കി കോർപ്പറേഷനെ നാല്‌ ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. മാർക്കറ്റിങ്‌ ഡിവിഷന്‍ മുംബൈ; റിഫൈനറി ഡിവിഷന്‍ ന്യൂഡല്‍ഹി; പൈപ്പ്‌ലൈന്‍ ഡിവിഷന്‍ നോയ്‌ഡ; അസം ഓയില്‍ ഡിവിഷന്‍. ഇവയെക്കൂടാതെ ഫരീദാബാദ്‌ ആസ്ഥാനമാക്കി ഒരു ഗവേഷണവികസനകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്‌. ഉപഭോക്താക്കള്‍ക്ക്‌ ആവശ്യമായ മാർഗനിർദേശങ്ങളും സാങ്കേതികോപദേശങ്ങളും നല്‌കുക, ഖനിജഎച്ചകള്‍ക്ക്‌ ബദലായി ഉപയോഗിക്കാവുന്ന നൂതനവസ്‌തുക്കള്‍ കണ്ടെത്തുക, സുഗമമായ ഉപഭോഗത്തിനുതകുന്ന സ്‌നിഗ്‌ധകങ്ങള്‍ വികസിപ്പിച്ചെടുക്കുക തുടങ്ങിയവയാണ്‌ ഈ ഗവേഷണകേന്ദ്രത്തിന്റെ ധർമങ്ങള്‍.

ഇന്ത്യയിലെ മൊത്തം 20 എച്ച ശുദ്ധീകരണശാലകളില്‍ 10 എച്ചം കോർപ്പറേഷന്റെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്നു. ബറൗണി, ഹാല്‍ഡിയ, മഥുര, പാനിപത്ത്‌ എന്നിവയാണ്‌ ഇതില്‍ പ്രധാനപ്പെട്ടവ. പെട്രാളിയം സംസ്‌കരണത്തിലെന്നപോലെ വിപണനത്തിലും ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ വലിയ പങ്കു വഹിക്കുന്നു. രാജ്യമൊട്ടാകെ വ്യാപിച്ചിട്ടുള്ളതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ അതിവിപുലമായ ഒരു വിപണനശൃംഖലയാണ്‌ ഈ കോർപ്പറേഷന്‍ കൈകാര്യം ചെയ്യുന്നത്‌. ഇന്ത്യയിലെ മൊത്തം പെട്രാളിയം വിപണനത്തിന്റെ 65 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷനിലൂടെയാണ്‌ നടന്നുവരുന്നത്‌. ഇന്‍ഡേന്‍ എന്ന പേരില്‍ വിതരണം ചെയ്യപ്പെടുന്ന പാചകവാതകം ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്റേതാണ്‌. തങ്ങളുടെ പ്രവർത്തനമേഖല ആഗോളതലത്തിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷന്‍ ശ്രീലങ്ക, മൗറീഷ്യസ്‌, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍