This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി)

വരി 3: വരി 3:
[[ചിത്രം:Vol4p17_Indian Institue of space science and technoloy.jpg|thumb| ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പെയ്‌സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി, തിരുവനന്തപുരം]]

-
ബഹിരാകാശ ഗവേഷണങ്ങള്‍ക്കും അനുബന്ധ പഠനങ്ങള്‍ക്കുമുള്ള ഏഷ്യയിലെ ആദ്യത്തെ സർവകലാശാല. ബഹിരാകാശ ശാസ്‌ത്ര സാങ്കേതിക വിഷയങ്ങളിൽ ബിരുദം മുതൽ ഗവേഷണപഠനം വരെയുള്ള കാര്യങ്ങള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍  നല്‌കുന്ന ലോകത്തിലെ പ്രഥമ പഠന, ഗവേഷണകേന്ദ്രമാണ്‌ ഐ.ഐ.എസ്‌.ടി. ഇന്ത്യന്‍ ബഹിരാകാശവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ 2007-തിരുവനന്തപുരത്ത്‌ സ്ഥാപിതമായി. സമർഥരായ വിദ്യാർഥികളെ ബഹിരാകാശ ഗവേഷണ രംഗത്തേക്ക്‌ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ബഹിരാകാശവകുപ്പ്‌ ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചത്‌. 1956-ലെ യു.ജി.സി. ആക്‌റ്റ്‌ പ്രകാരം ഐ.ഐ.എസ്‌.ടി ഒരു കല്‌പിത സർവകലാശാലയാണ്‌. ഡോ. എ.പി.ജെ. അബ്‌ദുൽ കലാമാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഡയറക്‌ടർ. ഇന്ത്യയിൽ ബഹിരാകാശ ഗവേഷണരംഗത്ത്‌ ആവശ്യമായ ശാസ്‌ത്രജ്ഞരെയും സാങ്കേതിക വിദഗ്‌ധരെയും വളർത്തിയെടുക്കുക എന്നതാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പേയ്‌സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ പ്രധാന ലക്ഷ്യം. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ അക്കാദമിക്‌ അറിവുകള്‍ ഉപയോഗിക്കുക, വിദ്യാർഥികളിൽ സർഗാത്മകത പരിപോഷിപ്പിക്കുക, മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം ഉറപ്പാക്കുക, ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിക്കുക തുടങ്ങിയവയാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റു ലക്ഷ്യങ്ങള്‍. ബഹിരാകാശ സാങ്കേതിക വിഷയങ്ങളിൽ പഠനവും ഗവേഷണവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമ്പ്രദായമാണ്‌ ഈ സ്ഥാപനം ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഏവിയോണിക്‌ എന്‍ജിനീയറിങ്‌, ഫിസിക്കൽ സയന്‍സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ പ്രധാനമായും ഇവിടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നടത്തപ്പെടുന്നത്‌. ഉന്നത വിജയം നേടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികള്‍ക്കെല്ലാം ഇസ്‌റോയിൽ (ഐ.എസ്‌.ആർ.ഒ.) നേരിട്ട്‌ നിയമനം ലഭിക്കുമെന്ന വ്യവസ്ഥ അക്കാദമികവൃത്തങ്ങളിൽ ഈ ഗവേഷണസ്ഥാപനത്തെ ഏറെ ആകർഷകമാക്കുന്നു.
+
ബഹിരാകാശ ഗവേഷണങ്ങള്‍ക്കും അനുബന്ധ പഠനങ്ങള്‍ക്കുമുള്ള ഏഷ്യയിലെ ആദ്യത്തെ സർവകലാശാല. ബഹിരാകാശ ശാസ്‌ത്ര സാങ്കേതിക വിഷയങ്ങളില്‍ ബിരുദം മുതല്‍ ഗവേഷണപഠനം വരെയുള്ള കാര്യങ്ങള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍  നല്‌കുന്ന ലോകത്തിലെ പ്രഥമ പഠന, ഗവേഷണകേന്ദ്രമാണ്‌ ഐ.ഐ.എസ്‌.ടി. ഇന്ത്യന്‍ ബഹിരാകാശവകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ 2007-ല്‍ തിരുവനന്തപുരത്ത്‌ സ്ഥാപിതമായി. സമർഥരായ വിദ്യാർഥികളെ ബഹിരാകാശ ഗവേഷണ രംഗത്തേക്ക്‌ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ബഹിരാകാശവകുപ്പ്‌ ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചത്‌. 1956-ലെ യു.ജി.സി. ആക്‌റ്റ്‌ പ്രകാരം ഐ.ഐ.എസ്‌.ടി ഒരു കല്‌പിത സർവകലാശാലയാണ്‌. ഡോ. എ.പി.ജെ. അബ്‌ദുല്‍ കലാമാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഡയറക്‌ടർ. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണരംഗത്ത്‌ ആവശ്യമായ ശാസ്‌ത്രജ്ഞരെയും സാങ്കേതിക വിദഗ്‌ധരെയും വളർത്തിയെടുക്കുക എന്നതാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പേയ്‌സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ പ്രധാന ലക്ഷ്യം. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ അക്കാദമിക്‌ അറിവുകള്‍ ഉപയോഗിക്കുക, വിദ്യാർഥികളില്‍ സർഗാത്മകത പരിപോഷിപ്പിക്കുക, മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം ഉറപ്പാക്കുക, ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിക്കുക തുടങ്ങിയവയാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റു ലക്ഷ്യങ്ങള്‍. ബഹിരാകാശ സാങ്കേതിക വിഷയങ്ങളില്‍ പഠനവും ഗവേഷണവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമ്പ്രദായമാണ്‌ ഈ സ്ഥാപനം ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഏവിയോണിക്‌ എന്‍ജിനീയറിങ്‌, ഫിസിക്കല്‍ സയന്‍സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ പ്രധാനമായും ഇവിടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നടത്തപ്പെടുന്നത്‌. ഉന്നത വിജയം നേടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികള്‍ക്കെല്ലാം ഇസ്‌റോയില്‍ (ഐ.എസ്‌.ആർ.ഒ.) നേരിട്ട്‌ നിയമനം ലഭിക്കുമെന്ന വ്യവസ്ഥ അക്കാദമികവൃത്തങ്ങളില്‍ ഈ ഗവേഷണസ്ഥാപനത്തെ ഏറെ ആകർഷകമാക്കുന്നു.

10:11, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പെയ്‌സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി, തിരുവനന്തപുരം

ബഹിരാകാശ ഗവേഷണങ്ങള്‍ക്കും അനുബന്ധ പഠനങ്ങള്‍ക്കുമുള്ള ഏഷ്യയിലെ ആദ്യത്തെ സർവകലാശാല. ബഹിരാകാശ ശാസ്‌ത്ര സാങ്കേതിക വിഷയങ്ങളില്‍ ബിരുദം മുതല്‍ ഗവേഷണപഠനം വരെയുള്ള കാര്യങ്ങള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ നല്‌കുന്ന ലോകത്തിലെ പ്രഥമ പഠന, ഗവേഷണകേന്ദ്രമാണ്‌ ഐ.ഐ.എസ്‌.ടി. ഇന്ത്യന്‍ ബഹിരാകാശവകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ 2007-ല്‍ തിരുവനന്തപുരത്ത്‌ സ്ഥാപിതമായി. സമർഥരായ വിദ്യാർഥികളെ ബഹിരാകാശ ഗവേഷണ രംഗത്തേക്ക്‌ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ബഹിരാകാശവകുപ്പ്‌ ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചത്‌. 1956-ലെ യു.ജി.സി. ആക്‌റ്റ്‌ പ്രകാരം ഐ.ഐ.എസ്‌.ടി ഒരു കല്‌പിത സർവകലാശാലയാണ്‌. ഡോ. എ.പി.ജെ. അബ്‌ദുല്‍ കലാമാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഡയറക്‌ടർ. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണരംഗത്ത്‌ ആവശ്യമായ ശാസ്‌ത്രജ്ഞരെയും സാങ്കേതിക വിദഗ്‌ധരെയും വളർത്തിയെടുക്കുക എന്നതാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പേയ്‌സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ പ്രധാന ലക്ഷ്യം. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ അക്കാദമിക്‌ അറിവുകള്‍ ഉപയോഗിക്കുക, വിദ്യാർഥികളില്‍ സർഗാത്മകത പരിപോഷിപ്പിക്കുക, മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം ഉറപ്പാക്കുക, ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിക്കുക തുടങ്ങിയവയാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റു ലക്ഷ്യങ്ങള്‍. ബഹിരാകാശ സാങ്കേതിക വിഷയങ്ങളില്‍ പഠനവും ഗവേഷണവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമ്പ്രദായമാണ്‌ ഈ സ്ഥാപനം ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഏവിയോണിക്‌ എന്‍ജിനീയറിങ്‌, ഫിസിക്കല്‍ സയന്‍സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ പ്രധാനമായും ഇവിടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നടത്തപ്പെടുന്നത്‌. ഉന്നത വിജയം നേടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികള്‍ക്കെല്ലാം ഇസ്‌റോയില്‍ (ഐ.എസ്‌.ആർ.ഒ.) നേരിട്ട്‌ നിയമനം ലഭിക്കുമെന്ന വ്യവസ്ഥ അക്കാദമികവൃത്തങ്ങളില്‍ ഈ ഗവേഷണസ്ഥാപനത്തെ ഏറെ ആകർഷകമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍