This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനുലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇനുലിന്‍

Inulin

ഡാലിയാചെടിയുടെ കിഴങ്ങ്‌, ഉരുളക്കിഴങ്ങ്‌, കല്‍പ്പായലുകള്‍, ചില ഇനം സൂര്യകാന്തിപ്പൂക്കള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള ഒരു കാര്‍ബൊ ഹൈഡ്രേറ്റ്‌. നേര്‍ത്ത ഹൈഡ്രാക്ലോറിക്‌ ആസിഡ്‌കൊണ്ടോ ഇനുലേസ്‌ എന്ന എന്‍സൈം ഉപയോഗിച്ചോ ജലീയവിശ്ലേഷണം (hydrolysis) നെടത്തിയാല്‍ ഇതില്‍നിന്ന്‌ ഫ്രക്‌ടോസ്‌ ലഭിക്കുന്നു. ഇനുലിന്റെ തന്മാത്രാഭാരം ഏതാണ്ട്‌ 5000 ആണെന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. ആകയാല്‍ ഒരു ഇനുലിന്‍ തന്മാത്ര മുപ്പത്‌ ഫ്രക്‌ടോസ്‌ തന്മാത്രകള്‍കൊണ്ടു നിര്‍മിക്കപ്പെട്ടതാണെന്ന്‌ ഊഹിക്കപ്പെടുന്നു. ജലീയ വിശ്ലേഷണത്തിലൂടെ 1.5 ശ.മാ. ഗ്ലൂക്കോസ്‌ ലഭിക്കാറുണ്ട്‌. ആകയാല്‍ ഗ്ലൂക്കോസ്‌ ഇനുലിന്റെ ഒരു അപ്രധാനാംശമായി പരിഗണിക്കപ്പെടുന്നു. പ്രായോഗികദൃഷ്‌ടിയില്‍ ഫ്രക്‌ടോസിന്റെ ഒരു പോളിമര്‍ ആയി ഇനുലിനെ കണക്കാക്കാം. വെളുത്ത പൊടിയുടെ രൂപത്തിലാണ്‌ ഇനുലിന്‍ ലഭ്യമാകുന്നത്‌. ഇത്‌ തണുത്തജലത്തില്‍ ലയിക്കുന്നില്ലെങ്കിലും ഉഷ്‌ണജലത്തില്‍ ലയിക്കുന്നു. ആല്‍ക്കഹോളില്‍ ലയിക്കുന്നില്ല. ഇത്‌ ഒരു റെഡ്യൂസിങ്‌ ഏജന്റ്‌ അല്ല. അയോഡിനുമായി വര്‍ണപ്രതിപ്രവര്‍ത്തനം നടത്തുന്നതുമില്ല. ഇനുലിന്‍ ഒരു പോളിസാക്കറൈഡ്‌ ആണ്‌. വൃക്കയുടെ പ്രവര്‍ത്തനം (colour reaction) പരിശോധനയ്‌ക്കു വിധേയമാക്കുമ്പോഴും പ്രമേഹരോഗിക്കു ഭക്ഷണം നിര്‍ദേശിക്കുമ്പോഴും ഇനുലിന്‍ റൊട്ടികള്‍ ശിപാര്‍ശചെയ്യപ്പെടാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍