This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇത്തോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:09, 11 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇത്തോളജി

Ithology

നൈസർഗികസാഹചര്യങ്ങളിൽ ജന്തുക്കളുടെ പെരുമാറ്റരീതികളെക്കുറിച്ചു പഠിക്കുന്ന ശാസ്‌ത്രശാഖ. മനഃശാസ്‌ത്രത്തിന്റെ പ്രതികൃതി (counterpart)ആേണ്‌ ഇത്തോളജി എന്നു പറയാം. അനുകൂലനാത്മകമായ നൈസർഗികപ്രരണകളെപ്പറ്റിയുള്ള പഠനത്തിനാണ്‌ ഇത്തോളജിസ്റ്റുകള്‍ പ്രാധാന്യം കല്‌പിക്കുന്നത്‌. എന്നാൽ പരിണാമപരമായി താഴേക്കിടയിലുള്ള ജന്തുക്കളുടെ പെരുമാറ്റവിധങ്ങളാണ്‌ കൂടുതലായും പരീക്ഷണത്തിനും അപഗ്രഥനത്തിനും വിധേയമാക്കപ്പെടുന്നത്‌. ഇത്തോളജിയുടെ ചില കേന്ദ്രാശയങ്ങള്‍ താഴെ വിവരിക്കുന്നു: ലക്ഷണയുക്തസ്വഭാവങ്ങള്‍ (Modal Action Patterns-MAP). തിരിച്ചറിയാന്‍ പ്രയാസമില്ലാത്തതും താരതമ്യേന സ്ഥായിയായ ഭാവങ്ങളുള്ളതുമായ പെരുമാറ്റ രീതികളെ "മോഡൽ ആക്‌ഷന്‍ പാറ്റേണ്‍സ്‌' (MAP) എന്നു പറയുന്നു. അനുനയനം(courtship), പോര്‌ (fighting), പൈതൃകസ്വഭാവം (parental behaviour) തുടങ്ങിയവ ഇതിന്‌ ഉത്തമദൃഷ്‌ടാന്തങ്ങളാണ്‌; എന്നാൽ മറ്റു തരത്തിലുള്ള പെരുമാറ്റരീതികളും കണ്ടെത്താം. പല ജന്തുക്കളുടെയും ആഹാരസമ്പ്രദായങ്ങള്‍ ഇതിന്‌ ഉദാഹരണമാണ്‌. പ്രകടനപരമായ സ്വഭാവങ്ങളുടെ (displays) പെരിണാമം മനസ്സിലാക്കുന്നതിന്‌ ങഅജ-കള്‍ അതിപ്രധാനങ്ങളാകുന്നു. പരിമാണപരമായ (quantitative) അപഗ്രഥനങ്ങളിൽ പെരുമാറ്റത്തിന്റെ അടിസ്ഥാനഘടകമായും ഇവ ഉപയോഗിക്കപ്പെടുന്നു. ലക്ഷ്യസ്വഭാവങ്ങള്‍. ഏതെങ്കിലും പ്രത്യേകലക്ഷ്യത്തോടെ നീങ്ങുന്ന ജന്തുക്കളുടെ പെരുമാറ്റങ്ങള്‍ ലക്ഷ്യസ്വഭാവങ്ങള്‍ (Appetitive and aversive behaviour) എന്നു വ്യവഹിക്കപ്പെടുന്നു. വെള്ളമന്വേഷിക്കുന്ന ഒരു പട്ടിയുടെ ചലനങ്ങള്‍ ഇതിനുദാഹരണമാണ്‌. തറയിൽ മണത്തുകൊണ്ട്‌ ഓടുന്നതിനിടയിൽ ഒരു വേലി കാണുന്നപക്ഷം അതിനു മുകളിലൂടെ കയറിയിറങ്ങാനോ, അതിനെ ചുറ്റിപ്പോകാനോ, അതിനടിയിൽകൂടി നുഴഞ്ഞുകടക്കാനോ ശ്രമിക്കുന്ന പട്ടി, സാഹചര്യങ്ങള്‍ക്കനുസരണമായി അതിന്റെ പെരുമാറ്റങ്ങള്‍ സമീകരിക്കുവാന്‍ ശ്രമിക്കുന്നു. ഒരു ജന്തുവിന്‌ അനിഷ്‌ടകരമായ സാഹചര്യങ്ങളിൽനിന്നും രക്ഷപ്പെടേണ്ടിവരുന്ന ഘട്ടത്തിലെ പെരുമാറ്റ രീതികളെ അവേഴ്‌സിവ്‌ ബിഹേവിയർ എന്നു വിളിക്കാം. "അപ്പിറ്റൈറ്റിവ്‌' ആയാലും "അവേഴ്‌സിവ്‌' ആയാലും പൂർത്തീകരണരൂപത്തിലുള്ള പെരുമാറ്റവിശേഷത്തിന്റെ (consummatory behaviour) ആരംഭത്തോടുകൂടി ഇവയെല്ലാം അവസാനിക്കുന്നതായി കരുതപ്പെടുന്നു. ഈ പരിണത പെരുമാറ്റവിശേഷത്തെ ങഅജ ആയി കരുതാവുന്നതാണ്‌. പൂരകസ്വഭാവങ്ങള്‍ (Consummatory behaviour). അപ്പിറ്റൈറ്റിവ്‌ ബിഹേവിയറിനും കണ്‍സമേറ്ററി ബിഹേവിയറിനും വ്യതിരിക്തമായ പരിധി നിർണയിക്കുക സാധ്യമല്ല. ഒറ്റനോട്ടത്തിൽ കണ്‍സുമേറ്ററി ബിഹേവിയർ ആയി തോന്നുന്ന പല പെരുമാറ്റവിശേഷങ്ങളും യഥാർഥത്തിൽ അപ്പിറ്റൈറ്റിവ്‌ ബിഹേവിയർ ആയിരിക്കും. ഉദാഹരണത്തിന്‌, പട്ടി വേലിയുടെ അടിയിൽ കുഴിയുണ്ടാക്കുന്നത്‌ നുഴഞ്ഞ്‌ അപ്പുറം കടക്കാനാണ്‌. ഇവിടെ "കുഴിക്കൽ' "നുഴയലി'ന്റെ അപ്പിറ്റൈറ്റിവ്‌ ബിഹേവിയർ ആകുന്നു; അതുപോലെതന്നെ, വേലിയുടെ അപ്പുറമെത്തുക എന്നതിന്റെ അപ്പിറ്റൈറ്റിവ്‌ ആണ്‌ "നുഴയൽ'; വേലിയുടെ അപ്പുറമെത്തുന്നത്‌ കുളത്തിനടുത്തു ചെല്ലുന്നതിന്‌ അപ്പിറ്റൈറ്റിവ്‌ ആകുന്നു. ഇപ്രകാരം ഈ ശൃംഖല നീണ്ടുപോകും. ഒരു പ്രത്യേകപ്രവൃത്തിയല്ല, സന്ദർഭമാണ്‌ കണ്‍സുമേററ്റി ബിഹേവിയർ നിർണയിക്കുന്നത്‌. മുട്ടകളിൽ ബീജസങ്കലനം നടത്തുകയും, അതിനുശേഷം പെണ്‍ മത്സ്യത്തെ ഓടിച്ചുകളയുകയും ചെയ്യുന്ന സ്റ്റിക്കിള്‍ ബാക്ക്‌ മത്സ്യത്തെ ഉദാഹരണമായെടുക്കാം. മുട്ടകളുടെ ബീജസങ്കലനത്തിൽനിന്നും ആണ്‍മത്സ്യത്തെ തടഞ്ഞുനിർത്തുന്നതായാൽ, കൂടിനുള്ളിൽ മുട്ട കാണുന്ന മാത്രയിൽത്തന്നെ അത്‌ അനുനയനം നിർത്തി പെണ്‍മത്സ്യത്തെ ആക്രമിച്ച്‌ ഓടിക്കാന്‍ തുടങ്ങുന്നു. പ്രവൃത്തിയുടെ നിർവഹണമല്ല, നേരേമറിച്ച്‌ പ്രചോദന(stimulation)ത്തിലുള്ള വ്യത്യാസമാണ്‌ പെരുമാറ്റത്തെ അവസാനിപ്പിക്കുന്നതെന്ന്‌ ആധുനിക ചിന്താഗതി. ടാക്‌സിക്‌ കംപോണന്റ്‌. ങഅജ-യിലെ വ്യത്യാസങ്ങള്‍ക്കുള്ള മറ്റൊരു കാരണം സ്റ്റീറിങ്‌ അഥവാ ടാക്‌സിക്‌ കംപോണന്റ്‌ ആകുന്നു. സ്ഥാനം മാറിപ്പോയ ഒരു മുട്ടയെ കൊക്കുകൊണ്ട്‌ മൃദുവായി തട്ടി, കൂട്ടിലേക്ക്‌ ഉരുട്ടിക്കൊണ്ടു വരുന്ന താറാവ്‌ ഇതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌. മുട്ട നേരെ ചലിക്കുന്നതിനായി താറാവ്‌ ചുണ്ടുകള്‍ വശങ്ങളിലേക്കു ചലിപ്പിക്കുന്നതു കാണാം. എന്നാൽ മുട്ടയ്‌ക്കുപകരം വൃത്താകൃതിയിലുള്ള എന്തെങ്കിലും വസ്‌തു വച്ചുകൊടുക്കുന്നപക്ഷം ചുണ്ടിന്റെ ഈ പ്രത്യേകചലനം നിലയ്‌ക്കുന്നു. ചുണ്ടിന്റെ വശങ്ങളിലേക്കുള്ള ചലനം ങഅജ-യുടെ മുഖ്യാംശമല്ല, പ്രത്യുത മുട്ടയുടെ ചലനങ്ങള്‍ക്കനുസൃതമായ പ്രതിചേഷ്‌ട മാത്രമാണ്‌ എന്ന്‌ ഈ പരീക്ഷണം വ്യക്തമാക്കുന്നു. എന്നാൽ പലപ്പോഴും ങഅജ-കള്‍ അവയുടെ ടാക്‌സിക്‌ കംപോണന്റുകള്‍ മുഖേന മാത്രമേ മനസ്സിലാക്കാന്‍ കഴിയാറുള്ളൂ.

പ്രരകശക്തി മാതൃകകള്‍ (Models of motivation). ഒരേ പ്രചോദനത്തിന്‌ പലപ്പോഴും പലതരത്തിലുള്ള പ്രതിചേഷ്‌ടകളാണ്‌ ഉണ്ടാവുക എന്നതാണ്‌ പെരുമാറ്റത്തെ സംബന്ധിക്കുന്ന സാമാന്യസത്യം. സമാനുപാതബന്ധം ഇതിൽ കാണുകയില്ല. പ്രതിചേഷ്‌ടനത്തിൽ ഇപ്രകാരമുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കു കാരണമാകുന്ന ഘടകങ്ങളെ അപഗ്രഥിച്ചു പഠിക്കുന്നതിനെ പ്രരകശക്തി പഠനം (study of motination)എന്നു പറയുന്നു. സന്നദ്ധത (readiness, മൈിശ്രചലനങ്ങള്‍ (mixed movements), ശെരീരധർമങ്ങളുടെ ഉജ്ജീവനം (physiological activation), സോദ്ദേശ്യചലനങ്ങള്‍ (intention movements), ആെദേശസ്വഭാവങ്ങള്‍ (diplacement behaviour) തുടങ്ങി വിവിധയിനം മാതൃകകള്‍ കണ്ടുവരുന്നു.

പ്രചോദനാവസ്യന്ദനം (Stimulus filtering). ഒരു ജന്തുവിന്‌ ഉണ്ടാകുന്ന വളരെയധികം പ്രചോദനങ്ങളിൽ ചിലതിനെക്കുറിച്ചു മാത്രമുള്ള ബോധത്തെയാണ്‌ പ്രചോദനാവസ്യന്ദനം എന്നു പറയുന്നത്‌. ഇത്‌ ദൃശ്യം, ശ്രവ്യം, രാസികം (chemical), യാന്ത്രികം(mechanical) തുടങ്ങി ഏതിനത്തിലുംപെടാം.

പ്രചോദനവിക്ഷേപകങ്ങള്‍ (releasers), സെംയുക്ത പ്രചോദനങ്ങള്‍ (composite stimuli), അസാധാരണ വിക്ഷേപകങ്ങള്‍ (supernormal releasers), വെിക്ഷേപണസംവിധാനം (releasing mechanism), നൊിർധാരണഗ്രഹണനിയന്ത്രണോപാധി (receptor control of selectivity) തുടങ്ങിയ പ്രതിഭാസങ്ങള്‍ പ്രചോദനാവസ്യന്ദനത്തിൽ ഉള്‍പ്പെടുന്നവയാണ്‌.

സംജ്ഞകളുടെ പരിണാമം (Evolution of the signals). വ്യെക്തമായ ധർമങ്ങളുള്ള പെരുമാറ്റങ്ങള്‍ എപ്രകാരമാണ്‌ ഉണ്ടായതെന്ന്‌ ഊഹിക്കാന്‍ പ്രയാസമില്ല. (ഉദാ. അടയിരിക്കുന്ന കോഴി). എന്നാൽ സങ്കീർണങ്ങളായ സ്വഭാവവിശേഷങ്ങള്‍ എപ്രകാരം ഉണ്ടായവയാണെന്ന്‌ പറയുക അത്രതന്നെ എളുപ്പമല്ല.

ആശയവിനിമയം (communication) ആണ്‌ ഇതിന്റെ താക്കോൽ. ഇതിനു കുറഞ്ഞത്‌ രണ്ട്‌ ജീവികളെങ്കിലും കൂടിയേ കഴിയൂ. ഉദാഹരണമായി, ഇണചേരലിന്‌ രണ്ടു ജീവികള്‍ തങ്ങളുടെ സന്നദ്ധത ശരിയായ സമയത്ത്‌ പരസ്‌പരം അറിയിച്ചേ മതിയാകൂ. പലപ്പോഴും ഇപ്രകാരമുള്ള കൂടിക്കാഴ്‌ചകള്‍ സംഘട്ടനത്തിലാണ്‌ കലാശിക്കുക. അതുകൊണ്ട്‌ ഇത്തരത്തിലുള്ള പെരുമാറ്റവ്യത്യാസങ്ങളെ സമ്മിശ്രസ്വഭാവങ്ങള്‍, സോദ്ദേശ്യചലനങ്ങള്‍, ആദേശസ്വഭാവങ്ങള്‍, സ്വേച്ഛാനുവർത്തനനാഡീവ്യൂഹത്തിന്റെ പ്രകടനങ്ങള്‍ എന്നൊക്കെ വിവരിക്കാം.

ഒരു ഹിംസ്രജീവി(predator)യുടെ സാമീപ്യത്തെപ്പറ്റി മറ്റു സ്‌പീഷീസുകളിലുള്ള ജീവികളെ അറിയിക്കുന്ന പതിവും ജന്തുക്കള്‍ക്കിടയിലുണ്ട്‌. സൂചകശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുന്ന പക്ഷികള്‍ ഇതിനുദാഹരണമാണ്‌. പ്രകൃതിനിർധാരണം ഏറ്റവും നല്ല അപായസൂചകസ്വഭാവത്തിന്‌ സംരക്ഷണം നല്‌കി, ഈ മെച്ചപ്പെട്ട സ്വഭാവത്തിന്റെ അഭിസരണപ്രക്രിയയ്‌ക്ക്‌ സഹായകമായിനിന്നു. മൂങ്ങയെ ഓടിക്കുന്ന പാടുംപക്ഷി (songbird) ഇതിന്‌ ഉദാഹരണമാണ്‌. പല സ്‌പീഷീസുകളിലുമുള്ള പക്ഷികള്‍ ഈ പ്രത്യേകതരം കൂജനം മനസ്സിലാക്കുകയും അതിനനുസരിച്ച്‌ രംഗത്തെത്തി മൂങ്ങയെ തുരത്തിയോടിക്കുകയും ചെയ്യുന്നു.

പെരുമാറ്റവും ഇക്കോളജിയും. പെരുമാറ്റത്തിന്റെ അനുകരണമൂല്യം നിർണയിക്കാന്‍ നൈസർഗിക സാഹചര്യങ്ങളിൽ പെരുമാറ്റങ്ങളെ അപഗ്രഥിക്കുന്നു. ഒരു ഹിംസ്രജീവിയുടെ ഭക്ഷണരീതിയിൽനിന്നും ഇരയുടെ അംഗസംഖ്യയെപ്പറ്റി മനസ്സിലാക്കാവുന്നതാണ്‌. പെരുമാറ്റം പരിതഃസ്ഥിതികളുടെ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥാപകസൂത്രം (regulator) ആകുന്നതും അപൂർവമല്ല. അസ്ഥിരമായ ഒരു താപവ്യവസ്ഥയിലും ഏകദേശം സ്ഥിരമായ ശരീരോഷ്‌മാവ്‌ നിലനിർത്തുന്ന "ഹോണ്‍ഡ്‌ ലിസെഡ്‌' ഇതിന്‌ ഉദാഹരണമാണ്‌.

പെരുമാറ്റത്തിന്റെ വികാസം. താറാക്കുഞ്ഞുങ്ങളെ വളർത്തി, താന്‍ അവയുടെ അമ്മയാണെന്ന്‌ അവയിൽ ബോധമുണ്ടാക്കിയ കോണ്‍റാഡ്‌ ലോറന്‍സ്‌ "ഇംപ്രിന്റിങ്ങി'നെ താഴെപറയുന്ന തരത്തിൽ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു: (1) വളരെയധികം സംവേദനക്ഷമതയുള്ളതെങ്കിലും ഏറ്റവും കുറഞ്ഞ സമയംമാത്രം നിലനില്‌ക്കുന്ന ഒരു ഘട്ടം വളരെ ചെറുതായിരിക്കുമ്പോളുണ്ട്‌, (2) ആ സമയത്തു കണ്ടുമുട്ടുന്ന വസ്‌തു എന്തായാലും അതിനെയാണ്‌ എപ്പോഴും പിന്തുടരുക, (3) പൂർണവളർച്ചെയത്തിയ ജീവിയിൽ ഈ "അമ്മ'യാണ്‌ ലൈംഗികചോദനകള്‍ക്കു കാരണമാകുന്നത്‌; അങ്ങനെ ചോദനകളുണ്ടാക്കുന്ന വസ്‌തുക്കളെ, അവ ഉണ്ടാകുന്നതിന്‌ വളരെ മുമ്പുതന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു, (4) ഈ ബോധം മാറ്റിമറിക്കാവുന്നതല്ല; ആ ജന്തു അതിന്റെ ജീവിതകാലം മുഴുവന്‍ ഒരേ വസ്‌തുവിന്റെതന്നെ ചോദനകള്‍ക്കനുസരിച്ചായിരിക്കും പ്രതികരിക്കുക, (5) ഒരു സ്‌പീഷീസിലെ എല്ലാ അംഗങ്ങള്‍ക്കും സമാനചോദനകളാണുണ്ടായിരിക്കുക.

ഇന്ന്‌ വളരെയധികം വിവാദങ്ങള്‍ക്കിടനല്‌കിയിട്ടുള്ള ഒന്നാണ്‌ ഈ വിഷയം. വ്യത്യസ്‌തങ്ങളായ പല പ്രതിഭാസങ്ങളെയും "ഇംപ്രിന്റിങ്‌' എന്നു വിളിക്കാറുള്ളതാണ്‌ ഇതിനു കാരണം. സംവേദനകാലഘട്ടം (sensitive period) എത്രനാള്‍വരെ നീണ്ടുനില്‌ക്കുമെന്നുള്ളതും തർക്കവിഷയമാണ്‌. ജന്തുവിന്റ പ്രായവുമായി ബന്ധമില്ലാത്ത ഒരു സംവേദനകാലഘട്ടമുള്ളതായി കരുതാവുന്നതാണ്‌. ഇത്‌ ഒരു പക്ഷേ അന്തഃസ്രാവി പ്രവർത്തനങ്ങളുടെ ഒരു പ്രത്യേകഘട്ടത്തിന്റെ ഫലമായിരിക്കാം.

ജന്തുക്കള്‍ തങ്ങളുട പരിതഃസ്ഥിതികളിലും "ഇംപ്രിന്റിങ്‌' നടത്തുന്നു. പസിഫിക്‌ തീരങ്ങളിലെ ഒരിനം മത്സ്യം (salmon), അവ എവിടെയായിരുന്നാലും, തങ്ങള്‍ വളർന്ന നദീഭാഗത്തേക്ക്‌ തിരികെ വരാന്‍ കഴിവുള്ളവയാണ്‌.

ജനിതകസിദ്ധി. ജീവവികാസവ്യവസ്ഥയിൽ (Ontogeny) സങ്കീർണങ്ങളായ സാഹചര്യങ്ങളും ജനിതകഘടകങ്ങളുമായുള്ള പരസ്‌പരപ്രവർത്തനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഒച്ചിനെ തിന്നുജീവിക്കുന്ന ഒരു പ്രത്യേകയിനം പക്ഷി(Thrush) ഇതിനുദാഹരണമാണ്‌. ഒച്ചിനെ കൊത്തിയെടുത്തുകൊണ്ട്‌ അടുത്തുള്ള ഏതെങ്കിലും പാറയിലേക്ക്‌ ഈ പക്ഷി പറന്നുപോകുന്നു. ഈ പാറയെ അടകല്ല്‌ (anvil)എന്നു വിളിക്കാം. താളക്രമത്തിലുള്ള ശിരശ്ചലനങ്ങളോടെ പക്ഷി ഒച്ചിനെ അടകല്ലിൽ അടിച്ച്‌ അതിന്റെ തോടുപൊളിച്ചാണ്‌ ഭക്ഷിക്കുന്നത്‌. ഒരു പ്രത്യേക പ്രായത്തിനിപ്പുറം ഈ പ്രവൃത്തിചെയ്യാന്‍ പക്ഷിയെ അനുവദിക്കുന്നില്ലെങ്കിൽ പിന്നെ ഒരിക്കലും അതിന്‌ നന്നായി ഇതു ചെയ്യാന്‍ പറ്റുകയില്ല. അതിനെ ഈ പ്രവൃത്തി പ്രത്യേകമായി പഠിപ്പിക്കണമെന്നില്ല; എന്നാൽ സംവേദന കാലഘട്ടത്തിൽ അതിന്‌ ഈ അനുഭവം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഈ പക്ഷിയോട്‌ അടുത്ത ബന്ധമുള്ളതും കാഴ്‌ചയിൽ ഇതേപോലെതന്നെ തോന്നുന്നതുമായ മറ്റൊരു പക്ഷിയുണ്ട്‌. സാധാരണ ഇവ ഒച്ചുകളെ തിന്നാറില്ല. എന്നാൽ തോടുപൊട്ടിച്ച ഒച്ചുകളെ കൊടുക്കുന്നപക്ഷം ആർത്തിയോടെ തിന്നുന്നതു കാണാം. പ്രായത്തെ കണക്കിലെടുക്കാതെതന്നെ എത്രയധികം ശ്രമിച്ചാലും ഈ പ്രത്യേക സ്‌പീഷീസിലുള്ള പക്ഷിയെ ഒച്ചിനെ പൊട്ടിക്കാന്‍ പഠിപ്പിക്കുക സാധ്യമല്ല. ഈ പ്രത്യേകതയ്‌ക്കു കാരണം ഇവയുടെ ജനിതകപരമായ വ്യത്യാസമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍