This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഡക്രസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:57, 11 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇഡക്രസ്‌

ഒരു ശീതകാരകധാതു. വെസൂവിയനൈറ്റ്‌ എന്നും പേരുണ്ട്‌. ജലീയ കാൽസിയം അലൂമിനിയം സിലിക്കേറ്റ്‌; പൊതുഫോർമുല: Ca10 (Mg, Fe)2 AI4 (Si2 O7)2 (SiO4)5 (OH)4. അല്‌പമാത്രമായി മഗ്നിഷ്യം, ഇരുമ്പ്‌ എന്നിവ കലർന്നിരിക്കും. സംരചനയിൽ നേരിയ വ്യതിചലനങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ശരാശരി ആ.സാ. 3.4. കാഠിന്യം 6.5. ഏകാക്ഷീയവും ഋണവുമായ പ്രകാശിക സ്വഭാവമുണ്ട്‌. സുതാര്യമോ, അർധതാര്യമോ ആയി പൊതുവേ മുഴുത്ത പരലുകളായി കാണുന്ന ഇഡക്രസിന്‌ തവിട്ട്‌, പച്ച എന്നീ നിറങ്ങളാണുള്ളത്‌; കാചദ്യുതിയുമുണ്ട്‌. കടുംപച്ചയോ കടുംതവിട്ടോ ആയ ഇനങ്ങള്‍ രത്‌നക്കല്ലുകളുടെ സ്ഥാനത്ത്‌ ഉപയോഗിക്കപ്പെടുന്നു. പരൽരൂപത്തിലുള്ള ചുച്ചാമ്പുകല്ലും ആഗ്നേയശിലകളുമായി സംസ്‌പർശമുണ്ടാകുന്നിടത്താണ്‌ ഇഡക്രസിന്റെ അവസ്ഥിതി. മാർബിള്‍ കാൽക്‌-സിലിക്കേറ്റ്‌ ഗ്രാനുലൈറ്റ്‌ എന്നിവയുടെ അടരുകള്‍ നൈസ്‌, അഭ്രഷിസ്റ്റ്‌ എന്നിവയുമായിക്കലർന്ന്‌ അവസ്ഥിതമായിട്ടുളളിടത്തും സർപെന്റിനൈറ്റ്‌, ക്ലോറെറ്റാഷിസ്റ്റ്‌, ആംഫിബൊളൈറ്റ്‌ തുടങ്ങിയ ശിലാപാളികള്‍ക്കിടയിലും ഇഡക്രസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കാൽസൈറ്റ്‌ ഗാർണെറ്റ്‌, ഡയോപ്‌സൈഡ്‌, വൊളാസ്റ്റൊണൈറ്റ്‌, ഫ്‌ളോഗോപ്പൈറ്റ്‌, ആംഫിബോള്‍ എന്നിവയാണ്‌ ഇഡക്രസിനോടൊപ്പം കണ്ടുവരുന്ന അന്യധാതുക്കള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍